Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല

ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: മലബാർ സിമന്റ്സിലെ അഴിമതിയുടെ ഉസ്താദും ചാക്ക് രാധാകൃഷ്ണന്റെ കൂട്ടാളിയുമായ പി കെ ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ലെന്നായിരുന്നു ഷൊർണ്ണൂരിൽ ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ സിപിഎമ്മുകാർ തന്നെ ഉയർത്തിയ ഫ്‌ളക്‌സുകൾ. ഇത് വകവയ്ക്കാതെയാണ് സിപിഎമ്മിന്റെ ഉറച്ച മണ്ഡലത്തിൽ സിഐടിയു ജില്ലാ സെക്രട്ടറിയായ ശശിയെ സ്ഥാനാർത്ഥിയാക്കിയത്. പിണറായി വിജയനും കോടിയേരിയും അടക്കമുള്ളവരുടെ ഇടപെടലായിരുന്നു ഇതിന് കാരണം. മണൽ മാഫിയയുമായുള്ള ബന്ധത്തിന്റെ പേരിലും വിവാദത്തിലായ ശശിയെ സ്ഥാനാർത്ഥിയാക്കാൻ പാലക്കാട്ടെ പാർട്ടി നേതൃത്വവും മുന്നിൽ നിന്നു. എംഎൽഎയായതോടെ പാലക്കാട്ടെ ചോദ്യം ചെയ്യാനാവാത്ത നേതാവായി ശശി മാറി. പൊലീസിനേയും വെറുതെ വിട്ടില്ല. ഇത്തരത്തിലൊരു നേതാവാണ് സിപിഎമ്മിനെ വലിയ പ്രതിസന്ധിയിലാക്കി പീഡനക്കേസിൽ പെടുന്നത്. അതും ഡിവൈഎഫ് ഐ നേതാവിന്റെ പരാതി.

ഷൊർണ്ണൂരിൽ പികെ ശശിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ആളിക്കത്തിയത്. സേവ് സി പി എം എന്ന പേരിൽ ഷൊർണ്ണൂരിൽ സ്ഥാനാർത്ഥിക്കെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. സിഐ .ടി.യു ജില്ലാ സെക്രട്ടറിയായിരുന്നു പി .കെ ശശി. ഷൊർണൂരിൽ പി.കെ സുധാകരനെന്ന ജനകീയ നേതാവിനെ മറികടന്നാണ് ശശിക്ക് സീറ്റ് നൽകിയത്. ഒറ്റപ്പാലത്തു നിന്ന് ജില്ലാ കമ്മിറ്റി പി.കെ ശശിയുടെ പേരാണ് നൽകിയിരുന്നത്. ഷൊർണൂരിലേക്ക് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സുബൈദ ഇസ്ഹാഖിന്റെ പേരുമാണ് നിർദ്ദേശിച്ചിരുന്നത്. എന്നാൽ സംസ്ഥാന ഘടകം പി.കെ ശശിയെ ഷൊർണൂരിലേക്കും സുബൈദ ഇസ്ഹാഖിനെ ഒറ്റപ്പാലത്തേക്കും മാറ്റി നിർദ്ദേശിക്കുകയാണ് ചെയ്തത്. ഷൊർണൂരിലേക്ക് പരിഗണിച്ചിരുന്ന പി.കെ സുധാകരനെ തഴയുകയും ചെയ്തു. ഇത് ഏറെ വിവാദങ്ങൾക്ക് ഇട നൽകി.

മലബാർ സിമന്റ്സിലെ അഴിമതിയുടെ ഉസ്താദും ചാക്ക് രാധാകൃഷ്ണന്റെ കൂട്ടാളിയുമായ പി കെ ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല എന്നിങ്ങനെ പോകുന്നു ശശിക്കെതിരെ ഉയർന്ന പോസ്റ്ററുകൾ. മലബാർ സിമന്റ്സ് അഴിമതിക്കേസ് അട്ടിമറിക്കാനും വിവാദ വ്യവസായായിയെ രക്ഷിക്കാനും ഇടനിലക്കാരായി അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി പി ഉണ്ണിയും സിഐടിയു നേതാവ് പി കെ ശശിയും പ്രവർത്തിച്ചതായി ആരോപണം ഉയർന്നിരുന്നു. തുടർന്ന് നടന്ന ജില്ലാ സമ്മേളനത്തിൽ വിഷയം ചർച്ചയാവുകയും ഉണ്ണിക്കും ശശിക്കുമെതിരേ ശക്തമായ വിമർശനം ഉയരുകയും ചെയ്തു. ഇതിനു പ്രത്യുപകാരമായി ഉണ്ണിക്ക് പാലക്കാട് നഗരത്തിൽ വീടും ഫൽറ്റും നിർമ്മിച്ചു നൽകിയെന്നും ആരോപണമുണ്ടായി. ഇതേതുടർന്ന് 2012ൽ നടന്ന ജില്ലാ സമ്മേളനത്തിൽ അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്തു. ഉണ്ണിയുടെ അടുത്ത അനുയായി ആയിരുന്നു ശശി.

നേരത്തെ സി.പി എം വിഭാഗീയത കൊണ്ടു ശ്രദ്ധേയമായ പാലക്കാട്ടെ മണ്ഡലങ്ങളായിരുന്നു ഷൊർണൂരും ഒറ്റപ്പാലവും. പാർട്ടി വിട്ടു പോയ എം ആർ മുരളി തിരിച്ചെത്തിയതോടെ ഷൊർണൂരിലെ പ്രശ്നങ്ങളും ഒറ്റപ്പാലത്തെ പ്രശ്നങ്ങൾ ഭാഗികമായും പരിഹരിച്ച നിലയിലായിരുന്നു. ഇത് ആളിക്കത്തിക്കുന്നതാണ് പുതിയ പീഡന വിവാദം.

പിണറായിയെ ഊണു കഴിക്കാൻ ക്ഷണിച്ച വിവാദം

ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവാണ് ശശി. വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ മടിയുമില്ല. ഇതെല്ലാം എല്ലാവർക്കും അറിയം. ഇതിനിടെയാണ് പാർട്ടി ജില്ലാ സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം നടന്നത്. ഇത് പിണറായി അംഗീകരിച്ചില്ല. സമ്മേളനത്തിന് എത്തുന്നവർ അവിടെ നിന്ന് തന്നെ ഭക്ഷണം കഴിക്കണമെന്നതാണ് ചട്ടം. ഇത് പിണറായി ഉയർത്തിയതോടെ ശശിയുടെ നീക്കം പൊളിഞ്ഞു. ഇത് പാലക്കാട് വലിയ ചർച്ചയാവുകയും ചെയ്തു.

ഏതു തമ്പുരാൻ കൽപ്പിച്ചാലും താൻ നിലവിളക്കു കൊളുത്തുമെന്നും മനസ്സിൽ ഇരുട്ടു നിറഞ്ഞവരാണു വെളിച്ചത്തെ ഭയപ്പെടുന്നതെന്നും ശശി പറഞ്ഞതും വിവാദങ്ങൾക്ക് ഇട നൽകി. മന്ത്രി ജി. സുധാകരൻ നിലവിളക്കു കൊളുത്തുന്നതിനെതിരെ നടത്തിയ പരാമർശത്തിനു മറുപടിയായാണു മന്ത്രിയുടെ പേരെടുത്തു പറയാതെ എംഎൽഎ ആഞ്ഞടിച്ചത്. ചെർപ്പുളശ്ശേരിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ ഔഷധ സസ്യത്തോട്ടം പദ്ധതി നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷമാണ് ശശി സുധാകരനെ കളിയാക്കിയത്. ഇതോടെ സിപിഎം സംസ്ഥാന നേതൃത്വവും ശശിയോട് അനൗദ്യോഗികമായി വിശദീകരണം തേടിയിരുന്നു.

നിലവിളക്കു കൊളുത്തുന്നത് ഉത്തമവും സന്തോഷകരവുമായ കാര്യമാണ്. ഞാൻ എന്തു പറഞ്ഞാലും വിവാദങ്ങളാവുന്ന സന്ദർഭത്തിലാണിപ്പോൾ ഈ നിലവിളക്കു കൊളുത്തിയത്. 'ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു' എന്നു പറഞ്ഞാണു നിലവിളക്കു കൊളുത്തുന്നതുമായി ബന്ധപ്പെട്ട സ്വന്തം നിലപാട് എംഎൽഎ വ്യക്തമാക്കിയത്. ഈ പ്രതികരണത്തെ വൻ ഹർഷാരവത്തോടെയാണു സദസ്സ് എതിരേറ്റത്. കൈയടിക്ക് വേണ്ടി എന്തും ചെയ്യുന്ന നേതാവ് പിന്നീട് വിവാദത്തിൽ നിന്ന് അകലാൻ നിലപാട് മാറ്റി. സുധാകരനെ അല്ല ലീഗിനെ ലക്ഷ്യമിട്ടാണ് പറഞ്ഞതെന്നായിരുന്നു വിശദീകരണം.

അവിടെ ഒരു കടയിൽ പ്രശ്‌നമുണ്ടായി. ഈ സമയം ശശി കടക്കാരനെ ഫോണിൽ വിളിക്കുകയും. എന്നെ അങ്ങോട്ട് വരുത്തരുതെന്ന് പറയുകയും ചെയ്തു. ഇത് ഏറെ വിവാദങ്ങൾക്ക് ഇട നൽകി. ഇതിലെല്ലാം പൊലീസ് നിഷക്രിയമാവുകയാണ് ചെയ്തത്.

പൊലീസിനെ നോക്കുകുത്തിയെന്ന് വിളിച്ച് അപമാനിക്കൽ

പല തലവേദനകളും ശശി സിപിഎമ്മിന് ഉണ്ടാക്കിയിട്ടുണ്ട്. ബിജെപി പ്രവർത്തകരുടെ ആക്രമണത്തിനിരയായ എഴുവന്തല സിപിഎം ബ്രാഞ്ച് സെക്രട്ടറി സി. വിജയകുമാറിന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെ മൊഴിയെടുക്കാനെത്തിയ പൊലീസിനു നേരേയാണ് എംഎൽഎ പരസ്യമായി പ്രതികരിച്ചത്. പൊലീസ് നോക്കുകുത്തികളാണെന്നും ഇതിനെ എങ്ങനെ നേരിടണമെന്ന് അറിയാമെന്നും പറഞ്ഞ എംഎൽഎ, നിങ്ങളൊക്കെ എവിടെ പോയിരിക്കുകയായിരുന്നു എന്നും ചോദിച്ചു. സിഐ വർഗീസ് അലക്‌സാണ്ടർ, എസ്‌ഐ പി.സി. ചാക്കോ എന്നിവർക്കു നേരേയാണ് എംഎൽഎ പൊട്ടിത്തെറിച്ചത്. ഇത് ഏറെ ചർച്ചയായി.

ഇതോടെ പൊലീസിനെ ശകാരിച്ചത് പൊതുസമൂഹത്തിനു തെറ്റെന്ന് തോന്നുന്നുവെങ്കിൽ അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.കെ. ശശി വിശദീകരിച്ചു. സിഐയേയും എസ്‌ഐയേയും രൂക്ഷമായി വിമർശിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിശദീകരണവുമായി എംഎൽഎ രംഗത്തെത്തിയത്. നെറികേടെന്ന അർഥത്തിലാണ് പോക്രിത്തരമെന്ന് പറഞ്ഞത്. വള്ളുവനാടൻ ഭാഷയിൽ പറഞ്ഞതാണ്. ജനപ്രതിനിധി എന്ന നിലയിൽ അപക്വമായ വാക്കുകൾ പറഞ്ഞതായി പൊതുസമൂഹത്തിനു തോന്നുന്നുവെങ്കിൽ തീർച്ചയായും ഖേദിക്കുന്നതായും പി.കെ. ശശി പറഞ്ഞു.

എഴുവന്തലയിലും പൊട്ടച്ചിറയിലും സിപിഎം-ബിജെപി സംഘട്ടനം നടന്ന സ്ഥലത്ത് ചെന്നപ്പോൾ വൈകാരികപരമായിട്ടാണ് പ്രതികരിച്ചത്. എന്നാൽ അക്രമ സംഭവങ്ങളെ അവഗണിച്ച് തന്റെ വാക്കുകളെ മാത്രം അടർത്തിമാറ്റി മോശക്കാരനാക്കി ചിത്രീകരിക്കാൻ ബോധപൂർവ്വം ശ്രമിക്കുകയായിരുന്നുവെന്നും ശശി കൂട്ടിച്ചേർത്തിരുന്നു

താക്കോൽ പിടിച്ചു വാങ്ങി കവളപ്പാറ ആശുപത്രിയിലെ യോഗം

ആരോഗ്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ ഷൊർണൂർ കവളപ്പാറ ഐക്കോൺസ് ആശുപത്രിയിലെ കോൺഫറൻസ് മുറിയുടെ താക്കോൽ എംഎൽഎയുടെ നേതൃത്വത്തിൽ പിടിച്ചു വാങ്ങി സിഐടിയു യോഗം നടത്തിയത് വിവാദമായിരുന്നു. ആശുപത്രി മാനദണ്ഡങ്ങൾക്കു വിരുദ്ധമായ നടപടിയെ ഓഫിസ് ജീവനക്കാർ എതിർത്തെങ്കിലും സിഐടിയു ജില്ല പ്രസിഡന്റ് കൂടിയായ പി.കെ ശശി എംഎൽഎ താക്കോൽ വാങ്ങി യോഗം നടത്തിയത് വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. ബുദ്ധി,സംസാര വൈകല്യങ്ങൾക്കും നാഢീവ്യൂഹ പ്രശ്‌നങ്ങൾക്കുമുള്ള ചികിത്സാ കേന്ദ്രമാണ് ഷൊർണൂർ കവളപ്പാറയിലെ ഐക്കോൺസ് ആശുപത്രി.

സിഐടിയു യൂണിയന്റെ യോഗം ചേരുന്നതിനു കോൺഫ്രൻസ് ഹാൾ അനുവദിക്കണമെന്നാവശ്യപ്പെട്ടു യൂണിയൻ രേഖാ മൂലം അപേക്ഷ നൽകിയിരുന്നു. എന്നാൽ രാജ്യാന്തര സെമിനാറുകൾക്കും ആശുപത്രിയുടെ പൊതു ആവശ്യങ്ങൾക്കും അനുവദിക്കുന്ന ഹാൾ യൂണിയൻ യോഗത്തിന് നൽകാനാകില്ലെന്ന് മറുപടി രേഖാ മൂലം തന്നെ കൊടുത്തിരുന്നതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതു നൽകരുതെന്ന് ആരോഗ്യ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിർദ്ദേശവുമുണ്ടായിരുന്നു. എന്നാൽ, വൈകിട്ട് അഞ്ചു മണിയോടെ പി.കെ ശശി എംഎൽഎയുടെ നേതൃത്വത്തിൽ എത്തിയവർ ഹാളിന്റെ താക്കോൽ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് 5.45 വരെ ഹാളിൽ യോഗം നടത്തി. അതേസമയം, ഐക്കോൺസ് ആശുപത്രിയിലെ കോൺഫറൻസ് ഹാളിൽ യൂണിയൻ യോഗം നടത്തിയിട്ടില്ലെന്ന് പി.കെ ശശി എംഎൽഎ. ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് തൊഴിലാളികൾ ആവശ്യമുന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടേക്കു പോയതെന്നായിരുന്നു ശശിയുടെ വിശദീകരണം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP