Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടിൽ സമാധാനത്തിന് ഭംഗം വരുക എന്ന ഉദ്ദേശത്തോടെയാണ് ഇരട്ടക്കൊലപാതകം നടന്നിട്ടുള്ളത്; അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ ആക്ഷേപമൊന്നും വന്നിട്ടില്ല; ആർക്കെതിരെ എന്നതല്ല വിഷയം, എല്ലാക്കാര്യങ്ങലും അന്വേഷിക്കട്ടെ; കൊലചെയ്യപ്പെട്ടവർക്കെതിരെയുള്ള പ്രചാരണം കൊണ്ട് അവർ കുറ്റവാളികളായി മാറില്ല; വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

നാട്ടിൽ സമാധാനത്തിന് ഭംഗം വരുക എന്ന ഉദ്ദേശത്തോടെയാണ് ഇരട്ടക്കൊലപാതകം നടന്നിട്ടുള്ളത്; അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ ആക്ഷേപമൊന്നും വന്നിട്ടില്ല; ആർക്കെതിരെ എന്നതല്ല വിഷയം, എല്ലാക്കാര്യങ്ങലും അന്വേഷിക്കട്ടെ; കൊലചെയ്യപ്പെട്ടവർക്കെതിരെയുള്ള പ്രചാരണം കൊണ്ട് അവർ കുറ്റവാളികളായി മാറില്ല; വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിൽ എല്ലാ കാര്യങ്ങളും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസുമായി ബന്ധപ്പെ്ട് അന്വേഷണ ഏജൻസികൾ അന്വേഷിക്കുകയാണ്. അവർ അന്വേഷിച്ച് ആരൊക്കെയാണ് കുറ്റവാളികളെന്ന് കണ്ടത്തെട്ടെ. അവർ അതിനനുസരിച്ച് നടപടിയുമെടുക്കും. കൊല ചെയ്യപ്പെട്ടവർക്കെതിരെയുള്ള പ്രചാരണം കൊണ്ട് അവർ കുറ്റവാളികളായി മാറില്ല. യഥാർത്ഥത്തിൽ കൊലപാതകത്തെ നാട് അപലപിക്കുന്ന നിലയാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

നമ്മുടെ നാട്ടിൽ സമാധാനത്തിന് ഭംഗം വരുക എന്ന ഉദ്ദേശത്തോടെയാണ് ഇരട്ടക്കൊലപാതകം നടന്നിട്ടുള്ളത്. അന്വേഷണത്തെക്കുറിച്ച് ഇപ്പോൾ ആക്ഷേപമൊന്നും വന്നിട്ടില്ല. ഞാനിപ്പോൾ അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങളിലേക്ക് പോകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. അടൂർ പ്രകാശിനെതിരെയുള്ള ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. എല്ലാ കാര്യങ്ങളും അന്വേഷണ ഏജൻസി അന്വേഷിക്കും. ആർക്കെതിരെ എന്നതല്ല വിഷയം. മാധ്യമങ്ങളിൽ ചില വിവരങ്ങൾ വന്നിട്ടുണ്ട്. പൊലീസിനും ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അവർ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ അക്രമത്തിന് അക്രമത്തിലൂടെ മറുപടി നൽകില്ലെന്നും സമാധാനമാണ് സിപിഎം ആഗ്രഹിക്കുന്നതെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെഞ്ഞാറമ്മൂട്ടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തെ സന്ദർശിച്ചശേഷം വ്യക്തമാക്കിയിരുന്നു. കേരളത്തിലെ കോൺഗ്രസിന്റെ ചരിത്രത്തിൽ ഇത്തരം കൊലപാതകങ്ങൾ നിരവധിയുണ്ട്. എന്നാൽ കൊലപാതകങ്ങളിലൂടെ കേരളത്തിലെ സിപിഎമ്മിനെ തകർക്കാം എന്ന് കോൺഗ്രസ് കരുതരുത്. ഈ പ്രദേശം ഒരുകാലത്ത് സിപിഎമ്മിന് ബാലികേറാ മലയായിരുന്നു. എന്നാൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് ധാരാളം ചെറുപ്പക്കാർ സിപിഎമ്മുമായി ചേർന്ന് പ്രവർത്തിച്ചതോടെയാണ് ഇവിടെ സിപിഎം വിജയിക്കാൻ ഇടയായത്.

അന്നു മുതൽ കോൺഗ്രസിൽനിന്ന് മാറി ഇടതുപക്ഷത്തേയ്ക്കു വന്ന പ്രവർത്തകരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് കോൺഗ്രസ് നടത്തിയിരുന്നത്. അതിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഫൈസലിനെ വധിക്കാൻ ആക്രമണം നടത്തിയത്. അതിൽനിന്ന് ഫൈസൽ അത്ഭുതകരമായി രക്ഷപ്പെട്ടു. പിന്നീട് തുടർച്ചയായി സഖാക്കളെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ പ്ലാൻചെയ്തു വരികയായിരുന്നു. അതിന്റെ തുടർച്ചയായ സംഭവങ്ങളായിരുന്നു തിരുവോണ ദിവസം ഇവിടെയുണ്ടായത്.

കൊലപാതകികൾക്ക് ഒരിക്കലും കേരളം മാപ്പുകൊടുക്കില്ല. അവരെ ജനങ്ങൾ ഒറ്റപ്പെടുത്തുകതന്നെ വേണം. സിപിഎം സമാധാനമാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇരട്ടക്കൊലപാതകത്തിനു പകരം കൊലപാതകം നടത്തുക, അങ്ങനെ പാർട്ടിയുടെ ശക്തി തെളിയിക്കുക എന്നതല്ല സിപിഎം ഉദ്ദേശിക്കുന്നത്. കൊലപാതകികളെ ജനങ്ങൾ ഒറ്റപ്പെടുത്തണം. ബാലറ്റ് പേപ്പറിൽക്കൂടിയായിരിക്കണം ഈ പ്രതികാരം നമ്മൾ പ്രകടിപ്പിക്കേണ്ടത്. ഈ അമർഷവും പ്രതിഷേധവും മനസ്സിൽ സൂക്ഷിച്ചുകൊണ്ട് വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ ഇവരെ ദയനീയമായി പരാജയപ്പെടുത്തണം. അതിനുവേണ്ടി ക്ഷമാപൂർവ്വം പ്രവർത്തിച്ചുകൊണ്ടുവേണം ഇവരോടുള്ള പ്രതികാരം നിറവേറ്റാൻ. അതിനുവേണ്ടിയുള്ള പോരാട്ടമാണ് കേരളത്തിൽ വരും നാളുകളിൽ നടക്കാൻ പോകുന്നതെന്ന് കോടിയേരി പറഞ്ഞു.

ഈ രണ്ടു കുടുംബവും ഒരിക്കലും അനാഥമാകാൻ പോകുന്നില്ല. ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബത്തിന്റെ സംരക്ഷണം സിപിഎം ഏറ്റെടുക്കും. കുട്ടികൾക്ക് വിദ്യാഭ്യാസത്തിനു സൗകര്യങ്ങളൊരുക്കും. ഈ സംഭവത്തിന്റെ പേരിൽ കേരളത്തിൽ പലയിടങ്ങളിലും അക്രമങ്ങൾ അഴിച്ചുവിടാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. ആ പ്രകോപനങ്ങളിൽ ആരും പെട്ടുപോകരുത്. അക്രമത്തിനു പകരം അക്രമം നടത്തുകയല്ല, ജനങ്ങളെ അണിനിരത്തി ഇവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്. അക്രമ സംഭവങ്ങളിൽ സിപിഎം പ്രവർത്തകർ പങ്കാളികളാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP