Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്രിസ്ത്യൻ വധുവായി പള്ളിയിൽ തിളങ്ങിയ പേളി മാണി കസവു സാരിയിൽ ഹിന്ദു വധുവായി മിന്നിത്തിളങ്ങി; റെഡ് ചില്ലിയും സ്വർണവർണവും ഉൾപെടുന്ന ഡബിൾ ഷേഡ് കാഞ്ചിപുരം പട്ടുസാരിയിൽ പേളി അതിസുന്ദരിയെന്ന് ആരാധകർ; കസവുമുണ്ടും ഷർട്ടും അണിഞ്ഞ് നാടൻ വരനായി ശ്രീനിഷ്; അതിഥികൾക്കായി ഒരുക്കിയത് 25 കൂട്ടം കറികളും രണ്ടുകൂട്ടം പായസവും അടങ്ങിയ സദ്യ; പേളിഷ് വിവാഹത്തിന്റെ രണ്ടാം എപ്പിസോഡ് പാലക്കാട്ടെ ഓഡിറ്റോറിയത്തിൽ നടന്നത് ഇങ്ങനെ

ക്രിസ്ത്യൻ വധുവായി പള്ളിയിൽ തിളങ്ങിയ പേളി മാണി കസവു സാരിയിൽ ഹിന്ദു വധുവായി മിന്നിത്തിളങ്ങി; റെഡ് ചില്ലിയും സ്വർണവർണവും ഉൾപെടുന്ന ഡബിൾ ഷേഡ് കാഞ്ചിപുരം പട്ടുസാരിയിൽ പേളി അതിസുന്ദരിയെന്ന് ആരാധകർ; കസവുമുണ്ടും ഷർട്ടും അണിഞ്ഞ് നാടൻ വരനായി ശ്രീനിഷ്; അതിഥികൾക്കായി ഒരുക്കിയത് 25 കൂട്ടം കറികളും രണ്ടുകൂട്ടം പായസവും അടങ്ങിയ സദ്യ; പേളിഷ് വിവാഹത്തിന്റെ രണ്ടാം എപ്പിസോഡ് പാലക്കാട്ടെ ഓഡിറ്റോറിയത്തിൽ നടന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ബിഗ്‌ബോസിലെ പ്രണയജോഡികളായിരുന്ന പേളി മാണിയുടെ ശ്രീനിഷ് അരവിന്ദും ക്രിസ്ത്യൻ ആചാരപ്രകാരം ഞായറാഴ്ചയാണ് വിവാഹിതരായത്. ഇന്ന് ശ്രീനിയുടെ സ്വദേശമായ പാലക്കാട് ഹിന്ദു ആചാരപ്രകാരം ഇപ്പോൾ വീണ്ടും ഇവർ വിവാഹിതർ ആയിരിക്കുകയാണ്. ക്രിസ്ത്യൻ വധുവായി തിളങ്ങിയ പേളി ഇന്ന് ഹിന്ദു വധുവായി അണിഞ്ഞൊരുങ്ങിയാണ് ആരാധകരെ അമ്പരപ്പിച്ചത്. ലളിതമായിരുന്നു പാലക്കാട്ടെ വിവാഹച്ചടങ്ങുകൾ. കാരക്കുറിശിയിലെ അമ്മു ഓഡിറ്റോറിയത്തിലാണ് ഇവരുടെ വിവാഹം നടന്നത്.

25ൽ അധികം കറികളും രണ്ടുകൂട്ടം പായസവുമുൾപെടെയുള്ള സദ്യയാണ് അതിഥികൾക്കായി തയ്യാറാക്കിയത്. സാരിയും ആഭരണങ്ങളും ധരിച്ച് വധുവായി അണിഞ്ഞൊരുങ്ങി പേളി എത്തിയപ്പോൾ കസവ് കുർത്തയും മുണ്ടുമാണ് ശ്രിനീ ധരിച്ചത്. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് വരനെയും വധുവിനെയും ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. പിന്നീട് നിറഞ്ഞ അതിഥികളുടെ സാന്നിധ്യത്തിൽ ശ്രീനിഷ് പേളിക്ക് താലി ചാർത്തി. പിന്നീട് പരസ്പരം പൂമാലയുംമിട്ട് ശ്രീനി പേളിയുടെ കൈ പിടിച്ചു.

റെഡ് ചില്ലി നിറത്തിൽ സ്വർണവർണവും ഉൾപെടുന്ന ഡബിൾ ഷേഡ് പട്ടുസാരിയാണ് പേളി കല്യാണത്തിനായി തെരെഞ്ഞെടുത്തത്. ശ്രീനിഷ് ആകട്ടെ കസവ് കുർത്തയും മുണ്ടുമാണ് ധരിച്ചത്. വളരെ ലളിതമായ രീതിയിലാണ് പേളി ഒരുങ്ങിയത്. സ്വർണമൊന്നും അധികം അണിയാതെ നെക്ലസിനൊപ്പം ഒരു കല്ലുവച്ച മാല മാത്രമാണ് താരം ആഭരണമെന്ന നിലയിൽ ധരിച്ചത്. ഇരുകൈകളിലാകട്ടെ പച്ച കുപ്പിവളകളും. അൽപമെങ്കിലും ആഡംബരം എന്നു പറയാനുണ്ടായിരുന്നത് നെറ്റിച്ചുട്ടിയും അരപട്ടയും മാത്രമാണ്.

കൈകളിൽ മൈലാഞ്ചി അണിഞ്ഞ പേളി മുടി പിന്നിയിട്ട് മുല്ലപൂ ചൂടിയിരുന്നു. പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്് രഞ്ജുവാണ് പേളിയെ വധുവായി അണിയിച്ചൊരുക്കിയത്. അതേസമയം പേളിയുടെ കല്യാണസാരിയിലെ സർപ്രൈസാണ് ഇപ്പോൾ വൈറലാകുന്നത്. പേളിയുടെയും ശ്രീനിയുടെയും ചിത്രം മുന്താണിയിൽ തുന്നിചേർത്ത് പ്രത്യേകം തയ്യാറാക്കിയ സാരിയായിരുന്നു പേളി കല്യാണത്തിന് ധരിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. കല്യാണത്തിന് ശ്രീനിയുടെയും പേളിയുടെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു.

ബിഗ്ബോസ് ഹൗസിൽ എത്തി പ്രണയത്തിലായ ദമ്പതികളാണ് പേളിയും ശ്രീനിഷും. ബിഗ്ബോസ് ഹൗസിൽ എത്തുമ്പോൾ തികച്ചും അപരിചിതരായിരുന്നവർ പിന്നീട് സുഹൃത്തുകളായി സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. അതേസമയം ബിഗ്ബോസ് ഹൗസിൽ പേളിയുടെ ആദ്യ സൗഹൃദം അരിസ്റ്റോ സുരേഷുമായിട്ടായിരുന്നു. എപ്പോഴും പേളിയെ സ്നേഹിച്ചിരുന്ന അരിസ്റ്റോ കൊച്ചിയിൽ നടന്ന ഇവരുടെ വിവാഹത്തിലും ഇപ്പോൾ പാലക്കാട്ടെ വിവാഹത്തിലും പങ്കെടുത്തു. പാലക്കാട്ടെത്തിയ ഏക ബിഗ്ബോസ് താരവും സുരേഷായിരുന്നു.

ബിഗ്ബോസ് ഹൗസിൽ വീട്ടുകാരെ ഒരുപാട് മിസ് ചെയ്ത മത്സരാർഥിയായിരുന്നു പേളി. മമ്മിയെ കാണണമെന്ന് പറഞ്ഞ് കരഞ്ഞ പേളിയോട് ' ഈ വീട്ടിൽ ഞാനാണ് നിന്റെ മമ്മി'യെന്ന് പറഞ്ഞാണ് അരിസ്റ്റോ സുരേഷ് ആശ്വസിപ്പിച്ചത്. എല്ലാകാര്യത്തിനും സുരേഷ് പിന്തുണയോടെ ഒപ്പം നിന്നിരുന്നു. ഇതിനിടയിലേക്കാണ് ശ്രീനി മാസ് എൻട്രി നടത്തിയത്. പിന്നീട് പേളിയും ശ്രീനിയും അടുത്തെങ്കിലും സുരേഷുമായി ഇവർ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. കൊച്ചിയിൽ നടന്ന വിവാഹച്ചടങ്ങിലും മറ്റുള്ളവർക്കൊപ്പം സുരേഷ് എത്തിയിരുന്നു. ഇപ്പോൾ പാലക്കാട്ടും വധൂവരന്മാർക്ക് ആശീർവാദവുമായി സുരേഷ് എത്തി. പേളി ശ്രീനി വിവാഹത്തിനെത്തിയ സുരേഷ് ദമ്പതികൾക്ക് അപ്രതീക്ഷിത സമ്മാനമായി പാട്ടും പാട്ടിയാണ് വേദി വിട്ടത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP