Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

‘നാട്ടിൽ ഇങ്ങനെ ഒരു അവസ്ഥ നിലനിൽക്കുമ്പോൾ രാഷ്ട്രീയ കളി കളിക്കാനല്ല ഞാൻ നിൽക്കുന്നത്; നാട് ഒന്നിച്ചു നീങ്ങേണ്ട ഘട്ടമാണ്; അതിനാണ് നമ്മൾ ശ്രമിക്കുന്നത്; മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നെന്ന യുഡിഎഫ് നേതാക്കളുടെ ആരോപണങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിച്ച് പിണറായി വിജയൻ; ട്രെയിൻ സൗകര്യം കൂടി ഏർപ്പെടുത്തുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ ആളുകളെ വലിയ രീതിയിൽ തിരികെ കൊണ്ടുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി

‘നാട്ടിൽ ഇങ്ങനെ ഒരു അവസ്ഥ നിലനിൽക്കുമ്പോൾ രാഷ്ട്രീയ കളി കളിക്കാനല്ല ഞാൻ നിൽക്കുന്നത്; നാട് ഒന്നിച്ചു നീങ്ങേണ്ട ഘട്ടമാണ്; അതിനാണ് നമ്മൾ ശ്രമിക്കുന്നത്; മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നെന്ന യുഡിഎഫ് നേതാക്കളുടെ ആരോപണങ്ങൾക്ക് അതേനാണയത്തിൽ തിരിച്ചടിച്ച് പിണറായി വിജയൻ; ട്രെയിൻ സൗകര്യം കൂടി ഏർപ്പെടുത്തുന്നതോടെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിയ ആളുകളെ വലിയ രീതിയിൽ തിരികെ കൊണ്ടുവരാൻ കഴിയുമെന്നും മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രതിപക്ഷ ആരോപണങ്ങൾക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് ഇപ്പോൾ രാഷ്ട്രീയം കളിക്കാനുള്ള നേരമില്ലെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിനു പുറത്തുള്ളവരെ കൊണ്ടുവരാൻ സഹായം വാദ്ഗാനം ചെയ്തിട്ടും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന യുഡിഎഫ് എംപിമാരുടെ ആരോപണം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘ഞാനിപ്പോൾ കളിക്കാത്തത് അതാണ്, എനിക്കതിന് നേരമില്ല’– മുഖ്യമന്ത്രി പറഞ്ഞു.

‘നാട്ടിൽ ഇങ്ങനെ ഒരു അവസ്ഥ നിലനിൽക്കുമ്പോൾ രാഷ്ട്രീയ കളി കളിക്കാനല്ല ഞാൻ നിൽക്കുന്നത്. നാട് ഒന്നിച്ചു നീങ്ങേണ്ട ഘട്ടമാണ്. അതിനാണ് നമ്മൾ ശ്രമിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിയവരെയും ഇങ്ങോട്ട് കൊണ്ടു വരാനാണ് സർക്കാർ ശ്രമിക്കുന്നത്. അതിനാണ് ട്രെയിൻ സൗകര്യം കൂടി ഏർപ്പെടുത്തുന്നത്. വലിയ രീതിയിൽ ആളുകളെ കൊണ്ടുവരാൻ അതിലൂടെ കഴിയും’– മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നും കേരളത്തിൽ നിന്നുള്ള എംപിമാരെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും യുഡിഎഫ് കൺവീനറും എംപിയുമായ ബെന്നി ബഹനാൻ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം റിയാലിറ്റി ഷോ ആണെന്ന് കെ.മുരളീധരൻ എംപിയും പരിഹസിച്ചിരുന്നു. ഇത്തരം ആരോപണങ്ങൾക്കുള്ള മറുപടിയാണ് മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ നൽകിയത്. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാലേ കോവിഡ് പ്രതിരോധം വിജയിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ജില്ല വിട്ടുള്ള ബസ് സർവീസുകളും അന്തർ സംസ്ഥാന ട്രെയിൻ സർവീസുകളും തുടങ്ങാൻ സമയമായില്ലെന്ന് കേന്ദ്രത്തെ അറിയിക്കുമെന്ന് അദ്ദേഹം വാർത്താ സമ്മേനത്തിൽ അറിയിച്ചു. പതിനഞ്ചാം തീയതിക്കകം സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.ജില്ലയ്ക്കകത്ത് ബസ് സർവീസ് ആകാമെന്നാണ്‌ സംസ്ഥാനത്തിന്റെ നിലപാട്. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും കർശന സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യും. യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വരുന്നതിനാൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടിവരും. സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ചാൽ പെർമിറ്റ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ നേരിടേണ്ടിവരും.

സംസ്ഥാനത്തിനുള്ളിൽ പാസഞ്ചർ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. കർശന സുരക്ഷയോടെ മെട്രോ ട്രെയിൻ സർവീസ് പുനരാരംഭിക്കണമെന്നുംആവശ്യപ്പെടും. മുംബൈ, അഹമ്മദാബാദ്, ഡൽഹി, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു നഗരങ്ങളിൽനിന്ന് നോൺ സ്‌റ്റോപ്പ് ട്രെയിൻ സർവീസ് തുടങ്ങണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

വ്യവസായ - വ്യാപാര പ്രവർത്തനം കണ്ടെയ്ന്മെന്റ് സോണുകളി ഒഴികെ ഗ്രാമ - നഗര വ്യത്യാസംകൂടാതെ അനുവദിക്കണമെന്ന് ആവശ്യപ്പെടും. ഹോസ്പിറ്റാലിറ്റി സേവനങ്ങളും അനുവദിക്കണമെന്ന് ആവശ്യപ്പെടും. അകലം പാലിച്ചുകൊണ്ട് റെസ്റ്റോറന്റുകളുടെ പ്രവർത്തനവും കർശന സുരക്ഷയോടെ ഓട്ടോറിക്ഷകളും അനുവദിക്കണം. ഓട്ടോറിക്ഷയിൽ ഒരാളെ മാത്രം അനുവദിക്കും. കുടുംബാംഗങ്ങളാണ് സഞ്ചരിക്കുന്നതെങ്കിൽ ഇളവാകാം. നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. മഴയ്ക്കുമുമ്പ് കഴിയുന്നത്ര നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും. തൊഴിലുറപ്പ് പദ്ധതി കാർഷികവൃത്തിക്കും ബാധകമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP