Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാത്രി ആരംഭിച്ച പ്രാർത്ഥന യജ്ഞം രാവിലേയും തുടർന്ന് യാക്കോബായ വിഭാഗം; കോടതി വിധി അനുകൂലമായതിനാൽ രാവിലെ കുർബാനയ്ക്ക് എത്തുമെന്ന് പ്രഖ്യാപിച്ച് ഓർത്തഡോക്സ് വിഭാഗം; ഒത്തുകൂടിയ എതിർ വിഭാഗത്തെ പൂർണമായും പുറത്തിറക്കിയത് വൻ പൊലീസ് സുരക്ഷയിൽ; പെരുമ്പാവൂർ ബഥേൽ സുലൂക്കോ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഓർത്തഡോകസ് സഭ

രാത്രി ആരംഭിച്ച പ്രാർത്ഥന യജ്ഞം രാവിലേയും തുടർന്ന് യാക്കോബായ വിഭാഗം; കോടതി വിധി അനുകൂലമായതിനാൽ രാവിലെ കുർബാനയ്ക്ക് എത്തുമെന്ന് പ്രഖ്യാപിച്ച് ഓർത്തഡോക്സ് വിഭാഗം; ഒത്തുകൂടിയ എതിർ വിഭാഗത്തെ പൂർണമായും പുറത്തിറക്കിയത് വൻ പൊലീസ് സുരക്ഷയിൽ; പെരുമ്പാവൂർ ബഥേൽ സുലൂക്കോ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് ഓർത്തഡോകസ് സഭ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ:സഭതർക്കം രൂക്ഷമായി നിലനിന്നിരുന്ന പെരുമ്പാവൂർ ബഥേൽ സുലൂക്കോ പള്ളി തങ്ങൾ അധീനതയിലാക്കിയെന്നും പ്രാർത്ഥന ചടങ്ങുകൾക്കായി പള്ളി വളപ്പിലെ ഷെഡിൽ ഒത്തുകൂടിയിരുന്ന എതിർപക്ഷത്തെ പൂർണ്ണമായും ഇവിടെ നിന്ന് മാറ്റിയെന്നും ഓർത്തഡോക്സ് പക്ഷത്തെ തോമസ്സ് പോൾ റമ്പാൻ. ഇന്നലെ ഇത് സംമ്പന്ധിച്ച് പള്ളി കവാടത്തിൽ ബോർഡ് സ്ഥാപിച്ചു എന്നും പള്ളിയുടെ പൂർണ്ണനിയന്ത്രണം ഓർത്തഡോക്സ് വിഭാഗത്തിന് ലഭിച്ച ശേഷവും എതിർവിഭാഗത്തിന്റെ മരണാനന്തര ചടങ്ങുകൾ തടസ്സം കൂടാതെ നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇതിനകം തന്നെ യാക്കോബായ വിഭാഗത്തിൽപ്പെട്ട ആളുടെ സംസ്‌കാരചടങ്ങ് യാതൊരു അലോസരങ്ങളുമില്ലാതെ നടന്നുവെന്നും തോമസ്സ് പോൾ റമ്പാൻ മറുനാടനോട് വ്യക്തമാക്കി.

ഈവർഷം ഫെബ്രുവരി 12 -ന് ഈ പള്ളിയിൽ പ്രവേശിക്കുന്നതിന് ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ നിന്നും വിധിയുണ്ടായിരുന്നു.കോടതിവിധി പുറത്തുവന്നതിനെത്തുടർന്ന് നഗരമധ്യത്തിൽ സ്ഥിതിചെയ്യുന്ന പള്ളിയിൽ യാക്കോബായ വിഭാഗം പ്രാർത്ഥന യജ്ഞം ആരംഭിക്കുകയും ചെയ്തിരുന്നു.കോതമംഗലം മാർത്തോമ ചെറിയപള്ളി വിഷയത്തിൽ മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ നിന്നും ഓർത്തഡോക്‌സ് വിഭാഗത്തിന് ലഭിച്ചതിന് സമാനവിധിയാണ് സുലൂക്കോ പള്ളി വിഷയത്തിൽ പെരുമ്പാവൂർ കോടതിയിൽ നിന്നും ഉണ്ടായത്.

2017-ലാണ് 1934-ലെ ഭരണഘടന പ്രകാരം പള്ളി ഭരണം തങ്ങൾക്ക് ലഭിക്കണമെന്നും നിലവിൽ യാക്കോബായ പക്ഷം നടത്തിവരുന്ന പ്രാർത്ഥന ചടങ്ങുകൾ വിലക്കണമെന്നും ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് പക്ഷത്തെ വികാരി യൽദോ കുര്യക്കോസ് പെരുമ്പാവൂർ കോടതിയിയെ സമീപിച്ചത്.കോടതി വിധി പുറത്തുവന്നതോടെ യാക്കോബായ വിശ്വാസികൾ കൂട്ടമായി പള്ളിയിലേയ്ക്കെത്തി.എതിർവിഭാഗ
ത്തെ പള്ളിയിൽ പ്രവേശിക്കാൻ അനുവദിക്കില്ലന്ന ഉറച്ച നിലപാട് വ്യക്തമാക്കി ,ഇവർ പള്ളിയകത്തും മുറ്റത്തുമൊക്കെയായി തമ്പടിച്ചു.

രാത്രിയിൽ ആരംഭിച്ച പ്രാർത്ഥന യജ്ഞം പകലും തുടർന്നിരുന്നു.സംഘർഷ സാധ്യത കണക്കിലെടുത്ത് വൻപൊലീസ് സംഘം പള്ളിയിലും പരിസരത്തുമായി നിലയുറപ്പിച്ചിരുന്നു.പിറ്റേന്ന് രാവിലെ 6 മുതൽ 8.45 വരെയുള്ള പതിവ് കുർബ്ബാന അർപ്പിക്കാൻ തങ്ങൾ എന്തായാലും എത്തുമെന്ന് ഓർത്തഡോക്‌സ് പക്ഷത്തെ തോമസ് പോൾ റമ്പാൻ പ്രഖ്യാപിച്ചതോടെ സംഘർഷാവസ്ഥ ഒന്നുകൂടി മൂച്ഛിച്ചു.
ബഥേൽ സൂലോക്കോ പള്ളിയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ നിലനിന്നിരുന്ന തർക്കത്തിനും സംഘർഷത്തിനും താൽകാലിക പരിഹാരം.

15-ന് രാവിലെ ഓർത്തഡോക്‌സ് പക്ഷത്തിന് കുർബ്ബാന അർപ്പിക്കാൻ അവസരം നൽകിയതോടെയാണ് പള്ളി ഗെയിറ്റിന് അപ്പുറവും ഇപ്പുറവുമായി തയ്യാറാക്കിയിരുന്ന പന്തലുകളിൽ നിന്നും ഇരുകൂട്ടരും പിന്മാറിയത്.ഈ പള്ളിയുമായി ബന്ധപ്പെട്ട കേസിൽ പെരുമ്പാവൂർ മുൻസിഫ് കോടതി ഓർത്തഡോക്‌സ് പക്ഷത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചതോടെ യാക്കോബായ പക്ഷം എതിർവിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ല എന്ന നിലപാടെടുത്ത് രംഗത്തുവരികയായിരുന്നു.പള്ളി തങ്ങളുടെ കൈവശമാണെന്നും മുൻസിഫ് കോടതി വിധി വന്ന സാഹചര്യത്തിൽ മുൻ കോടതി വിധികൾ ബാധകമല്ലന്നും അതിനാൽ എതിർവിഭാഗത്തെ പള്ളിയിൽ പ്രവേശിപ്പിക്കില്ലന്നുമായിരുന്നു യാക്കോബായ പക്ഷത്തിന്റെ നിലപാട്.

വർഷങ്ങളായി രാവിലെ 6 മുതൽ 8.45 വരെയുള്ള സമയത്ത് ഓർത്തഡോക്‌സ് വിഭാഗം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇവിടെ കുർബ്ബാന അർപ്പിക്കാൻ എത്തിയിരുന്നു.ഫെബ്രുവരി 14-ന് രാവിലെ പതിവ് കൂർബ്ബാനയ്ക്കായി ഓർത്തഡോക്‌സ് പക്ഷം വികാരി യൽദോ കുര്യക്കോസും 50-ളം വരുന്ന വിശ്വാസികളും എത്തിയിരുന്നു.എന്നാൽ യാക്കോബായ വിഭാഗം പള്ളിഗേറ്റിൽ തടസ്സം സൃഷിടിച്ച് ഇവരെ അകത്ത് പ്രവേശിപ്പിച്ചില്ല.ഈ സമയം ഗെയിറ്റ് പൂട്ടിയ ശേഷം പള്ളിയകത്ത് യാക്കോബായ വിശ്വാസകൾ പ്രാർത്ഥനഗീതങ്ങൾ ആലപിക്കുകയായിരുന്നു.രാവിലെ .9 മണിവരെ ഈ നിലതുടർന്നു.പിന്നീട് പൊലീസ് ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും ഇരുകൂട്ടരും വീട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.

ഇതിനിടയിൽ പ്രാർത്ഥന സംഘത്തിനായി ഗെയിറ്റിനോട് ചേർന്ന് യാക്കോബായ പക്ഷം വെയിലേൽക്കാതിരിക്കാൻ പന്തൽ തീർത്തു.12 മണിയോടടുത്ത് പള്ളിഗെയിറ്റിന് അഭിമുഖമായി പാതയോരത്ത് ഓർത്തഡോക്‌സ് വിഭാഗവും പന്തൽ ഒരുക്കി.വികാരി യൽദോ കുര്യക്കോസും വിശ്വാസികളും ഈ പന്തലിൽ നിവലയുറപ്പിച്ചു.ഇതിനിടയിൽ യാക്കോബായ പക്ഷത്തെ ബസേലിയോസ് തോമസ്സ് പ്രഥമൻ ബാവ പള്ളിയിലെത്തി.ഈയവസരത്തിൽ പുറമേ നിന്നുള്ളവരെ പള്ളിയിൽ പ്രവേശിപ്പിച്ചതിനെതിരെ ഓർത്തഡോക്‌സ് പക്ഷവും രംഗത്തെത്തി.ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമൊക്കെ നടന്നു.പൊലീസിന്റെ അവസരോചിതമായ ഇടപെടൽ മൂലം കൂടുതൽ അക്രമ സംഭവങ്ങൾ ഒഴിവാകുകയായിരുന്നു.

ഉച്ചകഴിഞ്ഞ് 3-30-തോടടുത്ത് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോാളികാർപ്പസ്സ് മെത്രപ്പൊലീത്ത ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പന്തലിൽ എത്തി വികാരിക്കും വിശ്വാസികൾക്കൊപ്പവും നിലയുറപ്പിച്ചു.ഇതോടെ ഓർത്തഡോക്‌സ് പക്ഷത്തും ഉണർവ്വായി.സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായതോടെ പൊലീസ് ഇരുവിഭാഗത്തെയും അനുനയിപ്പിക്കുന്നതിന് എസ് പി തലത്തിലും ഡി വൈ എസ് പി തലത്തിലുമെല്ലാം ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ പ്രയോജന മുണ്ടായില്ല.രാത്രിവൈകിയാണ് ഇന്ന് കുർബ്ബാനയ്ക്ക് അവസരമുണ്ടാക്കി തന്നാൽ തൽക്കാലം പിന്മാറാമെന്നുള്ള നിലപാടിലേക്ക് ഓർത്തഡോക്‌സ് പക്ഷം പൊലീസിനെ അറിയിച്ചത്.

ഇതുപ്രകാരം പൊലീസ് എതിർപക്ഷവുമായി ആലോചിച്ച് പിറ്റേന്ന് പുലർച്ചെ 6-നുള്ള കുർബ്ബാനയ്ക്ക് അവസരമൊരുക്കാമെന്ന് ഓർത്തഡോക്സ് പക്ഷത്തിന് ഉറപ്പുനൽകി.ഫെബ്രുവരി 15-ന് രാവിലെ ഓർത്തഡോക്സ് പക്ഷമെത്തി കുർബ്ബന അർപ്പിച്ചതോടെയാണ് മൂന്നുദിവസത്തോളമായി നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്ക് പരിഹാരമായത്.തുടർന്ന് പള്ളിയുടെ താക്കോൽ റവന്യൂഅധികൃതർ പിടിച്ചെടുത്തിരുന്നു.രണ്ട് വിഭാഗത്തിനും നിശ്ചയിച്ചിരുന്ന ദിവസങ്ങളിൽ വില്ലേജ് ഓഫീസിൽ നിന്നും ജീവനക്കാരനെത്തി എത്തി പള്ളി തുറന്നുനൽകുയായിരുന്നു പതിവ്.ഇതിനിടയിൽ യാക്കോബായ വിഭാഗത്തിന് പള്ളി വളപ്പിലെ ഷെഡിൽ കുർബ്ബാന അർപ്പിക്കുന്നതിന് വരണാധികാരി അനുമതി നൽകുകയും ചെയ്തിരുന്നു.

ഇതിനെ ചോദ്യം ചെയ്ത് ഓർത്തഡോക്സ് പക്ഷം കോടതിയെ സമീപിക്കുകയും അനുകൂല നടപടികൾ കോടതിയുടെ ഭാഗത്തുനിന്നും നേടിയെടുക്കുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന് യാക്കോബായ വിഭാഗത്തിന്റെ പള്ളിവളപ്പിലെ ഷെഡിൽ നിന്നും മാറിക്കൊടുക്കേണ്ടിയും വന്നു.കഴിഞ്ഞ മാസം 6-ന് യാക്കോബായ വിഭാഗം പൂർണ്ണമായും പള്ളിയിൽ നിന്നും വിട്ടുനിൽക്കുകയാണെന്നും നിലവിൽ പള്ളി തങ്ങളുടെ പൂർണ്ണനിയന്ത്രണത്തിലാണെന്നും കോതമംഗലം ,കണ്ടനാട്,കടമറ്റം പള്ളികളിലും സഭയ്ക്ക് അനുകൂലമായ നടപടികൾ കോടതികളുടെ ഭാഗത്തുനിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തോമസ്സ് പോൾ റമ്പാൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP