Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സഭ പിടിക്കാൻ ശ്രീനാരയണ ഗുരുവികാരവും സജീവം; ഷിബു പീടിയെക്കലും ഷമീർ കൊല്ലവും തമ്മിലെ പോര് ഏറ്റെടുത്ത് സമൂഹ്യമാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ച; പെന്തകോസ്ത് സഭയെ പിടിച്ചുലയ്ക്കുന്ന വിവാദങ്ങൾ ഇങ്ങനെ

സഭ പിടിക്കാൻ ശ്രീനാരയണ ഗുരുവികാരവും സജീവം; ഷിബു പീടിയെക്കലും ഷമീർ കൊല്ലവും തമ്മിലെ പോര് ഏറ്റെടുത്ത് സമൂഹ്യമാദ്ധ്യമങ്ങളിൽ ചൂടേറിയ ചർച്ച; പെന്തകോസ്ത് സഭയെ പിടിച്ചുലയ്ക്കുന്ന വിവാദങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ശ്രീനാരായണ ഗുരുദേവനുമായി ബന്ധപ്പെട്ട് പാസ്റ്റർ ഷിബു പീടിയെക്കലിനെതിരെ കത്തിപടർന്ന വിവാദം പെന്തകോസ്ത സഭയിൽ അവസാനിക്കുന്നില്ല. വിവിധ ഗ്രൂപ്പുകളിൽ ഇതു സംബന്ധിച്ച വിവാദം കത്തി പടരുകയാണ്. ഇത് സഭയിലെ ഭിന്നതകൾക്ക് പുതു തലം നൽകുന്നു. സഭ പിളർപ്പിലേക്ക് നീങ്ങുമെന്ന ആശങ്ക പോലും ഇതുമൂലമുണ്ടാകുന്നു. പാസ്റ്റർമാരായ ഷിബു  പീടിയേക്കലും ഷമീർ കൊല്ലവും തമ്മിലെ തർക്കമാണ് ഇതിന് കാരണം. രണ്ട് കൂട്ടരുടേയും വിശ്വാസികൾ പ്രശ്നത്തിൽ ഇടപെട്ടതോടെ വിവാദം കത്തി പടരുകയാണ്. സോഷ്യൽ മീഡിയാ ഗ്രൂപ്പുകളിലെ സജീവ ചർച്ചാ വിഷയമാക്കി ഇതിനെ മാറ്റുകയാണ് പെന്തകോസ്തുകാർ. ബാഹ്യ ശക്തികളുടെ ഇടപെടലും ഇതിന് കരുത്ത് പകരുകയാണ്.

അടുത്തകാലത്തായി ആശയങ്ങളിൽ വലിയ വൈവിധ്യം ഇല്ലാത്ത ബ്രതറൻ പെന്തകൊസ്തു സഭകൾ  തമ്മിൽ ആശയ സംവാദം നടന്നു വരികയായിരുന്നു. അമേരിക്കയിൽ ഡാളസ് എന്ന സ്ഥലത്തുവച്ച് ബ്രതറൻ സഭക്കാരും ആയുള്ള സംവാദത്തിൽ ബ്രതറൻസഭക്കാർക്ക് അവരുടെ വിശ്വാസത്തെ പൂർണ്ണമായി ബൈബിൾ അടിസ്ഥാനത്തിൽ തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. പെന്തകൊസ്തു ഉയർത്തിക്കൊണ്ടു വന്ന ഉപദേശ പരമായ സത്യങ്ങൾ  പെന്തകൊസ്തിലെ കെ.സി.ചാക്കോ, ഷിബു  പീടിയേക്കൽ,ആശിഷ് ജേക്കബ് അടങ്ങിയ ടീമിന് ബൈബിൾ അടിസ്ഥാനത്തിൽ തെളിയിക്കാൻ കഴിഞ്ഞിരുന്നു. അന്ന് മുതൽ ബ്രതറൻ സഭയിലെ ചിലർ വ്യക്തി വിരോധം വച്ച് പുലർത്തി ഷിബു പീടിയെക്കലിനെ കടന്നാക്രമിക്കുക പതിവായിരുന്നു.

അതിനൊപ്പം പെന്തകൊസ്തിലെ ഷിബു പീടിയെക്കലിനെ അംഗീകരിക്കാത്ത വിഭാഗം, ബ്രതറൻകാരോടൊപ്പം ചേർന്ന് പെന്തകൊസ്തിലെ ഒരു കൂട്ടത്തെ സോഷ്യൽ മീഡിയയിൽ ആക്രമിക്കുക പതിവായിരുന്നു. ഷമീർ കൊല്ലം എന്ന പെന്തകൊസ്തു പാസ്റ്റർ ഷിബു പീടിയെക്കലിന്റെ പ്രധാന എതിരാളി ആണ്. ഷമീറും ഷിബുവും തമ്മിലെ പ്രശ്നമാണ് പെന്തകൊസ്ത് സഭയെ ബാധിക്കുന്നത്. ഷമീറിന്റെ പല ചെയ്തികളും ഷിബു പീടിയെക്കലിന്റെ യുട്യൂബ് ചാനലിൽ കൂടി തെളിവ് സഹിതം പുറത്തു വിട്ടിരുന്നു. ഇത് പുതിയ ചർച്ചകൾക്കും വഴി വച്ചിരുന്നു. കൂടാതെ രണ്ടു വർഷം മുൻപ് ബൈബിൾ സംബന്ധമായ വിഷയത്തിലും ഷിബു പീടിയേക്കലും ഷമീറും ഏറ്റുമുട്ടിയിരുന്നു. ഈ പ്രശ്നങ്ങൾ പുതിയ തലത്തിലെത്തുകയാണ്. ഈ തർക്കം എല്ലാ അതിരുകളും വിട്ട് പോവുകയാണ്. ഷിബു പീടിയേക്കലിനെതിരെ വ്യാജ ആരോപണങ്ങൾ മറുവിഭാഗം ഉയർത്തുന്നുവെന്നാണ് ആരോപണം.

ശ്രീനാരായണ ഗുരുദേവന് എതിരെ ഷിബു പീടിയെക്കൽ നടത്തി  എന്ന്  പറയുന്ന വിവാദ പരാമർശം തർക്കത്തിന് പുതിയ തലം നൽകി. ഇത് ഉയർത്തിക്കാട്ടി ഷമീർ കൊല്ലം ഷിബു പീടിയെക്കലിനു  എതിരെ തന്റെ നിയന്ത്രണത്തിൽ  ഉള്ള പത്രത്തിലൂടെ കൂടി ആഞ്ഞടിച്ചു. ഈഴവ സമുദായത്തിന്റെ പിന്തുണയോടെ ഷിബു പീടിയെക്കലിനെ ആക്രമിക്കുവാൻ  ശ്രമിക്കുന്നതിന്റെ സൂചനകൾ ഷമീറിന്റെ പോസ്റ്റിലുണ്ട്. ഹിന്ദു, മുസ്ലിം സമുദായത്തിൽ നിന്ന് പെന്തകൊസ്തിലേക്ക് വന്ന ഒരു കൂട്ടം ഷമീർ കൊല്ലത്തിനോടൊപ്പം നിന്നിരുന്നു എന്നതും ശ്രദ്ധേയമാണ്. ഷിബു പീടിയെക്കൽ എന്ന പാസ്റ്ററിനെ ആക്രമിക്കാൻ ശ്രീ നാരയണീയരെ ആഹ്വാനം ചെയ്യുന്നതിലൂടെ പെന്തകൊസ്തു സഭയുടെ നാശം ആണ് ലക്ഷ്യം ഇടുന്നത് എന്നും വാദം സജീവമാണ്.



ഷമീർ സ്നാനം സ്വീകരിച്ചത് ബ്രതറൻ അസംബിളിയിൽ ആയതുകൊണ്ട് അതിലെ അംഗം ആയിരുന്നതും കൊണ്ടും ഒരു കൂട്ടം ബ്രതറൻ സഭക്കാർ പെന്തകൊസ്തിനെ തകർക്കാൻ ഷമീറിനെ ഇക്കാലങ്ങളിൽ ഉപയോഗിച്ച് വരിക ആയിരുന്നുവെന്ന ആരോപണവും സജീവമാണ്. ഈ ഗൂഢാലോചനയുടെ ഫലം ആണ് ഇപ്പോൾ ഈഴവ സമുദായത്തിനെ തെറ്റിദ്ധരിപ്പിച്ച് വർഗീയത ഇളക്കി വിട്ട് പെന്തകൊസ്തു പാസ്റ്ററെ ഒതുക്കുവാൻ ഉള്ള ശ്രമം ആണ് നടക്കുന്നതെന്നാണ് സൂചന. അതിനിടെ  ഇത് ഒരു വ്യാജ വാർത്ത ആണെന്നും ശ്രീ നാരായണ ഗുരുദേവനും ആയി ബന്ധപ്പെട്ട ഒരു ചർച്ചയിലും താൻ പങ്കെടുത്തിട്ടില്ലെന്നും ഷിബു പറയുന്നു. ഇപ്പോൾ ഷമീർ പ്രചരിപ്പിക്കുന്നത് വ്യാജ സ്‌ക്രീൻ ഷോട്ട് ആണ്.കൂടാതെ താൻ ശ്രീനാരയണീയർക്കു വ്യക്തമായ  വിശദീകരണം നൽകിയിട്ടുണ്ട് എന്നും തന്റെ നിലപാട് അവരോടു വ്യക്തം ആക്കുകയും  ചെയ്യുകയും ചെയ്തിട്ടുണ്ട് എന്ന് അദ്ദേഹം അറിയിച്ചു.



ഇതോടെ ഷമീർ കൊല്ലത്തിനെതിരെ ആരോപണങ്ങളും സജീവമായി. കുടിപ്പക മൂത്ത് പാസ്റ്റർ ഷമീർ വർഗീയത ഇളക്കി വിടാൻ ശ്രമിക്കുന്നുവെന്നാണ് വാദം. പാസ്റ്റർ ഷമീറിന്റെ അപഥസഞ്ചാരം ചോദ്യം ചെയ്തത് ഷിബു പീടിയെക്കലിനു വിനയായിയെന്നും വിലിയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP