Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മജ്സിയ ബാനു സ്ട്രോങ് വുമൺ മാത്രമല്ല; കോഴിക്കോട് മിഠായി തെരുവിലും, ബീച്ചിലും വെച്ച് നടന്ന ഫോട്ടോ ഷൂട്ടിൽ വൈറലായി ദേശീയ പവർലിഫിറ്റിങ് താരം; ഫോട്ടോഷൂട്ടുകൾ വൈറലായി മാറുമ്പോൾ മജ്സിയ വ്യത്യസ്തമാകുന്നത് ഇങ്ങിനെ..

മജ്സിയ ബാനു സ്ട്രോങ് വുമൺ മാത്രമല്ല; കോഴിക്കോട് മിഠായി തെരുവിലും, ബീച്ചിലും വെച്ച് നടന്ന ഫോട്ടോ ഷൂട്ടിൽ വൈറലായി ദേശീയ പവർലിഫിറ്റിങ് താരം; ഫോട്ടോഷൂട്ടുകൾ വൈറലായി മാറുമ്പോൾ മജ്സിയ വ്യത്യസ്തമാകുന്നത് ഇങ്ങിനെ..

ജംഷാദ് മലപ്പുറം

കോഴിക്കോട്: ദേശീയ പവർലിഫ്റ്റിങ് താരവും കേരളത്തിന്റെ സ്ട്രോങ് വുമണുമായ മജ്സിയ ബാനു ഫോട്ടോഷൂട്ടിലും വെട്ടിത്തിളങ്ങുന്നു. പുതുരീതിയിലുള്ള വിവാഹ ഫോട്ടോഷൂട്ടുകൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മജ്സിയയുടെ ഫോട്ടോഷൂട്ട് വ്യത്യസ്തമാകുന്നത്. ഫോട്ടോഷൂട്ടുകൾക്കുവേണ്ടി പലരും വിദേശ രാജ്യങ്ങളിൽവരെ പോകുമ്പോൾ കോഴിക്കോട്ടുകാരിയായ മജ്സിയയുടെ ഫോട്ടോ ഷൂട്ടുകൾ നടന്നത് കോഴിക്കോട് മിഠായിതെരുവിലും കോഴിക്കോട് ബീച്ചിലേയും തിരക്കേറിയ സ്ഥലങ്ങളിലാണ്. മാത്രമല്ല. അഞ്ചു പൈസാപോലും ചെലവില്ലാതെയാണ് ശ്രദ്ധേയമായ വസ്ത്രങ്ങൾ ധരിച്ചുള്ള ഏറെനിലവാരം പുലർത്തുന്ന ഫോട്ടോകൾ ചിത്രീകരിച്ചത്.

 

ആളുകൾക്കിടയിൽനിന്നും ഇളനീർ വെട്ടുക, തെരുവ് കച്ചവടക്കാരനിൽനിന്നും മുത്തുമാല വാങ്ങുന്നത് തുടങ്ങിയ നിരവധി ഫോട്ടോകളാണ് മിഠായി തെരുവിൽനിന്നും പകർത്തിയത്. ഒരുപാട് നാളത്തെ തന്റെ ആഗ്രഹമായിരുന്നു ഫിറ്റ്നസ്സിനും അപ്പുറം മറ്റൊരു മേഖലയിൽ കൂടെ കഴിവ് തെളിയിക്കുകയെന്നെന്ന് മജ്സിയ ബാനു പറയുന്നു. തന്റെ ആഗ്രഹം ഒരു പറ്റം സുഹൃത്തുക്കൾ ചേർന്നാണ് യാഥാർത്ഥ്യമാക്കി തന്നത്. എന്റെ പ്രിയപ്പെട്ട കൂട്ടുകാർ എനിക്ക് ഒരുക്കി തന്ന അവസരമാണ് നിങ്ങൾ ഈ കാണുന്ന ഫോട്ടോഷൂട്ടെന്നും മജ്സിയ പറഞ്ഞു.

കോഴിക്കോട് മിഠായി തെരുവിൽ വെച്ച് മനോഹരമായി ചിത്രീകരിക്കപ്പെട്ട ഫോട്ടോഷൂട്ട് ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഫോട്ടോഷൂട്ടുകളിൽ പലതും സെക്സിയായും എക്സ്പോസ് ചെയ്തുമാണ് വൈറലായിമാറിയതെങ്കിൽ മജ്സിയബാനുവിന്റെ ഫോട്ടോഷൂട്ട് ഇതിൽനിന്നും വിഭിന്നമാണ്. ശരീര ഭാഗങ്ങൾ ഒന്നുംതന്നെ എക്പോസ്ചെയ്യാതെ ഫോട്ടോകളുടെ വ്യത്യസ്തതകൾകൊണ്ടാണ് ശ്രദ്ധേയമാകുന്നത്.

മേക്കോവർ ചെയ്തത് നാസിം കണ്ണൂർ, ഫോട്ടോഗ്രഫി നിഷാദ്, ഡ്രസ്സ് കർമി സ്റ്റുഡിയോ കോഴിക്കോട്, ജൂവലറീസ് ആമിറ അസസറീസ് വടകര എന്നിവരാണ് മജ്സിയയയെ സുന്ദരിയാക്കി മാറ്റി ഫോട്ടോ ഷൂട്ടിനിറക്കിയത്. ആരുംതന്നെ ഇതിൽനിന്നും പണംവാങ്ങുകയോ, കൊടുക്കുകയോചെയ്തിട്ടില്ലെന്നും മജ്സിയ പറയുന്നു. കേരളത്തിന്റെ സ്‌ട്രോങ് വുമണായി തിരഞ്ഞെടുക്കപ്പെട്ട മജിസിയ ബാനു സൃഷ്ടിക്കുന്നത് ചരിത്രം തന്നെയാണ്.

ചെറുപ്പം മുതലേ ആൺകുട്ടികൾ ചെയ്യാറുള്ള അഡ്വഞ്ചറസ് ഗെയിംസിനോടായിരുന്നു താല്പര്യം. റിസ്‌ക് ഏറ്റെടുക്കാൻ അന്നേ ഇഷ്ടമായിരുന്നു. എന്നാൽ പവർ ലിഫ്റ്റിംങ്ങും പഞ്ചഗുസ്തിയും സീരിയസായി കാണാൻ തുടങ്ങിയത് ഈ അടുത്ത കാലത്താണ്. മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസ് പഠനം പൂർത്തിയാക്കിയ മജിസിയ ബാനു ഒരു കോളേജ് വെക്കേഷൻ കാലത്താണ് പഞ്ചഗുസ്തി ശാസ്ത്രീയമായി അഭ്യസിക്കാൻ തീരുമാനിച്ചത്.

എന്റെ നാട് ഒരു ചെറിയ ഗ്രാമപ്രദേശമാണ്, അവിടെയോ അതിനു ചുറ്റുമുള്ള പരിസരങ്ങളിലോ ഇവയൊന്നും പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടുകൾ ഇല്ലായിരുന്നു.' അതുകൊണ്ടു തന്നെ ബാനുവിന് ഇത് പഠിക്കണമെങ്കിൽ കോഴിക്കോട് എത്തണമായിരുന്നു. 60 കിലോമീറ്ററോളം സഞ്ചരിക്കണം ബാനുവിന് ഇവിടെ എത്താൻ. അവിടെവെച്ച് ബാനുവിനെ പഞ്ചഗുസ്തി പരിശീലിപ്പിച്ചിരുന്ന ട്രെയിനർ രമേഷ് ആണ് ബാനുവിനോട് പവർലിഫ്റ്റിങ്ങിനെ പറ്റി പറഞ്ഞത്.പവർലിഫ്റ്റിങ്ങിൽ എനിക്ക് വലിയൊരു ഭാവിയുണ്ടെന്ന് പറഞ്ഞത് രമേഷ് സാർ ആയിരുന്നു. തുടർന്നാണ് പവർ ലിഫ്റ്റിങ് പരിശീലിച്ചു തുടങ്ങിയത്' - മജ്‌സിയ പറയുന്നു.

അതിനുശേഷം നടന്ന കോഴിക്കോട് ജില്ലാ പവർലിഫ്റ്റിങ്ങിൽ മജിസിയ ബാനു വിജയ കിരീടം ചൂടിയപ്പോൾ പങ്കെടുത്ത ആദ്യ മത്സരത്തിൽ തന്നെ സ്വർണം നേടിയ സന്തോഷത്തിലായിരുന്നു ഈ മിടുക്കി. ബോഡി ഫിറ്റ്‌നസിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന മജിസിയ ബാനു കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ 2018, ബെസ്റ്റ് ലിഫ്റ്റർ ഓഫ് ദി ഇയർ, സ്‌ട്രോങ് വുമൺ ഓഫ് കോഴിക്കോട്, സ്‌ട്രോങ് വുമൺ ഓഫ് കേരള തുടങ്ങി നിരവധി നേട്ടങ്ങളും ബഹുമതികളും നേടി. ലഖ്നൗവിൽ നടന്ന 55 കിലോഗ്രാം സീനിയർ വുമൺ പഞ്ചഗുസ്തിയിൽ സ്വർണം കരസ്ഥമാക്കിയാണ് ലോകകപ്പ് പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്. തുടർന്ന് രാജ്യത്തിന് വേണ്ടി പലതവണ മത്സരിച്ചു വിജയ കീരിടം നേടിയിട്ടുണ്ട് ഈകായികതാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP