Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202330Tuesday

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ 30 ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസ പലിശ 20,500 രൂപ; മഹിള സമ്മാൻ സമ്പാദ്യ പദ്ധതിക്കും തുടക്കം; ഇനി സർക്കാരിന്റെ വിവിധ ലഘു സമ്പാദ്യപദ്ധതികളിൽ ആധാർ നിർബന്ധം

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ 30 ലക്ഷം നിക്ഷേപിച്ചാൽ പ്രതിമാസ പലിശ 20,500 രൂപ; മഹിള സമ്മാൻ സമ്പാദ്യ പദ്ധതിക്കും തുടക്കം; ഇനി സർക്കാരിന്റെ വിവിധ ലഘു സമ്പാദ്യപദ്ധതികളിൽ ആധാർ നിർബന്ധം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി സർക്കാരിന്റെ വിവിധ ലഘു സമ്പാദ്യപദ്ധതികളിൽ ആധാർ നിർബന്ധം. അക്കൗണ്ട് എടുക്കുന്ന സമയത്ത് ആധാർ നമ്പർ നൽകാത്തവർ 6 മാസത്തിനകം ഇത് നൽകിയില്ലെങ്കിൽ അക്കൗണ്ട് താൽക്കാലികമായി മരവിപ്പിക്കും. ആധാർ നൽകുന്ന മുറയ്ക്ക് അക്കൗണ്ട് വീണ്ടും പ്രവർത്തനക്ഷമമാകും. സർക്കാർ നിക്ഷേപ പ്രോത്സാഹന ചട്ടത്തിൽ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയതോടെയാണ് ഈ മാറ്റം. മുൻപ് ആധാറില്ലാത്തവർക്ക് മറ്റ് സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ നൽകിയാൽ മതിയായിരുന്നു.

ഇത്തരം നിക്ഷേപ പദ്ധതികളിൽ പുതിയതായി അക്കൗണ്ട് എടുക്കുന്നവർ നിർബന്ധമായും ആധാർ നൽകണം. ആധാറില്ലെങ്കിൽ അതിനായി അപേക്ഷിക്കുമ്പോൾ ലഭിക്കുന്ന ആധാർ എന്റോൾമെന്റ് സ്ലിപ് സമർപ്പിച്ച് അക്കൗണ്ട് തുടങ്ങാം. പക്ഷേ 6 മാസത്തിനകം ആധാർ നൽകിയിരിക്കണം. അക്കൗണ്ട് എടുക്കുന്ന സമയത്ത് പാൻ നമ്പർ നൽകാതിരുന്നവർ 2 മാസത്തിനകം നൽകണം. അക്കൗണ്ടിലെ ബാലൻസ് 50,000 രൂപയ്ക്കു മുകളിലാവുകയോ ഒരു മാസത്തെ പണമിടപാട് 10,000 രൂപ കടക്കുകയോ ചെയ്താൽ മാത്രം പാൻ നൽകിയാൽ മതിയാകും. മുൻപ് എല്ലാവർക്കുമിത് ബാധകമായിരുന്നു.

മുതിർന്ന പൗരന്മാർക്കുള്ള നിക്ഷേപ പദ്ധതിയിൽ (എസ്‌സിഎസ്എസ്) നിക്ഷേപിക്കാനുള്ള തുക ഇന്നുമുതൽ ഇരട്ടിയാകുന്നതോടെ 30 ലക്ഷം രൂപ 5 വർഷത്തേക്കു നിക്ഷേപിക്കുന്നയാൾക്കു 3 മാസം കൂടുമ്പോൾ 61,500 രൂപ പലിശ കിട്ടും; മാസം 20,500 രൂപ. 15 ലക്ഷമായിരുന്ന നിക്ഷേപപരിധി ബജറ്റിലാണു 30 ലക്ഷമാക്കിയത്. പ്രതിമാസ വരുമാന പദ്ധതിയിൽ (എംഐഎസ്) വ്യക്തിഗത അക്കൗണ്ടിൽ നിക്ഷേപിക്കാവുന്ന തുക 4.5 ലക്ഷത്തിൽനിന്ന് 9 ലക്ഷമാക്കിയിട്ടുണ്ട്. ജോയിന്റ് അക്കൗണ്ടിൽ 9 ലക്ഷത്തിനു പകരം 15 ലക്ഷം നിക്ഷേപിക്കാം. ഇതനുസരിച്ച് 5 വർഷത്തേക്ക് 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം 9250 രൂപ പലിശ കിട്ടും.

60 വയസ്സ് കഴിഞ്ഞവർക്കും 55 കഴിഞ്ഞ് ജോലിയിൽനിന്നു വിരമിച്ചവർക്കും മുതിർന്ന പൗരന്മാർക്കുള്ള സീനിയർ സിറ്റിസൻസ് സേവിങ് സ്‌കീമിന്റെ ഭാഗമാകാം. മച്യുരിറ്റി കാലയളവ് 5 വർഷം. ഇതു വേണമെങ്കിൽ 3 വർഷം നീട്ടാം. മിനിമം നിക്ഷേപത്തുക 1000 രൂപ.

മഹിള സമ്മാൻ സമ്പാദ്യ പദ്ധതി ഇന്നു മുതൽ

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് മഹിള സമ്മാൻ സേവിങ്‌സ് സർട്ടിഫിക്കറ്റ് എന്ന സമ്പാദ്യപദ്ധതി ആരംഭിച്ചു. 2 ലക്ഷം രൂപ വരെ ഇതിൽ നിക്ഷേപിക്കാം. 2 വർഷം കാലാവധി. 7.5% പലിശനിരക്ക്. പദ്ധതിയുടെ ഭാഗമാകാൻ 2025 മാർച്ച് 31ന് മുൻപ് അപേക്ഷിക്കണം. അപേക്ഷ നൽകുന്നത് വനിതയായിരിക്കണം. പെൺകുട്ടിയാണെങ്കിൽ രക്ഷിതാവിന് അപേക്ഷിക്കാം.

മിനിമം നിക്ഷേപം 1,000 രൂപയാണ്. അക്കൗണ്ട് തുടങ്ങി ഒരുവർഷം പൂർത്തിയായാൽ 45% വരെ തുക പിൻവലിക്കാം. ബാങ്ക് വഴിയോ പോസ്റ്റ് ഓഫിസ് വഴിയോ സ്‌കീമിന്റെ ഭാഗമാകാം. വിവരങ്ങൾക്ക്: .ly/mahilasam

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP