Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202220Thursday

അമിതമായ സമ്പാദ്യബോധം കുട്ടികളിലുണ്ടാക്കരുതെന്ന് ഉപദേശിച്ച് മുഖ്യമന്ത്രി; സമ്പാദിക്കാനല്ലെന്നും ശരിയായി ജീവിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും നിർദ്ദേശം; പ്രസക്തമായ ചോദ്യം പ്രസക്തമായ വേദിയിൽ ഉയർത്തി മുഖ്യമന്ത്രി; വിദ്യാനിധി നിക്ഷേപ പദ്ധതി ഉദ്ഘാടന വേദിയെ ഞെട്ടിച്ച് പിണറായി

അമിതമായ സമ്പാദ്യബോധം കുട്ടികളിലുണ്ടാക്കരുതെന്ന് ഉപദേശിച്ച് മുഖ്യമന്ത്രി; സമ്പാദിക്കാനല്ലെന്നും ശരിയായി ജീവിക്കാനാണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും നിർദ്ദേശം; പ്രസക്തമായ ചോദ്യം പ്രസക്തമായ വേദിയിൽ ഉയർത്തി മുഖ്യമന്ത്രി; വിദ്യാനിധി നിക്ഷേപ പദ്ധതി ഉദ്ഘാടന വേദിയെ ഞെട്ടിച്ച് പിണറായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രസക്തമായ ചോദ്യം പ്രസക്തമായ വേദിയിൽ ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പാദിക്കാനല്ല, ശരിയായി ജീവിക്കാനാണു കുട്ടികളെ പഠിപ്പിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതു കേട്ട് വേദിയിലുള്ളവരും ഞെട്ടി.

കുട്ടികളിൽ സമ്പാദ്യശീലം വളർത്താനായി കേരള ബാങ്ക് ആവിഷ്‌കരിച്ച വിദ്യാനിധി നിക്ഷേപ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികൾക്ക് എന്തിനാണു സമ്പാദ്യമെന്നതു ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണെന്നും അമിതമായ സമ്പാദ്യബോധം കുട്ടികളിലുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

സമ്പാദിക്കുന്നതിനെക്കുറിച്ചുള്ള വലിയ ചിന്ത കേരള സമൂഹത്തിലുണ്ട്. ഇതിന്റെ ഭാഗമായി ജീവിക്കാൻ മറന്നുപോയവരുണ്ട്. മക്കൾക്കു വേണ്ടി രക്ഷിതാക്കൾ സമ്പാദിക്കുന്നതു കേരളത്തിൽ ഏറ്റവും അപകടകരമായ അവസ്ഥയിലാണ്. മറ്റു പലയിടത്തും കുട്ടികൾ നിശ്ചിതപ്രായം കഴിഞ്ഞാൽ അവരുടേതായ വഴിയിലാണ്. മാതാപിതാക്കളുടെ സമ്പാദ്യം വച്ചല്ല അവർ കാര്യങ്ങൾ നടത്തുന്നത്. കയ്യിലുള്ള കാശ് ഒരിക്കലും നഷ്ടപ്പെട്ടു കൂടാ എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കരുത്-മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത കുട്ടി വിഷമിക്കുന്നുണ്ടെങ്കിൽ സഹായിക്കേണ്ടതു കടമയാണെന്ന ചിന്തയിൽ വളർത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാനിധി പദ്ധതിയെക്കുറിച്ചല്ല താൻ പറയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തീർത്തും ചിന്തിക്കേണ്ട ചർച്ചയാണ് വേദിയിൽ മുഖ്യമന്ത്രി ഉയർത്തിയതെന്നതാണ് വസ്തുത. സഹകരണ മന്ത്രി വി.എൻ.വാസവനും യോഗത്തിലുണ്ടായിരുന്നു.

കേരളാ ബാങ്കിന്റെ പ്രചോദന ഗീതം മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു. മന്ത്രി ആന്റണി രാജു, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, സഹകരണ സെക്രട്ടറി മിനി ആന്റണി, സഹകരണ രജിസ്റ്റ്രാർ പി.ബി.നൂഹ് എന്നിവർ പ്രസംഗിച്ചു. ഇവരെയെല്ലാം ഞെട്ടിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായാണ് വിദ്യാനിധി സമ്പാദ്യ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഏഴു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് 'വിദ്യാനിധി' പദ്ധതിയിൽ അംഗങ്ങളാകാം. 12 മുതൽ 16 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് സ്വന്തം പേരിൽ കേരള ബാങ്കിൽ സേവിങ്‌സ് ബാങ്ക് തുറക്കാനാവും.

നേട്ടങ്ങളെന്തൊക്കെ?

പദ്ധതി പ്രകാരം കേരള ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ട് തുറക്കുന്ന വിദ്യാർത്ഥികൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ബാങ്ക് മുന്നോട്ട് വെയ്ക്കുന്നത്. സൗജന്യ എസ്എംഎസ്, സൗജന്യ ഡിഡി ചാർജ്, സൗജന്യ ആർടിജിഎസ്, എൻഇഎഫ്ടി, ഐഎംപിഎസ് സേവനങ്ങൾ, വിദ്യാഭ്യാസ വായ്പയ്ക്കു മുൻഗണന, സൗജന്യ സർവീസ് ചാർജ്, സൗജന്യ എ.ടി.എം. കാർഡ്, മൊബൈൽ ബാങ്കിങ് സൗകര്യം തുടങ്ങിയവ ഈ അക്കൗണ്ടിന്റെ പ്രത്യേകതകളാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ സ്‌കോളർഷിപ്പുകളും ഈ അക്കൗണ്ട് വഴി ലഭിക്കും.

രക്ഷകർത്താവിന് സ്‌പെഷൽ പ്രിവിലേജ് അക്കൗണ്ട്

പദ്ധതിയിൽ അംഗമാകുന്ന കുട്ടികളുടെ രക്ഷകർത്താവിന് എല്ലാവിധ സാധാരണ ഇടപാടുകളും നടത്താൻ കഴിയുന്ന സ്പെഷ്യൽ പ്രിവിലേജ് അക്കൗണ്ട് കേരള ബാങ്കിൽ തുറക്കാനാവും. ഇതിൽ വിദ്യാനിധി പദ്ധതിയിൽ അംഗമായ കുട്ടിയുടെ മാതാവിനാണ് പ്രിവിലേജ് അക്കൗണ്ട് തുറക്കുന്നതിൽ മുൻഗണനയുള്ളത്. രണ്ടു ലക്ഷം രൂപവരെയുള്ള അപകട ഇൻഷ്വറൻസ് പരിരക്ഷ ഈ അക്കൗണ്ട് ഉറപ്പാക്കും. ആദ്യ വർഷ പ്രീമിയം ബാങ്ക് നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP