Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

2004ൽ എസ്എഫ്ഐക്കാരെ സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു; മകൾ ആദ്യം ജോലിക്ക് പ്രവേശിച്ചത് ഒറാക്കിളിൽ; പിന്നീട് രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി; എല്ലാം നിയന്ത്രിക്കുന്നത് ഫാരീസും; രണ്ടും കൽപ്പിച്ച് പിസി ഇറങ്ങുന്നു; പിണറായിയ്‌ക്കെതിരെ ഉയരുന്നത് സമാനതകളില്ലാത്ത ആരോപണം

2004ൽ എസ്എഫ്ഐക്കാരെ സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു; മകൾ ആദ്യം ജോലിക്ക് പ്രവേശിച്ചത് ഒറാക്കിളിൽ; പിന്നീട് രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി; എല്ലാം നിയന്ത്രിക്കുന്നത് ഫാരീസും; രണ്ടും കൽപ്പിച്ച് പിസി ഇറങ്ങുന്നു; പിണറായിയ്‌ക്കെതിരെ ഉയരുന്നത് സമാനതകളില്ലാത്ത ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വപ്‌നാ സുരേഷ് പറയാത്തതു കൂടി പിസി ജോർജ് പറയുന്നു. വീണ്ടും ഫാരീസ് അബൂബേക്കർ കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിലേക്ക് കടന്നു വരുന്നു. മുമ്പ് വി എസ് അച്യുതാനന്ദൻ, പിണറായിയെ തളയ്ക്കാൻ എടുത്ത പഴയ ആരോപണമാണ് വീണ്ടും പിസി പൊടിതട്ടിയെടുക്കുന്നത്. ഇനി പിസി ജോർജ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കും. ഇത് മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും തലവേദനയായി തുടരുകയും ചെയ്തു.

തട്ടിപ്പു കേസിലെ പ്രതിയുടെ പീഡന പരാതിയിൽ കേസെടുത്തത് പിസിയെ ക്ഷുഭിതനാക്കി. തിരുവനന്തപുരം കോടതി തന്നെ ജാമ്യം അനുവദിച്ചതോടെ പിസിക്ക് ആശ്വാസമായി. പിസിയെ കേരളത്തിലെ കൊടും ക്രിമിനലായി ചിത്രീകരിക്കുന്ന റിമാൻഡ് റിപ്പോർട്ടാണ് കോടതിയിൽ പൊലീസ് നൽകിയത്. എന്നാൽ പ്രതി കുറ്റസമ്മതം നടത്തിയതു കൊണ്ടാണ് റിമാൻഡ് ആവശ്യപ്പെടുന്നതെന്ന വാദം പൊലീസിന് തിരിച്ചടിയായി. താൻ കുറ്റം സമ്മതിച്ചിട്ടില്ലെന്നും എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നും മജിസ്‌ട്രേട്ടിന് മുന്നിൽ സമർത്ഥിച്ചാണ് പിസി ഇന്നലെ തന്നെ വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ പിസിയെ രണ്ടു ദിവസം ജയിലിൽ അടയ്ക്കുകയെന്ന മോഹവും പൊളിഞ്ഞു.

പൊലീസ് കസ്റ്റഡിയിലെടുത്തശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുന്നതിനിടെ പി.സി.ജോർജ് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതു വിവാദമായിരുന്നു. ഇതു ചോദ്യം ചെയ്ത മാധ്യമപ്രവർത്തകയോടും ജോർജ് മോശമായി പെരുമാറി. പരാതിക്കാരിയുടെ പേരു പറയുന്നതു ശരിയാണോ എന്നു ചോദിച്ച കൈരളി ടിവിയിലെ വനിതാ റിപ്പോർട്ടറോട് 'എന്നാപ്പിന്നെ നിങ്ങളുടെ പേര് പറയാം' എന്നായിരുന്നു ജോർജിന്റെ പ്രതികരണം. 'ഇതു മര്യാദയല്ല' എന്നു മാധ്യമപ്രവർത്തകർ പറഞ്ഞപ്പോൾ 'മര്യാദയല്ലെങ്കിൽ മര്യാദകേട്, തീർന്നല്ലോ' എന്നായിരുന്നു മറുപടി. ഇതും വലിയ ചർച്ചയായി.

മാധ്യമപ്രവർത്തകയോടു ക്ഷോഭിച്ചതിനു ജാമ്യം ലഭിച്ചു പുറത്തുവന്ന ശേഷം ജോർജ് ക്ഷമാപണം അറിയിച്ചു. ''നിരപരാധിയായ എന്നെ പൊലീസ് പിടിച്ചുകൊണ്ടുവന്നപ്പോഴുള്ള എന്റെ സങ്കടം പറയുമ്പോൾ ഒരു കൊച്ചനുജത്തിയോട് സ്‌നേഹമില്ലാതെ പെരുമാറി. ഈ കൊച്ചനുജത്തിയെപ്പോലെ കണ്ട പെൺകുട്ടിയാണ് എനിക്കെതിരെ കേസ് കൊടുത്തത്.'' ഇതിനൊപ്പമായിരുന്നു പിണറായിയെ കടന്നാക്രമിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കറാണെന്ന് ജോർജ് ആരോപിച്ചത്. പിണറായിയുടെ അമേരിക്കൻ യാത്രകൾ അന്വേഷിക്കണം. മുഖ്യമന്ത്രിക്കു പിന്നിൽ ഒളിഞ്ഞു നിൽക്കുന്ന ഡോൺ ആണ് ഫാരിസ് അബൂബക്കർ. മുഖ്യമന്ത്രിയുടെ പണമിടപാടിനു വേണ്ടിയാണ് മകളുടെ കമ്പനി എന്ന് സംശയിക്കുന്നു.

അമേരിക്കയിലും യുഎഇയിലുമുള്ള പണമിടപാടുകൾ അന്വേഷിക്കണമെന്നും പി.സി.ജോർജ് ആവശ്യപ്പെട്ടു. ദൈവത്തിന് നന്ദിയെന്നു ജോർജ് പ്രതികരിച്ചു. കേസന്വേഷണത്തോട് നൂറു ശതമാനം സഹകരിക്കുമെന്നും ജോർജ് പറഞ്ഞു.

ഫാരീസിനെതിരെ പിസി ഉയർത്തിയ ആരോപണം ഇങ്ങനെ

ഇത്രയും കാലം ഫാരിസ് അബൂബക്കർ എന്ന പേര് ഞാൻ പലതവണ പറഞ്ഞിട്ടും ആരും അത് ശ്രദ്ധിച്ചിട്ടില്ല. കേരളത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിലും ഫാരിസ് അബൂബക്കർ എന്ന റിയൽ എസ്റ്റേറ്റ് ഡോൺ ആണ്. പിണറായി വിജയനും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്ന സുരേഷ് പറഞ്ഞുകൊണ്ടിരിക്കുന്നത്. 2012 മുതൽ കഴിഞ്ഞ 10 കൊല്ലമായി പിണറായി വിജയന്റെ എല്ലാ നിക്ഷേപങ്ങളേയും രാഷ്ട്രീയത്തേയും നീക്കങ്ങളേയും സ്വാധീനിക്കുന്നതും നിയന്ത്രിക്കുന്നതും ഫാരിസ് ആണ്.

2016 ഇത് ചെന്നൈ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ ഇപ്പോളത് അമേരിക്ക കേന്ദ്രീകരിച്ചാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ തുടരെയുള്ള അമേരിക്കൻ സന്ദർശനത്തെക്കുറിച്ചും അമേരിക്കൻ ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കണം. കേന്ദ്രസർക്കാരും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റും ഇതിന് മുൻകൈ എടുക്കണം. 2004ൽ എസ്എഫ്ഐക്കാരേയും ഡിവൈഎഫ്ഐക്കാരേയും സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്യാൻ പറഞ്ഞുവിട്ടിട്ട് സ്വന്തം മകളെ സ്വാശ്രയകോളേജിൽ പഠിപ്പിക്കാൻ വിട്ടു. വീണ വിജയൻ പിന്നീട് ഒറാക്കിൾ എന്ന കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു.

ഒറാക്കിൾ കമ്പനിയിൽ സാധാരണ ജീവനക്കാരി ആയിരുന്ന വീണ 2012ൽ രവി പിള്ള ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടീവായി. ആർക്കിടെക്ട് എന്ന ഐടി കമ്പനിയുടെ സിഇഒ ആയിട്ടാണ് വീണ ചാർജ് എടുത്തത്. പിണറായി വിജയന്റെ മകൾ എന്നല്ലാതെ എന്ത് യോഗ്യതയാണ് വീണയ്ക്കുള്ളത്. 2014ൽ ആ പദവിയിൽ നിന്ന് എക്സലോജിക് എന്ന കമ്പനി രൂപീകരിച്ചു. അതിലേക്ക് വന്നുചേർന്ന സാമ്പത്തികത്തിന്റെ ഉറവിടം അന്വേഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും എക്സലോജിക്കിലൂടെയാണ് നടന്നിരിക്കുന്നത് എന്ന് ഞാൻ സംശയിക്കുന്നു.

എക്സലോജിക്കിൽ നിന്ന് പോയിരിക്കുന്ന ഭൂരിഭാഗം പണവും അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ പേരിലാണോ എന്ന് സംശയിക്കുന്നു. ഇത് ഇ.ഡി അന്വേഷിക്കണം. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി വിജയൻ എന്ന നിലപാടിൽ ഞാൻ ഉറച്ചുനിൽക്കുന്നു. തുടക്കത്തിൽ അദാനി ഗ്രൂപ്പിന് വിഴിഞ്ഞം തുറമുഖം പദ്ധതി കൈമാറാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ എതിർത്ത പിണറായി വിജയൻ പിന്നീട് അതിനെ അനുകൂലിച്ചു. ഇപ്പോൾ അവർക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതിനു പിന്നിലും വലിയ ഗൂഢാലോചന ഉണ്ടെന്ന് സംശയിക്കുന്നു.

തിരുവനന്തപുരം എയർപോർട്ട് അദാനി ഗ്രൂപ്പിന് കൈമാറുന്ന കാര്യത്തിലും ഇതുതന്നെയാണ് കാര്യം. വീണ വിജയന്റെ എക്സലോജിക്ക് കമ്പനി വഴിയുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണം. ഇപ്പോൾ അമേരിക്കയിലുള്ള ഫാരിസ് അബൂബക്കറിന്റെ നിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. ഡാറ്റ എന്നത് ഒരു കച്ചവടമായി സർക്കാർ എടുത്തിരിക്കുന്നു. അതിനെല്ലാം ഇടനിലക്കാരി വീണ വിജയനാണെന്ന് ഞാൻ സംശയിക്കുന്നു. കേരളത്തിലെ തൊഴിൽ രഹിതരായ 44 ലക്ഷം പേരുടെ അടിസ്ഥാനവിവരങ്ങൾ സർക്കാർ ശേഖരിച്ചിരിക്കുകയാണ്. ഈ വിവരങ്ങൾ സുരക്ഷിതമാണോ എന്ന് എനിക്ക് സംശയമുണ്ട്. ഇത് കേന്ദ്രം അന്വേഷിക്കണം. ഈ വിവരങ്ങൾ കച്ചവടം ചെയ്യുകയാണോ എന്ന് സംശയമുണ്ട്.

താൻ ആർക്കുനേരേയും ഗൂഢാലോചന നടത്തിയിട്ടില്ല. ചെയ്യുകയുമില്ല. അഴിമതിക്കാരായ ഭരണാധികാരികളെ ജനപ്രതിനിധികളെ രാജിവെപ്പിച്ചതാണ് എന്റെ രാഷ്ട്രീയ ചരിത്രം. അഴിമതി കണ്ടുനിൽക്കില്ല.വി എസ് ആണ് തന്റെ ഗുരു. അധികാരമോഹിയല്ല ഞാൻ. പിണറായി വിജയന്റെ ഭാര്യയും മകളുമെല്ലാം അഴിമതിക്കാരാണ്. ഇതെല്ലാം വെളിച്ചെത്തുകൊണ്ടുവരാൻ ഞാൻ തുടങ്ങിവെച്ച യുദ്ധത്തിൽ നിന്ന് പുറകോട്ട് പോവില്ല. ശക്തമായി പോരാടും. ആ സ്ത്രീയെക്കുറിച്ചുള്ള ചില സത്യങ്ങൾ താൻ അടുത്തിടെ സിബിഐയോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് അവർക്ക് എന്നോട് ദേഷ്യമുണ്ടാവാനും പീഡന പരാതിയിലേക്കെത്താനും കാരണമായതെന്നും പിസി ജോർജ് പറഞ്ഞു 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP