Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സമരം പൊളിക്കാൻ സി.പി.എം നേതാക്കൾ കാട്ടിയ അമിതാവേശം വിനയായി; അടിച്ചു പിരിയലിന്റെ വക്കിൽ എത്തിയ ആം ആദ്മിയും പെമ്പിളൈ ഒരുമയും ഒരുമയിലേക്ക്; പന്തൽ പൊളിച്ചതിന് സി.പി.എം പ്രവർത്തകർക്കെതിരെ കേസ് എടുത്തതോടെ പണം കിട്ടാത്ത കോൺട്രാക്ടറുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം പൊളിഞ്ഞു

സമരം പൊളിക്കാൻ സി.പി.എം നേതാക്കൾ കാട്ടിയ അമിതാവേശം വിനയായി; അടിച്ചു പിരിയലിന്റെ വക്കിൽ എത്തിയ ആം ആദ്മിയും പെമ്പിളൈ ഒരുമയും ഒരുമയിലേക്ക്; പന്തൽ പൊളിച്ചതിന് സി.പി.എം പ്രവർത്തകർക്കെതിരെ കേസ് എടുത്തതോടെ പണം കിട്ടാത്ത കോൺട്രാക്ടറുടെ തലയിൽ കെട്ടിവെക്കാനുള്ള നീക്കം പൊളിഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മൂന്നാറിൽ മന്ത്രി എംഎം മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം പരിഹാരാമാകാതെ ഇനിയും നീണ്ടു പോകുകയാണ്. വിഷയത്തിന്റെ ചൂട് ആറിയതോട മാധ്യമങ്ങൽ പോലും പതിയെ സമരത്തെ കൈവിട്ടിരിക്കയായിരുന്നു. എന്നാൽ, സമരം പൊളിക്കാൻ വേണ്ടി സി.പി.എം പ്രവർത്തകർ കാട്ടിയ അമിതാവേശം വിനയായതോടെ സമരം വീണ്ടും ശക്തിപ്രാപിക്കുകയാണ്. ആം ആദ്മി പാർട്ടിയുമായി ഇടയ്ക്ക് പിണങ്ങിയ പെമ്പിളൈ ഒരുമ പ്രവർത്തകർ ഇപ്പോൾ വീണ്ടും ശക്തമായ സമരത്തിലാണ്. ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമരപന്തലിൽ എത്തി സഹായങ്ങൾ വാഗ്ദാനം ചെയ്തു.

പെമ്പിളൈ ഒരുമൈയും ആം ആദ്മി പാർട്ടിയും തമ്മിൽ തർക്കം മുതലെടുത്ത് സമരം തകർക്കാൻ സിപിഎമ്മാണ് ശ്രമം നടത്തിയത്. ഈ നീക്കം കയ്യോടെ പാളുകയും ചെയ്തു. പന്തൽ പൊളിക്കാൻ സി.പി.എം പ്രവർത്തകർ എത്തിയതോടെ ആം ആദ്മിക്കും പെമ്പിളൈ ഒരുമൈയ്ക്കുമിടയിലെ തർക്കവും തീർന്നു. ഇത് സിപിഎമ്മിന് തന്നെ തിരിച്ചടിയായി.

സമരത്തെ പിന്തുണച്ച് ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ.നീലകണ്ഠൻ നിരാഹാരം തുടങ്ങിയപ്പോൾ തന്നെ പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയും കൂട്ടരും എതിർപ്പ് അറിയിച്ചിരുന്നു. സമരം രണ്ടു ദിവസം പിന്നിട്ടപ്പോൾ സമരത്തിന്റെ മുഖമായി നീലകണ്ഠൻ മാറി. ഇതോടെ ഉടൻ തന്നെ നിരാഹാരം അവസാനിപ്പിക്കാൻ പെമ്പിളൈ ഒരുമൈ നീലകണ്ഠനോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ആം ആദ്മി പാർട്ടിയെ പരസ്യമായി തള്ളിപ്പറയുമെന്നും ഗോമതിയും സംഘവും നിലപാടെടുത്തു. തുടർന്ന് ഇരുസംഘടനകളും തമ്മിൽ ഉണ്ടായ ഒത്തുതീർപ്പനുസരിച്ചാണ് നീലകണ്ഠൻ നിരാഹാരം അവസാനിപ്പിച്ച് ആശുപത്രിയിലേക്കു പോയതും.

നീലകണ്ഠൻ ആശുപത്രിയിലേക്കു പോയ ഉടനെ ആം ആദ്മി പാർട്ടിയുടെ വനിതാ നേതാവ് റാണി ആന്റോ സമരപ്പന്തലിൽ നിരാഹാരം ആരംഭിച്ചു. ഇതിനെ ഗോമതിയും കൗസല്യയും എതിർത്തു. രൂക്ഷമായ വാക്കേറ്റവുമുണ്ടായി. ഈ സമയത്താണു സി.പി.എം പ്രവർത്തകർ സമരപ്പന്തലിലേക്കെത്തി പന്തൽ പൊളിച്ചു നീക്കാൻ നോക്കിയത്. ഇതോടെ അതുവരെ തർക്കിച്ചു നിന്ന ആം ആദ്മിയും പെമ്പിളൈ ഒരുമൈയും സിപിഎമ്മിനെതിരെ തിരിഞ്ഞു. പെമ്പിളൈ ഒരുമൈയും ആം ആദ്മിയും തമ്മിലുള്ള തർക്കംമൂലം ദുർബലമാകേണ്ടിയിരുന്ന സമരം മൂന്നാറിലെ പാർട്ടിക്കാർ ഇടപെട്ട് വീണ്ടും ശക്തമാക്കിയെന്ന അഭിപ്രായമാണു സി.പി.എം ജില്ലാ നേതൃത്വത്തിന്. പന്തൽ പൊളിക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പാർട്ടി നടപടിയെടുത്തേക്കുമെന്നു സൂചനയുണ്ട്.

എന്നാൽ പന്തൽ പൊളിച്ചത് കരാറുകാരനാണെന്നും മറ്റും പറഞ്ഞ് വ്യാപകമായ തോതിൽ കുപ്രചരണം നടത്തിയിരുന്നു സി.പി.എം. പന്തലിന്റെ പണം കൊടുക്കാത്തതിന്റെ പേരിലാണ് പന്തൽ പൊളിച്ചതെന്നായിരുന്നു സി.പി.എം പ്രചരണം. എന്നാൽ. ഇത് പച്ചക്കള്ളമാണെന്ന് സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതോടെ വ്യക്തമായി. ഇതോട സി.പി.എം കള്ളപ്രചരണം നടത്തുന്നുവെന്ന് കൂടുതൽ ബോധ്യമാകുകയും ചെയ്തു.

പെമ്പിളൈ ഒരുമൈ സമരപ്പന്തൽ പൊളിച്ചുമാറ്റാൻ ശ്രമിച്ച സംഭവത്തിൽ സി.പി.എം മൂന്നാർ ഏരിയാ കമ്മിറ്റി അംഗം മാരിയപ്പൻ, പാർട്ടി പ്രവർത്തകരായ ജി.സോജൻ, ബാലചന്ദ്രൻ, അബ്ബാസ് തുടങ്ങി ഏഴു സി.പി.എം പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന 13 പേർക്കെതിരെയും കേസെടുത്തതായി മൂന്നാർ സിഐ: സാം ജോസ് പറഞ്ഞു. സമരക്കാരിലൊരാളുടെ മൊബൈൽ ഫോൺ കാണാതായ സംഭവത്തിലും ഇവർക്കെതിരെ കേസ് ഉണ്ട്. പന്തൽ പൊളിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎമ്മിനു ബന്ധമില്ലെന്നും പന്തലുടമയാണു പന്തൽ പൊളിക്കണമെന്ന ആവശ്യവുമായി എത്തിയതെന്നും സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ പന്തൽ വാടകയ്ക്കു നൽകിയ അബ്ബാസും സി.പി.എം പ്രവർത്തകനാണ്. മൂന്നാർ പൊലീസിന്റെ പ്രതിപ്പട്ടികയിൽ അബ്ബാസിന്റെ പേരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP