Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരുമകളെ നേഴ്സാക്കാൻ തുലച്ചത് 20ലക്ഷം; മകൻ മരിച്ചപ്പോൾ ആശ്വാസധനമായി ഭാര്യയ്ക്കും മകനും 20,10,000 രൂപയും മാതാപിതാക്കൾക്ക് 19,80,000 രൂപയും അനുവദിച്ചു; വയോധികരായ ദമ്പതികൾക്ക് തുക ലഭിക്കാൻ മരുമകളുടെ ഒപ്പു വേണം; ഇടില്ലെന്ന വാശിയിൽ ബീനയും; പുൽഗാവിലെ ആയുധസംഭരണ ഡിപ്പോയിലെ തീപിടിത്തത്തിൽ മരിച്ച മേജർ മനോജ് കുമാറിന്റെ അച്ഛനമ്മമാരൂടെ ജീവിതം ദുരിത കയത്തിൽ; സ്വന്തം വീട്ടിൽ അന്തിയുറങ്ങാനുള്ള ഇവരുടെ മോഹം യാഥാർത്ഥ്യമാകുമോ?

മരുമകളെ നേഴ്സാക്കാൻ തുലച്ചത് 20ലക്ഷം; മകൻ മരിച്ചപ്പോൾ ആശ്വാസധനമായി ഭാര്യയ്ക്കും മകനും 20,10,000 രൂപയും മാതാപിതാക്കൾക്ക് 19,80,000 രൂപയും അനുവദിച്ചു; വയോധികരായ ദമ്പതികൾക്ക് തുക ലഭിക്കാൻ മരുമകളുടെ ഒപ്പു വേണം; ഇടില്ലെന്ന വാശിയിൽ ബീനയും; പുൽഗാവിലെ ആയുധസംഭരണ ഡിപ്പോയിലെ തീപിടിത്തത്തിൽ മരിച്ച മേജർ മനോജ് കുമാറിന്റെ അച്ഛനമ്മമാരൂടെ ജീവിതം ദുരിത കയത്തിൽ; സ്വന്തം വീട്ടിൽ അന്തിയുറങ്ങാനുള്ള ഇവരുടെ മോഹം യാഥാർത്ഥ്യമാകുമോ?

തിരുവനന്തപുരം: 2016ൽ മഹാരാഷ്ട്രയിലെ പുൽഗാവിലുള്ള കേന്ദ്ര ആയുധസംഭരണ ഡിപ്പോയിലെ തീപിടിത്തത്തിൽ മരിച്ച മേജറിന്റെ അച്ഛനമ്മമാർ വനിത കമീഷനു മുന്നിൽ എത്തിയത് ആശ്വാസ ധനവുമായി ബന്ധപ്പെട്ട പരാതിയുമായാണ്.

മേജർ മനോജ് കുമാർ മരിച്ചതിനെ തുടർന്ന് 20 ലക്ഷം രൂപ ഇൻഷുറൻസിൽ ലഭിച്ചു. ഭാര്യയ്ക്കും മകനും 20,10,000, രൂപയും മാതാപിതാക്കൾക്ക് 19,80,000 രൂപയുമാണ് ലഭിച്ചത്. വയോധികരായ അച്ഛനും അമ്മക്കും ഈ തുക ലഭിക്കണമെങ്കിൽ മരുമകൾ ബീനയുടെ ഒപ്പു കൂടി വേണം. ഈ കാര്യം പറഞ്ഞ് മരുമകളെ പല തവണ ബന്ധപെടാൻ ശ്രമിച്ചെങ്കിലും മരുമകൾ തയ്യാറായില്ല, പിന്നീട് ഈ കാര്യം പറഞ്ഞ് തന്നെ ഇനി വിളിച്ച് ബുദ്ധിമുട്ടിക്കരുതെന്നും ബീന പറഞ്ഞു. ആലപ്പുഴയിലെ കാർത്തികപള്ളി എന്ന സ്ഥലത്താണ്, കൃഷ്ണനും, ഭാര്യ ഭാരതിയും രണ്ടുമക്കളും താമസിച്ചിരുന്നത്. മേജർ മാനേജിന്റെയും ബീനയുടെയും പ്രണയ വിവാഹമായിരുന്നു.

ആർമി നഴ്സ് ആയ ബീന വിവാഹ ശേഷം അമേരിക്കയിൽ ജോലി നേടാമെന്ന മോഹത്തിൽ ഒരു സ്വകാര്യ ഏജൻസിക്കു 13 ലക്ഷം രൂപ കൊടുത്തു ആ തുക സ്വകാര്യ ഏജൻസി തട്ടിച്ചു. അതിനു ശേഷം കാനഡയിൽ നഴ്സ് ജോലി ചെയ്യാൻ 7 ലക്ഷം രൂപ പിന്നെയും ഒരു ഏജൻസിക്കു നൽകി, മരുമകൾക്ക് വിദേശത്ത് ജോലി ലഭിക്കുമെന്ന് കരുതി സ്വന്തം വസ്തു ഒരു സ്വകാര്യ വ്യക്തിക്ക് പണയപ്പെടുത്തിയാണ് ഈ മാതാപിതാക്കൾ ലക്ഷങ്ങൾ മരുമകൾക്ക് കൊടുത്തത്. വാങ്ങിച്ച പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോൾ സ്വകാര്യ വ്യക്തിക്ക് തന്നെ തിരിച്ച് വീടും സ്ഥലവും എഴുതികൊടുക്കേണ്ടി വന്നു. മകൻ ജമ്മു കാശ്മീരിലേക്ക് പോകുന്ന സമയത്ത് തിരുവനന്തപുരത്തെ ക്വാട്ടേഴ്‌സിലേക് താമസം മാറി. അവിടെ ഒഴിവില്ലാത്തതിനാൽ വാടക വീടെടുത്തു താമസിച്ചു.

മകന്റെ മൃതദേഹം നാട്ടിലെത്തിയപ്പോൾ ഔദ്യോഗിക ബഹുമതികളോടെ മരണാനന്തര ചടങ്ങുകൾ നടത്താൻ വാടക വീട്ടിൽ സ്ഥലമില്ലാത്തതിനാൽ തൊട്ടടുത്തെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ നടത്തിയത്. ജന്മനാട്ടിൽ സ്വന്തം വീട്ടിൽ ഉറങ്ങാൻ അപ്പോഴും അദ്ദേഹത്തിന് സാധിച്ചില്ല, തൈക്കാട്ട് ശ്മാശാനത്തിലാണ് ധീര ജവാന്റെ ശരീരം ദഹിപ്പിച്ചത്. അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം അന്ന് തന്നെ ബീന വീട്ടിലേക്കു തിരിച്ചു പോയി. വയോധികരായ അമ്മയും അച്ഛനും മാത്രം വ്്ാടക വീട്ടിൽ.

സ്വന്തമായി ഒരു വീട് നിർമ്മിക്കാൻ മനോജ്്് പലതവണ മുൻ കരുതലുകൾ എടുത്തെങ്കിലും, ബീനയും ബന്ധുക്കളും ചേർന്ന് മുടക്കം വരുത്തുകയായിരുന്നു. ഒടുവിൽ ഇതിനായി നിക്ഷേപിച്ച തുകകൊണ്ട് ഭാര്യ സഹോദരന്റെ പേരിൽ വസ്തു വാങ്ങിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. ഈ വിവരം നാലുവർഷണങ്ങൾക്കു ശേഷമാണു മനോജ് അറിയുന്നത്. മരണ ശേഷം ബീനയും മകനും ബെൽഗാമിലെ കോട്ടേഴ്‌സിലേക്ക് മാറി, ഒരുമാസത്തിൽ 80,000 രൂപയോളം, പെൻഷൻ തുക ബീനയ്ക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും ഭർത്താവിന്റെ മാതാപിതാക്കളെ ഒന്ന് നോക്കാൻ പോലും ബീന തയ്യാറല്ല. സുപ്രീ കോടതി ചീഫ് ജസ്റ്റിസ് മുതൽ മനുഷ്യാവകാശ കമ്മീഷൻ, പട്ടികജാതി വികസന കമ്മീഷൻ, ഇന്ത്യൻ ആർമി, ആർമി ട്രിബ്യുണൽ തുടങ്ങി പലർക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നും മനോജിന്റെ വയോധികരായമാതാപിതാക്കൾ പറയുന്നു. ഇന്ത്യൻ ആർമി പോലും വേണ്ട പരിഗണന നൽകിയില്ലെന്ന് അച്ഛൻ കൃഷ്ണൻ പറയുന്നു.

ജീവിക്കാൻ ആവശ്യമായ ആഹാരസാധനങ്ങൾ വാങ്ങാനോ മരുന്നിനോ നിവൃത്തിയില്ലെന്ന് മനോജ്കുമാറിന്റെ അമ്മ ഭാരതി കൃഷ്ണൻ കമീഷനു മുന്നിൽ പറഞ്ഞു. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശികളായ ഇവർ ഇപ്പോൾ തിരുവനന്തപുരം തിരുമലയിലാണ് താമസം. സംസ്ഥാന സർക്കാർ നൽകുന്ന 5000 രൂപയും കൃഷ്ണനു ലഭിക്കുന്ന തുച്ഛമായ പെൻഷൻ തുകയുമാണ് ഈ വയോധികദമ്പതികളുടെ ഏകവരുമാനം. മരുമകൾ ഹാജരാകാതിരുന്നതിനെ തുടർന്ന് അദാലത്തിൽ പ്രശ്്്‌നത്തിന് പരിഹാരമായില്ല. ഇതേ തുടർന്ന് മനോജ്കുമാർ സേവനമനുഷ്ഠിച്ചിരുന്ന ആർമി ഓഫീസിൽ റിപ്പോർട്ട് നൽകാനും മരുമകൾക്ക് നോട്ടീസ് നൽകാനും വനിതാ കമ്മിഷൻ തീരുമാനിച്ചു. മാതാപിതാക്കൾക്ക് അർഹമായ തുക നേടി കൊടുക്കാൻ ആവശ്യമായ സഹായവും കമ്മീഷൻ ലഭ്യമാക്കും.

മരണാന്തര ധീരതയ്ക്കുള്ള ബഹുമതി ഇന്ത്യൻ ആർമി മേജർ മനോജിന് നൽകിയപ്പോൾ ജന്മം നൽകിയ അച്ഛനെയും അമ്മയെയും ആർമി മറന്നു എന്ന് കണ്ണീരോടെ അഛൻ പറയുന്നു. സ്വന്തമായി വീടില്ലാത്തതിനാൽ മനോജിന്റെ കുടുംബത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് വീടും വസ്തുവും അനുവദിച്ചു എന്നാൽ മരുമകൾ ബീനയ്ക്ക് വീട് തിരുവനന്തപുരത്തു മതിയെന്ന് പറഞ്ഞു. തിരുവനന്തപുരത്ത് സ്ഥലം ലഭിക്കാത്തതിനാൽ മാതാപിതാക്കളുടെ സ്ഥലമായ ആലപ്പുഴയിൽ അഞ്ച് സെന്റ് വീടും വസ്തുവും നോക്കിവച്ചാൽ സർക്കാർ വാങ്ങി തരാമെന്നു അറിയിച്ചു. ഇത് അറിഞ്ഞ മരുമകൾ വീണ്ടും നിലപാട് മാറ്റി വീട് ഒറ്റപ്പാലത്ത് മതിയെന്ന് പറഞ്ഞു. അങ്ങനെ ഒറ്റ പാലത്ത് അഞ്ചു സെന്റ് വസ്തുവും വീടും അനുവദിച്ചു. എന്നാൽ ആ വീടും ഭർത്താവിന്റെ മാതാപിതാക്കൾക്ക് നൽകില്ലെന്ന വാശിയിലാണ് മരുമകൾ.

അർഹമായ പണം ലഭിച്ചില്ലെങ്കിലും കയറി കിടക്കാൻ ഒരു വീടെങ്കിലും ലഭിക്കണമെന്നതാണ് ഈ വയോധികമാതാപിതാക്കളുടെ ആവശ്യം. മരിക്കുന്നതിന് മുൻപ് സ്വന്തമായുള്ള ഒരു ഭവനത്തിൽ കിടന്നുറങ്ങണമെന്നാണ് ഈ അച്ഛന്റെയും അമ്മയുടെയും ആഗ്രഹം. ധീരനായ രാജ്യ സേവകന്റെ മാതാപിതാക്കൾക്ക് ഈ ഗതിയാണെങ്കിൽ സാധാരണകാരന്റെ അവസ്ഥ എന്തായിരിക്കുമെന്നും വയോധിക ദമ്പതികൾ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP