Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രുതിയുടെ മരണം കൊലപാതകാണെന്നുള്ള തെളിവുകൾ ഉണ്ടെന്ന് പൊലീസ് സർജൻ പറഞ്ഞിരുന്നുവെന്ന് പിതാവ്; യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര ശൃംഖലയും; മുല്ലശ്ശേരി യുവചേതന സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് ജനപ്രതിനിധികളും ശ്രുതിയുടെ മാതാപിതാക്കളും ഉൾപ്പെടെ

ശ്രുതിയുടെ മരണം കൊലപാതകാണെന്നുള്ള തെളിവുകൾ ഉണ്ടെന്ന് പൊലീസ് സർജൻ പറഞ്ഞിരുന്നുവെന്ന് പിതാവ്; യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര ശൃംഖലയും; മുല്ലശ്ശേരി യുവചേതന സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് ജനപ്രതിനിധികളും ശ്രുതിയുടെ മാതാപിതാക്കളും ഉൾപ്പെടെ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: പെരിങ്ങോട്ടുകര ശ്രുതി വധവുമായി ബന്ധപ്പെട്ട മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുല്ലശ്ശേരി യുവചേതനയുടെ ആഭിമുഖ്യത്തിൽ മുല്ലശ്ശേരി മുതൽ പെരിങ്ങോട്ടുകര വരെ പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ "സമര ശ്രുംഖല" ഒരുക്കി. വിവിധകേന്ദ്രങ്ങളിൽ ശ്രുതിയുടെ മാതാപിതാക്കളായ സുബ്രമുണ്യൻ, ശ്രീദേവി,സഹോദരൻ ശ്രീരാഗ് എന്നിവരോടൊപ്പം ചാവക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ടി വി ഹരിദാസൻ, മുല്ലശ്ശേരി പഞ്ചായത്തു പ്രസിഡന്റ് എ പി ബെന്നി, വെങ്കിടങ് പഞ്ചായത്തു പ്രസിഡന്റ് പത്മിനി ടീച്ചർ ,അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ വി ശ്രീവത്സൻ എന്നിവരെ കൂടാതെ കെ പി ആലി, വി എൻ സുർജിത് ,പി എ രമേശൻ , പി കെ പ്രസാദ്, യുവചേതന ഭാരവാഹികളായ സി ജെ പ്രവീൺ ,എ സി മിഥുൻ ,വാസൻ ,വിബിൻ മുല്ലശ്ശേരി, സി എം നീരജ് എന്നിവരും പങ്കെടുത്തു.

പെരിങ്ങോട്ടുകരയിൽ ഭർത്താവിന്റെ വീട്ടിൽ നവവധു മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ശ്രുതിയുടെ അച്ഛൻ സുബ്രഹ്മണ്യൻ രം​ഗത്തെത്തിയിരുന്നു. ഇതുകൊലപാതകാണെന്നുള്ള തെളിവുകൾ ഉണ്ടെന്ന് അന്ന് തന്നെ പൊലീസ് സർജൻ പറഞ്ഞിരുന്നു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. സംഭവത്തിനു പിന്നിൽ സ്ഥലത്ത് സ്വകാര്യ ഫിനാൻസിങ് നടത്തുന്ന വ്യക്തിക്ക് പങ്കുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“പോസ്റ്റ്മാർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് വ്യക്തമായത്. മരണം നടന്നതിനു 38ആം ദിവസം അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ വച്ച് എസ് ഐ ജിനീഷ് ആണ് ഇക്കാര്യം പറയുന്നത്. മകൾ കുഴഞ്ഞു വീണ് മരണപ്പെട്ടതല്ലെന്നും കഴുത്തിലുണ്ടായ സമ്മർദ്ദമാണ് മരണകാരണമെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് സർജനെ എത്രയും വേഗം പോയി കാണണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ മെഡിക്കൽ കോളജിൽ പോയി മനു ജോൺ എന്ന പൊലീസ് സർജനെ കണ്ടു. അദ്ദേഹം കാര്യങ്ങൾ പറഞ്ഞു തന്നപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്. മനു ജോൺ പറഞ്ഞത്, മകൾ കുഴഞ്ഞു വീണതല്ല എന്നായിരുന്നു. കഴുത്തിന് ശക്തമായ മർദ്ദനമേറ്റതാണ് മരണ കാരണമായത്. രണ്ട് കാരണങ്ങൾ അദ്ദേഹം ഇതിന്റെ കാര്യത്തിൽ പറഞ്ഞു. ശ്രുതിയെ മുന്നിൽ നിന്ന് ആരും തള്ളിയിട്ടില്ല. അങ്ങനെയെങ്കിൽ ശാസ്ത്രീയമായ ചില തെളിവുകൾ കിട്ടിയേണെ. രണ്ടാമതായി, ശക്തനായ ഒരു കൊലയാളി ഇതിലുണ്ടോ എന്ന് സംശയിക്കണം. സാരിയോ ഷാളോ കയറോ പോലെ എന്തോ ഒരു വസ്തു ഉപയോഗിച്ചാണ് പിന്നിൽ നിന്ന് വലിച്ചതാണ്. കെട്ടിത്തൂക്കിയതാണെങ്കിൽ അത് അഴിച്ചിട്ടുണ്ടാവും. അതിനുള്ള തെളിവുകൾ ശരീരത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.”- സുബ്രഹ്മണ്യൻ പറഞ്ഞു.

അരുണുമായുള്ള പ്രണയ ബന്ധം അറിഞ്ഞയുടൻ വിളിച്ച് അന്വേഷിച്ചിരുന്നു. ഇപ്പോൾ വിവാഹം കഴിക്കാൻ പറ്റിയ സ്ഥിതിയല്ലെന്നും മകളെ പറഞ്ഞ് മനസ്സിലാക്കി മറ്റൊരു വിവാഹത്തിനു സമ്മതിപ്പിക്കണമെന്നാണ് അരുൺ പറഞ്ഞത്. തുടർന്ന് മറ്റൊരാളുമായി മകളുടെ വിവാഹം ഉറപ്പിച്ച് നിശ്ചയം നടത്തി. ഇതറിഞ്ഞ അരുൺ വീണ്ടും ഇടപെട്ടു. ഇതോടെ നിശ്ചയം നടത്തിയ ബന്ധം നഷ്ടപരിഹാരം നൽകി ഒഴിവാക്കി. മകൾ മറ്റൊരു വിവാഹം കഴിക്കാതിരിക്കാൻ അരുൺ ഭീഷണിപ്പെടുത്തിയിരുന്നു.

അരുണിന്റെ അച്ഛനും ജ്യേഷ്ഠനും ആറു മാസം മുൻപ് വീട്ടിലേക്ക് വന്നിരുന്നു. അന്ന് അവർ സ്ത്രീധനം ആവശ്യപ്പെട്ടില്ല. വിവാഹനിശ്ചയം കഴിഞ്ഞ് അരുൺ മകളോട്, കുടുംബത്തിന്റെ നിലവാരം അനുസരിച്ച് തനിക്ക് 150 പവൻ സ്വർണം എങ്കിലും കിട്ടുമായിരുന്നു എന്ന് പറയുമായിരുന്നു. അതുകൊണ്ട് 50 പവനെങ്കിലും തരില്ലേ? എന്നും ഇടക്കിടെ ചോദിക്കുമായിരുന്നു. 40 പവനു മുകളിൽ കൊടുക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. 50 കൊടുക്കാനായില്ല.

മകൾ മരണാസന്നയായി കിടന്നപ്പോൾ ആശുപത്രിയിൽ അരുണോ അരുണിന്റെ കുടുംബം ആരും ഉണ്ടായിരുന്നില്ല. അവിടെ സ്വകാര്യ ഫിനാൻസിങ് നടത്തുന്ന ഒരു വ്യക്തി സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ വെച്ച ബോർഡ് നശിപ്പിച്ച് അതിന്റെ വീഡിയോ ഫോണിലേക്ക് അയച്ചു നൽകിയിരുന്നു. പൊലീസിനെയും ബന്ധുക്കളെയുമൊക്കെ പലപ്പോഴും ഇയാൾ അവഹേളിച്ചിരുന്നു. ഈ അന്വേഷണം എവിടെയും എത്തിക്കില്ലെന്നാണ് ഇയാൾ പറഞ്ഞിരുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞതു വഴി അരുണുമായുള്ള ബന്ധം വഷളായി. പൊലീസ് അന്വേഷണത്തിൽ അലംഭാവം കാണിച്ചു. തെളിവുകൾ ഉണ്ടായിട്ടും ഒന്നും ചെയ്തില്ല. ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനും ഈ അന്വേഷണത്തിൽ കൈകടത്തിയിട്ടുണ്ട്. അദ്ദേഹവും ഈ അന്വേഷണത്തെ എവിടെയും എത്തിക്കാതിരിക്കാൻ ശ്രദ്ധിച്ചു എന്നും അദ്ദേഹം പറയുന്നു.

വിവാഹം കഴിഞ്ഞ് പതിന്നാലാംദിവസമാണ് പെരിങ്ങോട്ടുകര കിഴക്കുംമുറി കുരുവേലിവീട്ടിൽ അരുണിന്റെ ഭാര്യ ശ്രുതി(26)യെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജനുവരി ആറിന് രാത്രി ഒമ്പതരയോടെ പെരിങ്ങോട്ടുകരയിലുള്ള അരുണിന്റെ വീട്ടിൽ വച്ചായിരുന്നു മരണം. മരണത്തിൽ ആരും സംശയം പ്രകടിപ്പിക്കാത്തതിനെത്തുടർന്ന് ഹൃദയാഘാതം മൂലമോ മറ്റോ മരണം സംഭവിച്ചതാണെന്നായിരുന്നു ബന്ധുക്കൾ വിശ്വസിച്ചിരുന്നത്. സ്വാഭാവികമെന്ന നിലയിലായിരുന്നു ശവസംസ്‌കാരനടപടികളും മറ്റും പൂർത്തീകരിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് സ്വാഭാവികമരണമല്ലെന്ന് വ്യക്തമായത്. കഴുത്തിന് ചുറ്റുമുള്ള നിർബന്ധിതബലം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP