Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖ്യമന്ത്രിക്ക് ആനകളുടെ അകമ്പടിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ സ്വീകരണം! സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്ന ആനകൾ അതിഥി സ്വീകരണത്തിന് എത്തുന്നത് ആദ്യം; കെ കരുണാകരന് ശേഷം ക്ഷേത്രനടയിൽ എത്തിയ ആദ്യ മുഖ്യമന്ത്രിയായി പിണറായി മാറിയപ്പോൾ വിഗ്രഹത്തേക്കാൾ വലിയ പ്രതിഷ്ഠയായി കണ്ട് സ്വീകരണം; ഗുരുവായൂരപ്പനേക്കാൾ വലിയ ദൈവമായി പിണറായി വിജയനെ കണ്ട് പ്രസാദിപ്പിക്കാൻ ദേവസ്വം ചെയർമാൻ നടത്തിയ ശ്രമം അപലപനീയമെന്ന് ബിജെപി

മുഖ്യമന്ത്രിക്ക് ആനകളുടെ അകമ്പടിയോടെ ഗുരുവായൂർ ക്ഷേത്രത്തിൽ സ്വീകരണം! സ്വർണ്ണക്കോലം എഴുന്നള്ളിക്കുന്ന ആനകൾ അതിഥി സ്വീകരണത്തിന് എത്തുന്നത് ആദ്യം; കെ കരുണാകരന് ശേഷം ക്ഷേത്രനടയിൽ എത്തിയ ആദ്യ മുഖ്യമന്ത്രിയായി പിണറായി മാറിയപ്പോൾ വിഗ്രഹത്തേക്കാൾ വലിയ പ്രതിഷ്ഠയായി കണ്ട് സ്വീകരണം; ഗുരുവായൂരപ്പനേക്കാൾ വലിയ ദൈവമായി പിണറായി വിജയനെ കണ്ട് പ്രസാദിപ്പിക്കാൻ ദേവസ്വം ചെയർമാൻ നടത്തിയ ശ്രമം അപലപനീയമെന്ന് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: മുഖ്യമന്ത്രി പിണറായി വിജയൻ റോഡിലൂടെ യാത്ര ചെയ്യുമ്പോൾ ട്രാഫിക് സിഗ്നലുകൾ ഓഫാക്കി പോലും വഴിയൊരുക്കുന്ന രീതിക്ക് കടുത്ത വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. അത്രയ്ക്ക് രാജകീയമായാണ് മുഖ്യമന്ത്രിയുടെ യാത്ര എന്നാണ് വിമർശനം. ഇതിനിടെയാണ് ഗുരുവായൂർ ക്ഷേത്രനടയിൽ മുഖ്യമന്ത്രി എത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പോലും ലഭിക്കാത്ത വിധത്തിൽ ഗജവീരന്മാരെ ഒരുക്കി സ്വീകരണം നൽകിയ നടപടിയും വിവാദമാകുന്നത്.

ഗജരത്‌നം പത്മനാഭൻ അടക്കമുള്ള ആനകളുടെ അകമ്പടിയോടെയാണ് ക്ഷേത്രനടയിൽ മുഖ്യമന്ത്രി പിണറായി വിജയനു സ്വീകരണം നൽകിയത്. അതിഥി സ്വീകരണത്തിന് ക്ഷേത്രനടയിലേക്ക് ആനകളെ എഴുന്നള്ളിക്കുന്നത് ഇതാദ്യമായാണ്. ഗുരുവായൂരപ്പന്റെ സ്വർണക്കോലം എഴുന്നള്ളിക്കുന്ന ഗുരുവായൂർ പത്മനാഭൻ, വലിയകേശവൻ, ഇന്ദ്രസെൻ എന്നീ ആനകളെയാണ് മുഖ്യമന്ത്രിക്ക് ്‌സ്വീകരണം ഒരുക്കാൻ ദേവസ്വം ബോർഡ് ഏര്പ്പാടാക്കിയത്. ഇതാണ് വിവാദത്തിന് വഴിവെച്ചത്.

ടെംപിൾ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് എത്തിയതായിരുന്നു അദ്ദേഹം. ക്ഷേത്രനടയിലെ മേൽപുത്തൂർ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്. ക്ഷേത്രത്തിന്റ പ്രധാന കവാടമായ കിഴക്കെനടയിൽ വിരിച്ച ചുവപ്പു പരവതാനിയിലൂടെ എത്തിയാണ് ഉദ്ഘാടനം നടത്തിയത്. നിലവിലുള്ള ടെംപിൾ പൊലീസ് സ്റ്റേഷൻ പൊളിച്ച് പുതിയത് പണിയാനാണ് തറക്കല്ലിട്ടത്. കെ.കരുണാകരനു ശേഷം ഒരു മുഖ്യമന്ത്രി ക്ഷേത്ര നടയിലെത്തുന്നതും ആദ്യമാണ് എന്ന പ്രത്യേകതയുമുണ്ട്്. കിഴക്കെനടയിൽ ദീപ സ്തംഭത്തിനു മുന്നിലെത്തിയ അദ്ദേഹം അൽപനേരം അവിടെ ചെലവഴിച്ചു.

ക്ഷേത്രത്തെക്കുറിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസും നൽകിയ വിശദീകരണം ശ്രദ്ധയോടെ കേട്ടു. മുഖ്യമന്ത്രിയുടെ കാഴ്ചയ്ക്കു മറവുണ്ടാകാതിരിക്കാൻ ഈ സമയത്തു ഭക്തരെ അകത്തേക്കു വിടുന്നതു നിർത്തിവെക്കുകയും ചെയ്തു. ഗുരുവായൂർ വികസത്തിനു വേണ്ടി സ്ഥലമെടുക്കുമ്പോൾ വൈകാരിക ബന്ധം പരിഗണിച്ചു മാത്രമേ താമസക്കാരെ ഒഴിപ്പിക്കാനാകൂ എന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

അതേസമയം ആനകളെ എഴുന്നെള്ളിച്ച നടപടിയിൽ ബിജെപി വിമർശനവുമായി രംഗത്തെത്തി. ഗുരുവായൂരപ്പന്റെ സ്വർണക്കോലം എഴുന്നള്ളിക്കുന്ന ഗുരുവായൂർ പത്മനാഭൻ, വലിയകേശവൻ, ഇന്ദ്രസെൻ എന്നീ ആനകളെ മുഖ്യമന്ത്രി പിണറായി വിജയനെ എതിരേൽക്കാനായി ഒരുക്കി നിർത്തിയത് ക്ഷേത്രാചാരങ്ങളെ അപമാനിക്കുന്നതാണെന്നു ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ ആരോപിച്ചു. ഗുരുവായൂരപ്പനേക്കാൾ വലിയ ദൈവമായി പിണറായി വിജയനെ കണ്ട് പ്രസാദിപ്പിക്കാൻ ദേവസ്വം ചെയർമാൻ നടത്തിയ ശ്രമം അപലപനീയമാണ്.

ക്ഷേത്രാചാരങ്ങൾക്ക് അനുസൃതമായ ചടങ്ങുകൾ മാത്രം നടക്കുന്ന മേൽപുത്തൂർ ഓഡിറ്റോറിയം സർക്കാർ പരിപാടിയായ ടെംപിൾ പൊലീസ് സ്റ്റേഷന്റെ ശിലാസ്ഥാപന സമ്മേളനത്തിന് അനുവദിച്ച ദേവസ്വം നടപടിയിൽ കേരള ക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP