'പി.സി.ജോർജ് ഉച്ചയോടെ വീട്ടിൽനിന്നു പോയതാണ്; ബന്ധുവീടുകളിലും പരിശോധന നടത്തി; ഫോൺ സ്വിച്ച് ഓഫാണ്; ടവർ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ല; ഉച്ചയ്ക്ക് വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു'; ഒളിവിലെന്ന് പൊലീസ്; എന്തിനാണ് ഈ ഷോ ഓഫ് എന്ന് ഷോൺ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ
പൂഞ്ഞാർ: വെണ്ണല വിദ്വേഷപ്രസംഗക്കേസുമായി ബന്ധപ്പെട്ട് പിസി ജോർജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും വ്യക്തമായ വിവരം ലഭിക്കാതെ പൊലീസ്. മുൻ എംഎൽഎ പി.സി.ജോർജ് ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ജോർജിനെ അന്വേഷിച്ച് കൊച്ചിയിൽനിന്നുള്ള പൊലീസ് സംഘം ഈരാറ്റുപേട്ടയിലെ വീട്ടിൽ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. പി.സി. ജോർജിനെ ഫോണിലും ബന്ധപ്പെടാനാകുന്നില്ലെന്ന് മട്ടാഞ്ചേരി എസിപി എ.ജി.രവീന്ദ്രനാഥ് പറഞ്ഞു.
'പി.സി.ജോർജ് ഉച്ചയോടെ വീട്ടിൽനിന്നു പോയതാണ്. ബന്ധുവീടുകളിലും പരിശോധന നടത്തി. ജോർജിന്റെ ഫോൺ സ്വിച്ച് ഓഫാണ്. ടവർ ലൊക്കേഷൻ കണ്ടെത്താനാകുന്നില്ല. പി.സി.ജോർജ് ഉച്ചയ്ക്കു വീട്ടിൽനിന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. കൂടുതൽ സ്ഥലങ്ങളിൽ പരിശോധന നടത്തും.' എസിപി പറഞ്ഞു.
വെണ്ണല വിദ്വേഷപ്രസംഗക്കേസിൽ പി.സി.ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുൻ എംഎൽഎ-യെ തേടി ഈരാറ്റുപേട്ടയിലെ വീട്ടിൽ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയത്. പിസി ജോർജിനെ തേടി വീട്ടിലെത്തിയ പൊലീസിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. ഫോണിലും ലഭിക്കുന്നില്ലെന്നാണ് വിവരം.എന്നാൽ എംഎൽഎ ഒളിവിൽ പോയതായാണ് സൂചന.
അതേ സമയം നടക്കുന്നത് പൊലീസിന്റെ നീക്കമല്ലെന്നും പിണറായിയുടെ ഭാഗത്ത് നിന്നുള്ള നീക്കമാണെന്നും ആരോപിച്ച് മകൻ ഷോൺ ജോർജ് രംഗത്തെത്തി. എന്തിനാണ് ഇത്തരത്തിൽ ഒരു ഷോ ഓഫ് എന്നും ഷോൺ ജോർജ് ചോദിച്ചു.
കേസിന്റെ പരിധിയിലെ ഉദ്യോഗസ്ഥനായ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ നേരത്തെ അറിയിച്ചത് അറസ്റ്റ് ചെയ്യില്ല എന്നായിരുന്നു. ജാമ്യത്തിന്റെ പരിഗണന കൂടി നോക്കിയിട്ടേ അറസ്റ്റ് ചെയ്യൂ എന്ന് പറഞ്ഞതിന് ശേഷമാണ് ഇത്തരത്തിൽ ഒരു നീക്കം. ഇത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കമല്ല, പിണറായിയുടെ നീക്കമാണ്. അത് അനുസരിക്കാൻ പിണറായിയുടെ ശമ്പളക്കാരൻ അല്ലാല്ലോ. സർക്കാരിന്റെ ഭാഗത്ത് നിന്നും പൊലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലെങ്കിൽ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് നീതി കിട്ടുമോ എന്നാണ് നോക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിസി ജോർജിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് എത്തിയത്. തിരുവനന്തപുരത്ത് പിസി ജോർജിനെതിരെ കേസെടുത്ത ഘട്ടത്തിൽ പോലും ഇദ്ദേഹം ഈരാറ്റുപേട്ടയിൽ എത്തിയിരുന്നില്ല. അഞ്ച് മണിയോടെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെത്തിയത്. കുടുംബാംഗങ്ങളുമായി പൊലീസ് സംസാരിച്ചു. ഇവിടെ പിസി ജോർജിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.
പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് തള്ളിയിരുന്നു. ഉത്തരവിനെതിരെ തിങ്കളാഴ്ച്ച ഹൈക്കോടതിയെ സമീപിക്കാനാണ് പി സി ജോർജിന്റെ തീരുമാനം. വെണ്ണല പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും കേസിന് പിന്നിൽ രാഷ്ടീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും അറിയിക്കുക. മതിവിദ്വേഷം വളർത്തുന്ന രീതിയിലും പൊതു സൗഹാർദം തകർക്കുന്ന രീതിയിലും പ്രസംഗിച്ചെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. എന്നാൽ ഇത്തരത്തിലൊരു വിദ്വേഷ പ്രസംഗം ആദ്യത്തേതല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കൂടി പരിഗണിച്ചാണ് എറണാകുളം ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസെന്നുമാണ് പി സി ജോർജിന്റെ നിലപാട്. എന്നാൽ തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഢലക്ഷ്യങ്ങളോടെ മനഃപൂർവമാണെന്നാണ് സർക്കാർ നിലപാട് എടുത്തത്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് എറണാകുളം സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- നിറഗർഭിണിയായ ഭാര്യയുടെ ബാപ്പ മീൻകടയിലെ സഹായി; കല്യാണ ഓഡിറ്റോറിയത്തിലെ ക്ലീനറായ ഉമ്മ; വീട്ടിലെ കഷ്ടത മുതലെടുത്തത് ചെന്നൈയിലെ ബന്ധു; വിവാഹം നടത്തിയത് മണക്കാട്ടെ അധികാരികളും; കെട്ടിയോൻ വരാതായതോടെ വാടക വീടും നഷ്ടമായി; ആശ്വാസമായി സിപിഎമ്മുകാരന്റെ നല്ല മനസ്സ്; തീവ്രവാദി സാദ്ദിഖ് ബാഷ വട്ടിയൂർക്കാവിൽ ഭാര്യ വീടുണ്ടാക്കിയ കഥ
- സിംബാബ് വെയിൽ സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം; മൂന്ന് ഏകദിനത്തിനുള്ള ഇന്ത്യൻ ടീമിന്റെ മാനേജരായി മലയാളിയെ എത്തിക്കുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റിലെ ഗ്രൂപ്പിസം; രാജസ്ഥാൻ റോയൽസ് ക്യാപ്ടനെ ടീം ഇന്ത്യയുടെ ഉപനായകൻ ആക്കാതിരിക്കാൻ നാട്ടിൽ നീക്കം; ഇത് തിരുവനന്തപുരത്തെ 'ഓപ്പറേഷൻ ഹരാരെ'
- കരച്ചിലും ചിരിയും ഒപ്പം പ്രകടിപ്പിക്കുന്ന രൂപം മരണത്തിന്റെ പ്രതീകം! എന്തറിഞ്ഞു കൊണ്ടാണ് നിങ്ങൾ ഇമോജികൾ ഉപയോഗിക്കുന്നത് ? തെറ്റിയാൽ ബന്ധങ്ങൾ തന്നെ ഇല്ലാതാവാം; പ്രധാന ഇമോജികളും അവയുടെ അർത്ഥവും അറിയാം
- മനോരമയെ കൊലപ്പെടുത്തിയ ശേഷം തമ്പാനൂരിൽ എത്തി ട്രെയിനിൽ കയറിയ ദൃശ്യങ്ങൾ ലഭിച്ചതോടെ ആദം അലിയെ തേടി പൊലീസ് അലേർട്ട് ഇതര സംസ്ഥാനങ്ങളിലേക്ക് പാഞ്ഞു; ചെന്നൈയിൽ വെച്ച് കയ്യോടെ പൊക്കി പൊലീസ്; തലസ്ഥാനത്തെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതിയെ പൊലീസ് ചെന്നൈയിലെത്തി നാട്ടിലേക്ക് കൊണ്ടു പോരും
- മാപ്പു പറഞ്ഞും കാത്തിരുന്നത് 'സഖാവ്' വീട്ടിൽ വരുമെന്ന പ്രതീക്ഷയിൽ; മകളേയും കുടുംബത്തേയും എഴുതി തകർത്ത 'സഖാവിനോട്' പൊറുക്കാത്ത പിണറായിയും; അനുശോചന കുറിപ്പ് വെറും രണ്ടുവരി; കൂട്ടുകാരന്റെ വിയോഗം അറിയാതെ വിഎസും; ബർലിൻ ഇനി സാർവ്വദേശീയ തലത്തിൽ പ്രവർത്തിച്ച് മുതിർന്ന പത്രപ്രവർത്തകൻ!
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- മിന്നൽ മുരളിക്ക് ശേഷം കേരളത്തിൽ മിന്നൽ മന്ത്രി! വീണ ജോർജ് തുടർന്നാൽ ആരോഗ്യവകുപ്പ് തകരുമെന്ന് ഐ എം എ; വീണയ്ക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിനെ സമീപിക്കാനൊരുങ്ങി ഒരുകൂട്ടം ഡോക്ടർമാർ; മാത്യു ടി തോമസ് എംഎൽഎയുടെ പരാതിയിലാണ് തിരുവല്ലയിലെ പരിശോധനയെന്ന് മന്ത്രിയും; ആരോഗ്യമന്ത്രിക്കെതിരെ ഡോക്ടർമാരുടെ പടയൊരുക്കം
- രാഷ്ട്രീയ മധുവിധു കഴിഞ്ഞു.. ഇനി ഡിവോഴ്സ്! ബിഹാറിൽ ബിജെപിയും ജെഡിയുവും രണ്ടു വഴിക്ക്; ഗവർണറെ കാണാൻ ഒരുങ്ങി നിതീഷ് കുമാർ; 16 ബിജെപി മന്ത്രിമാരും സ്ഥാനം രാജിവെക്കും; നിതീഷിനെ പിന്തുണക്കാൻ തയ്യാറായി കോൺഗ്രസ്; തേജസ്വി യാദവിന്റെ തീരുമാനം നിർണായകമാകും; മഹാരാഷ്ട്ര മോഡൽ ഓപ്പറേഷന് പദ്ധതിയിട്ട് ബിജെപിയും
- ആദം അലി പബ്ജി ഗെയിമിന് അടിമ; കളിയിൽ തോറ്റാൽ കൂട്ടുകാരോടും വഴക്കിട്ടിരുന്ന പ്രകൃതക്കാരൻ; പബ്ജിയിൽ തോറ്റതിനെ തുടർന്ന് മുൻപ് ഫോൺ എറിഞ്ഞു പൊട്ടിച്ചതായി കൂട്ടുകാരരുടെ സാക്ഷ്യം; മനോരമയെ അടുക്കളയിൽ വച്ചു കൊലപ്പെടുത്തി മൃതശരീരം വലിച്ചിഴച്ചു കിണറ്റിൽ തള്ളിയതും ഒറ്റയ്ക്ക്; അരുംകൊല ചെയ്യാൻ മനസ്സിനെ പാകമാക്കിയത് 'ഓൺലൈൻ ബാറ്റിൽഗ്രൗണ്ടോ?
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- മാൾ ഓഫ് ട്രാവൻകൂർ ഭീകര നഷ്ടത്തിൽ; ഹൈമാർട്ട് ഹൈപ്പർമാർക്കറ്റും ഇഹം ഡിജിറ്റലും അടച്ചുപൂട്ടി; ബിഗ്ബസാർ പൂട്ടി; പാറ്റൂരിലെ സെൻട്രൽമാളിൽ സിനിമ മാത്രം; തലസ്ഥാനത്തെ മാളുകളുടെ കഥ കഴിയുന്നു; വിമാനത്താവളത്തിന് അടുത്ത മലബാർ മാളിൽ അദാനിക്കും കണ്ണ്; മാൾ വ്യവസായം പ്രതിസന്ധിയിലോ?
- കുഞ്ചാക്കോ ബോബനെ അനുകരിച്ച് ഗായിക മഞ്ജരി; കുടുംബാംഗങ്ങൾക്കൊപ്പം ചുവട് വെച്ച് താരം: വീഡിയോ വൈറൽ
- കാണാതായത് 9 വർഷം മുമ്പ്; താമസിച്ചിരുന്നത് സ്വന്തം വീടിന് 500 മീറ്റർ അകലെ; വീട്ടുകാരും നാട്ടുകാരും പൊലീസും നാടിളക്കി തിരഞ്ഞിട്ടും കണ്ടെത്താതിരുന്ന പെൺകുട്ടിയെ തേടിപിടിച്ചത് ഗൂഗിൾ ചിത്രം വഴി; മുംബൈ അന്ധേരിയിലെ ഗേൾ നം: 166 മിസിങ് കേസിന്റെ അവിശ്വസനീയ കഥ
- മലയാളി യുവാവിന് ജർമൻ കമ്പനിയിൽ മൂന്നുകോടി വാർഷിക ശമ്പളം; പ്ലേസ്മെന്റ് ചരിത്രത്തിൽ ആദ്യമെന്ന് സർവകലാശാല
- എട്ടാം ക്ലാസിൽ പഠിപ്പിന് വഴി മുട്ടിയപ്പോൾ കടയിൽ ജോലിക്ക് പോയി; ഐഎഎസ് പരീക്ഷ തുടർച്ചയായി മൂന്നു വട്ടം തോറ്റപ്പോൾ നിരാശനായി; പിന്നെ ശത്രുക്കളോട് ചോദിച്ചപ്പോഴാണ് വില്ലനെ മനസ്സിലായത്; ആലപ്പുഴ കളക്ടർ കൃഷ്ണ തേജയുടെ ജീവിതകഥ
- എടാ വിജയാ.... എന്താടാ ദാസാ..... വെല്ലുവിളികൾ അതിജീവിച്ച് മലയാളിയുടെ മനസ്സറിഞ്ഞ സിനിമാക്കാരൻ; പേരു വിളിച്ചപ്പോൾ സ്റ്റേജിലേക്ക് ഒരു കൈ സഹായവുമായി ആനയിക്കാൻ എത്തിയത് മണിയൻ പിള്ള; വേദിയിൽ കയറിയ ഓൾറൗണ്ടറെ കാത്തിരുന്നത് ലാലിന്റെ പൊന്നുമ്മ; വിജയനും ദാസനും വീണ്ടും ഒരുമിച്ചു; കൈയടിച്ച് സത്യൻ അന്തിക്കാടും; ശ്രീനിവാസൻ തിരിച്ചെത്തുമ്പോൾ
- സവാഹിരിയുടെ ജീവനെടുത്തത് 1000 മൈൽ വേഗത്തിൽ ആകാശത്തു നിന്നും നിശബ്ദ്മായി പറന്നെത്തി തലയറത്തു മടങ്ങിയ നിഞ്ച മിസൈൽ; കൊലയാളി മിസൈൽ പറന്നുയർന്നത് പാക്കിസ്ഥാന്റെ മണ്ണിൽ നിന്ന്; 20 കൊല്ലത്തെ അമേരിക്കൻ നീക്കം വിജയിച്ചത് ആറുമാസത്തെ തുടർ പരിശ്രമത്തിനൊടുവിൽ; എല്ലാം നേരിട്ടു കണ്ട് ബൈഡൻ; കൊടും ഭീകരനെ വകവരുത്തിയത് ഇങ്ങനെ
- അതിസുരക്ഷാ മേഖലയിലെ ബാൽക്കണിയിൽ ഉലാത്തുമ്പോൾ കിറുകൃത്യമായി ഡ്രോൺ ആക്രമണം; പാക്കിസ്ഥാനിലെ നിന്നും ജീവൽ ഭയത്തിൽ കാബൂളിലെത്തിയതും വെറുതെയായി; ലാദന്റെ പിൻഗാമിക്ക് സുരക്ഷിത താവളമൊരുക്കിയ താലിബാനെ ഞെട്ടിച്ച് പാക്കിസ്ഥാൻ; സവാഹിരിയെ കൊന്നു തള്ളാനുള്ള അന്തിമാനുമതി നൽകിയത് ബൈഡൻ; അമേരിക്ക വീണ്ടും ചിരിക്കുമ്പോൾ
- അയാളെ കൊണ്ട് പൊറുതിമുട്ടി പോയി; ജീവിതത്തിൽ ഒരു കീടം പോലെയാണ് അയാൾ; 30 നമ്പറുകൾ വരെ ബ്ലോക്ക് ചെയ്തിട്ടുണ്ട്; കേസുകൊടുക്കാതിരുന്നതിനും കാരണം ഉണ്ട്; തന്നെ നിരന്തരം ശല്യം ചെയ്യുന്ന സന്തോഷ് വർക്കിക്ക് എതിരെ നടി നിത്യ മേനോൻ
- 'ഞാൻ ദിലീപ്, നടൻ..മാഡം സുഖമല്ലേ..ഫ്രീ ആകുമ്പോൾ ഒന്നുവിളിക്കൂ; ഇതെന്റെ യൂട്യൂബ് ചാനൽ ആണ്, സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ; ഞാൻ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്; ഇറ്റ് വാസ് നൈസ് ടോക്കിങ് ടു യു; സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാഡം': ആർ.ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സാപ് ചാറ്റുകൾ പുറത്ത്
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- 'എന്റെ പൊന്നു മക്കളെ നിങ്ങളെ ഞാൻ മറന്നു.. എന്റെ ഭാഗത്ത് തെറ്റുണ്ടായി. ആ തെറ്റിന് ഞാൻ എന്നെ സ്വയം ശിക്ഷിക്കുന്നു; മരണത്തിന് ഉത്തരവാദി പ്രജീവാണ്.. ഞാൻ മരിച്ചാലും നിനക്ക് ശിക്ഷ കിട്ടില്ലെങ്കിലും ഞാൻ നിന്നെ ശിക്ഷിക്കും; ശരണ്യയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെ; ആത്മഹത്യക്ക് തൊട്ടുമുമ്പ് പ്രജീവിനെ ഫോണിലും വിളിച്ചു
- ഒമ്പതാം വയസ്സു മുതൽ പുരുഷന്മാരുമായി ബന്ധപ്പെടുന്ന പെൺകുട്ടിയാണവൾ; എന്ത് കണ്ടിട്ടാണ് ആ പെൺകുട്ടിക്ക് വേണ്ടി നിങ്ങൾ വാദിക്കുന്നത്? കുട്ടിയുടെ അമ്മ മോശം സ്ത്രീയാണെന്നും പരിഹാസം; ഈ ക്രൂരതയെ ചോദ്യം ചെയ്തപ്പോൾ നക്സലുകളാക്കി കേസെടുത്തു; ശ്രീലേഖയ്ക്കെതിരെ വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് വിജയമ്മ; 1996ലെ കേസ് വീണ്ടും ചർച്ചകളിൽ
- എകെജി സെന്ററിലെ സിസിടിവിയിൽ പതിഞ്ഞ ആ അജ്ഞാതനെ തേടി പുലർച്ചെ എത്തിയത് സഖാവിന്റെ സെക്കന്റുകൾ നീളുന്ന ഫോൺ കോൾ! ബൈക്കിലെത്തിയ രണ്ടാമന്റെ പങ്ക് വ്യക്തമായിട്ടും അറസ്റ്റില്ല; ആളെ തിരിച്ചറിഞ്ഞെങ്കിലും പ്രാദേശിക നേതാവിന്റെ സൗഹൃദം സമ്മർദ്ദമായി; ബോംബെറിഞ്ഞയാൾ സിപിഎമ്മുകാരനോ? നിർണ്ണായക ദൃശ്യങ്ങൾ മറുനാടൻ പുറത്തു വിടുന്നു
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍