Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കലാമോഷണം ചർച്ച ചെയ്യുന്നവർക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാൻ ഇദ്ദേഹം എന്തുകൊണ്ടും യോഗ്യൻ'! ഖസാക്കിന്റെ ഇതിഹാസം നാടക തിരക്കഥ സംവിധായകൻ ദീപൻ ശിവരാമൻ തന്റെ പക്കൽ നിന്ന് മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവിയും എഴുത്തുകാരനുമായ ലതീഷ് മോഹൻ; ആരോപണം പാടേ നിഷേധിച്ച് ദീപൻ; സാഹിത്യ ലോകത്തെ ഇളക്കി മറിച്ച് വീണ്ടും മോഷണവിവാദം

'കലാമോഷണം ചർച്ച ചെയ്യുന്നവർക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാൻ ഇദ്ദേഹം എന്തുകൊണ്ടും യോഗ്യൻ'! ഖസാക്കിന്റെ ഇതിഹാസം നാടക തിരക്കഥ സംവിധായകൻ ദീപൻ ശിവരാമൻ തന്റെ പക്കൽ നിന്ന് മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവിയും എഴുത്തുകാരനുമായ ലതീഷ് മോഹൻ; ആരോപണം പാടേ നിഷേധിച്ച് ദീപൻ; സാഹിത്യ ലോകത്തെ ഇളക്കി മറിച്ച് വീണ്ടും മോഷണവിവാദം

റിയാസ് ആമി അബ്ദുള്ള

കൊച്ചി: സാഹിത്യ ലോകത്തെ ഇളക്കി മറിച്ച മോഷണ വിവാദം അവസാനിക്കുന്നില്ല. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ഏറെ ശ്രദ്ധേയമായ ഖസാഖിന്റെ ഇതിഹാസം നാടകത്തിന്റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായി യുവ കവിയും എഴുത്തുകാരനുമായ ലതീഷ് മോഹൻ രംഗത്ത്. ഒ.വി വിജയന്റെ മാസ്റ്റർ പീസ് നോവലായ ഖസാഖിന്റെ ഇതിഹാസത്തിന്റെ നാടക രൂപത്തിന് ദീപൻ ശിവരാമനായിരുന്നു സംവിധാനവും തിരക്കഥയും നിർവഹിച്ചത്. നാടകത്തിന്റെ തിരിച്ചുവരവ് എന്നവണ്ണം കേരളമൊട്ടാകെ ഇതിന് വേദി കിട്ടിയിരുന്നു. എന്നാൽ നാടകത്തിന്റെ തിരക്കഥ സംവിധായകൻ ദീപൻ ശിവരാമൻ തന്റെ പക്കൽ നിന്നും വാങ്ങി സ്വന്തം കൃതിയാക്കുകയായിരുന്നുവെന്നാണ് യുവ കവികളിൽ ഏറെ ശ്രദ്ധേയനായ ലതീഷ് മോഹൻ ആരോപിക്കുന്നത്. അതേസമയം ആരോപണങ്ങൾ ദീപൻ ശിവരാമൻ തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ നിഷേധിച്ചു. ലതീഷ് മോഹൻ എഴുതിയ ഒരുഡയലോഗോ ദൃശ്യമോ താൻ ഖസാക്കിന്റെ ഇതിഹാസത്തിൽ ഉപയോഗിച്ചതായി തെളിയിക്കാമെങ്കിൽ നാടക പ്രവർത്തനം അവസാനിപ്പിക്കാമെന്നിും ദീപൻ പറഞ്ഞു.

തന്നോട് ഖസാഖിന്റെ തിരക്കഥ എഴുതാൻ പറയുകയും തുടർന്ന് താൻ അത് എഴുതി പൂർത്തിയാക്കിയപ്പോൾ തന്റെ പക്കൽനിന്നും അത് ദീപൻ സ്വന്തം പേരിൽ ആക്കി വേദികളിൽ അവതരിപ്പിക്കുകയായിരുന്നുവെന്നും ലതീഷ് മോഹൻ ആരോപിച്ചു. മോഷണം ദീപൻ ശിവരാമന്റെ സ്ഥിരം തൊഴിലാണെന്നും അങ്ങനെ നോക്കുമ്പോൾ കലാമോഷണം ചർച്ച ചെയ്യുന്നവർക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാൻ ഇദ്ദേഹം (ദീപൻ ശിവരാമൻ) എന്തുകൊണ്ടും യോഗ്യൻ ആണന്നും ലതീഷ് പറയുന്നു.

ഖസാഖിന്റെ ഇതിഹാസവുമായി ബന്ധപ്പെട്ട് ദീപൻ ശിവരാമൻ എന്നെ വിളിച്ചു വരുത്തി തൃക്കരിപ്പൂർ വീടെടുത്ത് താമസിപ്പിച്ചിരുന്നു. ഞാൻ തിരക്കഥ മൊത്തം എഴുതി പ്രിന്റ് ഔട്ട് എടുത്ത് അതിൽ പേരും വെച്ച് തിരക്കഥ ദീപനെ ഏൽപ്പിച്ചു പോന്നതാണ്. ഇത് അവിടെയുള്ള നാടകസമിതിക്കും നാട്ടുകാർക്കും എല്ലാം അറിയാവുന്നതാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഇത്തരം അനുഭവം ഒരു ശീലമായി. ഇന്നിപ്പോൾ രാവിലെ ദീപൻ കലേഷിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നാട്ടുകാർക്ക് മൊത്തം മാനസികരോഗം ആണെന്ന തരത്തിൽ പോസ്റ്റ് ഇട്ടിരിക്കുകയാണ്. അതിന്റെ അർത്ഥം ദീപൻ പലരുടെയും കയ്യിൽ നിന്ന് ഇത് പോലെ മോഷണങ്ങൾ നടത്തിയിട്ടുണ്ട്. എന്റെ അടുത്ത് പലരും ഇത് സംബന്ധിച്ച് പറഞ്ഞിട്ടും ഉണ്ട്. നമ്മൾ മിണ്ടാതെ ഇരിക്കുന്നതാണ് ലതീഷ് മോഹൻ പറയുന്നു.

രംഗാവതരണം കൊണ്ടും തിരക്കഥയിലെ ഭദ്രമായ ആവിഷ്‌ക്കരണം കൊണ്ടും ഏറെ ജനപ്രീതി പിടിച്ചു പറ്റിയ നാടകാവിഷ്‌ക്കരണമായിരുന്നു ഖസാക്കിന്റെ ഇതിഹാസം. ഒരു കാലഘട്ടത്തിന് ശേഷം മലയാളത്തിൽ നാടകത്തെ കുറിച്ച് ചർച്ച ചെയ്യാനും നാടകം കാണാനും കുടുംബങ്ങൾക്ക് ഉൾപ്പടെ അവസരമൊരുക്കിയതായിരുന്നു ഖസാക്കിന്റെ ഇതിഹാസം. ഇതിനെതിരെയാണ് ഇപ്പോൾ ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. സമകാലിക മലയാള കവിതയിലെ ഏറ്റവും പരീക്ഷണപ്രിയനായ കവികളിൽ ഒരാളാണ് ലതീഷ് മോഹൻ. ആദ്യസമാഹാരം പൾപ്പ് ഫിക്ഷൻ 2008ൽ പ്രസിദ്ധീകരിച്ചു. ചെവികൾ / ചെമ്പരത്തികൾ എന്ന കവിതാ സമാഹാരത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്. മലയാളത്തിനു പുറമേ ഇംഗ്ലീഷിലും കവിതകൾ എഴുതുന്നു. ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന 'ബാക്ക് യാർഡ് സിവിലൈസേഷൻ' എന്ന ആർട്ട് ഗാലറിയുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

ലതീഷ മോഹന്റെ ആരോപണങ്ങൾ ദീപൻ ശിവരാമൻ ശക്തമായി നിഷേധിച്ചു. സ്‌കൂൾ ഓഫ് ഡ്രാമ കുട്ടികൾക്കൊപ്പം അഭിലാഷ് പിള്ളയ്ക്ക് വേണ്ടി താൻ ഖസാഖിനെ ആധാരമാക്കി എഴുതിയ പാംഗ്രോവ് ടെയൽസിന്റെ വീഡിയോ റെക്കോഡിങ് നോക്കി പകർപ്പെഴുതിയതിനാവാം ലതീഷ് മോഹന്റെ അവകാശവാദം. ലതീഷ് എഴുതിയ ഒരുവരിയോ, ദൃശ്യമോ താൻ ഖസാക്കിന്റെ ഇതിഹാസം നാടകത്തിൽ ഉപയോഗിച്ചതായി തെളിയിക്കാൻ ദീപൻ വെല്ലുവിളിച്ചു. തെറ്റുപറ്റിയതായി സമ്മതിച്ചാൽ മാപ്പുപറയണം. 2015 ജൂണിൽ കെഎംക കലാസമിതിക്ക് വേണ്ടി താൻ എഴുതിയ ഖസാക്കിന്റെ ഇതിഹാസത്തിന്റെ തിരക്കഥ 2006 ൽ താനെഴുതിയ തിരക്കഥയെ ആധാരമാക്കിയല്ലെന്നും ദീപൻ പറഞ്ഞു. തൃക്കരിപ്പൂരിൽ 30 ഗ്രാമീണ നടന്മാർക്കൊപ്പം അഞ്ച് മാസത്തെ പരിശീലനത്തിൽ കൂടി പടിപടിയായണ് ഖസാഖിന്റെ തിരക്കഥ ഉരുത്തിരിഞ്ഞത്. നല്ല കവിയായ ലതീഷിനെ ഇത്തരം യുക്തിരഹിതമായ പ്രവൃത്തികൾ എവിടെയും എത്തിക്കില്ലെന്നും ആരോപണത്തിൽ തനിക്ക് അതിയായ വിഷമമുണ്ടെന്നും ദീപൻ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP