Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202124Sunday

ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും; സമീപ ജില്ലാ യാത്രകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയും; പാസ് നിർബന്ധമില്ലെങ്കിലും തിരിച്ചറിയൽ രേഖ യാത്രാവേളയിൽ കരുതണമെന്നും മുഖ്യമന്ത്രി; സമീപ ജില്ലകളല്ലാത്ത ഇടങ്ങളിലേക്ക് പൊലീസ് പാസോടെ യാത്രയും; കോവിഡ് വ്യാപനത്തിൽ ആശങ്കകൾ അവസാനിക്കുന്നില്ലെങ്കിലും ലോക് ഡൗൺ ഇളവുകളുമായി സംസ്ഥാന സർക്കാർ

ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും; സമീപ ജില്ലാ യാത്രകൾ രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയും; പാസ് നിർബന്ധമില്ലെങ്കിലും തിരിച്ചറിയൽ രേഖ യാത്രാവേളയിൽ കരുതണമെന്നും മുഖ്യമന്ത്രി; സമീപ ജില്ലകളല്ലാത്ത ഇടങ്ങളിലേക്ക് പൊലീസ് പാസോടെ യാത്രയും; കോവിഡ് വ്യാപനത്തിൽ ആശങ്കകൾ അവസാനിക്കുന്നില്ലെങ്കിലും ലോക് ഡൗൺ ഇളവുകളുമായി സംസ്ഥാന സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ ലോക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ സംസ്ഥാനത്തും നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം, പൊതു ​ഗതാ​ഗതം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചില ഇളവുകളും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. മെയ് 31 വരെ ലോക്ക് ഡൗൺ കേന്ദ്രസർക്കാർ നീട്ടിയിട്ടുണ്ട് എന്ന് ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, ദേശീയതലത്തിൽ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കുമെന്നും അറിയിച്ചു. സ്കൂൾ, കോളേജുകൾ, മറ്റു ട്രെയിനിം​ഗ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല. എന്നാൽ ഓൺലൈൻ, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും.

അതേസമയം, ജില്ലയ്ക്ക് അകത്തുള്ള പൊതു​ഗതാ​ഗതം അനുവദിക്കും. ജ​ല​ഗതാ​ഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിം​ഗ് കപ്പാസിറ്റിയുടെ പകുതി വച്ച് സർവ്വീസ് നടത്താം. യാത്രക്കാർ നിന്നു സഞ്ചരിക്കാൻ അനുവ​ദിക്കില്ല. ജില്ലയ്ക്ക് അകത്ത് ഹോട്ട് സ്പോട്ടുകളിൽ ഒഴികെ ആളുകൾക്ക് സഞ്ചരിക്കാം. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ സമീപ ജില്ലാ യാത്രകളാവാം. അതിനു പാസ് വേണ്ട എന്നാൽ തിരിച്ചറിയൽ രേഖ വേണം. കൊവിഡ് പ്രതിരോധ പ്രവർത്തകർക്കും സർക്കാർ ഉദ്യോ​ഗസ്ഥർക്കും സമയം നിയന്ത്രണം ബാധകമല്ല. ഇലക്ട്രീഷന്മാരും മറ്റു ടെക്നീഷ്യന്മാരും ട്രേഡ് ലൈസൻസ് കോപ്പി കൈയിൽ കരുതണം. സമീപജില്ലകൾ അല്ലാത്ത ജില്ലകളിലേക്കുള്ള യാത്രക്ക് പൊലീസ് അനുമതി വാങ്ങണം. ജോലി ആവശ്യങ്ങൾക്കായി സ്ഥിരമായി ദീർഘദൂര യാത്ര നടത്തുന്നവർ സ്ഥിരം യാത്രാ പാസ് പൊലീസ് മേധാവിയിൽ നിന്നോ ജില്ലാ കളക്ടറിൽ നിന്നോ കൈപ്പറ്റണം. എന്നാൽ ഹോട്ട് സ്പോട്ടുകളിലെ പ്രവേശനത്തിന് കർശനനിയന്ത്രണം ബാധകമാണ്.

ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടു പോയ ബന്ധുക്കൾ, വിദ്യാർത്ഥികൾ, തൊഴിലാളികൾ എന്നിവരെ കൂട്ടിക്കൊണ്ടു വരാനും കൊണ്ടു പോകാനും അനുമതി നൽകും. സ്വകാര്യ വാഹനങ്ങൾ, ടാക്സി ഉൾപ്പെടെയുള്ള നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് യാത്ര ചെയ്യാം. കുടുംബാം​ഗമാണെങ്കിൽ മൂന്ന് പേർ. ഓട്ടോറിക്ഷകളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ. അതേ സമയം, കുടുബാം​ഗമാണെങ്കിൽ മൂന്ന് പേർക്ക് യാത്ര ചെയ്യാം. ഇരുചക്രവാ​ഹനങ്ങളിൽ ഒരാൾ മാത്രമേ പാടുള്ളു. എന്നാൽ കുടുംബാം​ഗമാണെങ്കിൽ ഒരാൾക്ക് ഒപ്പം സ‍ഞ്ചരിക്കാം.

സംസ്ഥാനത്ത് 29 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ആരും രോഗമുക്തി നേടിയിട്ടില്ല. കൊല്ലം-6,തൃശ്ശൂർ-4, തിരുവനന്തപുരം-3, കണ്ണൂർ-3,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ രണ്ടുപേർക്കു വീതവും എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 29 പേരിൽ 21 പേർ വിദേശത്തുനിന്നുവന്നവരാണ്. ഏഴുപേർ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരാണ്. കണ്ണൂരിൽ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. ഇവർ ആരോഗ്യപ്രവർത്തകയാണ്.

സംസ്ഥാനത്ത് ഇതുവരെ 630 പേർക്ക് രോഗം സ്ഥിരീകരിച്ചു. 130 പേർ നിലവിൽ ചികിത്സയിലാണ്. 67,789 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 67,316 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 473 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇന്ന് 127 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 45,905 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 44,651 എണ്ണം രേഗബാധയില്ലെന്ന് ഉറപ്പാക്കി. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണനാവിഭാഗത്തിൽപ്പെട്ട 5,154 സാമ്പിളുകൾ ശേഖരിച്ചതിൽ 5,082 എണ്ണം നെഗറ്റീവായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP