Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ആവോ ഫിർ സേ ദിയാ ജലായേ...; കൊറോണയെ തോൽപ്പിക്കാൻ വേണ്ടത് ഒത്തൊരുമയുടെ സന്ദേശം; അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ വൈരവും ജാതീയമായ വിവേചനങ്ങളും മതപരമായ വേർതിരിവുകളും എല്ലാം ഉപേക്ഷിച്ച് ഐക്യ ദീപം ജ്വലിച്ചത് രാജ്യം ഒന്നാകെ; ക്ലിഫ് ഹൗസിലെ ലൈറ്റ് അണയ്ക്കിലൂടെ പിണറായി നൽകിയത് കൈയടി നേടുന്ന പുതിയ മാതൃക; മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും കെ എസ് ചിത്രയും സാമൂഹിക അകലത്തിന്റെ ലക്ഷമണ രേഖ ഓർമ്മിച്ച് ദീപം തെളിക്കുമ്പോൾ

ആവോ ഫിർ സേ ദിയാ ജലായേ...; കൊറോണയെ തോൽപ്പിക്കാൻ വേണ്ടത് ഒത്തൊരുമയുടെ സന്ദേശം; അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ വൈരവും ജാതീയമായ വിവേചനങ്ങളും മതപരമായ വേർതിരിവുകളും എല്ലാം ഉപേക്ഷിച്ച് ഐക്യ ദീപം ജ്വലിച്ചത് രാജ്യം ഒന്നാകെ; ക്ലിഫ് ഹൗസിലെ ലൈറ്റ് അണയ്ക്കിലൂടെ പിണറായി നൽകിയത് കൈയടി നേടുന്ന പുതിയ മാതൃക; മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും കെ എസ് ചിത്രയും സാമൂഹിക അകലത്തിന്റെ ലക്ഷമണ രേഖ ഓർമ്മിച്ച് ദീപം തെളിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇരുട്ടിനെതിരേ ഐക്യത്തിന്റെ വെളിച്ചം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം രാജ്യം ഏറ്റെടുത്തത് രാ,്ട്രീയവും ജാതിമത ഭേദവും മറന്ന്.

ഞായറാഴ്ച രാത്രി ഒമ്പതുമണിക്കാണ് ഐക്യദീപം തെളിയിക്കൽ ആരംഭിച്ചത്. ഒമ്പതു മിനുട്ട് നേരത്തേക്ക് ഐക്യദീപം തെളിയിക്കൽ നീണ്ടുനിന്നു. കക്ഷി രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളും നേതാക്കളും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഏറ്റെടുക്കുമ്പോൾ അത് ഐക്യ ദീപമായി മാറി. കേരളത്തിന്റെ മുഖ്യമന്ത്രിയും ഇത് ഏറ്റെടുത്തുവെന്നതാണ് ഏറ്റവും ശ്രദ്ധേയും. കേന്ദ്രത്തിലെ ബിജെപി സർക്കാരുമായുള്ള അഭിപ്രായ ഭിന്നതകൾ പോലും കൊറോണക്കാലത്ത് പിണറായി വിജയൻ മാറ്റി വച്ചത് ദേശീയ തലത്തിൽ പോലും ചർച്ചയായി കഴിഞ്ഞു.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലും ജനങ്ങൾ ദീപങ്ങൾ തെളിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ലൈറ്റുകൾ അണച്ചു. ജീവനക്കാർ ടോർച്ച് ലൈറ്റ് തെളിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷവർധൻ തുടങ്ങി നിരവധി നേതാക്കൾ ഐക്യദീപം തെളിയിക്കലിൽ പങ്കാളിയായി. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു തുടങ്ങിയവരും ദീപങ്ങൾ തെളിയിച്ചു.

ഒരുമയിലൂടെ മാത്രമേ കോവിഡിനെ തളയ്ക്കാനാകൂവെന്ന സന്ദേശമാണ് പിണറായിയുടെ നിലപാടിലൂടെ ചർച്ചയായത്. നേരത്തെ സിപിഎമ്മുമായി അടുത്തു നിൽക്കുന്ന നടൻ മമ്മൂട്ടി ദീപത്തെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. ഇതോടെ ട്രോളുകളില്ലാത്ത ദീപം തെളിയിക്കലായി ഇത് മാറി. മുഖ്യമന്ത്രിയുടെ നിലപാടാണ് ഇതിൽ ഏറ്റവും നിർണ്ണായകമായത്. രോഗത്തെ നേരിടാൻ വേണ്ടത് രാഷ്ട്രീയമല്ലെന്ന സന്ദേശമാണ് കേരളവും രാജ്യത്തിന് പകർന്ന് നൽകിയത്. കേന്ദ്ര സർക്കാരുമായുള്ള സഹകരണം കോവിഡ് വിഷയത്തിൽ ഇനിയും തുടരും.

അഭിപ്രായ ഭിന്നതകളും രാഷ്ട്രീയ വൈരവും ജാതീയമായ വിവേചനങ്ങളും മതപരമായ വേർതിരിവുകളും എല്ലാം ഉപേക്ഷിച്ച് ജനങ്ങൾ തങ്ങളുടെ വീടുകളിലെ വാതിൽപ്പടിയിലും ബാൽക്കണിയിലും മറ്റും നിന്ന് തെളിച്ച വെളിച്ചം ശക്തിപ്രകടനമായി മാറി. ഇതോടൊപ്പം പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് ദീപം തെളിയിക്കുന്ന ചിത്രങ്ങളും എല്ലാവരും സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും പങ്ക് വച്ചു. സമൂഹമാധ്യമങ്ങൾ ചിത്രങ്ങളാൽ നിറഞ്ഞു. വീടുകളിലും ആരാധനാലയങ്ങളിലും ഉൾപ്പെടെ നടന്ന ദീപം തെളിക്കലിന് വിവിധ സാംസ്‌കാരിക സാമൂഹ്യ സംഘടനകൾ പിന്തുണ അറിയിച്ചിരുന്നു.

വിവിധ മേഖലകളിലുള്ള പ്രമുഖർ ദീപം തെളിക്കുന്നതിന് പിന്തുണയുമായി രംഗത്തെത്തി. കേരളത്തിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും കെ.എസ്. ചിത്രയും അടക്കമുള്ള പ്രമുഖരും ദീപം തെളിക്കലിന് ആശസംകൾ നേർന്ന് രംഗത്തെത്തെിയിരുന്നു. മമ്മൂട്ടിയുടെ പ്രതികരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. കൊറോണ വ്യാപനത്തിനെതിരേ സംഘടിപ്പിച്ച ജനതാ കർഫ്യൂ, ലോക്ക്ഡൗൺ നടപടികളുടെ തുടർച്ചയെന്ന നിലയിലാണ് ഐക്യദീപം തെളിക്കൽ ആശയം പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ലോക്ക്ഡൗണിന്റെ ഒമ്പതാം ദിവസമായ വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യവേ ആയിരുന്നു ഇത്.

ഐക്യദീപം തെളിക്കുമ്പോൾ ആരും വീടിന് പുറത്തിറങ്ങുകേയാ കൂട്ടംകൂടുകയോ ചെയ്യരുതെന്നും. സാമൂഹിക അകലം പാലിക്കലിന്റെ 'ലക്ഷ്മണരേഖ' ആരും മറികടക്കരുതെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചിരുന്നു. പകരം വീടിന്റെ വാതിൽക്കലോ ബാൽക്കണിയിലോ ചെരാതുകൾ, മെഴുകുതിരി, മൊബൈൽ ഫോൺ വെളിച്ചം, ടോർച്ച് എന്നിവ തെളിച്ച് കൊറോണയുടെ അന്ധകാരത്തെ അകറ്റാനായിരുന്നു നിർദ്ദേശം.

അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ കവിതയും നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവച്ചാണ് ദീപം തെളിക്കലിന് ആഹ്വാനം നൽകിയത്. . 'വരൂ നമുക്ക് വീണ്ടും ദീപം തെളിക്കാം' (ആവോ ഫിർ സേ ദിയാ ജലായേ...) എന്നവരി ഉൾപ്പെടുന്ന കവിതയാണ് അദ്ദേഹം പങ്കുവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP