Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആലപ്പുഴയിൽ വിശ്രമത്തിന് എത്തിയ എൽകെ അദ്വാനി വിമാനം ഇറങ്ങിയതുകൊച്ചിയിൽ; കണ്ണൂരിൽ നിന്ന് വിമാനത്തിൽ വന്നിറങ്ങിയ മുഖ്യമന്ത്രി വിഐപി ലോഞ്ചിൽ അദ്വാനി ഉണ്ടെന്നറിഞ്ഞ് അടുത്തു ചെന്നിരുന്ന് കൈകൂപ്പി കുശലാന്വേഷണം നടത്തി; ആരോഗ്യ വിവരങ്ങളും തിരക്കിയ ശേഷം അഞ്ച് മിനിറ്റിന് ശേഷം മടങ്ങി; ബിജെപിയുടെ രാഷ്ട്രീയഭീഷ്മരെ പിണറായി വിജയൻ സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറൽ; എട്ടു ദിവസം അദ്വാനി മകൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം മാരാരി ബീച്ച് റിസോർട്ടിൽ വില്ലയിൽ തങ്ങും

ആലപ്പുഴയിൽ വിശ്രമത്തിന് എത്തിയ എൽകെ അദ്വാനി വിമാനം ഇറങ്ങിയതുകൊച്ചിയിൽ; കണ്ണൂരിൽ നിന്ന് വിമാനത്തിൽ വന്നിറങ്ങിയ മുഖ്യമന്ത്രി വിഐപി ലോഞ്ചിൽ അദ്വാനി ഉണ്ടെന്നറിഞ്ഞ് അടുത്തു ചെന്നിരുന്ന് കൈകൂപ്പി കുശലാന്വേഷണം നടത്തി; ആരോഗ്യ വിവരങ്ങളും തിരക്കിയ ശേഷം അഞ്ച് മിനിറ്റിന് ശേഷം മടങ്ങി; ബിജെപിയുടെ രാഷ്ട്രീയഭീഷ്മരെ പിണറായി വിജയൻ സന്ദർശിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറൽ; എട്ടു ദിവസം അദ്വാനി മകൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം മാരാരി ബീച്ച് റിസോർട്ടിൽ വില്ലയിൽ തങ്ങും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രാഷ്ട്രീയമായി രണ്ട് ധ്രുവങ്ങളിൽ പ്രവർത്തിക്കുന്നവരാണ് ബിജെപിയുടെ തലമുതിർന്ന നേതാവ് എൽ കെ അദ്വാനിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും. എന്നാൽ, കേരളത്തിൽ ഒരു വിനോദ സഞ്ചാരിയായി എത്തിയ എൽകെ അദ്വാനിയെ മുഖ്യമന്ത്രി പിറണായി വിജയൻ നേരിൽ കണ്ട് കൂടിക്കാഴ്‌ച്ച നടത്തിയത് രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് മാന്യമായ കാര്യമായി മാറി. കേരളത്തിൽ എട്ടു ദിവസത്തെ വിശ്രമത്തിനായി അദ്വാനി എത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് പിണറായി വിജയൻ അദ്ദേഹവുമായി കൂടിക്കാഴ്‌ച്ച നടത്തിയത്. ആലപ്പുഴയിലെ മാരാരി ബീച്ച് റിസോർട്ടിൽ വില്ലയിലാണ് അദ്വാനി താമസിക്കുന്നത്.

മകൾ പ്രതിഭയും കുടുംബാംഗങ്ങളുമടക്കം ഏഴുപേർ ഉൾപ്പെടുന്ന സംഘം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ഇവിടെയെത്തിയത്. വൈകീട്ട് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി റോഡ് മാർഗം ആലപ്പുഴയിലേക്ക് വരികയായിരുന്നു. സന്ദർശകരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ് സുരക്ഷാച്ചുമതലയുള്ളവർ അറിയിച്ചത്. എട്ടാം തീയതി ഉച്ചകഴിഞ്ഞാണ് മടക്കം. തിങ്കളാഴ്ച വൈകീട്ട് 5.40-ന് ഇൻഡിഗോയുടെ ഡൽഹി വിമാനത്തിൽ എത്തിയ അദ്വാനിക്ക് കൊച്ചി വിമാനത്താവളത്തിൽ ബിജെപി നേതാക്കൾ സ്വീകരണം നൽകി.

ഈ സമയംതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങി. എൽ.കെ.അദ്വാനി വി.ഐ.പി. ലോഞ്ചിൽ ഇരിപ്പുണ്ടെന്നറിഞ്ഞ് പിണറായി വിജയൻ അദ്ദേഹത്തെ ചെന്നുകണ്ടു. അഞ്ചുമിനിറ്റുനേരത്തെ കൂടിക്കാഴ്‌ച്ച നടത്തി. അദ്വാനിയുടെ ആരോഗ്യ വിവരങ്ങളും മറ്റു തിരക്കി. അടുത്തിരുന്നു സംസാരിച്ച ശേഷം അദ്ദേഹം എറണാകുളം ഗസ്റ്റ് ഹൗസിലേക്ക് പോയി.

ബി.ജെപി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള, വൈസ് പ്രസിഡന്റ് പി.എം.വേലായുധൻ, ദേശീയ കൗൺസിലംഗം നെടുമ്പാശ്ശേരി രവി, മധ്യമേഖലാ ജനറൽ സെക്രട്ടറി എൻ.പി.ശങ്കരൻകുട്ടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അദ്വാനിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകിയത്. മുഖ്യമന്ത്രി അദ്വാനിയെ സന്ദർശിച്ചതിൽ സന്തോഷമുണ്ടെന്നും സൗഹാർദ്ദപരമായിരുന്നു സന്ദർശനമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും പ്രതികരിച്ചു.

ഇവരുട സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലും വൈറലായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ആതിഥേയ മര്യാദയെ മാനിക്കുന്നു എന്ന വിധത്തിലുള്ള കമന്റുകളും വരുന്നുണ്ട്. അതേസമയം പിണറായിയുടെ സ്ഥാനത്ത് ചെന്നിത്തലയാണ് ചിത്രത്തിലെങ്കിൽ സൈബർ സഖാക്കൾ എന്തൊക്കെ വിമർശനം നടത്തുമെന്ന ചോദ്യവും ഇതോടൊപ്പം ഉയർത്തുന്നുണ്ട്.

2017 ജൂണിലും വിശ്രമാർഥം അദ്വാനി കേരളത്തിലെത്തിയിരുന്നു. അന്ന് കുമരകത്തായിരുന്നു താമസം. പുരവഞ്ചിയിൽ കായൽയാത്രയും നടത്തിയാണ് അന്നുമടങ്ങിയത്. ഇസെഡ് പ്‌ളസ് കാറ്റഗറി സുരക്ഷയുള്ള അദ്വാനിക്ക് താമസസ്ഥലത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാരാരിക്കുളത്തെ റിസോർട്ടിലേക്കുള്ള യാത്രമാധ്യേ അദ്ദേഹം ചേർത്തല പൊലീസ് സ്റ്റേഷനിൽ വിശ്രമിച്ചു. വൈകീട്ട് ഏഴരയോടെയായിരുന്നു വൻ സുരക്ഷാസന്നാഹത്തിന്റെ അകമ്പടിയോടെ സ്റ്റേഷനിലെത്തിയത്. 10 മിനിറ്റോളം ഇവിടെ ചെലവഴിച്ചു. മൂന്നുവർഷങ്ങൾക്കുമുൻപ് കുത്തിയതോട് പൊലീസ് സ്റ്റേഷനിലും സമാനരീതിയിൽ ഇറങ്ങി വിശ്രമിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP