Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രക്തത്തിളപ്പിൽ കെഎസ്ആർടിസിക്ക് കല്ലെറിഞ്ഞ പിഎഫ്ഐക്കാർ മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിച്ച അബ്ദുൾ സത്താറും പെട്ടു! പിഎഫ്ഐ ഹർത്താലിനെ എല്ലാ കേസിലും സത്താറിനെ പ്രതിയാക്കാൻ ഹൈക്കോടതി ഉത്തരവ്; 5.20 കോടി നഷ്ടപരിഹാരത്തുക കെട്ടിവച്ചാൽ മാത്രം ജാമ്യവും; കോടതി കടുപ്പിച്ചതോടെ എന്നു പുറത്തിറങ്ങും എന്നോർത്ത് അഴിക്കുള്ളിലെ ഇരുട്ടറയിൽ പൊട്ടിക്കരഞ്ഞ് പിഎഫ്‌ഐക്കാർ!

രക്തത്തിളപ്പിൽ കെഎസ്ആർടിസിക്ക് കല്ലെറിഞ്ഞ പിഎഫ്ഐക്കാർ മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിച്ച അബ്ദുൾ സത്താറും പെട്ടു! പിഎഫ്ഐ ഹർത്താലിനെ എല്ലാ കേസിലും സത്താറിനെ പ്രതിയാക്കാൻ ഹൈക്കോടതി ഉത്തരവ്; 5.20 കോടി നഷ്ടപരിഹാരത്തുക കെട്ടിവച്ചാൽ മാത്രം ജാമ്യവും; കോടതി കടുപ്പിച്ചതോടെ എന്നു പുറത്തിറങ്ങും എന്നോർത്ത് അഴിക്കുള്ളിലെ ഇരുട്ടറയിൽ പൊട്ടിക്കരഞ്ഞ് പിഎഫ്‌ഐക്കാർ!

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചോരത്തിളപ്പിൽ ഹർത്താലിൽ അക്രമം നടത്താൻ തുനിഞ്ഞിറങ്ങിയ പോപ്പുലർ ഫ്രണ്ടുകാർ ആകെ പെട്ടു. കോടതി കടുപ്പിച്ചതോടെ വൻ പ്രതിസന്ധിയിലാണ് അഴിക്കുള്ളിലായവർ. ഹർത്താൽ ദിനത്തിലെ അതിക്രമത്തിൽ അഴിക്കുള്ളിൽ ആയവർ പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ പെട്ടിരിക്കിയാണ്. ഏതു നശിച്ച നിമിഷത്തിലാണ് ബസിന് കല്ലെറിയാൻ തോന്നിയതെന്ന് പറഞ്ഞ് അഴിക്കുള്ളിൽ പൊട്ടിക്കേരയേണ്ട അവസ്ഥയിലാണവർ.

പോപ്പുലർ ഫ്രണ്ടിന്റെ മിന്നൽ ഹർത്താലിലെ അക്രമങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. 5.20 കോടി നഷ്ടപരിഹാരത്തുക കെട്ടിവെച്ച ശേഷം മാത്രമേ പ്രതികൾക്ക് ജാമ്യം അനുവദിക്കാവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് എല്ലാ ജില്ലാ മജിസ്ട്രേറ്റ് കോടതികളോടും നിർദ്ദേശിച്ചു. അല്ലാത്തപക്ഷം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ മജിസ്ട്രേറ്റുമാർക്ക് ഉത്തരവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കി. മിന്നൽ ഹർത്താലിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.

ഹർത്താലിന് ആഹ്വാനം നൽകിയ പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ സംസ്ഥാനത്തെ എല്ലാ കേസിലും പ്രതിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർത്താലിന് ആഹ്വാനം ചെയ്തു ഒളിവിൽ പോയ സർത്താറിന് പിന്നീട് എൻഐഎ അറസ്റ്റു ചെയ്തിരുന്നു. എല്ലാ കോടതിയിലും പോയി അദ്ദേഹം ജാമ്യമെടുക്കട്ടെയെന്നും കോടതി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഭരണഘടന അത് അനുവദിച്ചിട്ടുണ്ട്. എന്നാൽ അത് മിന്നൽ ഹർത്താലിനുള്ള അനുവാദമല്ലെന്ന് കോടതി വ്യക്തമാക്കി. രാഷ്ട്രീയപാർട്ടികളോ, സംഘടനകളോ അറിയാതെ സംസ്ഥാനത്ത് മിന്നൽ ഹർത്താലുണ്ടാകില്ല. പൗരന്മാരുടെ ജീവൻ അപകടത്തിലാക്കാൻ കഴിയില്ല. അങ്ങനെ ചെയ്യുന്നവർ പ്രത്യാഘാതം നേരിടണം.

ആരാണോ ഹർത്താലിന് ആഹ്വാനം ചെയ്തത്, അവർ അതുമൂലം പൊതു ഖജനാവിനും സ്വകാര്യ സ്വത്തുവകകൾക്കും ഉണ്ടായിട്ടുള്ള നഷ്ടത്തിന് ഉത്തരവാദികളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഹർത്താൽ, ബന്ദ് തുടങ്ങിയവ വന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ വലിയ ബുദ്ധിമുട്ട് കേരളത്തിലുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് അഞ്ചുകോടി ആറു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈ തുക ഈടാക്കി നൽകണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടിരുന്നു.

ഹർത്താലിൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുൾ സത്താറിനെ കേരളത്തിലെ മുഴുവൻ കേസുകളിലും പ്രതിയാക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.പിഎഫ്‌ഐ ഹർത്താലുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

അതേസമയം 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെതുടർന്നുണ്ടായ അക്രമത്തിൽ 58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാൻ കെഎസ്ആർടിസി ഹർജി നൽകിയത്.

കെഎസ്ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് കെഎസ്ആർടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തകർന്ന ബസുകളുടെ ചില്ലുകൾ മാറ്റിയിൻ തന്നെ ലക്ഷങ്ങൾ വേണ്ടി വരും. ഇവയെല്ലാം കണക്കിലെടുത്താണ് 50 ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയത്. 71 ബസുകളും കേടുപാടുകൾ പരിഹരിക്കാതെ ഇനി നിരത്തിലിറക്കാനാകില്ല. മുൻവശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാൽ അവ പിടിപ്പിക്കും വരെ ചില്ല് തകർന്ന ബസുകളുടെയും സർവീസുകൾ മുടങ്ങും. ഇങ്ങനെ സർവീസ് മുടങ്ങിയുള്ള നഷ്ടം കൂടി പരിഗണിച്ചാണ് അന്തിമ നഷ്ടക്കണക്ക് കെഎസ്ആർടിസി തയ്യാറാക്കിയിരിക്കുന്നത്.

പോപ്പുലർ ഫ്രണ്ടിന് നിരോധനം വന്നതോടെ ഇനി ധനസമാഹരണം അടക്കം നടത്താൻ സാധിക്കില്ല. അറസ്റ്റിലായവരുടെ കുടുംബം തന്നെ പണം കണ്ടെത്തി പുറത്തിറക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. നേതാക്കളും ഇല്ലാത്ത സംഘടനയിൽ പ്രവർത്തിച്ചവർ ഇപ്പോൾ ശരിക്കും പെട്ടിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP