Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീയൊക്കെ ഒരു ആണാണോ.. കാലിൽ വീണ് മന്നിപ്പ് കേൾക്കാതെ വിടമാട്ടോം... അതുവരേയ്ക്കും ഉണ്ണാവ്രതം.. മൊത്തം പെണ്ണുങ്ങളേയും അപമാനിക്കാൻ അവനെന്ത് അധികാരം; മന്ത്രി മണി രാജിവയ്ക്കണമെന്ന് പ്രഖ്യാപിച്ച് മൂന്നാർ ടൗണിൽ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും സംഘവും സമരം തുടങ്ങി; മൂന്നാറിലെ പെൺകൂട്ടായ്മയുടെ ചൂടറിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തലവേദന മണിയുടെ വാചകമടിയോടെ പിണറായി സർക്കാർ ചോദിച്ചുവാങ്ങുമ്പോൾ

നീയൊക്കെ ഒരു ആണാണോ.. കാലിൽ വീണ് മന്നിപ്പ് കേൾക്കാതെ വിടമാട്ടോം... അതുവരേയ്ക്കും ഉണ്ണാവ്രതം.. മൊത്തം പെണ്ണുങ്ങളേയും അപമാനിക്കാൻ അവനെന്ത് അധികാരം; മന്ത്രി മണി രാജിവയ്ക്കണമെന്ന്  പ്രഖ്യാപിച്ച് മൂന്നാർ ടൗണിൽ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും സംഘവും സമരം തുടങ്ങി; മൂന്നാറിലെ പെൺകൂട്ടായ്മയുടെ ചൂടറിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തലവേദന മണിയുടെ വാചകമടിയോടെ പിണറായി സർക്കാർ ചോദിച്ചുവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദേവികുളം: കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുന്നാറിനെ പിടിച്ചുകുലുക്കി പെമ്പിളൈ ഒരുമൈ എന്ന സംഘടനയുടെ സമരം ജനശ്രദ്ധയാകർഷിക്കുന്നത്. അന്ന് ഉമ്മൻ ചാണ്ടി സർക്കാരിന് എങ്ങനെ നേരിടണമെന്നുപോലും അറിയാത്തവിധം വളർന്ന സ്ത്രീശക്തിയുടെ സംഘടിതസമരം ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു. ഒരു രാഷ്ട്രീയ കക്ഷികളേയും അടുപ്പിക്കാതെ നടത്തിയ സമരത്തിൽ ആവശ്യപ്പെട്ട കാര്യങ്ങൾ നേടിയെടുത്താണ് പെമ്പിളൈ ഒരുമൈ സമരം അവസാനിപ്പിച്ചത്.

ഇന്നലെ മൂന്നാറിലെ കയ്യേറ്റം വിഷയത്തിൽ ദേവികുളം സബ്കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയിലേക്ക് അയക്കണമെന്ന് പ്രസംഗിച്ച് മുന്നിലിരുന്ന സഖാക്കളെ ആവേശം കൊള്ളിച്ച മന്ത്രി എംഎം മണി അടിമാലി അറുപതേക്കറിൽ നടത്തിയ പ്രസംഗം പെമ്പിളൈ ഒരുമയ്‌ക്കെതിരെ ആയിരുന്നു. ഇവിടെയും മണിയാശാൻ കുപ്രസിദ്ധമായ വാചകമടി തുടർന്നതാണ് ഇപ്പോൾ വിനയായത്. ഇതോടെ 'അവനെ വിടമാട്ടോം' എന്ന് പ്രഖ്യാപിച്ച് പെമ്പിളൈ ഒരുമൈ രംഗത്തെത്തുകയാണ്. സ്ത്രീകളെ മൊത്തം അപമാനിക്കുന്ന തരത്തിൽ അവിടെ കാട്ടിലായിരുന്നു പരിപാടിയെന്ന് പറഞ്ഞായിരുന്നു മണിയുടെ പ്രസംഗം.

നീയൊക്കെ ഒരു ആണാണോ.. കാലിൽ വീണ് മന്നിപ്പ് കേൾക്കാതെ വിടമാട്ടോം... അതുവരേയ്ക്കും ഉണ്ണാവ്രതം.. മൊത്തം പെണ്ണുങ്ങളേയും അപമാനിക്കാൻ അവനെന്ത് അധികാരം ഇത്തരത്തിൽ പെണ്ണുങ്ങളെ അപമാനിച്ച മന്ത്രി ഒരു ആണാണോ.. ത്ഫൂ.. എന്ന് ചീത്തവിളിച്ചുകൊണ്ടാണ് ഗോമതി പ്രതികരിച്ചത്. മന്ത്രി മണി രാജിവയ്ക്കണമെന്ന് പ്രഖ്യാപിച്ച് മൂന്നാർ ടൗണിൽ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും സംഘവും മൂന്നാറിൽ സമരം തുടങ്ങിയിരിക്കുകയാണിപ്പോൾ.

ഇതോടെ മൂന്നാറിലെ പെൺകൂട്ടായ്മയുടെ ചൂടറിഞ്ഞ യുഡിഎഫ് സർക്കാരിന്റെ തലവേദന മണിയുടെ വാചകമടിയോടെ പിണറായി സർക്കാർ ചോദിച്ചുവാങ്ങുകയാണ്. കാലിൽ വീണ് മാപ്പുപറയുന്നതുവരെ സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് തോട്ടംതൊഴിലാളികൾ സമരരംഗത്തിറങ്ങിയിരിക്കുകയാണ് മൂന്നാറിൽ. ഉച്ചയോടെ മൂന്നാർ ടൗണിൽ പ്രകടനവും സമരവും ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ പേർ എത്തിക്കൊണ്ടിരിക്കുകയാണ് സമരരംഗത്തേക്ക് എന്നാണ് സൂചന.

അടിമാലി ഇരുപതേക്കറിൽ നടത്തിയ പ്രസംഗത്തിൽ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയെ അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു മന്ത്ര്ിയുടെ വാചകമടി. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നായിരുന്നു മണിയുടെ പരാമർശം. വി.എസിന്റെ കാലത്ത് മൂന്നാർ ഒഴിപ്പക്കലിനെത്തിയ കെ.സുരേഷ്‌കുമാറിനെതിരെയും രൂക്ഷമായ വിമർശനങ്ങൾ അദ്ദേഹം അഴിച്ചുവിട്ടു. സുരേഷ് കുമാർ വെറും കള്ളുകുടിയനാണ്.

മൂന്നാർ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാർ അവിടെ ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കൊപ്പം മദ്യപാനമായിരുന്നു പരിപാടി. കെയ്സ് കണക്കിനായിരുന്നു ബ്രാൻഡി. സകല പണിയുമുണ്ടായിരുന്നു. കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നത്. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഒരു ഡിവൈഎസ്‌പിയുണ്ടായിരുന്നു. എല്ലാരും കൂടിയായിരുന്നു പരിപാടി-മണി പറഞ്ഞു. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.

ഇതോടെ പെമ്പിളൈ ഒരുമൈ ശക്തമായ സമരത്തിനിറങ്ങുകയാണ് മൂന്നാറിൽ. മന്ത്രി മണി മാപ്പുപറയുംവരെ നിരാഹാര സമരമിരിക്കുമെന്നും ഇന്നുതന്നെ മൂന്നാർ പഴയ റോഡിൽ ഉപരോധ സമരം തുടങ്ങുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ് അവർ. മന്ത്രി ഞങ്ങളെയല്ല, എല്ലാ പെണ്ണുങ്ങളേയുമാണ് അപമാനിച്ചത്. വിടമാട്ടോം.. മണി മന്നിപ്പു കേക്കാമെ വിടമാട്ടോം എന്ന പ്രഖ്യാപനവുമായി ഒരുമൈ നേതാവ് ഗോമതിയും പ്രതികരിച്ചുകഴിഞ്ഞു.

ഞങ്ങളെ അപമാനിക്കാൻ അവനെന്ത് അധികാരമെന്ന് ചോദിച്ചാണ് ഇപ്പോൾ മണിക്കെതിരെ നിശിത ഭാഷയിൽ പെമ്പിളൈ ഒരുമൈ നേതാക്കൾ പ്രതികരിച്ചിട്ടുള്ളത്. ഇതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വി എസ് അച്യുതാനന്ദൻ ഉൾപ്പെടെ ചെന്ന് സമാശ്വസിപ്പിച്ച ശേഷം മാത്രം സമരത്തിൽ നിന്ന് പിന്തിരിയുകയും മറ്റൊരു നേതാവിനേപ്പോലും അങ്ങോട്ട് അടുപ്പിക്കാതിരിക്കുകയും ചെയ്ത പെമ്പിളൈ ഒരുമൈയുടെ സമരച്ചൂട് ഈ സർക്കാരും നേരിടേണ്ട സാഹചര്യമാണ് മണിയുടെ വിവാദ പ്രസംഗത്തിലൂടെ ഉണ്ടായിരിക്കുന്നത്.

അന്നും രാജേന്ദ്രൻ എംഎൽഎയെ ഉൾപ്പെടെ തള്ളിപ്പറഞ്ഞാണ് പെമ്പിളൈ ഒരുമൈ സമരം ചെയ്തത്. ഇടുക്കിയിലെ ഒരു നേതാവിനേയും അവർ അടുപ്പിച്ചില്ല. ഇതിന്റെ രോഷം ഇപ്പോൾ മന്ത്രിയായതിന് പിന്നാലെ മണി പ്രസംഗിച്ച് തീർക്കുകയായിരുന്നുവെന്ന വാദമാണ് ഉയരുന്നത്. തമിഴ്‌തൊഴിലാളികളുടെ ശക്തമായ സാന്നിധ്യമുള്ള ഇടുക്കിയിൽ സിപിഎമ്മിന് വലിയ ക്ഷീണമായി മാറും പെമ്പിളൈ ഒരുമയുടെ സമരമെന്ന സൂചനകളാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP