Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202323Saturday

ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്; പിണറായിയുടെ യാത്രയെ കേന്ദ്രം തടയില്ല; മുഖ്യമന്ത്രി ചികിൽസയ്ക്ക് അമേരിക്കയിൽ പോകാനും സാധ്യത

ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്; പിണറായിയുടെ യാത്രയെ കേന്ദ്രം തടയില്ല; മുഖ്യമന്ത്രി ചികിൽസയ്ക്ക് അമേരിക്കയിൽ പോകാനും സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക കേരള സഭയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരുടെ സംഘവും വീണ്ടും വിദേശത്തേക്ക്. ഒക്ടോബർ 19 മുതൽ 22 വരെ സൗദി അറേബ്യയിൽ നടക്കുന്ന മേഖലാ സമ്മേളനത്തിൽ പങ്കെടുക്കാൻ വിദേശയാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തിന് അപേക്ഷ നൽകി. അപേക്ഷ കേന്ദ്രം അംഗീകരിക്കും.

സമ്മേളനത്തിനായി കഴിഞ്ഞമാസം രണ്ടരക്കോടി രൂപ അനുവദിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ലോകകേരളസഭ സംഘടിപ്പിക്കുന്നതിനെതിരേ വലിയ വിമർശനം നേരിടുന്നുണ്ട്. സൗദിയിൽ നിന്ന് മുഖ്യമന്ത്രി ചികിൽസയ്ക്കായി അമേരിക്കയിൽ പോകുമെന്നും സൂചനയുണ്ട്. ദുബായ് വഴിയാകും മുഖ്യമന്ത്രിയുടെ മടക്കമെന്നാണ് സൂചന. നിലവിൽ സൗദിയാത്രയ്ക്ക് മാത്രമാണ് മുഖ്യമന്ത്രി കേന്ദ്രത്തിൽ നിന്നും അനുമതി തേടിയിട്ടുള്ളത്.

വിദേശത്തുവെച്ച് രണ്ട് മേഖലാ സമ്മേളനങ്ങൾ നടത്താൻ നേരത്തേതന്നെ തീരുമാനിച്ചിരുന്നു. ഈ വർഷം ജൂണിൽ ലോക കേരളസഭാ സമ്മേളനം ന്യൂയോർക്കിൽ നടന്നിരുന്നു. രണ്ടാമത്തേതാണ് സൗദിയിൽ നടക്കാൻ പോകുന്നത്. അതോടൊപ്പംതന്നെ കേരളത്തിൽവെച്ച് പ്രധാന സമ്മേളനവും നടക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ഇതിനിടെ ഈ ചെലവ് വേണമോ എന്ന ചർച്ച സജീവമാണ്. എന്നാൽ ഇത് അവഗണിക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

ലോക കേരള സഭയുടെ പ്രവർത്തനങ്ങൾ മുൻ നിശ്ചയ പ്രകാരം നടക്കും. രണ്ടരക്കോടി അനുവദിച്ചിട്ടുണ്ട്. പരസ്യപ്രചാരണം, ലോകകേരള സഭയിലെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദഗ്ധരെ കണ്ടെത്താൻവേണ്ടിയുള്ള ചെലവ്, ഭക്ഷണം, മറ്റു രീതിയിലുള്ള ചെലവുകൾ എന്നിവയെല്ലാം പരിഗണിച്ചാണ് രണ്ടരക്കോടി രൂപ അനുവദിച്ചത്. സാമ്പത്തികപ്രതിസന്ധി ഉണ്ടെങ്കിൽപ്പോലും ലോകകേരളസഭയ്ക്കുവേണ്ടി ധനവകുപ്പ് പണം മാറ്റിവയ്ക്കും.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും ലോകകേരളസഭയുമായുള്ള ആശയങ്ങൾ, പ്രവാസികളുമായി ബന്ധപ്പെട്ടുള്ള പുതിയ പദ്ധതികൾ എന്നിവയെല്ലാം ചിന്തിക്കുന്നതിനും പ്രാവർത്തികമാക്കുന്നതിനുംവേണ്ടി മേഖലാ സമ്മേളനങ്ങൾ കൃത്യമായി നടക്കണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളത്. അടുത്ത മാസം 19 മുതൽ 22 വരെ സൗദി അറേബ്യയിൽ ലോക കേരള സഭ നടത്തനാണ് നീക്കം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP