Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പെരിയ ഇരട്ടകൊലപാതകം; സർക്കാരിനായി വാദിക്കാനെത്തുന്ന അഭിഭാഷകന് ബിസിനസ് ക്ലാസ് യാത്രയും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസവും; സർക്കാർ ചെലവിലെ ധൂർത്ത് വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട പെരിയ കേസിൽ സിബിഐക്ക് കൈമാറരുതെന്ന് ഹൈക്കോടതിയിൽ വാദിക്കാൻ എത്തിയ സുപ്രീംകോടതി അഭിഭാഷകർക്ക് ബിസിനസ് ക്ലാസ് വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസത്തിനും പണം അനുവദിച്ച് സർക്കാർ.

കഴിഞ്ഞ നവംബറിലാണ് അഭിഭാഷകനായ മലീന്ത്രർ സിങ്ങും രണ്ടു ജൂനിയർ അഭിഭാഷകരും സർക്കാരിനുവേണ്ടി വാദിക്കാൻ കൊച്ചിയിൽ എത്തിയത്. ഇവർക്കായി ഒരു കോടിയോളം രൂപ ഫീസിനത്തിൽ സർക്കാർ അനുവദിച്ചിരുന്നു.

ഇതിനു പുറമേ യാത്രയ്ക്കും താമസത്തിനും പണം അനുവദിക്കണമെന്നു അഡ്വേക്കറ്റ് ജനറൽ ആവശ്യപ്പെട്ടതനുസരിച്ചാണ് പുതിയ തീരുമാനം. വിവാദമാകുമെന്നതിനാൽ എത്ര തുക അനുവദിക്കണമെന്നു ആഭ്യന്തര വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP