Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി

നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടുത്തുള്ള അമ്പലത്തിൽ നിന്ന് നാമജപം കേട്ടതിന് പിന്നാലെ കോപത്തിലായി മുഖ്യമന്ത്രി പിമറായി വിജയൻ. സമീപത്തെ അമ്പലത്തിൽ നിന്ന് പ്രസംഗത്തിന് ഇടയിൽ നാമജപം കേട്ടതോടെ മുഖ്യമന്ത്രി അസ്വസ്ഥനാവുകയായിരുന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന സിപിഎം നേതാക്കൾ സമീപത്തെ അമ്പലത്തിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം ഇടത് സ്ഥാനാർത്ഥി എ സമ്പത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പിണറായി. കാട്ടാക്കടയിലായിരുന്നു പരിപാടി നടന്നത്. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടയിൽ സമീപത്തെ മുടിപ്പുര ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണിയിലൂടെയാണ് നാമജപം കേട്ടത്.ഇതോടെ പിണറായി അസ്വസ്ഥനായി.

മുഖ്യമന്ത്രി ക്ഷുഭിതനായി സ്റ്റേജിലുണ്ടായരുന്ന നേതാക്കളെ നോക്കി ഇതെന്താണ് സംഭവം എന്ന് ചോദിക്കുകയും രൂക്ഷമായി നോക്കുകയുമായിരുന്നു. ഉടൻ തന്നെ വേദിയിലുണ്ടായിരുന്ന ഐബി സതീഷ് എംഎൽഎ, വി ശിവൻകുട്ടി എന്നിവർ എണീറ്റ് പുറത്തേക്ക് പോയി അമ്പലത്തിലെ ഉച്ചഭാഷിണിയിലേക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഇത് പകർത്താൻ ശ്രമിച്ചവരെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി തടയുകയും ചെയ്തു. ആചാരലംഘനത്തിന് കൂട്ടുനിന്ന സർ്ക്കാരെന്ന് പഴി കേൾക്കുന്നതിനിടയിലാണ് ഇപ്പോൾ പുതിയ സംഭവം. ആറ്റിങ്ങലിൽ ശക്തമായ മത്സരം നേരിടുന്ന സമ്പത്തിന് ഇത് തിരിച്ചടിയാകുമോ എന്നാണ് ഇപ്പോൾ ഉയരുന്ന മറ്റൊരു ചർച്ച

ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ച് സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ശ്രമിച്ചപ്പോഴെല്ലാം തന്നെ വലിയ ഭക്തരോഷമാണ് പിണറായി വിജയൻ സർക്കാരിന് നേരിടേണ്ടി വന്നത്. പുതുവർഷത്തിന് തൊട്ടടുത്ത ദിവസം ആചാരലംഘനം നടത്തി യുവതികൾ സന്നിധാനത്ത് എത്തിയത് സംസ്ഥാനത്ത് വ്യാപക അക്രമങ്ങളും നടന്നിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ ഏറ്റവും വലിയ ചർച്ചയാകുന്നത് ശബരിമല വിഷയമാണ് എന്നിരിക്കെ മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രവർത്തി സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കും.

ശബരിമല വിഷയത്തിൽ വലിയ വീഴ്ചും ഭക്തവികാരം വൃണപ്പെടുത്തി എന്ന് ആരോപണവും നേരിടുന്ന സർക്കാരിനെതിരെ ശക്തമായ വികാരമാണ് ബിജെപി ഉയർത്തുന്നത്. ഇത് തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണ വിഷയമാക്കി ബിജെപി ഉയർത്തുന്നുമുണ്ട്. ശബരിമല വിഷയത്തിൽ ജയിലിൽ ഉൾപ്പടെ കഴിയേണ്ടി വന്ന പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് മണ്ഡലത്തിലെ ഭക്തരും സ്ത്രീകൾ ഉൾപ്പടെയുള്ള വോട്ടർമാരും നൽകുന്ന പിന്തുണയും സ്‌നേഹവും കണ്ടിട്ടും സിപിഎം നേരിടുന്ന അപകടം മുഖ്യമന്ത്രിക്ക് മനസ്സിലായില്ലേ എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്.

ശബരിമലയിൽ ഇരുട്ടിന്റെ മറവിൽ ആചാരലംഘനം നടത്തിയെന്ന് പ്രചാരണത്തിൽ യുഡിഎഫ്, ബിജെപി മുന്നണികൾ ഒരുപോലെ പ്രചാരണ വിഷയമാക്കിയിട്ടും പല മണ്ഡലങ്ങളിലും ഇടത് സ്ഥാനാർത്ഥികൾക്ക് ഈ ചോദ്യത്തിന് മറുപടിയില്ലാതെ നിസ്സഹായനായി മടങ്ങേണ്ടി വന്നിട്ടും സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് കാര്യങ്ങളുടെ ഗൗരവം മനസ്സിലാകുന്നില്ലേ എന്ന് ഇടത് പക്ഷ മുന്നണിയിൽ വിശവസിക്കുന്ന വോട്ടർമാർ പോലും ചോദിക്കുകയാണ്. നവോത്ഥാാനത്തിന്റേയും പുരോഗമനത്തിന്റേയും പേര് പറഞ്ഞാൽ ഇതിന് പരിഹാരമാകില്ല.

ഇപ്പോൾ തന്നെ പുറത്ത് വരുന്ന മിക്ക സർവ്വേകളിലും മികച്ച സ്ഥാനാർത്ഥികളെ രംഗത്ത് ഇറക്കിയിട്ട് പോലും 5,6 സീറ്റുകളാണ് പറയുന്നത്. ആചാരം സ,ംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ബിജെപിക്ക് മലബാർ മേഖലയിൽ പോലും വോട്ട് കൂടിയിട്ടും സിപിഎമ്മിന് കാര്യം പിടി കിട്ടിയില്ല, ഇപ്പോൾ ശബരിമല വിഷയം ചർച്ചയാകുന്നത് ഏറ്റവും വലിയ തിരിച്ചടിയാവുക സിപിഎമ്മിനാണ്. പ്രധാനമന്ത്രി ഉൾപ്പടെ ഈ വിഷയം തെന്നിന്ത്യ മുഴുവൻ നടന്ന് പറഞ്ഞിട്ടും ്തിലെ അപകടം മനസ്സിലാകാത്ത പിണറായിക്ക് മാത്രമായിരിക്കും സിപിഎമ്മിന്റെ അടിത്തറ ഇളകുന്നുവെങ്കിൽ അതിന് കാരണം പിണറായിയുടെ ക്ഷിപ്ര കോപം മാത്രമായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP