Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

305പുതിയ വീടുകൾ, 888 വീടുകളുടെ അറ്റകുറ്റപ്പണികൾ, 811 സ്വയം തൊഴിൽ പദ്ധതികൾ, 34 കുടിവെള്ള പദ്ധതികൾ, 3100 ആരോഗ്യ കാർഡുകൾ, സ്‌കോളർഷിപ്പ് തുടങ്ങി ഇതുവരെ നടപ്പാക്കിയത് 25 കോടി രൂപ ചെലവ് വരുന്ന പദ്ധതി; കേരളത്തിന്റെ പ്രളയാനന്തര അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും സമയ ബന്ധിതമായി പൂർത്തീകരിച്ച് മാതൃകയായി പീപ്പിൾസ് ഫൗണ്ടേഷൻ; നിലമ്പൂരിൽ നിർമ്മിച്ച 12വീടുകൾ ജുലൈ മൂന്നിന് കൈമാറും

ജംഷാദ് മലപ്പുറം

മലപ്പുറം: കേരളത്തിന്റെ പ്രളയാനന്തര അതിജീവനത്തിന് വേണ്ടി രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും നേരത്തെ പ്രഖ്യാപിച്ച പോലെ രണ്ട് വർഷം കൊണ്ട് പൂർത്തീകരിച്ച പീപ്പിൾസ് ഫൗണ്ടേഷന് മാതൃകയാകുന്നു. 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് സംഘടനക്ക് കീഴിൽ ഇതുവരെ നടപ്പാക്കിക്കഴിഞ്ഞത്.

305പുതിയ വീടുകൾ, 888 വീടുകളുടെ അറ്റകുറ്റപ്പണികൾ, 811 സ്വയം തൊഴിൽ പദ്ധതികൾ, 34 കുടിവെള്ള പദ്ധതികൾ, 3100 ആരോഗ്യ കാർഡുകൾ, സ്‌കോളർഷിപ്പ് തുടങ്ങിയവയാണ് കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ പൂർത്തീകരിച്ചത്. ഇതിന്റെ ഭാഗമായി 2018ലെ പ്രളയാനന്തര കേരള പുനർനിർമ്മാണത്തിന്റെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട നിലമ്പൂർ പീപ്പിൾസ് വില്ലേജ് ജൂലൈ 3 ന് വൈകുന്നേരം 4.00 മണിക്ക് ഗുണഭോക്താക്കൾക്കായി സമർപ്പിക്കും. 12 വീടുകളും കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉൾകൊള്ളുന്നതാണ് പീപ്പിൾസ് വില്ലേജ്.2018 ലെ പ്രളയകാലത്തെ നൊമ്പരമായിരുന്നു നിലമ്പൂർ നമ്പൂരിപൊട്ടി പ്രദേശം. ഉരുള്പൊട്ടലിലും, മണ്ണിടിച്ചിലിലും നിരവധി കുടുംബങ്ങൾക്കാണ് ഇവിടെ സർവ്വതും നഷ്ടപ്പെട്ടത്.

പ്രളയത്തെ അതിജീവിച്ച, സർവ്വതും നഷ്ട്ടപ്പെട്ട 12 കുടുംബങ്ങൾ നിലമ്പൂർ പീപ്പിൾസ് വില്ലേജിലൂടെ ജീവിതം തുടങ്ങുകയാണ്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ , കെ.കൃഷ്ണൻകുട്ടി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അസി.അമീർ മുഹമ്മദ് സലീം എഞ്ചിനീയർ എന്നിവർ വീഡിയോ കോൺഫറൻസ് വഴിയുള്ള ഈ പരിപാടിയിൽ സംബന്ധിക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്, പി.കെ കുഞ്ഞാലിക്കുട്ടി എംപി , പി.വി അബ്ദുൽ വഹാബ് എംപി, അനിൽ കുമാർ എംഎ‍ൽഎ, പി.കെ ബഷീർ എംഎ‍ൽഎ, പി.വി.അൻവർ എംഎ‍ൽഎ, മലപ്പുറം കലക്ടർ കെ.ഗോപാല കൃഷ്ണൻ, ചലച്ചിത്ര പിന്നണി ഗായിക കെ.എസ് ചിത്ര, മജീഷ്യൻ ഗോപിനാഥ് മുതുകാട്, ജമാഅത്തെ ഇസ്ലാമി കേരള അസി.അമീർ പി.മുജീബ് റഹ്മാൻ, ജനറൽ സെക്രട്ടറി വി.ടി അബ്ദുള്ളക്കോയ തങ്ങൾ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണ്ണൻ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, അൽ ജാമിഅ അൽ ഇസ്ലാമിയ ശാന്തപുരം റെക്റ്റർ അബ്ദുസ്സലാം വാണിയമ്പലം, സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ്, മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ പ്രസിഡന്റ് സലിം മമ്പാട് ,ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഉസ്മാൻ തുടങ്ങി സാമൂഹിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖരും വീഡിയോ കോൺഫറൻസ് വഴിയോ നേരിട്ടോ പരിപാടിയിൽ പങ്കെടുക്കും.

ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് സാമൂഹ്യ മാധ്യമങ്ങൾ വഴി തത്സമയം പരിപാടി വീക്ഷിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തുടക്കം മുതലേ പീപ്പ്ൾസ് ഫൗണ്ടേഷൻ രംഗത്തുണ്ടായിരുന്നു. രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുനരധിവാസ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നത്.

വീടുകളുടെ നിർമ്മാണവും, കേടുപാടുകൾ സംഭവിച്ച വീടുകളുടെ പൂർത്തീകരണത്തിനും പുറമെ തൊഴിൽ പദ്ധതികൾ, വിവിധ ആശുപത്രികളുമായി സഹകരിച്ച് ഹെൽത്ത് കാർഡ് വിതരണം, കുടിവെള്ള പദ്ധതികൾ, വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പുകൾ, സ്‌കൂൾകിറ്റുകൾ, ലാപ്‌ടോപ്പ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. ഗവ. സഹായത്തിന് അർഹരാണെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകുന്നതിൽ പ്രയാസം നേരിട്ടവരുമായവർക്കാണ് പീപ്പ്ൾസ് ഫൗണ്ടേഷൻ പദ്ധതികളിൽ മുൻഗണന നൽകിയത്. പീപ്പ്ൾസ് ഫൗണ്ടേഷൻ കോഡിനേറ്റർമാർ നേരിട്ട് സർവ്വേ നടത്തിയാണ് അർഹരായവരെ കണ്ടെത്തിയത്.

വിവിധ ഏജൻസികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും 25 കോടി രൂപ ചെലവ് വരുന്ന പദ്ധതികളാണ് ഫൗണ്ടേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. 305 പുതിയ വീടുകൾ, 888 വീടുകളുടെ അറ്റകുറ്റപ്പണികൾ, 811 സ്വയം തൊഴിൽ പദ്ധതികൾ, 34 കുടിവെള്ള പദ്ധതികൾ, 3100 ആരോഗ്യ കാർഡുകൾ, സ്‌കോളർഷിപ്പ് തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് വേണ്ടി പ്രഖ്യാപിച്ച മുഴുവൻ പദ്ധതികളും നേരത്തെ പ്രഖ്യാപിച്ച പോലെ രണ്ട് വർഷം കൊണ്ട് പീപ്പിൾസ് ഫൗണ്ടേഷന് സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിഞ്ഞു.

മലപ്പുറം നിലമ്പൂർ നമ്പൂരിപെട്ടിയിൽ നിർമ്മിച്ച പീപ്പിൾസ് വില്ലേജ്, വയനാട് പനമരം പീപ്പിൾസ് വില്ലേജ്, കോട്ടയം ഇല്ലിക്കൽ, വയനാട്ടിലെ തന്നെ മാനന്തവാടി, മീനങ്ങാടി എന്നിവിടങ്ങളിലായി നിർമ്മിച്ച പീപ്പിൾസ് വില്ലേജുകളും പുനരധിവാസ പദ്ധതികളിൽ ശ്രദ്ധേയമായതാണ്.

പീപ്പിൾസ് ഫൗണ്ടേഷന്റെ 10 കോടി രൂപ ചെലവ് വരുന്ന 2019 പ്രളയ പുനരധിവാസ പദ്ധതികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പ്രളയത്തിൽ ഏറെ നാശനഷ്ടം നേരിട്ട നിലമ്പൂരിലെയും, കണ്ണൂർ ശ്രീകണ്ഠപുരത്തെയും 600 ൽ പരം ചെറുകിട കച്ചവടക്കാർക്കുള്ള പുനരധിവാസ പദ്ധതിയാണ് ആദ്യം നടപ്പാക്കിയത്. പാരിസ്ഥിതിക സംരക്ഷണം ലക്ഷ്യമാക്കി പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 50000 വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചു. ഇൻഫാഖ് സസ്‌റ്റൈനബിൾ ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് കീഴിലുള്ള അയൽക്കൂട്ടങ്ങൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

140 വീടുകൾ നിർമ്മിച്ചു നൽകാനുള്ള പദ്ധതിയും വിവിധ ഘട്ടങ്ങളിലാണ്. 2019 പ്രളയ പുനരധിവാസ പദ്ധതികളും നടപ്പു വർഷം തന്നെ പൂർത്തീകരിക്കും.പത്ര സമ്മേളനത്തിൽ എം.കെ മുഹമ്മദലി (ചെയർമാൻ, പീപ്പിൾസ് ഫൗണ്ടേഷൻ), സഫിയ അലി (വൈസ്.ചെയർമാൻ, പീപ്പിൾസ് ഫൗണ്ടേഷൻ), എം. അബ്ദുൽ മജീദ് (സെക്രട്ടറി, പീപ്പിൾസ് ഫൗണ്ടേഷൻ), സാദിഖ് ഉളിയിൽ (ട്രസ്റ്റ് മെമ്പർ, പീപ്പിൾസ് ഫൗണ്ടേഷൻ), ഹമീദ് സാലിം (എക്സിക്യൂട്ടിവ് ഡയറക്ടർ, പീപ്പിൾസ് ഫൗണ്ടേഷൻ), സലീം മമ്പാട് (ജില്ലാ പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി മലപ്പുറം), അബൂബക്കർ കരുളായി (ജില്ലാ കോഡിനേറ്റർ, പീപ്പിൾസ് ഫൗണ്ടേഷൻ മലപ്പുറം) എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP