Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ സിബിഐ. അന്വേഷണം തടയാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല; ഓർഡിനൻസ് ഇറക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധം; ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി മലക്കം മറിയുന്നെന്ന് ആരോപണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളത്തിൽ സിബിഐ. അന്വേഷണം തടയാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ നീക്കം. നിയമ സെക്രട്ടറിയുടെ പക്കൽ ഇതുമായി ബന്ധപ്പെട്ട ഫയലുകളുണ്ട്. ഓർഡിനൻസ് ഇറക്കാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടുപോവരുത്. ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് കേരളത്തിൽ സിബിഐ. അന്വേഷണം വേണ്ടെന്ന് പറയുന്നത്. ബംഗാളിൽ ശാരദ ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട് കേസിൽ സിബിഐ. അന്വേഷണം വേണ്ടെന്ന് സർക്കാർ ഓർഡിനൻസ് ഇറക്കിയപ്പോൾ അത് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. ആ നടപടി കേരളത്തിൽ കൊണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമാണ്. സിബിഐയെ കേരളത്തിൽ നിരോധിക്കാൻ നീക്കം നടക്കുന്നത് അഴിമതിക്കാരേയും കൊള്ളക്കാരേയും രക്ഷിക്കാൻ വേണ്ടിയാണ്.

സിബിഐ. അന്വേഷണം നടത്താതിരിക്കാൻ ഓർഡിനൻസ് കൊണ്ടുവന്ന് നിയമമുണ്ടാക്കാൻ സർക്കാർ മുന്നോട്ടുവരാൻ പാടില്ല. ഇതിൽനിന്നു സർക്കാർ പിന്തിരിയണം. ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്, ലൈഫ് മിഷനുമായി ബന്ധപ്പെട്ട വിവാദത്തിൽ സിബിഐ. അന്വേഷണം ആരംഭിച്ചാൽ പല പ്രമുഖരും കുടുങ്ങുമെന്ന നില വന്നപ്പോഴാണ് ഓർഡിനൻസ് ഇറക്കാൻ സർക്കാർ ശ്രമിക്കുന്നത്.

മടിയിൽ കനമില്ലാത്തവന് പേടിക്കേണ്ട എന്നാണല്ലോ നേരത്തെ പറഞ്ഞത്. ഇപ്പോൾ മടിയിൽ കനമുള്ളതുകൊണ്ടാണോ സിബിഐ അന്വേഷണം വേണ്ടെന്ന് വയ്ക്കാൻ സർക്കാർ ശ്രമിക്കുന്നത്? ഇത്തരമൊരു ഓർഡിനൻസ് വന്നാൽ അതിനെതിരെ നിയമപരമായ നീങ്ങും. പ്രതിപക്ഷനേതാവെന്ന നിലയിൽ ഇതിനെതിരെ ഗവർണറെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP