Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ എം മാണിയെ ബ്രിട്ടീഷ് പാർലമെന്റിലും ഉമ്മൻ ചാണ്ടിയെ യുഎന്നിലും ആദരിച്ച പോലെയാണോ പിണറായി വിജയനെ ലോക പ്രശസ്ത വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചതും? ബാൾടിമോറിൽ എത്തിയ പിണറായി സന്ദർശിച്ചപ്പോൾ ചർച്ചകൾ നടത്തിയേയുള്ളൂവെന്ന് സ്ഥിരീകരിച്ച് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ് റിലീസ്; മനോരമ ലേഖകന്റെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; നിപ്പ വൈറസ് ബാധ പ്രതിരോധിച്ചതിന് മുഖ്യമന്ത്രിയെ ഐ എച്ച് വി ആദരിച്ചെന്നത് പച്ചക്കള്ളമോ?

കെ എം മാണിയെ ബ്രിട്ടീഷ് പാർലമെന്റിലും ഉമ്മൻ ചാണ്ടിയെ യുഎന്നിലും ആദരിച്ച പോലെയാണോ പിണറായി വിജയനെ ലോക പ്രശസ്ത വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആദരിച്ചതും? ബാൾടിമോറിൽ എത്തിയ പിണറായി സന്ദർശിച്ചപ്പോൾ ചർച്ചകൾ നടത്തിയേയുള്ളൂവെന്ന് സ്ഥിരീകരിച്ച് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസ് റിലീസ്; മനോരമ ലേഖകന്റെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; നിപ്പ വൈറസ് ബാധ പ്രതിരോധിച്ചതിന് മുഖ്യമന്ത്രിയെ ഐ എച്ച് വി ആദരിച്ചെന്നത് പച്ചക്കള്ളമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിലെ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്വി) ആദരിച്ചുവെന്നാണ് ഔദ്യോഗികമായി സംസ്ഥാന സർക്കാർ പറയുന്നത്. നിപ്പ വൈറസ് ബാധ പ്രതിരോധിക്കുന്നതിനു കേരള സർക്കാർ എടുത്ത നടപടികൾക്കുള്ള അംഗീകാരമായാണു മുഖ്യമന്ത്രിയെ ഐഎച്ച്വി ആദരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചുവെന്നും ഇന്ന് മനോരമയിൽ പോലും വാർത്തയുണ്ട്. എയ്ഡ്‌സിനു കാരണമാകുന്ന എച്ച്‌ഐവി വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണു ഡോ. ഗെലോ. 1996-ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. ഹ്യൂമൻ വൈറോളജിയിൽ ലോക പ്രശസ്ത ശാസ്ത്രജ്ഞരുടെ പ്രവർത്തനകേന്ദ്രമാണ് ബാർടിമോർ ഐഎച്ച്വി. മന്ത്രി കെ.കെ.ശൈലജയും ചടങ്ങിൽ സംബന്ധിച്ചുവെന്നൊക്കെയാണ് ഇന്നത്തെ പത്രവാർത്തകൾ.

എന്നാൽ ഇതിൽ ശരിയില്ലെന്നാണ് മനോരമ ലേഖകനായ ജാവേദ് പർവേശ് പറയുന്നത്. ബാള്ട്ടിമോറിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ് വൈറോളിയില് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശനം നടത്തി. സന്ദര്ശകര്ക്കുള്ള പലക അതായത്, ഹോണറി മെമന്റോയും ഇവർ നൽകിയെന്നാണ് ജാവേദ് പർവേശ് കുറിപ്പിടുന്നത്. ഇതിന് പിന്നാലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്വി)യുടെ പത്രക്കുറിപ്പും എത്തി. ഇതോടെയാണ് കെ എം മാണിയെ ബ്രിട്ടീഷ് പാർലമെന്റും ഉമ്മൻ ചാണ്ടിയെ യുഎന്നും ആദരിച്ചെന്ന് പറയുന്നതിന് സമാനമായ സ്വീകരണമാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിണറായിക്കും കിട്ടിയതെന്ന വാദം സജീവമാകുന്നത്. അമേരിക്കയിൽ എത്തിയ പിണറായി ഇൻസ്റ്റിറ്റ്യൂട്ടിലെത്തി. വിഐപികൾ എത്തുമ്പോൾ നൽകുന്ന ആദരവ് പിണറായിക്കും കൊടുത്തു. അല്ലാതെ ആരും ആരേയും അങ്ങോട്ട് വിളിച്ച് ആദരിച്ചില്ലെന്ന വാദമാണ് ഇത് സജീവമാക്കുന്നത്. ഈ പത്രക്കുറിപ്പും എത്തിയതോടെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ഒപ്പം പിണറായിയുടെ അമേരിക്കൻ യാത്ര വിവാദത്തിലേക്കും.

മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിലെ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്വി) ആദരിക്കുന്ന ചടങ്ങിനു മുമ്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും അക്കാദമിക് വിഭാഗങ്ങളുടെ തലവന്മാരും മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുമായി ചർച്ച നടത്തിയെന്നുമൊക്കെയായിരുന്നു വാർത്തകൾ. ഗവേഷണ രംഗത്തു കേരളവുമായുള്ള സഹകരണം, തിരുവനന്തപുരത്തു സ്ഥാപിക്കുന്ന രാജ്യാന്തര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം എന്നിവയാണു ചർച്ച ചെയ്തത്. ഡോ. എം വിപിള്ള, ഡോ. ശാർങ്ധരൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. സ്വീകരണച്ചടങ്ങിൽ ഡോ. റോബർട്ട് ഗെലോ, ഇൻസ്റ്റിറ്റ്യൂട്ടിലെ ക്ലിനിക്കൽ വൈറോളജി ഡയറക്ടർ ഡോ. ശ്യാംസുന്ദർ കൊട്ടിലിൽ എന്നിവരും പ്രസംഗിച്ചു. ഇതെല്ലാം വിഐപി എത്തിയതു കൊണ്ട് മാത്രം നടന്ന ചടങ്ങുകളാണ്. അതിന് അപ്പുറം ഒന്നുമില്ലെന്ന വാദമാണ് സജീവമാകുന്നത്.

നല്ല അന്തസ്സായി വലിഞ്ഞു കയറി ചെന്നെന്ന്... ചെന്ന സ്ഥിതിക്ക് സന്ദർശനത്തിന്റെ ഓർമ്മയ്ക്കായി അവർ ഒരു മെമന്റോ കൊടുത്തു... അല്ലാതെ അവാർഡും വാഴക്കായുമൊന്നുമല്ലെന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. എന്തിനായിരുന്നു മുഖ്യമന്ത്രീ, ഈ കപട നാടകം.?. മലയാളികളെ ഇങ്ങനെ നാണം കെടുത്തേണ്ട ആവശ്യമുണ്ടായിരുന്നോ?. ഒരു സ്ഥാപനം സന്ദർശിക്കുന്നവർക്ക് അവിടുത്തെ അധികാരികൾ നൽകുന്ന ഉപഹാരം അവാർഡായി പരിഗണിച്ച് ലക്ഷങ്ങൾ മുടക്കി മുഖ്യമന്ത്രി അത് വാങ്ങാൻ പോയത് എന്തിനായിരുന്നു?. ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി തന്നേ മതിയാകൂ. ഇതോടെ പിണറായിയുടെ അമേരിക്കൻ യാത്ര ദുരൂഹമാണെന്ന സംശയം കൂടുതൽ ശക്തമായി. ആര് ഉപദേശിച്ചാലും ഈ ഉഡായിപ്പിന് പിണറായി കൂട്ടുനിൽക്കരുതായിരുന്നു. കള്ളൻ എന്നല്ല കള്ളന് കഞ്ഞി വെച്ചവൻ എന്ന പേരാണ് താങ്കൾക്ക് യോജിക്കുക.-ഇങ്ങനെയാണ് ബിജെപിയുടെ മീഡിയാ സെൽ കൺവീനറായ സന്ദീപ് വിഷയം ചർച്ചയാക്കുന്നത്. അതായത് പിണറായിയുടെ സന്ദർശനം രാഷ്ട്രീയ വിവാദമായി മാറുമെ്‌ന് ഉറപ്പാവുകയാണ്.

അമേരിക്കൻ സന്ദർശനത്തിന് പോകുന്ന മുഖ്യമന്ത്രിയോട് ചില ചോ്ദ്യങ്ങൾ ബിജെപി ഉന്നയിച്ചിരുന്നു. താങ്കളുടെ 13 ദിവസം നീളുന്ന അമേരിക്കാ സന്ദർശനത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടുമോ?. . മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് അനുസരിച്ച് രണ്ടേ രണ്ട് പരിപാടികളാണ് താങ്കൾക്ക് അമേരിക്കയിലുള്ളത്. ഒരെണ്ണം ഒരു സ്വകാര്യ സംഘടനയുടെ പരിപാടിയാണ്, മറ്റൊന്ന് സർക്കാരിനുള്ള ആദരം ഏറ്റുവാങ്ങൽ. ബാക്കി 11 ദിവസം അവിടെ എന്താണ് പരിപാടി?. നിപാ പ്രതിരോധ പ്രവർത്തനത്തിന് കേരളാ സർക്കാരിനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി അനുമോദിക്കുന്നു എന്ന വാർത്ത സത്യമാണോ?. ആ സ്ഥാപനത്തിന്റെ വെബ് സൈറ്റിൽ അങ്ങനെയൊരു സംഭവം കാണാനില്ല. (അതോ പണ്ട് കെ എം മാണി ബ്രിട്ടീഷ് പാർലമെന്റിൽ അദ്ധ്വാന വർഗ്ഗ സിദ്ധാന്തം അവതരിപ്പിച്ചതു പോലെ വല്ല തട്ടിപ്പുമാണോ?.) എന്നൊക്കെയുള്ള ചോദ്യമാണ് ബിജെപി സജീവമാക്കിയത്. അതുകൊണ്ട് തന്നെ പുതിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തുന്ന വിവരങ്ങളാണ് അമേരിക്കയിൽ നിന്ന് പുറത്തുവരുന്നത്.

വിഷയത്തിൽ ജാവേദ് പർവേശ് ഇട്ട പോസ്റ്റ് ചുവടെ

എന്നും അവഗണിക്കപ്പെടുന്നവരാണ് നമ്മുടെ പ്രവാസികള്. നിങ്ങള് അയക്കുന്ന പണമാണ് ഞങ്ങളുടെ സന്പദ് വ്യവസ്ഥയുടെ നട്ടെല്ലെങ്കിലും നിങ്ങള്ക്ക് ഗുമ്മില്ല എന്നാണ് ഞങ്ങള് കരുതുന്നത്.

മാണി സാര് ബ്രിട്ടീഷ് പാര് ലമെന്ില് അധ്വാനവര്ഗ സിദ്ധാന്തത്തെക്കുറിച്ച് പ്രഭാഷണം നടത്തി. പത്രങ്ങളായ പത്രങ്ങളെല്ലാം വെണ്ടക്കയും വഴുതനങ്ങയും നിരത്തി. ബ്രിട്ടീഷ് പാര്‌ലമെന്രിന്റെ അടുത്ത് ഒരു ഹാള് വാടകയ്‌ക്കെടുത്തായിരുന്നു ഈ ഉടായിപ്പ്. ഇതിനായി പട്ടി പായും പോലെ പാഞ്ഞ പ്രവാസികളെ പത്രക്കുറിപ്പില് നിന്ന് നൈസായി വെട്ടി .'ബ്രിട്ടീഷ് പാലര്‌മെന്റിലെ' സ്വാഗതവും നന്ദിയും പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും അവറാച്ചനും അന്നമ്മയും ചെയ്താല് പിന്നെ പരിപാടിയുടെ ഗ്ലാമര് കുറയില്ലേ?

ഹാള് സംഘടിപ്പിക്കാനും മൈക്ക് ഫിറ്റ് ചെയ്യാനും പൂ വാങ്ങാനും പാഞ്ഞ പാവം മലയാളി പ്രവാസി ഔട്ടാകുന്നത് ചരിത്രത്തില് ആദ്യമാകില്ല. ബാള്ട്ടിമോറിലെ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമണ് വൈറോളിയില് മുഖ്യമന്ത്രി പിണറായിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്ശനം നടത്തി. സന്ദര്ശകര്ക്കുള്ള പലക അതായത്, ഹോണറി മെമന്റോയും ഇവര് നല്കി. ഇതെല്ലാം സാധ്യമാക്കുന്നതിനായി അധ്വാനിച്ച മലയാളികളും പിന്നെ അവിടെ ജോലി ചെയ്യുന്ന ഡോ.ശ്യാം കോട്ടിലും മറ്റും മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റില് പുറത്തായി.

ഞമ്മക്ക് ഇവര് കഴിഞ്ഞിട്ടേ എന്തുമുള്ളു. നിങ്ങളുടെ അധ്വാനത്തിന് അഭിവാദ്യങ്ങള്. മുഖ്യമന്ത്രി പങ്കുവയ്ക്കാത്ത നിങ്ങളുടെ ഫോട്ടോ ഇവിടെ ഷെയര് ചെയ്യുന്നു. ജയ് കിസാന്, ജയ് മലയാളി.

ഈ പോസ്റ്റിന് പിന്നാലെയും മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ കളിയാക്കി ഫോട്ടോ സഹിതം ഫെയ്‌സ് ബുക്കിൽ ജാവേദ് നിറയുന്നു. പ്രശസ്ത മാധ്യമപ്രവര്ത്തകനും ബുദ്ധിജീവിയും മഹാനും മലയാളിയുമായ ഞാന് ആംസ്റ്റർഡാമിലെ പ്രശസ്തമായ ഹൈനിക്കണ് മ്യൂസിയത്തിന്റെ ആദരവ് ഏറ്റുവാങ്ങി നിൽക്കുന്നു. (കോട്ട് ശ്രദ്ധിക്കുമല്ലോ) (അങ്ങോട്ട് പോയി ടിക്കറ്റിലാണ് കയറിയതെന്നും ഈ കൈയിലുള്ള ഗ്ലാസ് ഒരു ഹോണറി മെമന്റോയാണെന്നും പറഞ്ഞാല് ബ്ലോക്ക് ചെയ്യും)-എന്നാണ് രണ്ടാമത്തെ കമന്റ്.

അങ്ങനെ എല്ലാ അർത്ഥത്തിലും പിണറായിയുടെ അമേരിക്കൻ യാത്രയെ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുകയാണ് മനോരമാ ലേഖകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP