Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എം വിആർ ഉഗ്രശാസനയോടെ വാഴും കാലത്തെ വത്സല ശിഷ്യന്മാർ; എന്നും പിണറായിയുടെ നിഴലുപോലെ കൂടെ നടന്നു; പിണറായി ഒഴിഞ്ഞപ്പോൾ സെക്രട്ടറി പദവിയും തേടിയെത്തി; രോഗം വലച്ചതോടെ മുഖ്യമന്ത്രി കസേരയിൽ എത്തിയില്ല; ഒടുവിൽ നേരത്തെ സല്യൂട്ട് പറഞ്ഞു പിരിഞ്ഞു; കണ്ണൂർ രാഷ്ട്രീയത്തിലെ ഇരുവറായി പിണറായിയും കോടിയേരിയും

എം വിആർ ഉഗ്രശാസനയോടെ വാഴും കാലത്തെ വത്സല ശിഷ്യന്മാർ; എന്നും പിണറായിയുടെ നിഴലുപോലെ കൂടെ നടന്നു; പിണറായി ഒഴിഞ്ഞപ്പോൾ സെക്രട്ടറി പദവിയും തേടിയെത്തി; രോഗം വലച്ചതോടെ മുഖ്യമന്ത്രി കസേരയിൽ എത്തിയില്ല; ഒടുവിൽ നേരത്തെ സല്യൂട്ട് പറഞ്ഞു പിരിഞ്ഞു; കണ്ണൂർ രാഷ്ട്രീയത്തിലെ ഇരുവറായി പിണറായിയും കോടിയേരിയും

അനീഷ് കുമാർ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കാൽപാത പിൻതുടർന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെയും രാഷ്്ട്രീയസഞ്ചാരം. പിണറായിയും കോടിയേരിയും തലശേരി താലൂക്കിലെ രണ്ടു അടുത്തടുത്ത സ്ഥലങ്ങൾ മാത്രമായിരുന്നില്ല. രാഷ്ട്രീയത്തിൽ ഒരേദിശയിൽ സഞ്ചരിക്കുന്ന ആത്മമിത്രങ്ങളായ രണ്ടു നേതാക്കളുടെ പാർട്ടിക്കുള്ളിലെ സഞ്ചാരപഥത്തിന്റെ ദിശാസൂചികകൂടിയായിരുന്നു. പാർട്ടിയിൽ താൻവളർത്തിക്കൊണ്ടുവന്ന വിദ്യാർത്ഥി നേതാവിനു തണലായി എന്നും നിന്ന നേതാവുകൂടിയായിരുന്നു പിണറായി. 1950-കളിൽ തലശേരിയിലെ തുന്നൽക്കാരനും സംഘ്പരിവാർ പ്രവർത്തകനുമായ വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം വരെയുണ്ടായത് അന്നത്തെ വിദ്യാർത്ഥി നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണനെ മർദ്ദിച്ചു പരുക്കേൽപ്പിച്ചതിലുള്ള തിരിച്ചടി കൂടിയായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെയടക്കം വാടിക്കൽ രാമകൃഷ്ണൻ കൊലക്കേസിൽ പിന്നീട് കോടതി വെറുതെ വിടുകയും ചെയ്തു. എഴുപതുകളിൽ കണ്ണൂരിലെ പാർട്ടിക്കുള്ളിൽ എം വി ആർ ഉഗ്രശാസനയേുാടെ വാഴുംകാലത്ത് അദ്ദേഹത്തിന്റെ വത്സല ശിഷ്യന്മാരായിരുന്നു പിണറായിയും കോടിയേരിയും. പിന്നീട് എം.വി, ആർബദൽ രേഖ അവതരിപ്പിച്ചതിന് പാർട്ടിക്കുള്ളിൽ നിന്നും പുറത്തായതോടെ കണ്ണൂരിലെ പാർട്ടിയെ നയിക്കാനുള്ള നിയോഗം പിണറായി വിജയന്റെ ചുമലിൽ വീണു. പാർട്ടിക്കുള്ളിലെ സി. എംപിയിലേക്കുള്ള ഒഴുക്ക് തടയാലായിരുന്നു ഇരുവരുടെയും നിയോഗം.

ഇതു ഫലപ്രദമായി ചെയ്തതോടെ പിണറായി സംസ്ഥാന തലത്തിലും കോടിയേരി ജില്ലാതലത്തിലും നേതൃനിരയിലേക്ക് ഉയർന്നു.1990 മുതൽ അഞ്ചു വർഷം സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി, കൂത്തുപറമ്പ് വെടിവയ്പ്, കെ വി സുധീഷി ന്റെ കൊലപാതകം തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു അത്. 1988ൽ ആലപ്പുഴയിൽ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മി റ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റിലേക്കും 2002ൽ ഹൈദരാബാദിൽ നടന്ന 17-ാം പാർ ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2008ലെ 19-ാം പാർട്ടി കോൺഗ്രസിൽ പൊളിറ്റ്ബ്യൂറോ അംഗമായി. അടിയന്തിരാവസ്ഥ, തലശേരി കാലാപം എന്നിങ്ങനെ സി.പി. എം വൻപ്രതിസന്ധി നേരിട്ടകാലത്തൊക്കെ പിണറായിയുടെ മന:കരുത്തും കോടിയേരിയുടെ സമചിത്തതയും സി.പി. എമ്മിന് ഏറെ കരുത്തു പകർന്നിട്ടുണ്ട്.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയിൽ കോടിയേരിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിന് പൊലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ട് രണ്ടു ദിവസം മർദിച്ചു. രണ്ടു ദിവസം കഴിഞ്ഞ് മിസ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കണ്ണൂർ സെ ൻട്രൽ ജയിലിൽ പിണറായി വിജയൻ, ഇമ്പിച്ചിബാവ, വി വി ദക്ഷിണാമൂർത്തി, എം പി വീരേന്ദ്രകുമാർ, ബാഫഖി തങ്ങൾ എന്നിവർക്കൊപ്പം ജയിൽവാസം. ഈ സമയം രാഷ്ട്രീയപഠനവും ഹിന്ദി പഠനവും നടന്നു. തിരുവനന്തപുരത്ത് അഴിമതിക്കെതിരായ സമരം, ജെഎൻയുവിലെ വിദ്യാർത്ഥി ധ്വംസനത്തിനെതിരെ നടന്ന സമരം, നാൽപ്പാടി വാസുവിന്റെ വധത്തിൽ പ്രതിഷേധിച്ച് നടന്ന സമരം, കർഷകരുടെ ആവശ്യങ്ങളുന്നയിച്ചു നടത്തിയ റെയിൽവേ സമരം എന്നിവയിൽ പങ്കെടുത്തപ്പോൾ കോടിയേരിക്ക് പൊലീസിന്റെ ഭീകര മർദനമേറ്റിരുന്നു.

1982, 87, 2001, 2006, 2011 വർഷങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തലശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചു. 2001ലും 2011ലും പ്രതിപക്ഷ ഉപനേതാവായി. 2006ലെ എൽഡിഎഫ് സർക്കാരിൽ ആഭ്യന്തര- ടൂറിസം മന്ത്രിയായി. കേരളാ പൊലീസിനെ ആധുനിക വൽക്കരിക്കുന്നതിലും പൊലീസുകാരുടെ സേവന-വേതന വ്യവസ്ഥകൾ മെച്ചപ്പെടുത്തുന്നതിലും വലിയ സംഭാവന നൽകി. ഭരണകൂടത്തിന്റെ മർദനോപകരണം എന്ന കുപ്രസിദ്ധിയിൽനിന്ന് ജനസേവ കരാക്കി കേരളാ പൊലീസിന്റെ മുഖം മാറ്റിയെടുക്കുന്നതിൽ കോടിയേരിയെന്ന ഭരണകർത്താവിന്റെ കൈയൊപ്പു പതിഞ്ഞു.

ജനമൈത്രി പൊലീസ് കേരളത്തിന് പുതിയ അനുഭവമാക്കി മാറ്റിയതും കോടിയേരിയുടെ ഭരണമികവാണ്. വൈദ്യുതി വകുപ്പ് മന്ത്രിയായിരിക്കെ ഭരണമികവുകാണിച്ച പിണറായി വിജയന്റെ അതേ മാതൃകയിലായിരുന്നു കോടിയേരിയും പ്രവർത്തിച്ചത്. പാർട്ടിയിൽ വിഭാഗീയത കത്തിനിൽക്കുമ്പോൾ പിണറായിക്കായി വി. എസിനെതിരെ കരുനീക്കലുകൾക്ക് അണിയറയിൽ നിന്നും ചരടുവലിക്കുമ്പോഴും വി. എസുമായി വ്യക്തിപരമായ അടുപ്പവും ബഹുമാനവും കോടിയേരി വെച്ചുപുലർത്തിയിരുന്നു. ഇതുകാരണം പിണറായിക്കെതിരെ വി. എസ് പലപ്പോഴും ആഞ്ഞടിക്കുമ്പോഴും വിഭാഗീയ പോരാട്ടത്തിനിടെ കോടിയേരിക്കെതിരെ ഒരക്ഷരം പോലും പ്രതികരിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP