Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയബാധിത വീടുകളിൽ ശുചീകരണം നടത്തി മടങ്ങവേ പമ്പാ നദിയിൽ ഒഴുക്കിൽ പെട്ടവരെ കണ്ടെത്തുന്നതിൽ അനാസ്ഥ; റാന്നിയിൽ നാട്ടുകാരുടെ പ്രതിഷേധം; വലിയ പാലത്തിൽ ഒന്നര മണിക്കൂർ റോഡ് ഉപരോധം

പ്രളയബാധിത വീടുകളിൽ ശുചീകരണം നടത്തി മടങ്ങവേ പമ്പാ നദിയിൽ ഒഴുക്കിൽ പെട്ടവരെ കണ്ടെത്തുന്നതിൽ അനാസ്ഥ; റാന്നിയിൽ നാട്ടുകാരുടെ പ്രതിഷേധം; വലിയ പാലത്തിൽ ഒന്നര മണിക്കൂർ റോഡ് ഉപരോധം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പ്രളയ ബാധിത ഭവനങ്ങളിൽ ശുചീകരണം നടത്തി മടങ്ങുമ്പോൾ പമ്പാ നദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാക്കളെ കണ്ടെത്തുന്നതിൽ സർക്കാർ സംവിധാനം പരാജയപ്പെട്ടുവെന്ന് ആരോപിച്ച് റാന്നിയിൽ ഒന്നര മണിക്കൂർ നാട്ടുകാർ റോഡ് ഉപരോധിച്ചു. ഇന്ന് വൈകിട്ട് നാലരയോടെയാണ് ഉപരോധം തുടങ്ങിയത്.

തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടേമുക്കാലോടെയാണ് അത്തിക്കയം കക്കുടുമൺ സ്വദേശി സിബി ജോസഫ് - 51, വയലത്തല സ്വദേശി ലെവിൻ - 17 എന്നിവരെയാണ് പമ്പാനദിയിൽ കാണാതായത്. പ്രളയം നാശം വിതച്ച റാന്നിയിൽ മുണ്ടപ്പുഴ ഭാഗത്തെ വീടുകളിൽ ശുചീകരണ പ്രവർത്തനത്തിന് എത്തിയ സംഘത്തിൽ പെട്ടവരായിരുന്നു ഇരുവരും. പമ്പാനദിയിൽ റാന്നി വലിയ പാലത്തിനു സമീപം മുണ്ടപ്പുഴ കടവിലാണ് യുവാക്കൾ ഒഴുക്കിൽ പെട്ടത്. റാന്നി പാലത്തിന്റെ ഇരുകരകളിലുമായി കിലോമീറ്ററുകൾ ദൂരത്ത് വാഹനങ്ങൾ കുടുങ്ങി.

നാട്ടുകാരും ഫയർഫോഴ്‌സും നദിയിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനെ തുടർന്നാണ് ജില്ലാ പഞ്ചായത്തംഗം എം.ജി കണ്ണന്റെ നേതൃത്വത്തിൽ നൂറ്റിയൻപതോളം ആളുകൾ വൈകുന്നേരം നാലേമുക്കാലിന് റോഡ് ഉപരോധം തുടങ്ങിയത്.
ജില്ലാകളക്ടറുടെ നിർദ്ദേശ പ്രകാരമെത്തിയ റാന്നി തഹസീൽദാർ സമരക്കാരുമായി ചർച്ച നടത്തിയതിന്റെ ഫലമായി ഒന്നേകാൽ മണിക്കൂറിനു ശേഷം റോഡ് ഉപരോധം അവസാനിപ്പിച്ചു ബുധനാഴ്ച നേവൽ വിദഗ്ധരുടേതടക്കം സാധ്യമായ എല്ലാ മാർഗ്ഗങ്ങളും തെരച്ചിലിന് ഏർപ്പാടാക്കാമെന്ന ഉറപ്പിലാണ് സമരം പിൻവലിച്ചത്. അതേ സമയം ഇന്ന് രാവിലെ ജില്ലാ കളക്ടർ നേവിയുടെ സഹായം തേടിയതായും അറിയിപ്പ് വന്നിരുന്നു. പ്രളയം തകർത്തെറിഞ്ഞ റാന്നിയിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP