Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സുപ്രീം കോടതി വരെയെത്തി ഇടതു സർക്കാർ ശ്രമിച്ചത് സിബിഐ അന്വേഷണത്തിന് തടയിടാൻ; നേരറിയാൻ സിബിഐ എത്തിയപ്പോൾ കൂടുതൽ സിപിഎമ്മുകാർ പ്രതികളായി; അധികാരം ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചത് ഒടുവിൽ പുറത്ത്

സുപ്രീം കോടതി വരെയെത്തി ഇടതു സർക്കാർ ശ്രമിച്ചത് സിബിഐ അന്വേഷണത്തിന് തടയിടാൻ; നേരറിയാൻ സിബിഐ എത്തിയപ്പോൾ കൂടുതൽ സിപിഎമ്മുകാർ പ്രതികളായി; അധികാരം ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചത് ഒടുവിൽ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൂടുതൽ സിപിഎം പ്രവർത്തകർ ഇന്ന് അറസ്റ്റിലായതോടെ സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തതിന്റെ പിന്നിലെ ഗൂഢമായ ഉദ്ദ്യേശം വ്യക്തമാകുന്നു. അധികാരത്തിന്റെ ബലത്തിൽ മറയ്ക്കാൻ ശ്രമിച്ചതൊക്കെ സിബിഐ അന്വേഷണത്തിൽ ഒടുവിൽ പുറത്താകുകയാണ്.

പെരിയ ഇരട്ടക്കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിംഗിൽ ബെഞ്ചും പിന്നാലെ ഡിവിഷൻ ബെഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും പൊലീസ് സിബിഐയോട് നിസഹകരണം തുടരുമ്പോഴായിരുന്നു സർക്കാർ സുപ്രീംകോടതിയിലേക്ക് ഹർജിയുമായി എത്തിയത്.

എന്നാൽ സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാർ ആവശ്യം സുപ്രീംകോടതി തള്ളുകയായിരുന്നു. ഇരട്ടക്കൊലപാതകം അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തള്ളിയത്.

കേസിൽ കുറ്റപത്രം ഹൈക്കോടതി റദാക്കിയിട്ടില്ലാത്തതിനാൽ, ഇത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. കേസുമായി ബന്ധപ്പെട്ട് സർക്കാർ നിയമോപദേശം തേടിയിരുന്നു. കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നില്ല. എന്നാൽ ഇതിലേക്ക് സിബിഐ അന്വേഷണപ്രകാരം കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാവുന്നതാണെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങളാണ് ചെലവഴിച്ചത്. ഇതിനു പുറമേയാണ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസിറ്റർ ജനറൽമാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകി.

കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്ന് സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് അന്ന് വാദിച്ചിരുന്നു. വിദേശത്തായിരുന്നവരടക്കം എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും രാഷ്ട്രീയ സങ്കീർണതകൾ ഇല്ലെന്നും ഹൈക്കോടതി തന്നെ നിരീക്ഷിച്ച കേസാണെന്നും സർക്കാർ അഭിഭാഷകൻ വാദിക്കുകയും ചെയ്തു. ജോലിഭാരമുള്ളതിനാൽ ലോക്കൽ പൊലീസിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ തങ്ങൾക്ക് അയക്കരുതെന്ന് സിബിഐ തന്നെ ആവശ്യപ്പെടുന്നുണ്ടെന്നും സർക്കാർ ചുണ്ടിക്കാട്ടി.

എന്നാൽ സർക്കാരിന്റെ എല്ലാ വാദങ്ങളും സുപ്രീം കോടതി തള്ളിയതോടെയാണ് സിബിഐ അന്വേഷണത്തിന് വഴി തുറന്നത്. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീടുകൾ സന്ദർശിച്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പെരിയ ഇരട്ടക്കൊലക്കേസിലെ അന്വേഷണവുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്നും കേസുമായി ബന്ധപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നും സിബിഐ. അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിക്ക് സമർപ്പിക്കവേ കോടതിയെ അറിയിച്ചിരുന്നു.

കേസ് രേഖകൾ തേടി ഏഴ് തവണയാണ് സിബിഐ കത്ത് നൽകിയത്. കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് സെപ്റ്റംബറിലും ക്രൈം ബ്രാഞ്ചിന് സിബിഐ കത്ത് നൽകിയിരുന്നു.

തുടർന്ന് കേസ് ഡയറിയും രേഖകളും അടിയന്തരമായി കൈമാറണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ചിന് സിബിഐ കത്ത് നൽകി. അന്വേഷണ ഏജൻസിക്ക് രേഖകൾ പിടിച്ചെടുക്കാനുള്ള അധികാരം നൽകുന്ന സി.ആർ.പി.സി 91 പ്രയോഗിക്കാനായിരുന്നു നീക്കം. സിബിഐ പലതവണ കത്ത് നൽകിയിട്ടും ക്രൈം ബ്രാഞ്ച് ഫയലുകൾ കൈമാറിയിരുന്നില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി തേടിയിരിക്കുകയാണെന്നായിരുന്നു മറുപടി നൽകിയത്. ആറ് തവണയാണ് സിബിഐ ക്രൈം ബ്രാഞ്ചിന് കത്ത് നൽകിയത്. കാസർകോട് ജില്ല ആശുപത്രിയിലെ സ്വീപ്പർ തസ്തികയിൽ പ്രതികളുടെ ഭാര്യമാർക്ക് താൽകാലിക നിയമനം നൽകിയതടക്കം നേരത്തെ വിവാദമായിരുന്നു.

2019 ഫെബ്രുവരി 17നായിരുന്നു കാസർകോട് കല്യോട്ട് വച്ച് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞുവച്ച് വെട്ടിക്കൊലപ്പടുത്തിയത്. സിപിഎം ഏരിയ, ലോക്കൽ സെക്രട്ടറിമാരും പാർട്ടി പ്രവർത്തകരും അനുഭാവികളും ഉൾപ്പടെ 14 പേരായിരുന്നു കേസിൽ പ്രതികൾ. സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി.

കേസിൽ അന്വേഷണം പുരോഗമിക്കവെ പെരിയയിലെ ഇരട്ടക്കൊലപാതകങ്ങളെപ്പറ്റി പ്രതികരണമാരാഞ്ഞ മാധ്യമങ്ങളോട് ഇ പി ജയരാജൻ പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. അതെന്താണ് ആ സംഭവം..? എന്നാണത് നടന്നത്..? 'ചീമേനിയിലെ ആറുപേരെ കൊന്നത് എങ്ങനെയാണെന്ന് നിങ്ങൾ കെപിസിസി പ്രസിഡന്റിനോട് ചോദിക്കണം, കിട്ടും ഉത്തരം.. എന്നും ഇ പി പറഞ്ഞു. അധികാരത്തിന്റെ ബലത്തിൽ ഇടതു സർക്കാർ മറച്ചു പിടിക്കാൻ ശ്രമിച്ചവയാണ് പെരിയ ഇരട്ടക്കൊലപാതകത്തിലെ സിപിഎം ബന്ധം സിബിഐ അന്വേഷണത്തിലൂടെ തെളിയിക്കപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP