Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202107Friday

കേരളത്തിൽ കോവിഡ് വ്യാപനം കൂടും; ഉച്ചസ്ഥായിയിൽ എത്താൻ സമയമെടുക്കും; അമ്പത് ശതമാനം ആളുകളിലേക്ക് പകർന്നത് വീടുകളിൽ വെച്ചെന്നും മുഖ്യമന്ത്രി; വയോജനങ്ങളേയും കുട്ടികളേയും ശ്രദ്ധിക്കണം; സ്റ്റോക്കുള്ളത് രണ്ട് ദിവസത്തേക്കുള്ള വാക്സിൻ; നിയന്ത്രണം നീട്ടുക സാഹചര്യം കണക്കിലെടുത്തെന്നും പിണറായി

കേരളത്തിൽ കോവിഡ് വ്യാപനം കൂടും; ഉച്ചസ്ഥായിയിൽ എത്താൻ സമയമെടുക്കും; അമ്പത് ശതമാനം ആളുകളിലേക്ക് പകർന്നത് വീടുകളിൽ വെച്ചെന്നും മുഖ്യമന്ത്രി; വയോജനങ്ങളേയും കുട്ടികളേയും ശ്രദ്ധിക്കണം; സ്റ്റോക്കുള്ളത് രണ്ട് ദിവസത്തേക്കുള്ള വാക്സിൻ; നിയന്ത്രണം നീട്ടുക സാഹചര്യം കണക്കിലെടുത്തെന്നും പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കേരളത്തിൽ കോവിഡ് വ്യാപനം ഉച്ചസ്ഥായിലെത്താൻ ഇനിയും സമയമെടുക്കുമെന്നും രോഗ വ്യാപനം ഇനിയും കൂടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉയർന്ന ടെസ്റ്റ്പോസിറ്റിവിറ്റി കാണിക്കുന്നത് രോഗവ്യാപനം കൂടുമെന്നാണ്. നഗരങ്ങളിൽ ഒതുങ്ങി നിൽക്കാതെ ഇന്ത്യയിലെ കോവിഡിന്റെ രണ്ടാം തരംഗം ഗ്രാമീണ മോഖലയിലേക്കും വ്യാപിച്ചതായി പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന് ഏർപ്പെടുത്തിയിട്ടുള്ള ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം നീട്ടുന്നത് വരും ദിവസങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'മെയ് ഒമ്പത് വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. വരുംദിവസങ്ങളിലെ സാഹചര്യങ്ങൾ പരിശോധിച്ച ശേഷം മാത്രമാകും നിയന്ത്രണം നീട്ടുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. നിയന്ത്രിക്കാനാവശ്യമായ നടപടകൾക്ക് മാത്രമാണ് മുൻഗണന കൊടുക്കുക' മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ സർവീസുകൾ പ്രവർത്തിക്കേണ്ടതുണ്ട്. അത്തരക്കാർ മാത്രമേ പുറത്തിറങ്ങാവൂ. വല്ലാത്ത ഒരവസ്ഥയിലേക്ക് കടക്കുകയാണെങ്കിൽ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ത്യയിലെ ഗ്രാമീണ മേഖലയിൽ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട്. ലക്ഷണങ്ങൾ കൂടിയ ഘട്ടത്തിലാണ് ചികിത്സ പഞ്ചാബിലും മറ്റ് ആളുകൾ ചികിത്സ തേടിയെത്തിയത്. കേരളത്തിലും ഗ്രാമീണ മേഖലയിൽ കേസ് കൂടുന്ന പ്രവണത കാണുന്നു. കേരളത്തിൽ നഗര- ഗ്രാമ അന്തരം കുറവാണ്.

ഗ്രാമീണ മേഖലകളിലെ ആരോഗ്യ സംവിധാനം മറ്റ് മേഖലകളേക്കാൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു എന്നത് ആശ്വാസകരമാണ്. എന്നാൽ നിയന്ത്രണങ്ങൾ ഗ്രാമ മേഖലയിൽ വിട്ടു വീഴ്ചയില്ലാതെ നടപ്പിലാക്കും', മുഖ്യമന്ത്രി അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങൾ അക്കാര്യം ഉറപ്പു വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോംക്വാറന്റീനിൽ കഴിയുന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ഓക്സിജൻ നില പൾസ് ഓക്സി മീറ്റർ ഉപയോഗിച്ച് പരിശോധക്കാൻ വേണ്ടതയ്യാറെടുപ്പുകൾ സ്വീകരിക്കണം. ഹെൽപ്ലൈനുമായോ വാർഡ് മെമ്പറുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെട്ട് തുടർനടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

50 ശതമാനം ആളുകളിലേക്ക് രോഗം പകർന്നത് വീടുകളിൽ വച്ചാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് നടത്തിയ പഠനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. വയോജനങ്ങളും കുട്ടികളുമായി ബന്ധപ്പെടുമ്പോൾ ശ്രദ്ധിക്കണം. കഴിയാവുന്നത് വീട്ടിൽ നിന്ന പുറത്തിറങ്ങരുത് എന്നതാണ് ഏറ്റവും നല്ല മുൻകരുതലെന്നും അദ്ദേഹം പറഞ്ഞു.

'അത്യാവശ്യമുണ്ടെങ്കിൽ മാത്രം പുറത്തിറങ്ങുക, ഡബിൾ മാസ്‌കുപയോഗിക്കുക, തിരിച്ച് വീട്ടിലെത്തുമ്പോൾ കൈകാലും മുഖവും സോപ്പുപയോഗിച്ച് വൃത്തിയാക്കണം. കുളിക്കുന്നതാണ് ഏറ്റവും നല്ലത്. വസ്ത്രം മാറുകയും വേണം. തുമ്മൽ ശ്വാസം മുട്ടൽ എന്ന ലക്ഷണം കണ്ടാൽ വീട്ടിലാണെങ്കിലും മാസ്‌ക് ധരിക്കണം. ഉടനടി ടെസ്റ്റിനു വിധേയമാകണം'.

കെടിഡിസി ഹോട്ടലുകൾ ചികിത്സാ കേന്ദ്രങ്ങളാക്കും. വിക്ടേഴ്‌സ് ചാനൽ വഴി രോഗികൾക്കു കൺസൾട്ടേഷൻ നടത്താനും സൗകര്യമൊരുക്കും. ചികിത്സ കിട്ടാതെ വരുന്ന സാഹചര്യം ആർക്കും ഉണ്ടാകാതെ നോക്കും. കഴിയുന്നതും വീട്ടിൽനിന്നു പുറത്തിറങ്ങരുത്.

മറ്റ് വീടുകൾ സന്ദർശിക്കുന്നതു പരമാവധി ഒഴിവാക്കണം. ആരോഗ്യപ്രവർത്തകരുടെ സമ്മർദം കൂട്ടരുത്. സാധനങ്ങൾ വാങ്ങാൻ പോകുന്നവർ വേഗം മടങ്ങാൻ ശ്രദ്ധിക്കണം. കൈ സ്പർശം ഉണ്ടാകുന്ന ഇടങ്ങൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. രോഗവ്യാപനം കൂടുമെന്നാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സൂചിപ്പിക്കുന്നത്. കേന്ദ്രസർക്കാർ നൽകിയ വാക്‌സീൻ പൂർണമായും ഉപയോഗിക്കാൻ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

'നിലവിൽ 2.40 ലക്ഷം ഡോസ് ആണ് സ്റ്റോക്ക് ഉള്ളത്. പരമാവധി രണ്ട് ദിവസത്തേക്ക് മാത്രമേ അത് തികയൂ. നാല് ദിവസം ഡോസ് കോവി ഷീൽഡും 75000 കോവാക്സിനും ഇന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 3ലെ കണക്കു പ്രകാരം കേരളത്തിൽ 270.2 മെട്രിക് ടൺ ലിക്വിഡ് ഓക്‌സിജൻ സ്റ്റോക്കുണ്ട്. 8.97 മെട്രിക് ടൺ മെഡി ഓക്‌സിജൻ സിലിണ്ടറായും സ്റ്റക്കുണ്ട്. 108 . 35 മെട്രിക ടൺ ഓക്സിജനാണ് ഒരു ദിവസം വേണ്ടി വരുന്നത്. ഓക്സിജൻ ലഭ്യതയുമായി ബന്ധപ്പെട്ട് ജില്ലകളിൽ വിഷമങ്ങളുണ്ടായാൽ ഇടപെടണം. വിക്ടേഴ്സ് ചാനൽ വഴി കോവിഡ് രോഗികൾക്ക് ഫോൺ ഇൻ സൗകര്യം മുഴുവൻ സമയവുമുണ്ടാകും. സ്വകാര്യ ചാനലുകാർ ഡോക്ടർമാരുമായി ഓൺലൈൻ കൺസൾടേഷന് സൗകര്യമൊരുക്കണം', മുഖ്യമന്ത്രി പറഞ്ഞു

വാക്സിൻ ലഭ്യമാക്കുന്നതിനുള്ള പരമാവധി ശ്രമമാണ് നടത്തുന്നത്. കമ്പനികളിൽ ലഭ്യമാകുന്ന മുറയ്ക്ക് കൃത്യമായ ക്രമീകരണങ്ങളിലൂടെ 18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകി തുടങ്ങുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അടുത്ത രണ്ടാഴ്ച കോവിഡുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത റിട്ടേണിങ് ഓഫീസർമാരെ നിയോഗിക്കും. അതോടൊപ്പം ടെലി മെഡിസിൻ കൂടുതൽ ഫലപ്രദമാക്കും. ഓരു രോഗി ഒരു തവണ ബന്ധ്പപെടുമ്പോൾ അതേ ഡോക്ടറായിരിക്കണമെന്നില്ല. ഒരു രോഗിക്ക് ഒരു ഡോക്ടറെ തന്നെ ബന്ധപ്പെടാൻ സൗകര്യമൊരുക്കും.

അവശ്യ സാധനങ്ങൾ ഓൺലൈനായി വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കും. രോഗികൾക്കുവേണ്ടിയുള്ള കിടക്കകൾ വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കെടിഡിസി ഉൾപ്പെടെയുള്ള ഹോട്ടലുകളിലെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഉടനെ വാക്സിൻ നൽകും. മൃഗചികിത്സകർക്ക് വാക്സിൻ നൽകാനും തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം പൗരബോധം ഉയർത്തിപ്പിടിച്ച് സംയമനത്തോടെ പെരുമാറിയ ജനതയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP