Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശനിയാഴ്ച വിവാഹം; പാലക്കാട്ടെ വീട്ടിലേക്ക് തിരിച്ചത് വെള്ളിയാഴ്ച രാവിലെ; തിങ്കളാഴ്ച ഡ്യൂട്ടിക്ക് ഹാജർ; പുതുജീവിതം കെട്ടിപ്പടുക്കൽ കോവിഡിനെ തുരത്തിയ ശേഷം; ലോക്ഡൗണിനിടയിൽ വിവാഹിതയായ പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ് അഞ്ജു രണ്ടാം ദിനം തന്നെ ഓഫീസിൽ ഹാജർ; എല്ലാറ്റിനും തുണയായി കൂട്ടുകാരൻ ഡോ.നവറോഷും

ശനിയാഴ്ച വിവാഹം; പാലക്കാട്ടെ വീട്ടിലേക്ക് തിരിച്ചത് വെള്ളിയാഴ്ച രാവിലെ; തിങ്കളാഴ്ച ഡ്യൂട്ടിക്ക് ഹാജർ; പുതുജീവിതം കെട്ടിപ്പടുക്കൽ കോവിഡിനെ തുരത്തിയ ശേഷം; ലോക്ഡൗണിനിടയിൽ വിവാഹിതയായ പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ് അഞ്ജു രണ്ടാം ദിനം തന്നെ ഓഫീസിൽ ഹാജർ; എല്ലാറ്റിനും തുണയായി കൂട്ടുകാരൻ ഡോ.നവറോഷും

ജംഷാദ് മലപ്പുറം

മലപ്പുറം: ലോക്ഡൗണിനിടയിൽ വിവാഹിതയായ സബ് കലക്ടർ അഞ്ജു രണ്ടാം ദിനം തന്നെ ഓഫീസർ ഹാജർ. പുതുജീവിതം കെട്ടിപ്പടുക്കൽ കോവിഡിനെ തുരത്തിയ ശേഷമെന്ന് ഉറപ്പിച്ച് അഞ്ജുവും നവറോഷും. കോവിഡിനും ലോക്ഡൗണിനും ഇടയിൽ തിരക്കുപിടിച്ച ഡ്യൂട്ടിക്കിടയിൽ വിവാഹിതയായ സബ് കലക്ടർ കെ എസ് അഞ്ജു രണ്ടാംദിനം തന്നെ ജോലിയിൽ പ്രവേശിച്ചു.

വിവാഹം കഴിഞ്ഞ് രണ്ടാം ദിനംതന്നെ ജോലിക്ക് തിരിച്ചെത്തി മാതൃകയായത് പെരിന്തൽമണ്ണ സബ് കലക്ടർ കെ എസ് അഞ്ജുവാണ്. ഇന്ന് മലപ്പുറം കലക്ട്രേറ്റിൽ ജില്ലാകലക്ടർ ജാഫർ മാലികിന്റെ അധ്യക്ഷതയിൽ നടന്ന കോവിഡ് പ്രതിരോധ അവലോകന യോഗത്തിലും അഞ്ജു പങ്കെടുത്തു. ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീമും ഡി.എം.ഒ: കെ. സക്കീനയും ഉൾപ്പെടെ എല്ലാവകുപ്പ് മേധാവികളുടേയും സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് വിവാഹം കഴിഞ്ഞ രണ്ടാംദിവസം തന്നെ എത്തി അഞ്ജു പങ്കെടുത്തത്.

ശനിയാഴ്ചയായിരുന്നു സബ് കലക്ടറുടെ വിവാഹം. വെള്ളിയാഴ്ച രാവിലെയാണ് വിവാഹത്തിനായി സബ് കലക്ടർ പാലക്കാടുള്ള വീട്ടിലേക്ക് എത്തുന്നത്. അങ്ങനെ ആകെ മൂന്ന് ദിവസത്തെ ലീവിൽ കോവിഡ് പ്രോട്ടോക്കോൾ എല്ലാം പാലിച്ചായിരുന്നു അഞ്ജുവിന്റെ വിവാഹം.കോവിഡുമായി ബന്ധപ്പെട്ട നിരവധി തിരക്കുകൾ കാരണമാണ് വെറും രണ്ടുദിവസത്തെ ലീവ് മാത്രം എടുരത്തത്.

ഒരുദിവസം ഞായറായതും അവധി ദിനം കുറയ്ക്കാൻ കാരണമായി. വിവാഹ തലേന്ന് അടക്കം മൂന്ന് ദിവസം മാത്രമാണ് സബ് കലക്ടർ അവധി എടുത്തത്. പാലക്കാട് കൊട്ടേക്കാട് ആനപ്പാറ മേലെ പുരയിലെ അഞ്ജു വിന്റെ വീട്ടിൽവെച്ച് കോവിഡ് മാർഗ നിർദ്ദേശങ്ങൾ പാലിച്ച് ആയിരുന്നു വിവാഹം. പാലക്കാട് കുന്നത്തൂർമേട് സ്വദേശിയും അഹല്യ ആശുപത്രിയിൽ ഒഫ്ത്താൽമോളജിസ്റ്റുമായ ഡോക്ടർ ജെ.നവറോഷ് ആണ് വരൻ. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഏപ്രിലിൽ നടത്താനിരുന്ന വിവാഹം ലോക് ഡൗണിനെ തുടർന്ന് മാറ്റിവെച്ചിരുന്നു. സർക്കാർ അനുമതി ലഭിച്ചതോടെ ഇന്നലെ വിവാഹം നടത്തി.

കോവിഡ് ഡ്യൂട്ടിയിലായിരുന്ന പെരിന്തൽമണ്ണ സബ് കലക്ടർ അഞ്ജു അഞ്ജു ഒന്നാം തീയതി രാവിലെയാണു വീട്ടിലെത്തിയത്. കോവിഡ് കാലത്തെ തിരക്കേറിയ ഔദ്യോഗിക കൃത്യ നിർവഹണങ്ങൾക്കൊന്നും അവധി നൽകാതെ സബ് കലക്ടർ ഡ്യൂട്ടിയിൽ പ്രവേശിക്കും. കോഴിക്കോട് സബ് കലക്ടറായും സേവനമനുഷ്ഠിച്ചിട്ടുള്ള കെ.എസ് അഞ്ജു 2017 കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP