Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഇതൊക്കെ സാധാരണ നടക്കുന്ന കാര്യം മാത്രം; ഏതൊരു മുഖ്യമന്ത്രിക്കും ഇങ്ങനൊക്കെ യാത്രകൾ വേണ്ടി വരും; അതിൽ അപാകതയൊന്നും ഇല്ല; ഓഖി ഫണ്ടിൽ നിന്നാണ് ഹെലികോപ്റ്റർ യാത്രക്ക് പണം എടുത്തതെന്ന് അറിഞ്ഞത് ഇന്നലെ മാത്രം; ഏത് ഫണ്ട് ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥർ'; വിവാദമായ ഹെലിക്കോപ്റ്റർ യാത്രക്ക് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

'ഇതൊക്കെ സാധാരണ നടക്കുന്ന കാര്യം മാത്രം; ഏതൊരു മുഖ്യമന്ത്രിക്കും ഇങ്ങനൊക്കെ യാത്രകൾ വേണ്ടി വരും; അതിൽ അപാകതയൊന്നും ഇല്ല; ഓഖി ഫണ്ടിൽ നിന്നാണ് ഹെലികോപ്റ്റർ യാത്രക്ക് പണം എടുത്തതെന്ന് അറിഞ്ഞത് ഇന്നലെ മാത്രം; ഏത് ഫണ്ട് ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥർ'; വിവാദമായ ഹെലിക്കോപ്റ്റർ യാത്രക്ക് ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ഹെലിക്കോപ്റ്റർ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടിൽനിന്നു പണം നൽകാൻ നിർദേശിച്ചതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് സർക്കാരാണു പണം മുടക്കുന്നതെന്നും ഈ പണം എവിടെനിന്നാണെന്നു താൻ അന്വേഷിക്കാറില്ലെന്നും സിപിഎം ഇടുക്കി ജില്ലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പറഞ്ഞു. താൻ മോഷണം നടത്തിയെന്ന തരത്തിലുള്ള പ്രചാരണമാണ് ഇപ്പോൾ നടത്തുന്നതെന്നും തന്റെ യാത്രയിൽ അപാകത ഒന്നുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഓഖി ദുരിതം സന്ദർശിക്കാൻ വന്ന കേന്ദ്രസംഘത്തെ കാണാനാണ് പോയത്. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു പണം നൽകുന്നത് എന്റെ പോക്കറ്റിൽനിന്നല്ല, എന്റെ കുടുംബത്തിൽനിന്നുമല്ല, സർക്കാരാണ്. മുഖ്യമന്ത്രിയുടെ യാത്രയുടെ കണക്ക് ഞാൻ അറിയാറില്ല. കൊടുത്തതിന്റെ കണക്ക് ചോദിക്കാറുമില്ല. ഇതിൽ യാതൊരു തരത്തിലുള്ള അപാകതയുമില്ല. നാളെയും ഇത്തരത്തിലുള്ള യാത്രകൾ വേണ്ടിവരും. ഓഖി കേന്ദ്ര സഘത്തെ കണ്ടില്ലെങ്കിൽ ഇനി അതാവുമായിരുന്നു ആക്ഷേപം- മുഖ്യമന്ത്രി പറഞ്ഞു.

ദുരന്ത നിവാരണ ഫണ്ടിൽനിന്നു പണം കൊടുക്കാൻ നിർദേശിച്ചത് കഴിഞ്ഞ ദിവസമാണ് ശ്രദ്ധയിൽപ്പെട്ടതെന്നും വിവരമറിഞ്ഞയുടൻ പണം പാർട്ടി ഫണ്ടിൽനിന്നു കൊടുത്താൽ മതിയെന്നു നിർദേശിച്ചതായും മുഖ്യമന്ത്രി വിശദീകരിക്കുന്നു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ദുരന്തനിവാരണ ഫണ്ടിൽനിന്നു പണം ചെലവഴിച്ച് ഇടുക്കിയിലേക്കു ഹെലിക്കോപ്റ്റർ യാത്ര നടത്തിയിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽനിന്നു തിരുവനന്തപുരത്തേക്കും തിരികെ മടങ്ങാനുമാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഓഖി ദുരിതബാധിതരെ സന്ദർശിക്കാനെത്തിയ കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ചയും അന്നു നിശ്ചയിച്ചിരുന്നു. തിരുവനന്തപുരത്ത് എത്തിയ മുഖ്യമന്ത്രി മണിക്കൂറുകൾക്കുള്ളിൽ തൃശൂരിലേക്ക് ഇതേ ഹെലികോപ്റ്ററിൽ മടങ്ങുകയും ചെയ്തു.

തെറ്റ് ബോധ്യപ്പെട്ട് തിരുത്തിയെങ്കിലും പാർട്ടിക്കും മുന്നണിക്കും മുഖ്യമന്ത്രിക്കും ഇത് വലിയ തിരിച്ചടിയായി. ആരോഗ്യമന്ത്രി 28000 രൂപ ചെലവാക്കി കണ്ണട വാങ്ങിയത് ജില്ലാസമ്മേളനങ്ങളിൽ വലിയ രീതിയിൽ വിമർശന വിധേയമാകുമ്പോഴാണ് ഭരണത്തലവൻ തന്നെ കൃത്യമായ ധൂർത്തെന്ന് വ്യാഖ്യാനിക്കാവുന്ന ഹെലകോപ്റ്റർ യാത്രക്ക് 8ലക്ഷം രൂപ ചെലവാക്കിയിരിക്കുന്നത്.

അതിനിടെ ഹെലികോപ്റ്റർ യാത്രാവിവാദം അവസാനിപ്പിക്കാൻ സിപിഎം നേരിട്ട് ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവായ എട്ടുലക്ഷം രൂപ നൽകാനുള്ള ശേഷി സിപിഎമ്മിനുണ്ടെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഇതോടെ പാർട്ടി പണം നൽകും എന്ന് ഉറപ്പായി. ഹെലികോപ്റ്റർ യാത്രയ്ക്ക് ദുരിതാശ്വാസനിധിയിൽ നിന്ന് പണം അനുവദിച്ചതിൽ റവന്യൂമന്ത്രിയും റവന്യൂസെക്രട്ടറിയും ഏറ്റുമുട്ടി. സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെന്ന് മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്ന് ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചു. അതേസമയം വിവാദ ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും വാദം ഉത്തരവിന്റെ പകർപ്പ് പുറത്തുവന്നതോടെ എല്ലാ പ്രതിരോധങ്ങലും പാളുകയായിരുന്നു.

പണം നൽകാൻ ഉത്തരവിറക്കിയ അഡീന്മഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്റെ നടപടി സർക്കാരിന് അവമതിപ്പുണ്ടാക്കി എന്ന് റവന്യൂമന്ത്രി തുറന്നടിച്ചു. താനറിയാതെ ഉത്തരവിറക്കിയതിന് കാരണം വിശദീകരിക്കാൻ മന്ത്രി കുര്യനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പിന്തുണയുള്ള കുര്യന്റെ നീക്കങ്ങളിൽ മൂന്നാർ വിവാദം മുതൽ മന്ത്രിക്കും സിപിഐയ്ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ തുടർച്ചയെന്നോണം ഉണ്ടായ നടപടി കുര്യനെ ചൊടിപ്പിച്ചിട്ടുണ്ട്.

അതേസമയം ദുരിതാശ്വാസനിധിയിൽ നിന്ന് പണം വകമാറ്റിയത് അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടേയും റവന്യൂമന്ത്രിയുടേയും വാദം തെറ്റാണെന്ന് വിവാദ ഉത്തരവിന്റെ പകർപ്പ് പരിശോധിച്ചതിൽ വ്യക്തമായി. പണം വകമാറ്റിയത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നുവെന്നതിന്റെ തെവിവുകൾ പുറത്തുവന്നു. ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നൽകിയിരുന്നു. റവന്യൂമന്ത്രിയുടെ ഓഫീസിനും പകർപ്പ് നൽകിയതായി ഉത്തരവിലുണ്ട്. വിവാദ ഉത്തരവ് പിൻവലിച്ചെങ്കിലും ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പൊലീസ് ഒഴിഞ്ഞുമാറിയത് സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കി. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഹെലികോപ്റ്റർ എടുത്തത് പൊലീസ് അല്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. സുരക്ഷ ഒരുക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

ഹെലിക്കോപ്റ്റർയാത്രക്ക് ദുരന്തനിവാരണ ഫണ്ടുയോഗിക്കാൻ തീരുമാനിച്ചതിൽ റവന്യൂവകുപ്പിന് കടുത്ത അതൃപ്തി ആണുള്ളത്. ഡിസംബർ 26ന് തൃശ്ശൂരിലെ സിപിഎം ജില്ലാ സമ്മേളന വേദിയിൽ നിന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്തെത്തിയത് സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടർ വാടകക്കെടുത്തായിരുന്നു. ഇതിന്റെ ചെലവായ എട്ട് ലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടിൽ നിന്നെടുക്കാൻ നിർദ്ദേശിച്ചാണ് സർക്കാർ ഉത്തരവിറങ്ങിയത്. എന്നാൽ ഇത്തരമൊരു ഉത്തരവിറക്കാൻ തീരുമാനിച്ചിട്ടില്ലെന്നാണ് ദുരന്തനിവാരണ ഫണ്ടിന്റെ ചുമതലയുള്ള റവന്യൂമന്ത്രി വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും അറിഞ്ഞില്ലെന്ന് പറഞ്ഞതോടെ ഉദ്യോഗസ്ഥ വീഴ്ചയാണെന്നും മന്ത്രി വിലയിരുത്തുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഉത്തരവിറക്കിയത്. ഓഖി ദുരന്ത ബാധിതർക്കുള്ള ഫണ്ടിൽ നിന്ന് ആകാശയാത്രക്ക് പണമെടുത്തെന്ന പ്രതീതിയുണ്ടായത് സർക്കാരിന് നാണക്കേടായെന്നും റവന്യൂവകുപ്പ് വിലയിരുത്തുന്നു. അതിനാൽ പരിശോധിച്ച ശേഷം വീഴ്ചയെങ്കിൽ നടപടിയെടുക്കാനാണ് ആലോചന. ഉത്തരവിറങ്ങിയത് അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെയും ഓഫീസിന്റെയും നിലപാട്. ഉത്തരവിൽ വീഴ്ചയുള്ളതിനാലാണ് അറിഞ്ഞ നിമിഷം തന്നെ റദ്ദാക്കിയതെന്നും വിശദീകരിക്കുന്നു. മുഖ്യമന്ത്രി ഹെലികോപ്ടറിൽ വന്നത് ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്രസംഖത്തെ കാണാനായതിനാലാണ് ദുരന്തനിവാരണ ഫണ്ടുപയോഗിക്കാൻ നിർദ്ദേശിച്ചതെന്നാണ് വകുപ്പിന്റെ വിശദീകരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP