Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ക്ലിഫ് ഹൗസിന് മുന്നിൽ ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ പൊന്നാപുരംകോട്ട തീർക്കും; വളപ്പിലേക്ക് ഇറങ്ങാൻ സാധിക്കുന്ന തരത്തിലുള്ള വൃക്ഷങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു മാറ്റും; പരിസരം പോലും കാണാൻ കഴിയാത്ത തരത്തിൽ കൂറ്റൻ ഗേറ്റും വരും; പോരാത്തതിന് 'ഇരട്ട ചങ്കന്' സുരക്ഷയ്ക്കുള്ള പൊലീസുകാരുടെ എണ്ണവും ഇരട്ടിയാക്കി; പിണറായിക്ക് വീണ്ടും സുരക്ഷ കൂട്ടും

ക്ലിഫ് ഹൗസിന് മുന്നിൽ ഈച്ച പോലും കടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ പൊന്നാപുരംകോട്ട തീർക്കും; വളപ്പിലേക്ക് ഇറങ്ങാൻ സാധിക്കുന്ന തരത്തിലുള്ള വൃക്ഷങ്ങളുടെ ശിഖിരങ്ങൾ മുറിച്ചു മാറ്റും; പരിസരം പോലും കാണാൻ കഴിയാത്ത തരത്തിൽ കൂറ്റൻ ഗേറ്റും വരും; പോരാത്തതിന് 'ഇരട്ട ചങ്കന്' സുരക്ഷയ്ക്കുള്ള പൊലീസുകാരുടെ എണ്ണവും ഇരട്ടിയാക്കി; പിണറായിക്ക് വീണ്ടും സുരക്ഷ കൂട്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരട്ടച്ചങ്കന് പേടി കൂടുകയാണ്. സ്വർണ്ണ കടത്ത് അന്വേഷണത്തോടെ കൂടെയുള്ള പലരും പ്രതിസന്ധിയിലായി. അതിവിശ്വസ്തനായിരുന്ന പഴയ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജയിലിലാണ്. അഡീ പ്രൈവറ്റ് സെക്രട്ടറിയായ സിഎം രവീന്ദ്രനും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ. ഓരോ അറസ്റ്റും പ്രതിസന്ധിയിലാക്കുന്നത് മുഖ്യമന്ത്രിയെയാണ്. പ്രതിഷേധം ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ ഗേറ്റും കടന്നു. ഇനിയും ഇത്തരം പ്രതിഷേധങ്ങൾക്ക് സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ കോട്ട ഉയർത്തി ജനങ്ങളുടെ പ്രതിഷേധത്തെ നേരിടാനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു ചുറ്റും കോട്ട പോലെ മതിൽ കെട്ടാൻ നിർദ്ദേശം. ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടുന്നതിന്റെ ഭാഗമായി ചുറ്റുമതിലിന്റെ ഉയരം വർധിപ്പിക്കും. ഇപ്പോൾ മതിലിനു പത്തടിയോളം ഉയരമുണ്ട്. ചാടിക്കടക്കാൻ സാധിക്കാത്ത വിധത്തിൽ ഉയരം കൂട്ടണം. മതിലിനു മുകളിൽ മുള്ളുകമ്പിയും ഘടിപ്പിക്കും. ഇതോടെ ആർക്കും ക്ലിഫ് ഹൗസിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിയാതെ വരും. ഇതിനൊപ്പം ക്ലിഫ് ഹൗസിലേക്കുള്ള ഓരോ ചലനവും ഇനി കർശന നിരീക്ഷണത്തിലാകും. കമാണ്ടോ സുരക്ഷയ്ക്ക് പുറമേയാണ് ഈ സംവിധാനമെല്ലാം.

സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിയുടെ ഗേറ്റിനു മുന്നിൽവരെ എത്തിയിരുന്നു. ഈ ഗേറ്റ് മാറ്റി സ്ഥാപിക്കും. പുറത്തുനിന്നു ക്ലിഫ് ഹൗസ് പരിസരം കാണാൻ കഴിയാത്ത തരത്തിലുള്ള മതിലും ഗേറ്റും വരും. ഇതോടെ ക്ലിഫ് ഹൗസിനുള്ളിൽ നടക്കുന്നത് പുറത്തുള്ള ആർക്കും അറിയാൻ കഴിയാത്ത അവസരം വരും. ഇതിനൊപ്പമാണ് പുറത്തെ ഈച്ച അനക്കം പോലും അകത്തറിയാനുള്ള സംവിധാനം വരുന്നത്. ക്ലിഫ് ഹൗസിന് അടുത്തേക്ക് ആർക്കും ആവശ്യമില്ലാതെ ഇനി പ്രവേശിക്കാൻ കഴിയാത്ത പഴുതടച്ച സുരക്ഷയാണ് കേരളാ പൊലീസ് മുഖ്യമന്ത്രിക്ക് വേണ്ടി പദ്ധതിയിടുന്നത്.

ക്ലിഫ് ഹൗസിനു മുന്നിലെത്താനുള്ള ചെറുവഴികൾ അടയ്ക്കുന്നതും പരിഗണിക്കുന്നുണ്ട്. ക്ലിഫ് ഹൗസ് വളപ്പിലേക്ക് ഇറങ്ങാൻ സാധിക്കുന്ന തരത്തിൽ പന്തലിച്ചു നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റും. മതിൽ ഉയർത്തിയാലും വൃക്ഷങ്ങളിലൂടെ ആരും പിടിച്ച് അകത്ത് എത്തുന്നില്ലെന്ന് ഉറപ്പിക്കാനാണ് ഇത്. പിണറായിക്ക് എന്തോ വലിയ ഭീഷണിയുണ്ടെന്ന തരത്തിലാണ് ഇതെല്ലാം ചെയ്യുന്നത്. അതിനിടെ നിർമ്മാണങ്ങളിലൂടെ കരാറുകാരിൽ നിന്ന് കമ്മീഷൻ ഈടാക്കാനുള്ള നീക്കമായും ചിലർ ഇതിനെ കാണുന്നുണ്ട്. ഏതായാലും പൊലീസിന്റെ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി തള്ളിക്കളയില്ല.

വസതിക്കു മുന്നിലുള്ള ഗാർഡ് റൂമിന്റെ സൗകര്യം വർധിപ്പിച്ചു വാച്ച് ടവറിനു തുല്യമായ രീതിയിൽ ഉയരം കൂട്ടും. ഇതോടെ ദേവസ്വം ബോർഡ് ജംക്ഷനിൽ നിന്ന് ആളുകൾ കടക്കുമ്പോൾ തന്നെ പൊലീസിന് അറിയാൻ സാധിക്കും. ദേവസ്വം ബോർഡ് ജംക്ഷനിൽ നിന്നു ക്ലിഫ് ഹൗസ് റോഡിലേക്കു യാത്രക്കാരെ കർശന പരിശോധനയ്ക്കു ശേഷമേ കടത്തിവിടൂ. ക്ലിഫ് ഹൗസിന് അകത്തും പുറത്തുമുള്ള പൊലീസ് സേനാംഗങ്ങളുടെ എണ്ണവും ഇരട്ടിയാക്കി. സായുധ പൊലീസിന്റെ കരുതലും കൂട്ടും. അങ്ങനെ തെരഞ്ഞെടുപ്പ് കാലത്ത് പഴുതടച്ച സുരക്ഷ നൽകാനാണ് തീരുമാനം.

ഇന്റലിജൻസ് റിപ്പോർട്ടി?ന്റെ അടിസ്ഥാനത്തിലാണ്? നടപടി. . ദേവസ്വം ബോർഡ്? ജംഗ്ഷനിൽ നിന്ന്? ക്ലിഫ്? ഹൗസിലേക്കുള്ള റോഡിൽ സുരക്ഷ പരിശോധന വർദ്ധിപ്പിക്കണമെന്ന ശുപാർശയും പൊലീസിന്റെ പരിഗണനയിലുണ്ട്. നിലവിൽ സർക്കാരിനെതിരെ ഒട്ടേറെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിഷേധങ്ങളും കൂടുതലാണ് . മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായതായി വിലയിരുത്തലുണ്ടായിരുന്നു.

സെക്രട്ടറിയറ്റിന് ചുറ്റും പൊലീസ് കാവൽ ഉണ്ടായിരിക്കെ മൂന്ന് മഹിളാ മോർച്ച പ്രവർത്തകർ വളപ്പിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് സെക്ര?ട്ടറിയറ്റിന്റെ സുരക്ഷ വർധിപ്പിച്ചത്. .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP