Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാല് യൂറോപ്യൻ രാജ്യങ്ങളിലുമായി മരിച്ചത് 1,30,000 പേർ; അത്രതന്നെ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ വെറും 600 മരണങ്ങളും; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉത്തർ പ്രദേശ് സർക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

നാല് യൂറോപ്യൻ രാജ്യങ്ങളിലുമായി മരിച്ചത് 1,30,000 പേർ; അത്രതന്നെ ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ വെറും 600 മരണങ്ങളും; കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉത്തർ പ്രദേശ് സർക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉത്തർ പ്രദേശ് സർക്കാരിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കോവിഡ് മരണത്തിൽ യൂറോപ്യൻ രാജ്യങ്ങളേയും ഉത്തർപ്രദേശിനേയും താരമത്യം ചെയ്തായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. ഇംഗ്ലണ്ട്, ഇറ്റലി, ഫ്രാൻസ്, സ്‌പെയിൻ എന്നീ നാല് യൂറോപ്യൻ രാജ്യങ്ങളിലുമായി 1,30,000 പേർ കോവിഡ് ബാധിച്ച് മരിച്ചപ്പോൾ ഉത്തർ പ്രദേശിൽ 600 പേരാണ് മരിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തർപ്രദേശ് സർക്കാരിന്റെ തൊഴിൽ പദ്ധതിയായ ആത്മനിർഭർ ഉത്തർപ്രദേശ് റോസ്ഗാർ യോജന വിഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, സ്പെയ്ൻ തുടങ്ങിയ രാജ്യങ്ങളാണ് ഒരു കാലത്ത് ലോകത്തെ അടക്കി ഭരിച്ചിരുന്നത്. ഈ രാജ്യങ്ങളിലെ ജനസംഖ്യ ഒന്നടങ്കം നോക്കിയാൽ അത് 24 കോടി വരും. പക്ഷെ ഇന്ത്യയിൽ യുപിയിൽ മാത്രമുണ്ട് 24 കോടി ജനങ്ങൾ. ഈ നാലു യൂറോപ്യൻ രാജ്യങ്ങളിലും കൂടെ 1,30,000 പേരാണ് മരിച്ചത്. യുപിയിൽ 600 പേരും. ഇതിൽ നിന്നുതന്നെ കോവിഡിനെ യുപി ഫലപ്രദമായി നേരിട്ടുവെന്ന് മനസിലാക്കാമെന്നും മോദി പറഞ്ഞു.പക്ഷെ മരണം മരണം തന്നെയാണ്. ഇന്ത്യയിലോ ലോകത്ത് മറ്റെവിടെയെങ്കിലുമോ ആയിക്കോട്ടെ ജീവൻ നഷ്ടപ്പെടുകയെന്നത് സങ്കടകരമാണെന്നും മോദി കൂട്ടിച്ചേർത്തു.

പരാതി പറയുകയോ പേടിക്കുകയോ ചെയ്യാതെ സംഭവത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു പ്രവർത്തിക്കുകയായിരുന്നു യോഗി ആദിത്യനാഥ് ചെയ്തത്. 24 കോടി ജനങ്ങളും സുരക്ഷിതരാകുവാൻ, വൈറസ് പടരാതിരിക്കാൻ യുദ്ധാടിസ്ഥാനത്തിൽ നടപടികളെക്കുകയായിരുന്നു അദ്ദേഹം. ഈയിടയ്ക്കാണ് അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചത്. അപ്പോഴും സ്വകാര്യ കാര്യങ്ങൾ മാറ്റിവച്ച് ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചു. ആശുപത്രികളും ബെഡുകളും പരിശോധന കേന്ദ്രങ്ങളുമടക്കമുള്ളവ ഉറപ്പുവരുത്തി. പുതിയവ തുറന്നു – മോദി പറയുന്നു.

എപ്പോഴും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും കൊറോണ വൈറസിന് വാക്സിൻ കണ്ടെത്തുന്നതുവരെ ഇതാണ് മരുന്നെന്നും മോദി പറഞ്ഞു. സ്വയം വൃത്തി ഉറപ്പുവരുത്തണം. കൈകൾ സോപ്പിട്ട് കഴുകണം. ആറടി അകലം പാലിക്കണമെന്നുമെന്നും അദ്ദേഹം വ്യക്തമാക്കി. 'കൊറോണ വൈറസിന് ഒരു വാക്‌സിൻ ലഭിക്കാത്ത കാലംവരെ, ഇത് നമ്മെ ബാധിക്കുന്നതിൽ നിന്ന് തടയുന്നതിനുള്ള ഒരേയൊരു മാർഗം നല്ല വ്യക്തിഗത ശുചിത്വം പാലിക്കുക എന്നതാണ്. പതിവായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. വീടുകളിൽ നിന്ന് പുറത്തുപോകുമ്പോൾ മാസ്‌ക് ധരിക്കുക. ഏറ്റവും പ്രധാനമായി ആറടി അകലം പാലിക്കുക എന്നതാണ്' പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP