Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വെള്ളാപ്പള്ളിയെ കാണാൻ പിണറായി ആലപ്പുഴയ്ക്ക് പുറപ്പെട്ടത് ഹെലികോപ്ടറിൽ! സർക്കാർ ആയിരംദിനം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ പേരിലെ ധൂർത്തിന്റെ പിന്നാലെ മുഖ്യമന്ത്രിയുടെ ആകാശ യാത്രയുടെ പേരിലും ഖജനാവ് മുടിക്കുന്നു; പിണറായിയുടെ ആകാശയാത്രയയിൽ വാടക ഇനത്തിൽ ലക്ഷങ്ങൾ കൊയ്യുന്നത് സ്വകാര്യ ഹെലികോപ്ടർ കമ്പനി

വെള്ളാപ്പള്ളിയെ കാണാൻ പിണറായി ആലപ്പുഴയ്ക്ക് പുറപ്പെട്ടത് ഹെലികോപ്ടറിൽ! സർക്കാർ ആയിരംദിനം പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളുടെ പേരിലെ ധൂർത്തിന്റെ പിന്നാലെ മുഖ്യമന്ത്രിയുടെ ആകാശ യാത്രയുടെ പേരിലും ഖജനാവ് മുടിക്കുന്നു; പിണറായിയുടെ ആകാശയാത്രയയിൽ വാടക ഇനത്തിൽ ലക്ഷങ്ങൾ കൊയ്യുന്നത് സ്വകാര്യ ഹെലികോപ്ടർ കമ്പനി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹെലികോപ്ടർ യാത്രയുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി തവണ വിമർശനം കേൾക്കേണ്ടി വന്നിട്ടുണ്ട്. ആവശ്യത്തിനു അനാവശ്യത്തിനു മുഖ്യമന്ത്രി ഹെലികോപ്ടറിൽ ലക്ഷങ്ങൾ മുടക്കി യാത്ര ചെയ്യുന്നു എന്ന ആക്ഷേപമുണ്ട്. ഇന്ന് ആലപ്പുഴയിലെ പരിപാടികളിൽ സംബന്ധിക്കാനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീടു സന്ദർശിക്കാനുമായി മുഖ്യമന്ത്രി ആകാശ യാത്ര നടത്തി.

ആലപ്പുഴ- തിരുവനന്തപുരം യാത്രയ്ക്കാണ് ഇന്ന് മുഖ്യമന്ത്രി ഹെലികോപ്ടറിനെ ആശ്രയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ആലപ്പുഴയിൽ തിരക്കിട്ട പരിപാടികളായിരുന്നു. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ പിൽഗ്രിം സെന്റർ ഉദ്ഘാടനം രാവിലെ 9നായിരുന്നു. ഉദ്ഘാടനത്തിന് മുമ്പ് വെള്ളാപ്പള്ളിയുടെ വീട്ടിലുമെത്തി മുഖ്യമന്ത്രി. ഇതിന് ശേഷം നിയമസഭ സെക്രട്ടേറിയറ്റ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിക്ക് പങ്കെടുക്കുകയും വേണം. അതുകൊണ്ട് തന്നെ അതിവേഗ യാത്രമാർഗ്ഗമെന്ന നിലയിൽ അദ്ദേഹം ഹെലികോപ്ടർ തെരഞ്ഞെടുക്കുകയായിരുന്നു.

ഇതിനായി ലക്ഷങ്ങൾ വാടക നൽകി സ്വകാര്യ കമ്പനിയുടെ ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്കും പിന്നീട് തിരിച്ചും യാത്ര. നേരത്തെയും മുഖ്യമന്ത്രിയുടെ ഹെലികോപറ്റർ യാത്ര വിവാദമായിരുന്നു. സിപിഎം സമ്മേളനത്തിനിടെ മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രക്ക് ഓഖി പണ്ട് ഉപയോഗിച്ചതാണ് ആദ്യ വിവാദം. അടുത്തിടെ ബെഫി സമ്മേളനത്തിൽ പങ്കെടുത്തശേഷം കോട്ടയത്ത് നടന്ന ദേശാഭിമാനി പരിപാടിക്കെത്താനും മുഖ്യമന്ത്രി ഹെലികോപ്ടർ ഉപയോഗിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലക്ഷങ്ങൾ ചിലവഴിച്ച് മുഖ്യമന്ത്രി നടത്തുന്ന ആഡംബര യാത്രക്കെതിരെ വലിയ വിമർശനം ഉയർന്നുകഴിഞ്ഞു.

ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സർക്കാർ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന് വേണ്ടി ഖജനാവിൽ നിന്നും പണം ധൂർത്തടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെയാണ് മുഖ്യമന്ത്രി വീണ്ടും ഹെലികോപ്ടറിൽ യാത്രപോയത്. നേരത്തെ പിണറായി മധുര യാത്ര നടത്താൻ വേണ്ടി സംസ്ഥാന പൊതുഭരണവകുപ്പ് ചിലവഴിച്ചത് 7.60 ലക്ഷം രൂപ ചിലവഴിച്ചിരുന്നു.

പ്രളയക്കെടുതിക്ക് ശേഷം സംസ്ഥാനം ചെലവ് ചുരുക്കലിലൂടെയും മറ്റും പുനർനിർമ്മാണത്തിനുള്ള ഫണ്ട് ശേഖരിക്കവേയാണ് മുഖ്യമന്ത്രിയുടെ മുൻ യാത്രയുടെ വാർത്ത ചർച്ചയാകുന്നത്. അതേസമയം ഹെലികോപ്ടർ യാത്ര വിവാദമായ ഘട്ടത്തിൽ ഇതിൽ അപാകതയൊന്നും ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP