Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മദ്യപാന വിമുക്തിക്കായി സ്റ്റാൾ..! ഫോൺനമ്പർ കണ്ട് വിളിച്ചു നോക്കിയവർ മറുതലയ്ക്കൽ കേട്ടത് താങ്കൾ യേശുവിൽ വിശ്വസിക്കൂ.. പള്ളിയിൽ വരൂ.. പ്രാർത്ഥനയിൽ പങ്കു ചേരൂവെന്ന സന്ദേശം; പെന്തക്കോസ്തുകാർക്കുള്ള സ്റ്റാളെന്ന് ക്ഷേത്ര അധികാരികൾക്ക് മനസ്സിലായത് ആളുകൾ പരാതി പറഞ്ഞപ്പോൾ; മതംമാറ്റം നടത്താൻ ക്ഷേത്രട്രസ്റ്റ് അനുമതി നൽകിയെന്ന ആരോപണവുമായി സംഘപരിവാർ സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; പ്രതിഷേധം കനത്തപ്പോൾ സ്റ്റാൾ നീക്കം ചെയ്തു അധികൃതർ

ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മദ്യപാന വിമുക്തിക്കായി സ്റ്റാൾ..! ഫോൺനമ്പർ കണ്ട് വിളിച്ചു നോക്കിയവർ മറുതലയ്ക്കൽ കേട്ടത് താങ്കൾ യേശുവിൽ വിശ്വസിക്കൂ.. പള്ളിയിൽ വരൂ.. പ്രാർത്ഥനയിൽ പങ്കു ചേരൂവെന്ന സന്ദേശം; പെന്തക്കോസ്തുകാർക്കുള്ള സ്റ്റാളെന്ന് ക്ഷേത്ര അധികാരികൾക്ക് മനസ്സിലായത് ആളുകൾ പരാതി പറഞ്ഞപ്പോൾ; മതംമാറ്റം നടത്താൻ ക്ഷേത്രട്രസ്റ്റ് അനുമതി നൽകിയെന്ന ആരോപണവുമായി സംഘപരിവാർ സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; പ്രതിഷേധം കനത്തപ്പോൾ സ്റ്റാൾ നീക്കം ചെയ്തു അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്ര നടയിൽ പെന്തക്കൊസ്ത്കാർക്ക് അനുവദിച്ച സ്റ്റാൾ ഇന്നു ആറ്റുകാൽ ദേവീ സ്റ്റാൾ അധികൃതർ നീക്കം ചെയ്തു. ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ മതപരിവർത്തനത്തിനു പെന്തക്കോസ്തുകാർക്ക് ക്ഷേത്ര ട്രസ്റ്റ് അനുമതി നൽകി എന്ന് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് സ്റ്റാൾ അധികൃതർ നീക്കം ചെയ്തത്. സ്റ്റാളിനു അനുമതി നൽകുന്ന കൂട്ടത്തിൽ ഒരു സ്റ്റാൾ മദ്യവിമുക്തിക്കാർക്കും അനുവദിച്ച് നൽകി. ഇത് പെന്തക്കൊസ്ത്കാരുടെ സ്റ്റാൾ എന്ന് ട്രസ്റ്റ് അധികൃതർക്ക് അറിയുമായിരുന്നില്ല. സ്റ്റാളിൽ മദ്യവിമുക്തിക്കുള്ള ഫോൺ നമ്പർ കണ്ടപ്പോൾ ആരോ വിളിച്ച് നോക്കിയപ്പോൾ മറുവശത്ത് നിന്നും കേട്ടത് താങ്കൾ യേശുവിൽ വിശ്വസിക്കൂ...പള്ളിയിൽ വരൂ..പ്രാർത്ഥനയിൽ പങ്കു ചേരൂ എന്നാണ്. ഇതോടെയാണ് ക്ഷേത്ര നടയിൽ മതംമാറ്റം നടത്താൻ ക്ഷേത്ര ട്രസ്റ്റ് പെന്തക്കോസ്ത്കാർക്ക് അനുമതി നൽകി എന്ന ആരോപണം ഉയർന്നത്.

പൊങ്കാല സമയമായതിനാൽ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിൽ ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ക്ഷേത്ര കമ്മിറ്റിയോട് പരാതി പറഞ്ഞപ്പോൾ കാശു വാങ്ങിപ്പോയി എന്നാണ് മറുപടി വന്നത് എന്നതും പ്രചരിച്ചിരുന്നു. പ്രശ്‌നത്തിൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾക്ക് പഴി കേൾക്കുകയും ചെയ്തു. ഇതോടെയാണ് ക്ഷേത്രമുറ്റത്ത് പൊന്തക്കോസ്തുകാർക്ക് അനുവദിച്ച സ്റ്റാൾ പിൻവലിക്കാൻ ട്രസ്റ്റ് തീരുമാനിച്ചത്. ഇന്നു പെന്തക്കൊസ്തുകാർക്ക് നൽകിയ സ്റ്റാൾ അധികൃതർ റദ്ദാക്കി. അവരെ ഇന്നു ഒഴിപ്പിക്കുകയും ചെയ്തു. അറിയാതെ പറ്റിപ്പോയതാണ് എന്നാണ് ആറ്റുകാൽ ട്രസ്റ്റ് ഭാരവാഹികളെ ബന്ധപ്പെട്ടപ്പോൾ ട്രസ്റ്റിന്റെ ഓഫീസിൽ നിന്നും മറുനാടന് ലഭിച്ച മറുപടി.

പെന്തക്കോസ്തുകാർ എന്നറിയാതെയാണ് സ്റ്റാൾ അനുവദിച്ചത്. കാര്യം മനസിലായപ്പോൾ ഞങ്ങൾ സ്റ്റാൾ പിൻവലിക്കുകയും ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു. ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ സംഘപരിവാർ സോഷ്യൽ മീഡിയാ ഗ്രൂപ്പുകളാണ് ഇത് വ്യാപകമായി ഷെയർ ചെയ്തത്. നിലവിൽ ട്രസ്റ്റ് ഭാരവാഹികളുമായി സംഘപരിവാറിന് അസ്വാരസ്യം നിലനിൽക്കുന്നുണ്ട്. സിപിഎം അനുകൂല നിലപാടാണ് ട്രസ്റ്റിനു പൊതുവേയുള്ളത് എന്ന ആക്ഷേപം സംഘപരിവാർ നേതൃത്വത്തിനുണ്ട്.

ആറ്റുകാൽ പോലുള്ള ക്ഷേത്രത്തിൽ സംഘപരിവാറിനു സ്വാധീനം ലഭിക്കാത്ത പ്രശ്‌നം വേറെയും നിലനിൽക്കുന്നുണ്ട്. ഈ പ്രശ്‌നങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് ട്രസ്റ്റിനു നേരെ സോഷ്യൽ മീഡിയയിൽ പൊന്തക്കൊസ്ത് ആരോപണം ഉയരുന്നത്. ഇതോടെ സംഘപരിവാർ ഗ്രൂപ്പുകൾ പെന്തക്കൊസ്ത് ആരോപണം വ്യാപകമായി ഷെയർ ചെയ്യുകയും ചെയ്തു. ഹിന്ദു എങ്ങോട്ട്? ലോകപ്രശസ്തമായ ആറ്റുകാലിൽ ദർശനത്തിന് എത്തുന്ന ഭക്തരെ കാത്തു മത പരിവർത്തന ലോബികൾ അതും ക്ഷേത്ര മുറ്റത്തു തന്നെയുള്ള സ്റ്റാളിൽ. നമ്മൾ എത്രത്തോളം അപകടത്തിലാണ് എന്ന് തിരിച്ചറിയൂ ക്ഷേത്ര കമ്മിറ്റിയോട് പരാതി പറഞ്ഞപ്പോൾ കാശു വാങ്ങിപ്പോയി രണ്ടു ദിവസം കൂടി തന്നല്ലോ എന്നാണ് മറുപടി. ക്ഷേത്ര നടയിൽ മദ്യ വിമുക്തിയുടെ പേരിൽ ഉള്ള സ്റ്റാളിൽ ആണിത്. ഭക്ത ജനങ്ങളെയും കുടുംബങ്ങളെയും അനുഭവം പറഞ്ഞു പരിവർത്തനായി പരസ്യമായി ക്ഷണിക്കുന്നു. എന്ന രീതിയിലാണ് ആരോപണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇത് മനസിലാക്കിയാണ് പൊങ്കാല ദിവസം ആയിട്ടുകൂടി ധൃതിയിൽ സ്റ്റാൾ അവർ ഒഴിവാക്കിയത്.

സോഷ്യൽ മീഡിയാ ഗ്രൂപ്പിൽ ആറ്റുകാൽ ട്രസ്റ്റിനെതിരെ ഉയർന്ന പ്രചാരണം ഇങ്ങനെ:

നമസ്‌തേ,

ഇന്നലെ ആറ്റുകാൽ ക്ഷേത്രത്തിൽ പോയപ്പോൾ കണ്ട കാഴ്‌ച്ച.

ആറ്റുകാൽ ദേവീക്ഷേത്ര ട്രസ്റ്റ് ക്ഷേത്രനടയിൽ ഒരു സൗജന്യ സ്റ്റാൾ അനുവദിച്ചിരിക്കുന്നു .സ്റ്റാളിലെ ബാനർ ഇതാണ്- മദ്യപാനം നിർത്താം, മദ്യാസക്തി കുറയ്ക്കാം വരുവിൽ ഞങ്ങളെ ബന്ധപ്പെടുവിൻ

ഞങ്ങൾ ആ നമ്പറിൽ വിളിച്ചപ്പോൾ ഫോൺ എടുത്ത ആൾ പറയുകയാണ്

താങ്കൾ യേശുവിൽ വിശ്വസിക്കു ,പള്ളിയിൽ വരു, പ്രാർത്ഥനയിൽ പങ്കുചേരു' എന്നാണ് '

ആറ്റുകാൽ ക്ഷേത്ര നടപന്തലിൽ പെന്തക്കോസ് കാർക്ക് മതപരിവർത്തനത്തിനു സൗകര്യം ഒരുക്കി കൊടുത്ത ക്ഷേത്ര ട്രസ്റ്റിനെതിരെ പ്രതിഷേധിക്കുക

ക്ഷേത്ര ട്രസ്റ്റ് നമ്പർ-0471-2456456.

ശ്രീ ആഞ്ജനേയ സേവാ സംഘം

ഹിന്ദു എങ്ങോട്ട്?
ലോകപ്രശസ്തമായ ആറ്റുകാലിൽ ദര്ശനത്തിന് എത്തുന്ന ഭക്തരെ കാത്തു മത പരിവർത്തന ലോബികൾ അതും ക്ഷേത്ര മുറ്റത്തു തന്നെയുള്ള സ്റ്റാളിൽ. നമ്മൾ

എത്രത്തോളം അപകടത്തിലാണ് എന്ന് തിരിച്ചറിയൂ

ക്ഷേത്ര കമ്മിറ്റിയോട് പരാതി പറഞ്ഞപ്പോൾ കാശു വാങ്ങിപ്പോയി രണ്ടു ദിവസം കൂടി തന്നല്ലോ എന്നാണ് മറുപടി.

ക്ഷേത്ര നടയിൽ മദ്യ വിമുക്തിയുടെ പേരിൽ ഉള്ള സ്റ്റാളിൽ ആണിത്. ഭക്ത ജനങ്ങളെയും കുടുംബങ്ങളെയും അനുഭവം പറഞ്ഞു പരിവർത്തനായി പരസ്യമായി ക്ഷണിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP