Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുല്ലപ്പള്ളിയുടെ വാക്കുകൾ മ്ലേച്ഛം; കെ കെ ശൈലജക്കെതിരായ പ്രസ്താവന കേരളത്തിനാകെ അപമാനകരം; മുല്ലപ്പള്ളി സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരൻ; സിസ്റ്റർ ലിനി കേരളത്തിന്റെ സ്വത്ത്, ലിനിയുടെ വീട്ടുകാരെ വേട്ടയാടാൻ അനുവദിക്കില്ല; കെപിസിസി പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; കള്ളപ്രചരണം നടത്തി സംസ്ഥാനത്തിന്റെ സഹായവും ജനങ്ങളുടെ ജാഗ്രതയും അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചു; ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും പിണറായി

മുല്ലപ്പള്ളിയുടെ വാക്കുകൾ മ്ലേച്ഛം; കെ കെ ശൈലജക്കെതിരായ പ്രസ്താവന കേരളത്തിനാകെ അപമാനകരം; മുല്ലപ്പള്ളി സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരൻ; സിസ്റ്റർ ലിനി കേരളത്തിന്റെ സ്വത്ത്, ലിനിയുടെ വീട്ടുകാരെ വേട്ടയാടാൻ അനുവദിക്കില്ല; കെപിസിസി പ്രസിഡന്റിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; കള്ളപ്രചരണം നടത്തി സംസ്ഥാനത്തിന്റെ സഹായവും ജനങ്ങളുടെ ജാഗ്രതയും അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിച്ചു; ജനങ്ങളുടെ ജീവൻ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ശൈലജയെ അധിക്ഷേപിച്ചു സംസാരിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ കടന്നാക്രമിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. നിപ പ്രതിരോധത്തിനിടെ ജീവൻ നഷ്ടമായ സിസ്റ്റർ ലിനിയുടെ കുടുംബത്തിനെതിരെ സമരം നടത്തിയ കോൺഗ്രസ് നടപടിയെയും മുഖ്യമന്ത്രി വിമർശിച്ച. നിപ പ്രതിരോധത്തിനിടെ ജീവൻ ബലിയർപ്പിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ലിനിയുടെ ജീവത്യാഗം ഈ നാട് കണ്ണീരോടെയാണ് കണ്ടത്. കേരളം മാത്രമല്ല ലോകം മുഴുവൻ ആരാധിക്കുന്ന പോരാളിയാണ് ലിനി. ആ കുടുംബത്തെ നമ്മുടെ കുടുംബം എന്നാണ് എല്ലാവരും കാണുന്നത്. കേരളം മുഴുവൻ അങ്ങനെയാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അവരെ അംഗീകരിക്കണമെന്ന് നിർബന്ധമില്ല, ആ കുടുംബത്തെ വേട്ടയാടാതിരുന്നുകൂടെ. എന്തിനാണ് ലിനിയുടെ കുടുംബത്തിനെതിരെ ഈക്രൂരത എന്നാണ് ആശ്ചര്യം. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധികാലത്ത് തന്റെ കൂടെ നിന്നത് ആരാണ് എന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞതിലാണ് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത്. നിപ എന്ന മാരക രോഗത്തെ ചെറുത്തു തോൽപ്പിച്ചതിന്റെ അനുഭവം ഓർക്കുമ്പോൾ കൺമുന്നിൽ തെളിയുന്നത് ലിനിയുടെ മുഖമാണ്.

നിപയെ പ്രതിരോധിക്കാനും മരണങ്ങൾ ഒഴിവാക്കാനും നടത്തിയ പ്രവർത്തനങ്ങളിൽ സംസ്ഥാനത്തിന്റെ ആരോഗ്യമന്ത്രി മുന്നിൽ തന്നെ ഉണ്ടായിരുന്നു എന്നത് എല്ലാവരും അംഗീകരിച്ചതാണ്. ആ മന്ത്രിയെ നിപ രാജകുമാരി കോവിഡ് റാണി എന്നും മറ്റും മ്ലേച്ഛമായി അധിക്ഷേപിക്കുമ്പോൾ ആദ്യം പ്രതികരണമുണ്ടാകുന്നത് ലിനിയുടെ കുടുംബത്തിൽ നിന്നു തന്നെയാകും. ആ കുടുംബത്തിനെതിരെ സമരം നടത്തുന്നതിലേക്ക് അധപതിച്ച കോൺഗ്രസ് എന്ത് പ്രതിപക്ഷ ധർമ്മമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

മുല്ലപ്പള്ളി സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനാണെന്നും പിണറായി പറഞ്ഞു. പൊതുപ്രവർത്തകർ എങ്ങിനെയാകരുതെന്നതിനു മാതൃകയാകാനാണു മുല്ലപ്പള്ളി ശ്രമിക്കുന്നത്. മുല്ലപ്പള്ളിയുടെ പ്രസ്താവന കേരളത്തിന് ആകെ അപമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ ആത്മധൈര്യം ചോർത്തുന്ന പ്രസ്താവനയാണ് മുല്ലപ്പള്ളിയുടേതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദാവസ്ഥയുടെ തടവുകാരനായി കെപിസിസി പ്രസിഡണ്ട് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാക്കളുടെ ഇത്തരം ചെയ്തികളെക്കുറിച്ച് രാഷ്ട്രീയ വിരോധം വച്ച് പറയുന്നതല്ല. കോവിഡ് പ്രതിരോധത്തിൽ മുന്നിൽനിൽക്കുന്ന ആരോഗ്യമന്ത്രിയെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന നേതാക്കൾ നടത്തുന്ന അധിക്ഷേപങ്ങൾ എന്തൊക്കെയാണ്? എന്താണ് അതിന്റെ പ്രയോജനമെന്നും മുഖ്യമന്ത്രി ചോദിച്ചു. കേവലം ഒരു മന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടിയുടെ നേതാവിന്റെ തരം താഴ്ന്ന വിമർശനം എന്ന നിലയിലല്ല ഇതിനെ കാണുന്നത്. കേരളത്തെക്കുറിച്ച് നല്ലത് കേൾക്കുന്നതാണ് തന്നെ അസ്വസ്തനാക്കുന്നതെന്ന ഒരു നേതാവിന്റെ തുറന്നുപറച്ചിലായാണ് ഇതിനെ പിരഗണിക്കേണ്ടത്. കേരളത്തെക്കുറിച്ച് ലോകത്ത് നല്ല അഭിപ്രായമുണ്ടാകുന്നത് മലയാളികൾക്കെല്ലാം അഭിമാനമുണ്ടാക്കുന്ന കാര്യമാണ്. അത് തന്നെ ക്ഷോഭിപ്പിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ആക്ഷോഭംകൊണ്ട് പേശികൾക്കൽപം അധ്വാനം കൂടുമെന്നല്ലാതെ മലയാളികളെ അതൊന്നും ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ അധിക്ഷേപിക്കുകയാണ് കെപിസിസി പ്രസിഡന്റ്. രാഷ്ട്രീയ തിമിരം ബാധിച്ച് യാഥാർത്ഥ്യം കാണാൻ കഴിയാതെ പോയ ഒരു മനസിന്റെ ജൽപനം എന്ന നിലയ്ക്ക് അവഗണിക്കാവുന്നതല്ല ഇത്. രോഗ പ്രതിരോധത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ രാഷ്ട്രീയ മനഃശാസ്ത്രം എന്താണെന്ന് ജനം മനസിലാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾ മറന്നോ എന്നറിയില്ല. കൊറോണക്കാലത്തെ കെപിസിസി യോഗത്തിൽ കോവിഡ് കാലത്തെ ക്രഡിറ്റ് സർക്കാരിനെ എടുക്കാൻ അനുവദിക്കരുത് എന്ന് തീരുമാനിച്ചവരാണിവർ. Corona risk mitigation പ്രധാനമാണെന്ന് പറഞ്ഞയാളാണ് പ്രതിപക്ഷനേതാവ്. Mitigation ആണ് ശരിയെന്ന അഭിപ്രായം അദ്ദേഹത്തിന്റെ പാർട്ടിക്കാർ ഇപ്പോൾ പറയുമോ? അമേരിക്കയെയും തമിഴ്‌നാടിനെയും രാജസ്ഥാനെയും മാതൃകയാക്കണം എന്ന് പറഞ്ഞ, വിവരങ്ങൾ ദിവസവും നൽകുന്നതിനെ മീഡിയ മാനിയ എന്ന് അധിക്ഷേപിച്ച, ദുരിതാശ്വാസനിധിയിലേക്ക് പണം എത്തിക്കരുത് എന്ന് പറഞ്ഞ്, കള്ളം പ്രചരിപ്പിച്ചവരാണിവർ.

സാലറി ചാലഞ്ച് വന്നപ്പോൾ, അതിനെ അട്ടിമറിക്കാൻ മുന്നിട്ടിറങ്ങി. ഉത്തരവ് കത്തിച്ചു. കോടതിയിൽ പോയി, പരാജിതരായി. പ്രവാസികളെ കൊണ്ടുവരുന്ന ഈ ഘട്ടത്തിൽ രോഗമുള്ളവരും ഇല്ലാത്തവരും ഒരു വിമാനത്തിൽ വരുന്നത് ഒഴിവാക്കാൻ പരിശോധന വേണമെന്ന് പറഞ്ഞതും എതിർത്തു. കോവിഡിന്റെ ആരംഭഘട്ടത്തിൽ ജാ?ഗ്രതാ നിർദ്ദേശം സർക്കാർ കൊടുത്തപ്പോൾ ചില നേതാക്കൾ ശാസ്ത്രജ്ഞരായി രംഗത്തു വന്നു. മുപ്പത് ഡിഗ്രിയിൽ കൊറോണ പടരില്ല, അറബ് രാജ്യങ്ങളിൽ കൊറോണ പടരില്ല എന്നൊക്കെയാണ് ഇവർ പ്രചരിപ്പിച്ചത്. പ്രതിച്ഛായ കൂട്ടാൻ മുഖ്യമന്ത്രി പിആർ ഏജൻസിയെ നിയമിച്ചെന്നും വാർത്താസമ്മേളനത്തിൽ പങ്കെടുക്കാൻ മാധ്യമങ്ങൾക്ക് പണം കൊടുത്തുവെന്നും ലോകമാധ്യമങ്ങളിൽ കേരളത്തെക്കുറിച്ച് വരുന്ന നല്ല വാർത്തകൾ പിആർ ഏജൻസി വഴിയാണെന്നും വാർത്താസമ്മേളനങ്ങളിൽ മുഖ്യമന്ത്രി ചിരിക്കുന്നത് വാർത്താ ഏജൻസി വഴിയാണെന്നും ഇവർ പറഞ്ഞു പരത്തി.

42 അന്താരാഷ്ട്ര മാധ്യമങ്ങളിൽ പിആർ ഏജൻസി വഴി പരസ്യം കൊടുത്തുവെന്നും അതു ഞങ്ങളെ ക്ഷുഭിതരാക്കിയെന്നും കെപിസിസി അധ്യക്ഷൻ പ്രസം?ഗിച്ചു. ഒരുവിധത്തിൽ ആലോചിച്ചാൽ ലോകത്താകെയുള്ള മാധ്യമങ്ങളെ അവഹേളിക്കുന്നതാണ്. മറ്റുസംസ്ഥാനങ്ങിൽ നിന്നും വരുന്ന നമ്മുടെ സഹോദരങ്ങളുടെ സംരക്ഷണത്തിന് പാസ് ഏർപ്പെടുത്തിയപ്പോൾ ഇവർ എന്തൊക്കെ കാട്ടിക്കൂട്ടി. ഇവരുടെ ചെയ്തി കാരണം നിരപരാധികളായ നൂുറുകണക്കിനാളുകൾ രോ?ഗഭീതിയിൽ കഴിയേണ്ടി വരും.

എസ്എസ്എൽസി - പ്ലസ് ടു പരീക്ഷ നടത്താൻ ശ്രമിച്ചപ്പോൾ അതു വട്ടാണെന്നാണ് ഒരു കോൺ?ഗ്രസ് നേതാവ് പറഞ്ഞത്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നിവരെല്ലാം ചേർന്ന് പരീക്ഷ നടത്താൻ പാടില്ലെന്ന് പറഞ്ഞു. അതു കഴിഞ്ഞ കേന്ദ്രസർക്കാർ നിർദേശപ്രകാരം ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചപ്പോൾ തുറക്കണമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവും മുന്മുഖ്യമന്ത്രിയും ഓർക്കുന്നില്ലേ? എന്നാൽ എന്തിനാണ് തുറക്കുന്നത് എന്നാണ് കെപിസിസി അധ്യക്ഷൻ പറഞ്ഞത്.

എല്ലാം കഴിഞ്ഞാണ് പ്രവാസി പ്രശ്നം വരുന്നത്. ഇന്നലെ പ്രതിപക്ഷനേതാവ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തി. എത്ര നേരമാണ് റോഡ് ബ്ലോക്കായത്. ക്യാമറാ ഫ്രേയിമിൽ ഉൾപ്പെടാനുള്ള തിക്കും തിരക്കും നമ്മൾ കണ്ടില്ലേ? സാമൂഹിക അകലം പാലിക്കേണ്ട ഘട്ടമല്ലേ അത്? ഇതൊക്കെ കാണുന്ന നിങ്ങളുടെ അനുയായികൾ എങ്ങനെയാവും പെരുമാറുക? എന്തിനായിരുന്നു ഈ വെപ്രാളം? കേരളത്തിൽ ഈ അടുത്തു നടന്ന സമരങ്ങളിൽ ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത സമരം സിപിഐ എം നടത്തി. കൃത്യമായ സാമൂഹിക അകലം പാലിച്ചായിരുന്നു ആ പരിപാടി. ഇത്രയൊന്നും പറയണം എന്ന് കരുതിയതല്ല.- മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP