Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 3851 കുടുംബങ്ങൾ; ഉചിതമായ നഷ്ടപരിഹാരം വേഗത്തിലെന്ന് മുഖ്യമന്ത്രി; തകർന്ന വീടുകൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ് എത്രയുും വേഗം പൂർത്തിയാക്കും; ദുരന്ത ബാധിത പ്രദേശങ്ങളിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും പിണറായി

മഴക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 3851 കുടുംബങ്ങൾ; ഉചിതമായ നഷ്ടപരിഹാരം വേഗത്തിലെന്ന് മുഖ്യമന്ത്രി; തകർന്ന വീടുകൾ, റോഡുകൾ, പാലങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ് എത്രയുും വേഗം പൂർത്തിയാക്കും; ദുരന്ത ബാധിത പ്രദേശങ്ങളിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും പരിക്കേറ്റവർക്കുമുള്ള അടിയന്തര ധനസഹായം വേഗത്തിൽ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ധനസഹായം എത്രയും പെട്ടെന്ന് കൈമാറാൻ വകുപ്പുകൾക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. തേകർന്ന വീടുകൾ, റോഡുകൾ, പാലങ്ങൾ ഇവയുടെയെല്ലാം കണക്കെടുപ്പ് എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ദുരിത ബാധിതർക്ക് സർക്കാർ സാധ്യമായ എല്ലാ സഹായവും നൽകും. ഉചിതമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ഒക്ടോബർ 12 മുതൽ 20 വരെ 42 മരണങ്ങൾ വിവിധ ദുരന്തങ്ങളിൽ സംഭവിച്ചു. ഉരുൾപൊട്ടലിൽ 19 പേരുടെ (കോട്ടയം-12, ഇടുക്കി-7) മൃതദേഹങ്ങൾ കണ്ടെത്തി. ആറ് പേരെ കാണാതായി. നിലവിൽ 304 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 3851 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്.

കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചന പ്രകാരം നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയോര മേഖലകളിൽ താമസിക്കുന്നവരും ദുരന്തബാധിത പ്രദേശങ്ങളിൽ കഴിയുന്നവരും ജാഗ്രത പുലർത്തണം.

തെക്കൻ തമിഴ്‌നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 24 വരെ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. എല്ലാ ജില്ലകളിലും സംസ്ഥാന സേനകളെ കൂടാതെ ദേശീയ സേനകളെയും വിന്യസിച്ചിട്ടുണ്ട്.

ദുരിതാശ്വാസ ക്യാമ്പുകളിൽ കോവിഡ് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്യാമ്പുകളിൽ ആന്റിജൻ പരിശോധന നടത്തും. എല്ലാവരും മാസ്‌ക് ധരിക്കണം. ഭക്ഷണം കഴിക്കുന്നത് അകന്ന് ഇരുന്ന് വേണം. ആരോഗ്യ പ്രവർത്തകരുടെ സേവനം ഉറപ്പാക്കും.

വെള്ളം കയറിയ വീടുകൾ വൃത്തിയാക്കുന്നതിനായി ജനമൈത്രി പൊലീസിന്റെയും സ്റ്റുഡന്റ് പൊലീസിന്റെയും സേവനം ഉപയോഗപ്പെടുത്തും. വിവിധ പ്രദേശങ്ങളിലായി 7800 ഓളം സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ടെന്നാണ് വിവരം. ഇത് ഇനിയും വർധിപ്പിക്കണം. ദുരന്ത ബാധിത പ്രദേശങ്ങളിൽ പൊതുജനങ്ങളുടെ അനാവശ്യ സന്ദർശനം ഒഴിവാക്കണം. ഇക്കാര്യത്തിൽ പൊലീസ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP