Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ള ഗൗണിൽ സുന്ദരിയായി പേളി; കറുപ്പ് സ്യുട്ടിൽ തിളങ്ങി ശ്രീനി; എല്ലാവരും വ്യാജമെന്ന് പറഞ്ഞ തങ്ങളുടെ പ്രണയം സത്യമെന്ന് തെളിയിച്ച് താരജോഡികൾ ഒന്നായി; ഒമ്പതുമാസത്തെ പ്രണയസാഫല്യമായി പേളി മാണിക്ക് ശ്രീനിഷ് അരവിന്ദ് മിന്നുകെട്ടി; ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ താരജോഡികളുടെ വിവാഹത്തിന് സെലിബ്രിറ്റികളുടെ നീണ്ട നിര; നെടുമ്പാശേരി കൺവൻഷൻ സെന്ററിൽ സത്കാരവും

വെള്ള ഗൗണിൽ സുന്ദരിയായി പേളി; കറുപ്പ് സ്യുട്ടിൽ തിളങ്ങി ശ്രീനി; എല്ലാവരും വ്യാജമെന്ന് പറഞ്ഞ തങ്ങളുടെ പ്രണയം സത്യമെന്ന് തെളിയിച്ച് താരജോഡികൾ ഒന്നായി; ഒമ്പതുമാസത്തെ പ്രണയസാഫല്യമായി പേളി മാണിക്ക് ശ്രീനിഷ് അരവിന്ദ് മിന്നുകെട്ടി; ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ താരജോഡികളുടെ വിവാഹത്തിന് സെലിബ്രിറ്റികളുടെ നീണ്ട നിര; നെടുമ്പാശേരി കൺവൻഷൻ സെന്ററിൽ സത്കാരവും

എം എസ് ശംഭു

 കൊച്ചി: ഏഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങളാണ് ടെലിവിഷൻ അവതാരക പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ഇവർ പ്രണയത്തിലായ ബിഗ്ബോസ് ഷോയ്ക്കുള്ളിൽ നിന്നും പോലും ഇരുവരുടെയും പ്രണയം വ്യാജമാണെന്നും ഷോയിൽ ജയിക്കാനാണെന്നും ആരോപണം ഉയർന്നെങ്കിലും ഇന്ന് വൈകുന്നേരം വിവാഹിതരായി ഇവർ തങ്ങളുടെ പ്രണയം സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ്. ഇന്ന് വൈകുന്നേരം ആലുവയിലെ പള്ളിയിലും തുടർന്ന് നെടുമ്പാശേരിയിലെ കൺവെൻഷൻ സെന്ററിലുമായിട്ടാണ് പേളിയുടെയും ശ്രീനിയുടെയും വിവാഹവും സത്കാരവും നടന്നത്. എട്ടാം തീയതി പാലക്കാട്ട് ശ്രീനിയുടെ നാട്ടിൽ ഹിന്ദു ആചാരപ്രകാരവും കല്യാണം നടക്കും.

ബിഗ്ബോസ് മലയാളം ആദ്യ പതിപ്പിനൊപ്പം തന്നെയാണ് പേളിയും ശ്രീനിയും ഹിറ്റായത്. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച ഷോയിലെ മത്സരാർഥികളായിരുന്നു ഇരുവരും. എന്നാൽ ദിവസങ്ങൾ പിന്നിട്ടതോടെ ഇരുവരും അടുത്തു. ആഗസ്റ്റിൽ ഇരുവരും പ്രണയത്തിലായി. ഇതിന് പിന്നാലെ ഷോയിൽ വിജയിക്കാനായി ഇവർ പ്രണയം അഭിനയിക്കുകയാണെന്ന് ഷോയിലെ സഹമത്സരാർഥികൾ തന്നെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എങ്കിലും പേളിഷ് എന്ന പേരിൽ താരങ്ങളുടെ പ്രണയം ആരാധകർ ഏറ്റെടുത്തു. എന്നാൽ ഷോ അവസാനിച്ച ശേഷവും ഇവർ പ്രണയം തുടർന്നു. വീട്ടുകാരും പ്രണയത്തിന് പച്ചകൊടി കാണിച്ചതോടെ പിന്നീട് ഒരുനാൾ ആരാധകർ കണ്ടത് ഇവരുടെ നിശ്ചയചിത്രങ്ങളായിരുന്നു. അധികം ആരെയും അറിയിച്ചില്ലെങ്കിലും നിശ്ചയം ആഡംബരപൂർണമായിട്ടാണ് നടത്തിയത്. ഇതിന് പിന്നാലെ ഇവരുടെ കല്യാണം ഉറപ്പിച്ച വാർത്തയുമെത്തി. മെയ്‌ 5, 8 തീയതികളിലായിട്ടാണ് ഇവരുടെ വിവാഹവും സത്കാരങ്ങളും നടക്കുന്നത് എന്നാണ് വാർത്തയെത്തിയത്.

മിന്നുകെട്ട് ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് പള്ളിയിൽ നടത്തിയ ശേഷമാണ് സിയാൽ കൺവെൻഷൻ സെന്ററിൽ ഇപ്പോൾ വിവാഹ ആഘോഷം നടക്കുന്നത്. വെള്ള ഗൗണിൽ സുന്ദരിയായി പേളി വിവാഹത്തിനെത്തിയപ്പോൾ കറുപ്പ് സ്യുട്ടിലാണ് ശ്രീനിയെത്തിയത്. വിവാഹം കഴിഞ്ഞ ശേഷം സിയാലിൽ ഇപ്പോൾ നടക്കുന്ന റിസപ്ഷനിൽ ആയിരത്തോളം പേരാണ് ചടങ്ങിന് എത്തിയിരിക്കുന്നത്. മലബാർ സ്പെഷ്യൽ ഭക്ഷണമാണ് അതിഥികൾക്കായി ഒരുക്കുന്നത്. എല്ലാവരും വ്യാജമാണെന്ന് പറഞ്ഞ തങ്ങളുടെ പ്രണയം യാഥാർഥമായ സന്തോഷത്തിലാണ് പേളിയും ശ്രീനിയും സത്കാരവേദിയിലേക്ക് എത്തിയത്.

കല്യാണത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ് എത്തിയതെങ്കിലും സിയാലിലെ സൽക്കാരവേദിയിൽ പേളിഷ് ആർമിക്കാരും സുഹൃത്തുകളുമാണ് എത്തുന്നത്. അതേസമയം ഇന്നലെ നടന്ന പേളിയുടെ ഹൽദിയയുടെ ചിത്രങ്ങളും ബ്രൈഡൽ ഷവർ ചിത്രങ്ങളും പുറത്തുവന്നത് വൈറലായി മാറുകയാണ്. കൂട്ടുകാരികൾക്കൊപ്പം കടൽതീരത്തുള്ള റിസോർട്ടിലായിരുന്നു പേളി ബ്രൈഡൽഷവർ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ആട്ടവും പാട്ടുമൊക്കെയായിട്ടാണ് കൂട്ടുകാർ ഇന്നലെ പേളിയുടെ ഹൽദി ആലുവയിലെ വീട്ടിൽ ആഘോഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP