Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരീക്ഷയ്ക്കിടെ കൈയിൽ കെട്ടിയ സ്മാർട്ട് വാച്ചിൽ സമയം നോക്കി; അദ്ധ്യാപിക കരുതിയത് കോപ്പിയടിയെന്ന്; പരിശോധിച്ചോളൂ.. എന്നു പറഞ്ഞിട്ടും കേട്ടില്ല; സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് അമ്മയുടെ മുന്നിൽ വെച്ചുള്ള വൈസ് പ്രിൻസിപ്പലിന്റെ ഭീഷണിയിൽ മനം തകർന്നു ആത്മഹത്യ; അർജുനെ എംജിഎം സ്‌കൂൾ അധികാരികൾ 'കൊലയ്ക്കു കൊടുത്തത്' തന്നെയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും

പരീക്ഷയ്ക്കിടെ കൈയിൽ കെട്ടിയ സ്മാർട്ട് വാച്ചിൽ സമയം നോക്കി; അദ്ധ്യാപിക കരുതിയത് കോപ്പിയടിയെന്ന്; പരിശോധിച്ചോളൂ.. എന്നു പറഞ്ഞിട്ടും കേട്ടില്ല; സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് അമ്മയുടെ മുന്നിൽ വെച്ചുള്ള വൈസ് പ്രിൻസിപ്പലിന്റെ ഭീഷണിയിൽ മനം തകർന്നു ആത്മഹത്യ; അർജുനെ എംജിഎം സ്‌കൂൾ അധികാരികൾ 'കൊലയ്ക്കു കൊടുത്തത്' തന്നെയെന്ന് സുഹൃത്തുക്കളും ബന്ധുക്കളും

അരുൺ ജയകുമാർ

തിരുവനന്തപുരം: വർക്കല അയിരൂർ എംജിഎം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അർജുൻ പിഎസ്‌സിന്റെ മരണത്തിൽ അക്ഷരാർഥത്തിൽ നടുങ്ങി മരക്കടമുക്ക്. കനത്ത മഴയെപ്പോലും അവഗണിച്ച് നാടിന്റെ നാനാ ഭാഗത്ത് നിന്നും അർജുനെ അവസാനമായി കാണാൻ കൂട്ടുകാരും നാട്ടുകാരും ഓടിയെത്തി. എല്ലാവരുടെയും പ്രിയങ്കരനായ അർജുൻ ആത്മഹത്യ ചെയ്തുവെന്ന വാർത്ത ഞെട്ടലോടെ മാത്രമാണ് സഹപാഠികളും കൂട്ടുകാരും കേട്ടത്.

ആദ്യം വാർത്ത കേട്ടവർ ഇത് സത്യമായിരിക്കരുതേയെന്ന് പ്രാർത്ഥിച്ചു. പിന്നീട് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആ പ്രാർത്ഥന വെറുതേയായെന്ന് വ്യക്തമായി. അടുത്ത കൂട്ടുകാർ കരച്ചിൽ അടക്കാൻ കഴിയാതെ വിങ്ങിപ്പൊട്ടി. കഴിഞ്ഞ വർഷം എസ്എസ്എൽസി പരീക്ഷയിൽ ഡിസ്റ്റിങ്ഷനോടെ പാസ്സായ അർജുൻ പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ഒരിക്കൽ പോലും വിശ്വസിക്കാൻ കൂട്ടുകാർ ആരും തയ്യാറല്ല. ഇക്കാര്യം അർജുന്റെ പഴയ സ്‌കൂളായ ശിവഗിരി സെന്റട്രൽ സ്‌കൂളിലെ സഹപാഠികൾ ഒരേ സ്വരത്തിലാണ് അർജുന്റെ വീട്ടിലെത്തിയ മറുനാടൻ മലയാളി വാർത്താസംഘത്തോട് പറഞ്ഞത്. .

വർക്കല എംജിഎം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അർജുൻ ആത്മഹത്യ ചെയ്തത് അദ്ധ്യാപകരുടെ പീഡനം കാരണമെന്ന് ബന്ധുക്കളും സുഹൃത്തുകളും ഒരേ സ്വരത്തിലാണ് ആരോപിക്കുന്നത്. കോപ്പിയടി ആരോപിച്ച് പരീക്ഷയിൽ നിന്ന് ഡീബാർ ചെയ്യുമെന്ന് വൈസ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്ന് അർജുന്റെ അമ്മ വർക്കല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് മരക്കടമുക്ക് സ്വദേശി അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സ്‌കൂളിൽ നടന്ന സംഭവ വികാസങ്ങളെ കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത ഇങ്ങനെയാണ്:

അയിരൂർ എംജിഎം സ്‌കൂളിലെ പ്ലസ്വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അർജുൻ. ഐപി പരീക്ഷയിൽ കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് വിഭാഗത്തിലെ ചോദ്യങ്ങൾക്ക് ഉത്തരമെഴുതാനായി അർജുൻ സ്മാർട് വാച്ച് ഉപയോഗിച്ചുവെന്നും കോപ്പിയടി പിടികൂടി ക്ലാസിലുണ്ടായിരുന്ന അദ്ധ്യാപിക റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. എന്നാൽ താൻ വാച്ചിൽ സമയം നോക്കുക മാത്രമാണ് ചെയ്തതെന്നും സംശയമുണ്ടെങ്കിൽ വാച്ച് പരിശോധിക്കാമെന്നും അർജുൻ പറഞ്ഞിട്ടും അത് കേൾക്കാൻ അദ്ധ്യാപിക തയ്യാറായില്ലെന്നും പരാതിയുണ്ട്.

പ്ലസ് വൺ പരീക്ഷയ്ക്കിടെ അർജുൻ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചതായി അദ്ധ്യാപകർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷയിൽ മാർക്ക് കുറഞ്ഞവരെ വിളിപ്പിച്ചതിനൊപ്പം അർജുനേയും അമ്മയേയും മാനേജ്മെന്റ് സ്‌കൂളിൽ ഇന്നലെ വിളിച്ചുവരുത്തിരുന്നു. മാതാപിതാക്കളേയും കൊണ്ട് സ്‌കൂളിൽ വരണമെന്ന് അറിയിപ്പ് ലഭിച്ചു എന്നാൽ അർജുനും അമ്മ ശാലിയുമാണ് സ്‌കൂളിലെത്തിയത്. കോപ്പിയടിച്ചതിന്റ പേരിൽ സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് പറഞ്ഞ് വൈസ് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നു.

ഇതിന്റെ മനോവിഷമത്തിലാണ് അർജുൻ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. സ്‌കൂളിൽ വെച്ച് വൈസ് പ്രിൻസിപ്പാൾ അകാരണമായി അർജുനെ അമ്മയുെടെ മു്നനിൽ വെച്ച് ശകാരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. സ്‌കൂളിൽ നിന്നും തിരിച്ച് വീട്ടിലെത്തിയ ശേഷം അർജുൻ ഒന്നും മിണ്ടാതെ മുകളിലെ തന്റെ കിടപ്പ് മുറിയിലേക്ക് പോവുകയായിരുന്നു. ഈ സമയത്ത് പച്ചക്കറി വാങ്ങാൻ പോയ ശേഷമാണ് അമ്മ തിരികെയെത്തിയത്. മകനെ കാണാത്തതിനെ തുടർന്ന് കിടപ്പ് മുറിയിൽ തിരക്കിപ്പോയപ്പോഴാണ് അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് 5.30നാണ് അർജുനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പോസ്റ്റ് മാർട്ടം നടപടികൾക്ക് ശേഷം മെഡിക്കൽ കോളേജിൽ നിന്നും ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് അർജുന്റെ മൃതദേഹം മരക്കടമുക്ക് ജംങ്ങ്ഷനിലുള്ള സ്ന്തം വസതിയായ സുകേശിനി ബംഗ്ലാവിലെത്തിച്ചത്. അർജുന്റെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും പുറത്തേക്കെടുത്ത് വീടിന് മുറ്റത്തെ പന്തലിൽ പൊതു ദർശനചത്തിന് വെച്ചപ്പോൾ സഹപാഠികളും നാട്ടുകാരും അവന്റെ മുഖം അവസാനമായി കാണാൻ ഓടിക്കൂടി. അർജുന്റെ അമ്മ ശാലിയുടെ അലമുറയിട്ടുള്ള കരച്ചിൽ കണ്ട് നിന്നവരെപ്പോലും കണ്ണീരിലാഴ്‌ത്തി. അർജുന്റെ സഹോദരി അന്തലക്ഷമിയും സഹപാഠികളും സുഹൃത്തുക്കളും എല്ലാവരും കണ്ണീരടക്കാൻ ബുദ്ധിമുട്ടി.

അർജുൻ പത്താം ക്ലാസ് വരെ പഠിച്ച ശിവഗിരി സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികൾ പ്രിയ സൂുഹൃത്തിനെക്കുറിച്ച് പറഞ്ഞത് അവൻ വെറും പാവമാണെന്നും അത്രയും വഴക്കൊന്നും താങ്ങാനുള്ള മനക്കട്ടിയില്ലാത്തവനാണെന്നുമാണ്. അവനെ അടുത്തറിയാവുന്നവർക്ക് ഒരിക്കലും അവനോട് കയർത്ത് സംസാരിക്കാൻ കഴിയില്ല എന്നിട്ടും അവന്റെ അദ്ധ്യാപകർ കാരണം ഇന്ന് അവൻ നമ്മളുടെ കൂടെയില്ല.

അർജുന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകൻ ആഷിക് ഇതേ സ്‌കൂളിലെ 12ാംക്ലാസ് വിദ്യാർത്ഥിയാണ്. ആഷികിന്റെ സുഹൃത്തുക്കൾക്കും അർജുനെ ക്കുറിച്ച് നല്ല അഭിപ്രായമാണ്. മാർക്ക് കുറവായിട്ട് രക്ഷിതാക്കളെ വിളിപ്പിച്ചാൽ പിന്നെ ആ വിദ്യാർത്ഥിയെ രകിഷിതാക്കളുടെ മുന്നിലിട്ട നാണംകെടുത്തുന്നത് മാനേജ്മെന്റ്ിന്റെ സ്ഥിരം കലാ പരിപാടിയാണെന്നും ആരോപണമുണ്ട്. ഇതിനിടയിൽ അർജുന്റെ മരണത്തിന് കാരണക്കാരനായ വൈസ് പ്രിൻസിപ്പാൾ ബിഎസ് രാജീവ് രാജിവെക്കണമെന്നാവിശ്യപ്പെട്ട് ഡിവൈഎപ്ഐ, എസ്എഫ്ഐ, ബിജെപി എന്നിവരുടെ ആഭിമുഖ്യത്തിൽ സ്‌കൂളിന് മുന്നിൽ സമരം സംഘടിപ്പിച്ചു.

വൈസ് പ്രിൻസിപ്പാളിനെ സസ്പെന്റ് ചെയ്തതായി സ്‌കൂൾ മാനേജർ സുകുമാരൻ അറിയിച്ചതോടെയാണ് സമരക്കാർ പിരിഞ്ഞ് പോയത്.എന്നാൽ, ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കോപ്പിയടി ഇനി ആവർത്തിക്കരുതെന്ന് താക്കീത് നൽകുക മാത്രമാണ് ചെയ്തതെന്നും മാനേജ്മെന്റ് വിശദീകരിക്കുന്നു. അതേ സമയം നാളെ പ്ലസ്ടു വിദ്യാർത്ഥികൾക്ക് പരീക്ഷയുണ്ട് അർജുന്റെ മരണത്തിൽ പ്രതിഷേധിച്ച സമരം തുടരാൻ സാധ്യതയുള്ളതിനാൽ പരീക്ഷ മുടങ്ങുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികൾ. അർജുന്റെ മരണത്തിൽ അസ്വഭാവീകതയുണ്ടെന്ന് കാണിച്ച് അമ്മ ശാലി നൽകിയ പരാതിയിൽ കേസെടുത്തതായി വർ്കകല സർക്കിൾ ഇൻസ്പെക്ടർ സിജുമോൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP