Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്തും യുവാക്കളെ അവഗണിച്ച് മന്ത്രിബന്ധുക്കൾക്ക് പാരിതോഷികം; സി-ആപ്റ്റിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയത് മന്ത്രി ആന്റണി രാജുവിന്റെ സഹോദരന് വേണ്ടിയെന്ന് ആരോപണം; അൽഫോൻസ് രാജുവിന് പുറമേ മറ്റു സിപിഎം ബന്ധുക്കൾക്കും സർവീസിൽ തുടരാം

തൃക്കാക്കര തിരഞ്ഞെടുപ്പ് കാലത്തും യുവാക്കളെ അവഗണിച്ച് മന്ത്രിബന്ധുക്കൾക്ക് പാരിതോഷികം; സി-ആപ്റ്റിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തിയത് മന്ത്രി ആന്റണി രാജുവിന്റെ സഹോദരന് വേണ്ടിയെന്ന് ആരോപണം; അൽഫോൻസ് രാജുവിന് പുറമേ മറ്റു സിപിഎം ബന്ധുക്കൾക്കും സർവീസിൽ തുടരാം

എം എസ് സനിൽകുമാർ

തിരുവനന്തപുരം : മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ അൽഫോൻസ് രാജുവിന് വേണ്ടി സി - ആപ്റ്റിൽ പെൻഷൻ പ്രായം 60 ആക്കി ഉയർത്തി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

തൃക്കാക്കര തെരഞ്ഞെടുപ്പുകാലത്തും യുവാക്കളെ അവഗണിച്ച് മന്ത്രിബന്ധുക്കൾക്ക് ഉപകാരവുമായി പിണറായി വിജയന്റെ സർക്കാർ എത്തുന്നുവെന്നാണ് ആരോപണം. പൊതുമേഖലാ സ്ഥാപനമായ സി ആപ്റ്റിൽ നേതാക്കളുടെ സ്വന്തക്കാർക്കു വേണ്ടി വിരമിക്കൽ പ്രായം സർക്കാർ നീട്ടിക്കൊടുക്കാൻ തീരുമാനിച്ചു. കഴിഞ്ഞദിവസം കൂടിയ മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകാരണം മുഖ്യമന്ത്രി തലസ്ഥാനത്തില്ലാതിരുന്നതിനാൽ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്.

ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ അൽഫോൻസ് രാജു(പിആർഒ), സിപിഎം പാർട്ടിയുടെ പാളയം ഏരിയ സെക്രട്ടറിയുടെ ഭാര്യ പ്രേമലത (ക്ലർക്ക്)തുടങ്ങി വിവിധ സിപിഎം ബന്ധുക്കൾക്ക് സർവ്വീസിൽ തന്നെ തുടരാനുള്ള വഴിയാണ് ഇപ്പോൾ ഒരുങ്ങിയിരിക്കുന്നത്. മന്ത്രിയുടെ സഹോദരൻ അടുത്തവർഷം വിരമിക്കേണ്ടയാളായിരുന്നു. ഇപ്പോൾ സർവ്വീസ് നീട്ടിക്കിട്ടിയിരിക്കുകയാണ്. ധന, നിയമ വകുപ്പുകളുടെ എതിർപ്പു മറികടന്നു നടപ്പാക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകരിച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ച ശേഷം ഉത്തരവിറക്കും. മെയ്‌ 31നു വിരമിക്കേണ്ട 35 പേർക്ക് ഇതോടെ 2 വർഷം കൂടി സർവീസ് ലഭിക്കും.

കേരള സർക്കാരിനു കീഴിലെ പൊതുമേഖല സ്ഥാപനങ്ങൾ, കോർപറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ എന്നിവയിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, സെക്രട്ടറി, എംഡി എന്നീ തസ്തികകളിലെ വിരമിക്കൽ പ്രായം ഉയർത്തി കഴിഞ്ഞ ഫെബ്രുവരിയിൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ചുടവു പിടിച്ചുള്ള നീക്കത്തിൽ സിആപ്റ്റിൽ മുഴുവൻ ജോലിക്കാരുടെയും വിരമിക്കൽ പ്രായം ഉയർത്തും.

ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 1200 പേരെ സിആപ്റ്റിൽ നിയമിച്ചിരുന്നു. പിന്നീടു വന്ന യുഡിഎഫ് സർക്കാർ ഇവരിൽ 413 പേരെ പിരിച്ചുവിട്ടു. ഇവർ കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒഴിവു വരുമ്പോൾ ഇവർക്കു നിയമനം നൽകണമെന്നു കോടതി ഉത്തരവിട്ടു. ഇവർ വർഷങ്ങളായി ജോലിക്കായി കാത്തുനിൽക്കുകയാണ്. ഇതിനിടെയാണ് പുതിയ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP