Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടാങ്കറിൽ നിന്ന് ബങ്കറിലേക്ക് പെട്രോളിയം ഇറക്കി കൊണ്ടിരിക്കുന്നതിനിടെ പെട്രോൾ പമ്പിന്റെ ഒന്നാം നിലയിലെ ഓഫീസ് റൂമിൽ വൻ തീപിടുത്തം; തക്ക സമയത്ത് ഇടപെട്ട ഫയർ ഫോഴ്സ് പത്തനംതിട്ടയിൽ ഒഴിവാക്കിയത് വമ്പൻ സ്ഫോടനം: കുഴപ്പമുണ്ടാക്കിയത് പാചകം ചെയ്ത ബംഗാളികൾ

ടാങ്കറിൽ നിന്ന് ബങ്കറിലേക്ക് പെട്രോളിയം ഇറക്കി കൊണ്ടിരിക്കുന്നതിനിടെ പെട്രോൾ പമ്പിന്റെ ഒന്നാം നിലയിലെ ഓഫീസ് റൂമിൽ വൻ തീപിടുത്തം; തക്ക സമയത്ത് ഇടപെട്ട ഫയർ ഫോഴ്സ് പത്തനംതിട്ടയിൽ ഒഴിവാക്കിയത് വമ്പൻ സ്ഫോടനം: കുഴപ്പമുണ്ടാക്കിയത് പാചകം ചെയ്ത ബംഗാളികൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വൻ ദുരന്തത്തിൽ നിന്ന് പത്തനംതിട്ട നഗരം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ടാങ്കർ ലോറിയിൽ നിന്ന് ബങ്കറിലേക്ക് പെട്രോൾ ഇറക്കി കൊണ്ടിരിക്കുന്നതിനിടെ പമ്പിന്റെ ഓഫീസ് റൂമിൽ വൻ തീപിടുത്തം. ഓഫീസിന്റെ ഒന്നാം നിലയിൽ താമസിക്കുന്ന ബംഗാളികൾ പാചകം ചെയ്യുന്നതിനിടെ സമീപത്തെ കൂറ്റൻ ഫ്ളക്സ് ബോർഡിലേക്ക് തീ പടരുകയായിരുന്നു. പത്തനംതിട്ട നഗരം തന്നെ വിഴുങ്ങാമായിരുന്ന അഗ്നി അണച്ചതിലൂടെ ഫയർ ഫോഴ്സാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപമുള്ള ഇന്ത്യൻ ഓയിലിന്റെ എക്സൽ ഫ്യുവൽസിൽ രാത്രി ഒമ്പതരയോടെയാണ് തീപിടുത്തം ഉണ്ടായത്. പമ്പിന്റെ ഓഫീസ് റൂമിന്റെ ഒന്നാം നിലയിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പാചകം ചെയ്യുന്നതിനിടെ സമീപത്തെ കൂറ്റൻ ഫ്ളക്സ് ബോർഡിന് തീ പിടിക്കുകയായിരുന്നു.

ഈ സമയത്ത് ലോഡുമായി വന്ന ലോറി പെട്രോളിയം ഉൽപന്നം പമ്പിന്റെ ഭൂഗർഭ ടാങ്കിലേക്ക് പകരുകയായിരുന്നു. വിവരം അറിയിച്ചതനുസരിച്ച് മൂന്നു ഫയർ എൻജിനുകൾ സ്ഥലത്ത് വന്നു. 12,000 ലിറ്റ ർ ശേഷിയുള്ള മാൻ ലോറിയിലെ എൻജിനുൾപ്പെടെ സ്ഥലത്ത് വന്നിരുന്നു. വൻ സ്ഫോടനം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിലെ മറ്റ് ഫയർ സ്റ്റേഷനുകളോടും തയാറാകാൻ നിർദ്ദേശം നൽകിയിരുന്നു. മൂന്നു എൻജിനുകൾ തുടർച്ചയായി വെള്ളം ചീറ്റി 9.40 ഓടെ തീ നിയന്ത്രണ വിധേയമാക്കി.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP