Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലയാളിയുടെ വാർത്താ ഘടികാരത്തിൽ നിന്നും `പീപ്പിൾ` ഇല്ലാതായി; 14 വർഷത്തെ സംപ്രേഷണത്തിനൊടുവിൽ കൈരളിയുടെ വാർത്താ ചാനൽ പുതിയ രൂപത്തിലും ഭാവത്തിലും; സ്‌ക്രീനിലും ഫീൽഡിലും മാറ്റങ്ങളുമായി സിപിഎം പാർട്ടി ചാനൽ പീപ്പിൾ ഇനി കൈരളി ന്യൂസ്

മലയാളിയുടെ വാർത്താ ഘടികാരത്തിൽ നിന്നും `പീപ്പിൾ` ഇല്ലാതായി; 14 വർഷത്തെ സംപ്രേഷണത്തിനൊടുവിൽ കൈരളിയുടെ വാർത്താ ചാനൽ പുതിയ രൂപത്തിലും ഭാവത്തിലും; സ്‌ക്രീനിലും ഫീൽഡിലും മാറ്റങ്ങളുമായി സിപിഎം പാർട്ടി ചാനൽ പീപ്പിൾ ഇനി കൈരളി ന്യൂസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: രൂപവും ഭാവവും പേരും മാറി പുതിയ ലുക്കിൽ സിപിഎം പാർട്ടി ചാനലായ പീപ്പിൾ. 2000ൽ പാർട്ടി മലയാളം കമ്മ്യൂണിക്കേഷൻസ് എന്ന പേരിൽ ആരംഭിച്ച മലയാളം ചാനൽ 2005ൽ ആണ് പീപ്പിൾ ന്യൂസ് ചാനൽ ലോഞ്ച് ചെയ്തത്. എന്നാൽ 14 വർഷങ്ങൾക്കിപ്പുറം ഇന്നലെ മുതൽ പീപ്പിൾ വാർത്തകൾ ഇല്ല. പുതിയ ഭാവത്തിലെത്തുന്ന വാർത്താ ചാനലിന് പേര് കൈരളി ന്യൂസ്.പുനർനാമകരണം കൈരളി ചെയർമാൻ കൂടിയായ പത്മശ്രീ ഭരത് മമ്മൂട്ടി നിർവഹിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കൈരളി മാനേജിങ് ഡയറക്ടർ ജോൺ ബ്രിട്ടാസ് അധ്യക്ഷനായി. കൈരളിയുടെ ജന്മനിയോഗങ്ങളായ സാമ്രജ്യവിരുദ്ധതയും മതേതരത്വവും കൂടുതൽ പ്രസക്തമായ ഒരു യുഗസന്ധിയിൽ. പീപ്പിൾ വാർത്താ ചാനൽ ചരിത്രമായി മാറുന്നു. കൈരളി ന്യൂസ് ഉദയം കൊള്ളുന്നു. ഇങ്ങനെയാണ് നാമമാറ്റത്തെ പാർട്ടി ചാനൽ വിശഷേിപ്പിക്കുന്നത്.

രണ്ടായിരാമാണ്ടിലാണ് ദൃശ്യമാധ്യമമായി കൈരളി പിറവിയെടുത്തത്. അതോടൊപ്പം കൈരളി ചാനലിന്റെ വാർത്താവിഭാഗമായി കൈരളി ന്യൂസും നിലവിൽ വന്നു. വാർത്താ ചാനലായി 2005ലാണ് പീപ്പിൾ രൂപംകൊണ്ടത്. കൈരളി വാർത്താ സംഘത്തിന്റെ പ്രവർത്തനം രണ്ട് പതിറ്റാണ്ട് തികയാറായ വേളയിലാണ് പീപ്പിൾ ചാനൽ പേര് മാറ്റുന്നത്.മലയാളം കമ്യൂണിക്കേഷൻസ് ഡയറക്ടർ ബോർഡംഗങ്ങളായ എ വിജയരാഘവൻ, ടി ആർ അജയൻ, അഡ്വ. സി കെ കരുണാകരൻ, അഡ്വ. എം എം മോനായി, വി കെ മുഹമ്മദ് അഷ്‌റഫ്, എ കെ മൂസാ മാസ്റ്റർ എന്നിവരും കൈരളി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.

ഇന്നലെ മുതലാണ് പുതിയ രീതിയിലേക്ക് ചാനൽ മാറിയത്. സ്‌ക്രീനിലും സ്‌ക്രോളിലും എല്ലാം തന്നെ പുതിയ രൂപത്തിലേക്കാണ് കൈരളി ന്യൂസ് മാറിയിരിക്കുന്നത്. ചുവപ്പും നീലയും കലർന്ന പുതിയ മൈക്ക് ഐഡിയാണ് ഇപ്പോൾ കൈരളി ന്യൂസ് ഉപയോഗിക്കുന്നത്. പേര് മാറ്റം വെറും സാങ്കേതികം മാത്രമാണെന്നും നിലപാടുകൾക്ക് മാറ്റമുണ്ടാകില്ല എന്നതുമാണ് കൈരളി അധികൃതർ വിശ്വസിക്കുന്നത്. ചാനലിന്റെ ഓൺലൈൻ പോർട്ടലിന് നേരത്തെ തന്നെ കൈരളി ഓൺലൈൻ എന്നാണ് പേര് ഇട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP