Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നത് മുതൽ ഒരു ഗ്ലാസ് വെള്ളം കുടിക്കണമെങ്കിൽ വരെ പരസഹായം വേണം: പ്രവാസ ജീവിതം സമ്മാനിച്ച വിധി വിളയാട്ടത്തിൽ ചലനമില്ലാതായ രവിയെ ഉപേക്ഷിച്ച് ഭാര്യയും പോയി; എല്ലാത്തിനും ആശ്രയം ദത്തെടുത്ത മകൻ മാത്രം: 32 വർഷത്തിലധികമായി തളർന്ന് കിടക്കുന്ന രവി മുന്നോട്ടുള്ള ജീവിതത്തിന് നന്മയുള്ളവരുടെ സഹായം തേടുന്നു

പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നത് മുതൽ ഒരു ഗ്ലാസ് വെള്ളം കുടിക്കണമെങ്കിൽ വരെ പരസഹായം വേണം: പ്രവാസ ജീവിതം സമ്മാനിച്ച വിധി വിളയാട്ടത്തിൽ ചലനമില്ലാതായ രവിയെ ഉപേക്ഷിച്ച് ഭാര്യയും പോയി; എല്ലാത്തിനും ആശ്രയം ദത്തെടുത്ത മകൻ മാത്രം: 32 വർഷത്തിലധികമായി തളർന്ന് കിടക്കുന്ന രവി മുന്നോട്ടുള്ള ജീവിതത്തിന് നന്മയുള്ളവരുടെ സഹായം തേടുന്നു

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: ഒരുപാട് സ്വപ്‌നങ്ങൾ കണ്ടാണ് രവി എന്ന ചെറുപ്പക്കാരൻ പ്രവാസ ജീവിതം തുടങ്ങിയത്. എന്നാൽ പ്രവാസ ജീവിതം സമ്മാനിച്ച പരുക്കിൽ ഇക്കഴിഞ്ഞ 32 വർഷമായി വീൽ ചെയറിൽ കഴിയുകയാണ് രവി. ഇന്ന് ഒരു ഗ്ലാസ് വെള്ളം കുടിക്കണമെങ്കിലും പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കണമെങ്കിലും രവിക്ക് പരസഹായം കൂടിയേ തീരു. കോഴിക്കോട് മാറിക്കടവിനടുത്തുള്ള പുറ്റാട് രവിയാണ് കഴിഞ്ഞ 32 വർഷമായി മറ്റുള്ളവരുടെ സഹായത്താൽ ജീവിക്കുന്നത്. 1985ൽ പ്രവാസ ലോകത്ത് വെച്ച് പറ്റിയ പരിക്കിനെ തുടർന്നാണ് രവി ഈ അവസ്ഥയിലായത്. സുഷുമ്നാ നാഡിക്കേറ്റ പരിക്കിനെ തുടർന്ന് രവിയുടെ ശരീരത്തിലെ 80 ശതമാനം ചലനവും ഇപ്പോൾ നിലച്ചിരിക്കുകയാണ്.

Stories you may Like

ജീവിതം കിടക്കയിലായ രവിയെ വീൽ ചെയറിൽ ഇരുത്തി അതുമായി ബന്ധിപ്പിച്ചാണ് ഇരുത്തുന്നത് പോലും. കിടക്കയിലായ ഭർത്താവിനെ ഉപേക്ഷിച്ച് ഭാര്യയും പോയതോടെ ആകെ ദുരതത്തിലാണ് ഇന്ന് ഈ മധ്യവയസ്‌കൻ. ദത്തെടുത്ത മകനാണ് എല്ലാത്തിനും രവിയുടെ ആശ്രയം. ജന്മം നൽകിയതല്ലെങ്കിലും പിതാവിനെ നന്നായി തന്നെ ഈ മകൻ പരിചരിക്കുന്നുണ്ട്. എന്നാൽ അച്ഛനെ പരിചരിക്കുന്നതിനിടെ മകന് ജോലിക്ക് പോലും പോകാൻ സാധിക്കാത്തതാണ് ഈ കുടുംബത്തെ സങ്കടക്കടലിലാക്കിയിരിക്കുന്നത്. ഇപ്പോൾ ചികിത്സിക്കാനും വേണ്ടത് പോലെ മരുന്നുകൾ വാങ്ങാൻ പോലും പണം കണ്ടെത്താൻ കഴിയാതെ വിഷമിക്കുകയാണ് ഈ അച്ഛനും മകനും.

അപകടം സംഭവിക്കുമ്പോൾ രവി ജോലിചെയ്തിരുന്ന വിദേശത്തെ കമ്പനി നൽകിയ ചെറിയ നഷ്ടപരിഹാരം കൊണ്ട് അഞ്ച് വർഷം ചികിത്സിച്ചു. ചികിത്സക്ക് ഫലമില്ലെന്ന മനസ്സിലാവുകയും കമ്പനി തന്ന പണം തീരുകയും ചെയ്തതോട പിന്നെ ചികിത്സയും നിർത്തി. അതിനിടെ രവിയെ വിവാഹം കഴിക്കാൻ തയ്യാറായി വന്ന യുവതി രവിയുടെ ഭാര്യയായി ജീവിച്ചു. എന്നാൽ 11 വർഷം കൂടെ ജീവിച്ച ശേഷം അവർ രവിയെ ഉപേക്ഷിച്ചുപോയി. എന്നാൽ ആ സമയത്ത് വയനാട്ടിലെ ഒരു ഓർഫനേജിൽ നിന്ന് ദത്തെടുത്ത ഒരു മകനാണ് ഇപ്പോൾ രവിയുടെ കൂടെയുള്ളത്. 26 വയസ്സായ ഇയാൾക്ക് ലഭിക്കുന്ന ചെറിയ വരുമാനമാണ് ഇന്ന് ഈ കുടുംബത്തിന്റെ ഏക ആശ്രയം. എന്നാൽ രവിക്ക് എല്ലാത്തിനും പരസഹായം ആവശ്യമുള്ളതിനാൽ മകന് സ്ഥിരമായി ജോലിക്ക് പോകാനും പറ്റാത്ത അവസ്ഥയാണ്. ഇനി ആരെ എങ്കിലും നോക്കാൻ ഏർപ്പാടാക്കി ജോലിക്ക് പോകാമെന്ന് വച്ചാൽ അതിനും പണമില്ല. ഇതണ് ഈ അച്ഛനേയും മകനേയും ദുരിതത്തിലാക്കുന്നത്. മകൻ ഇപ്പോൾ ഒരു ബേക്കറിയിൽ താത്കാലിക ജോലി ചെയ്യുകയാണ്.

വളരെ രാവിലെ ജോലിക്ക് പോയ ശേഷം രവിയുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സമയമാകുമ്പോഴേക്കും മകൻ തിരികെ വീട്ടിൽ വരും. പിന്നെ രവിയെ ശുശ്രൂഷിക്കേണ്ടതിനാൽ ജോലിക്ക പോകാനും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ മകന് ലഭിക്കുന്നത് വളെര ചെറിയ വരുമാനമാണ്. അത് വീട്ടു ചിലിനും മരുന്നിനും ഒന്നും തികയാത്ത അവസ്ഥയാണ്. വർഷങ്ങൾക്ക് മുമ്പ് നാട്ടുകാരുടെ സഹായത്താൽ നിർമ്മിച്ച് നൽകിയ വീട്ടിലാണ് ഇരുവരുടേയും താമസം. 27ാം വയസ്സുമുതൽ കിടപ്പിലായ രവിക്കിന്ന് 60 വയസ്സായി. ഇതിനിടയിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ടു. കൂട്ടാകുമെന്ന് കരുതിയ ഭാര്യയും തനിച്ചാക്കിപോയതോടെ ഇരുവരും ഒറ്റപ്പെട്ടു. സഹോദരങ്ങൾക്കെല്ലാം പ്രായമാവുകയും ചെയ്തതോടെ രവിയെ സഹായിക്കാൻ പറ്റാത്ത അവസ്ഥയിലായി.

 ആത്മഹത്യ ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയിലാണ് ഇന്ന് ഈ മനുഷ്യൻ ജീവിക്കുന്നത്. കാലങ്ങളായി ഒരേകിടപ്പിലായതിനാൽ പ്രമേഹവും, പ്രഷറും, കിഡ്നി പ്രശ്നങ്ങളുമടക്കം നിരവധി രോഗങ്ങളും ഇന്ന് രവിയെ വേട്ടയാടുന്നു. ഇതിനെല്ലാം ചികിത്സിക്കണമെന്ന് രവിക്കും മകനും ആഗ്രഹമുണ്ടെങ്കിലും പണം പ്രശ്നായിരിക്കുകയാണ്. ദൈനംദിന ചെലവ്ക്കും മരുന്നിനും വീട്ടിലെ ചെലവുകൾക്കുമെല്ലാം രവിക്കിന്ന് ആരുടെയെങ്കിലും സഹായം ലഭ്യമായെ തീരൂ. രവിയെ സഹായിക്കാൻ താൽപര്യമുള്ളവർ ഈ നമ്പറുകളിൽ ബന്ധപ്പെടുക- 9048856218, 8891800357

Account details
RAVI.P,
A/C NO 10560100100891
IFSC.FDRL0001056
FEDERAL BANK Cherootty

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP