Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

കനത്ത മഴ നിന്നെങ്കിലും മണ്ണിൽ വ്യതിയാനങ്ങൾ കണ്ടു; മർദമാറ്റമുണ്ടെന്ന് മനസിലായി; മർദം കൂടുമ്പോഴാണ് മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുൾ പൊട്ടലാകുന്നതും; സെൻസറിൽ നിന്നുള്ള വിവരം ദുരന്ത നിവാരണ അഥോറിറ്റിയെ ഇ മെയിൽ വഴി അറിയിച്ചിട്ടും ആരും ഒന്നും ചെയ്തില്ല; പൊതുജനങ്ങളോട് ഒന്നും നേരിട്ട് പറയരുതെന്ന് വിലക്കിയതും മുന്നൊരുക്കത്തിന് തടസ്സമായി; പെട്ടിമുടിയിലേക്ക് ദുരന്തമെത്തിച്ചത് സർക്കാർ സംവിധാനങ്ങളോ? അമൃതയിലെ ശാസ്ത്രജ്ഞർ നിരാശരാകുമ്പോൾ

കനത്ത മഴ നിന്നെങ്കിലും മണ്ണിൽ വ്യതിയാനങ്ങൾ കണ്ടു; മർദമാറ്റമുണ്ടെന്ന് മനസിലായി; മർദം കൂടുമ്പോഴാണ് മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുൾ പൊട്ടലാകുന്നതും; സെൻസറിൽ നിന്നുള്ള വിവരം ദുരന്ത നിവാരണ അഥോറിറ്റിയെ ഇ മെയിൽ വഴി അറിയിച്ചിട്ടും ആരും ഒന്നും ചെയ്തില്ല; പൊതുജനങ്ങളോട് ഒന്നും നേരിട്ട് പറയരുതെന്ന് വിലക്കിയതും മുന്നൊരുക്കത്തിന് തടസ്സമായി; പെട്ടിമുടിയിലേക്ക് ദുരന്തമെത്തിച്ചത് സർക്കാർ സംവിധാനങ്ങളോ? അമൃതയിലെ ശാസ്ത്രജ്ഞർ നിരാശരാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെട്ടിമുടിയിലെ ദുരന്തത്തിന് കാരണം ദുരന്ത മുന്നറിയിപ്പ് അവഗണിച്ചതോ? മൂന്നാർ പെട്ടിമുടി ഉരുൾപൊട്ടലിനിയാക്കിയ കാലാവസ്ഥാഭൗമ മാറ്റങ്ങൾ സംബന്ധിച്ച മുന്നറിയിപ്പുകൾ സംസ്ഥാന ദുരന്ത നിവാരണ ലഘൂകരണ ഭരണസംവിധാനങ്ങൾക്കും (കെഎസ്ഡിഎ) കളക്ടർക്കും സബ് കളക്ടർക്കും ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, അത് പ്രകാരം വേണ്ടത്ര മുൻകരുതലെടുത്തില്ല. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ളതല്ലാഞ്ഞതാണ് കാരണം. ദുരന്ത നിവാരണലഘൂകരണ സമിതിയുടെ പ്രവർത്തന മാനദണ്ഡങ്ങളിൽ മാറ്റം വേണമെന്ന് ചൂണ്ടിക്കാട്ടുന്നതാണ് സംഭവം.

ഇന്ന് എന്റെ ഒരു കൂട്ടുകാരൻ ഷെയർ ചെയ്ത ഒരു വാർത്ത വളരെ ഞെട്ടലോടെ ആണ് വായിച്ചത്, അതിലേറെ വിഷമത്തോടെ.. വാർത്ത ഇതായിരുന്നു - പെട്ടിമുടി ഉരുൾപൊട്ടൽ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് ആണ് ഇത്രയും അപകടം ഉണ്ടാക്കിയത് എന്ന്.. ഇത്തരം അനാസ്ഥകളും കെട് കാര്യസ്ഥതയും കേരളത്തിൽ സർവ്വ സാധാരണം ആയിരിക്കെ എന്താണ് ഇതിൽ ഞെട്ടാൻ എന്ന് തോന്നാം. മൂന്ന് വർഷത്തോളം ഞാൻ ജോലി ചെയ്ത, അമൃത സർവകലാശാലയുടെ അമൃത സെന്റർ ഫോർ വയർലെസ് നെറ്റ് വർക്‌സ് ആൻഡ് ആപ്‌ളിക്കേഷൻസ് വികസിപ്പിച്ചെടുത്ത സിസ്റ്റത്തിൽ നിന്നുള്ള മുന്നറിയിപ്പ് ആണ് കേരളത്തിലെ സര്ക്കാര് സംവിധാനങ്ങൾ യാതൊരു നടപടിയും കൈക്കൊള്ളാതെ അവഗണിച്ചത്.-ഈ ഫെയ്‌സ് ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. മുന്നറിയിപ്പ് അവഗണിച്ചത് ദുരന്തമായെന്ന് ഈ പോസ്റ്റ് വിശദീകരിക്കുന്നു.

ഏതാണ്ട് 10 വർഷത്തിലേറെ ആയി Dr . Maneesha Sudheer ന്റെ നേതൃത്വത്തിൽ അമൃത സർവകലാശാല യൂറോപ്യൻ യൂണിയന്റെ സഹായത്തോടെയും, Amritam അമൃതാനന്ദമയി ദേവിയുടെ അനുഗ്രഹ ആശിസ്സുകളോടെയും ഇങ്ങനെ ഒരു സംവിധാനം നിർമ്മിച്ചതും ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചതും. 2011-13 കാലത്ത് അവിടെ പലതവണ സന്ദർശിക്കാനും അറ്റകുറ്റ പണികൾ നടത്താനും അതിന്റെ സൗരോർജ്ജ സംവിധാനത്തിന്റെ ഡിസൈൻ, നിർമ്മാണം, സ്ഥാപിക്കുന്നത് മുതലായ കാര്യങ്ങളിൽ പ്രവർത്തിച്ചതുകൊണ്ട്, മൂന്ന് ലെവൽ മുന്നറിയിപ്പ് സംവിധാനം നമ്മുടെ നാട്ടിൽ ലഭ്യമായതിൽ ഏറ്റവും സമഗ്രമാണെന്ന് നേരിട്ട് മനസ്സിലാക്കിയിട്ടുണ്ട്.. ഇത്തവണ കൊറോണ പ്രതിസന്ധിക്കിടയിലും വളരെ കഷ്ടപ്പെട്ട് ആണ് അമൃത അറ്റകുറ്റപ്പണികളും മറ്റും തീർത്തത്. പലതവണ ഈ പണി ചെയ്തതുകൊണ്ട് സാധാരണ അവസ്ഥയിൽ തന്നെ മലമുകളിൽ കയറി സെൻസർ ഒക്കെ മാറ്റുന്ന കാര്യം മഴയത്ത് ഏറെ ബുദ്ധിമുട്ട് ആണ് എന്ന് നേരിട്ട് അറിയാം. മുൻപ് ഈ സിസ്റ്റത്തിൽ നിന്ന് വരുന്ന മുന്നറിയിപ്പ് ജനങ്ങളെ നേരിട്ട് മാധ്യമങ്ങൾ വഴിയും മറ്റും അറിയിച്ചിരുന്നു . എന്നാല് സര്ക്കാര് സംവിധാനങ്ങൾ ഇടപെട്ട് അവര് വഴി മാത്രമേ ജനങ്ങളെ അറിയിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞതിന് ശേഷമാണ് ഇത് ചെയ്തത് എന്നതാണ് ഏറ്റവും വലിയ ദുര്യോഗം. അത് ഇത്ര പേരുടെ മരണത്തിനു കാരണമായി എന്ന് അറിയുമ്പോൾ ഹൃദയ ഭേദകം ആയ വാർത്ത ...-അശ്വിൻ കൈതേരി നമ്പ്യാർ പോസ്റ്റിൽ വിശദീകരിക്കുന്നത്.

സംസ്ഥാനത്ത് കാലാവസ്ഥാ മുന്നറിയിപ്പു നൽകുന്നതിന് സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തുമ്പോഴാണ് ഒരു പൈസയും ചെലവില്ലാതെ ഇടുക്കി ജില്ലയുടെ വിവിധ തലത്തിലുള്ള കാലാവസ്ഥാഭേദ സൂചനകൾ നൽകുന്ന സംവിധാനം പ്രവർത്തിക്കുന്നത്. പത്തു വർഷം മുമ്പ് അമൃതാനന്ദമയി മഠത്തിന്റെ മേൽനോട്ടത്തിൽ അമൃത സർവകലാശാലയുടെ വയർലെസ് നെറ്റ്‌വർക്സ് ആൻഡ് ആപ്ലിക്കേഷൻ ഡിപ്പാർട്ടുമെന്റാണ് സംവിധാനം നിയന്ത്രിക്കുന്നത്. മഴകൊണ്ടുള്ള വ്യതിയാനങ്ങൾ, അത് ഭൂമിക്കടിയിലുണ്ടാക്കുന്ന മാറ്റങ്ങൾ, ഭൂമിക്കടിയിൽ മർദംകൂടി ഉരുൾപൊട്ടൽ സാധ്യത എത്രമാത്രം എന്നിങ്ങനെ വിവിധ കാര്യങ്ങൾ അറിയാനുള്ള പഠനങ്ങളാണ് നടത്തുന്നത്. ഇതിന് വിവിധ സ്ഥലങ്ങളിൽ സെൻസർ സ്ഥാപിച്ചിട്ടുണ്ട്. അതിൽനിന്നുള്ള വിവരങ്ങൾ പ്രകാരമാണ് അറിയിപ്പു നൽകുക.

ഓഗസ്റ്റ് ആറിന് ഉച്ചയോടെ കിട്ടിയ വിവര പ്രകാരം കനത്ത മഴ നിന്നു, പക്ഷേ മണ്ണിൽ വ്യതിയാനങ്ങൾ കണ്ടു. മണ്ണിനിയിൽ രണ്ടു ഘട്ടങ്ങളിലായി മർദമാറ്റമുണ്ടെന്ന് മനസിലായി. മൂന്നും നാലും ലവലിൽ മർദം കൂടുമ്പോഴാണ് മണ്ണ് പൊട്ടി വെള്ളം പായുന്നതും ഉരുൾ പൊട്ടലാകുന്നതും. ആദ്യ ഘട്ടത്തിൽ കിട്ടുന്ന വിവര പ്രകാരം വേണമെങ്കിൽ തയ്യാറെടുപ്പു നടത്താം. സംസ്ഥാന സർക്കാരിന്റെ ലാൻഡ്സ്ലൈഡ് ഹസാഡ് മാപ് പ്രകാരം ഈ ഒരുക്കം നടത്താം. സെൻസർ സ്ഥാപിച്ചിട്ടുള്ള പ്രദേശത്തുനിന്നുള്ള വിവരം ഓഗസ്റ്റ് ആറിന് ഉച്ചയ്ക്ക് 2.51 ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയെ ഇ മെയിൽവഴി അറിയിച്ചു.

കെഎസ്ഡിഎ, ഇടുക്കി ജില്ലാ കളക്ടർ, ദേവികുളം സബ്കളക്ടർ എന്നിവരെ അറിയിച്ചു. സെൻസറുകൾ നൽകിയ അടുത്ത സന്ദേശം ഓഗസ്റ്റ് ഏഴിന് പുലർച്ചെ 12 മണിക്കായിരുന്നു. കൂടുതൽ അപകട സാധ്യതയ്ക്കിടയുള്ള ഈ വിവരം 12.38 ന് കെഎസ്ഡിഎ ഉൾപ്പെടെ സംസ്ഥാന അധികൃതരെ അമൃത വീണ്ടും അറിയിച്ചു. പുലർച്ചെ നാലുമണിയോടെയാണ് ഉരുൾ പൊട്ടലുണ്ടായത്. പത്തുമണിക്കൂറിലേറെ മുമ്പേ കിട്ടിയ മുന്നറിയിപ്പു പ്രകാരം പ്രവർത്തിക്കാനായില്ല എന്നതാണ് വലിയ ദുരന്തത്തിനിടയാക്കിയ പലകാര്യങ്ങളിൽ ഒന്നെന്ന് ജന്മഭൂമിയും റിപ്പോർട്ട് ചെയ്യുന്നു.

ഈ സംവിധാനം ഓരോ വർഷവും മഴയ്ക്കുമുമ്പ് സെൻസറുകളും മറ്റ് ഉപകരണങ്ങളും അറ്റകുറ്റപ്പണി നടത്തി സ്ഥാപിക്കാറുണ്ട്. ഈ വർഷം കൊറോണാ പ്രതിസന്ധിയിലും ഏറെ സാഹസംകഴിച്ചാണ് യന്ത്രഭാഗങ്ങൾ ഉയരെ മലയിടുക്കുകളിൽ സ്ഥാപിച്ചത്.മുമ്പ് ഈ കാലാവസ്ഥാ മാറ്റ വിവരങ്ങളുടെ അിസ്ഥാനത്തിൽ ലഭിക്കുന്ന മുന്നറിയിപ്പുകൾ ബാധിക്കാൻ സാധ്യതയുള്ളവരെ ഡിപ്പാർട്ടുമെന്റ്നേരിട്ട് അറിയിക്കുമായിരുന്നുവെന്ന് മേധാവി ഡോ. മനീഷ സുധീർ പറഞ്ഞു. അത് ഗുണം ചെയ്തിരുന്നു. ഈ വിവരം വിവിധ മാധ്യമങ്ങൾ വഴി ജനങ്ങളെ അറിയിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, ഇത്തരം അറിയിപ്പുകൾ കെഎസ്ഡിഎ വഴി ഔദ്യോഗികമായേ അറിയിക്കാവൂ എന്ന നിർദ്ദേശം വന്നതിനാൽ ഇപ്പോൾ അധികൃതരെ അറിയിക്കാറേ ഉള്ളുവെന്ന് മനീഷ വിശദീകരിച്ചു. ഇത്തവണയും യഥാസമയം അറിയിച്ചുെന്നും പറയുന്നു.

ഇന്ന് എന്റെ ഒരു കൂട്ടുകാരൻ ഷെയർ ചെയ്ത ഒരു വാർത്ത വളരെ ഞെട്ടലോടെ ആണ് വായിച്ചത്, അതിലേറെ വിഷമത്തോടെ.. വാർത്ത ഇതായിരുന്നു...

Posted by Ashwin Kaitheri Nambiar on Thursday, August 13, 2020

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP