Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202209Tuesday

പലരും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്; അവരെല്ലാം മാറ്റി പറയുന്നുണ്ട്; ആരോടും ഒരിക്കലും പ്രതികാരം ആഗ്രഹിക്കാത്ത ആളാണ് ഞാൻ; പീഡന പരാതിയിൽ ജോർജ് കുരുങ്ങിയത് കാലത്തിന്റെ കണക്ക് ചോദിക്കൽ! ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി പുണ്യാളനും വീണ്ടും ചർച്ച; ജോർജിനെ ചതിച്ചത് പഴയ വിശ്വസ്തയോ?

പലരും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്; അവരെല്ലാം മാറ്റി പറയുന്നുണ്ട്; ആരോടും ഒരിക്കലും പ്രതികാരം ആഗ്രഹിക്കാത്ത ആളാണ് ഞാൻ; പീഡന പരാതിയിൽ ജോർജ് കുരുങ്ങിയത് കാലത്തിന്റെ കണക്ക് ചോദിക്കൽ! ഉമ്മൻ ചാണ്ടിയും പുതുപ്പള്ളി പുണ്യാളനും വീണ്ടും ചർച്ച; ജോർജിനെ ചതിച്ചത് പഴയ വിശ്വസ്തയോ?

സായ് കിരൺ

തിരുവനന്തപുരം : പി.സി.ജോർജ് അല്ല പലരും ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്, അവരെല്ലാം മാറ്റി പറയുന്നുണ്ട്, ആരോടും ഒരിക്കലും പ്രതികാരം ആഗ്രഹിക്കാത്ത ആളാണ് ഞാൻ- തട്ടിപ്പു കേസിലെ പ്രതിയുടെ പീഡനപരാതിയിൽ ജോർജ് അറസ്റ്റിലായതിന് പിന്നാലെ മാധ്യമങ്ങളോടുള്ള ഉമ്മൻ ചാണ്ടിയുടെ പ്രതികരണം ഇങ്ങനയായിരുന്നു.

തട്ടിപ്പു കേസിലെ പ്രതിയും താനും അടുത്തസൗഹൃദമുള്ളവരാണെന്ന് സമീപകാലത്ത് പോലും പരസ്യമായി പറഞ്ഞ പി.സി.ജോർജിനെതിരെ അതേ പരാതിക്കാരി പീഡന പരാതി നൽകുകയും ജോർജ് അറസ്റ്റിലാകുകയും ചെയ്തത് കേരളം അമ്പരപ്പോടെയാണ് കണ്ടത്. കോടതി ജോർജിന് ജാമ്യം അനുവദിച്ചെങ്കിലും അപ്രതീക്ഷിതമായി ഉയർന്ന പീഡന പരാതിയും അറസ്റ്റും, ജോർജിനെ ഞെട്ടിച്ചു. കേസിൽ റിമാന്റ് ഉറപ്പിച്ചാണ് ജോർജ് കോടതിയിലെത്തിയത്. എന്നാൽ പൊലീസിന്റെ പിടിപ്പുകേടും വക്കിലിന്റെ സാമർത്ഥ്യവും ഒത്തുചേർന്നതോടെ ജാമ്യമായി.

എന്നാൽ ഈ ഘട്ടത്തിൽ സോഷ്യൽ മീഡിയ സജീവമായി ചർച്ചചെയ്യുന്നത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരാണ്. തട്ടിപ്പുകേസിലെ പ്രതി തന്നെ ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ച ഘട്ടത്തിൽ അത് ഏറ്റുപിടിച്ച് ഉമ്മൻ ചാണ്ടിക്കെതിരെ ചീഫ് വിപ്പ് സ്ഥാനത്തിരുന്ന് പാളയത്തിലെ പട നയിച്ചത് ജോർജായിരുന്നു. ഉമ്മൻ ചാണ്ടിയെന്ന വയോധികനെ കുറിച്ച് പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ കേട്ട് പൊതുസമൂഹം മൂക്കത്ത് വിരൽ വച്ചു.

എതിരാളികൾ പോലും അംഗീകരിക്കാൻ കൂട്ടാക്കാത്ത ലൈംഗിക ആരോപണങ്ങളായിരുന്നു പരാതിക്കാരി ഉന്നയിച്ചത്. എന്നാൽ അതെല്ലാം അന്ന് ജോർജിന് വേദവാക്യമായിരുന്നു. ഇന്നലെ അറസ്റ്റിലായതിന് ശേഷം പരാതിക്കാരിക്ക് തന്നോടുള്ള വിരോധമായി ജോർജ് പറഞ്ഞ കാരണം. സിബിഐ അന്വേഷിക്കുന്ന കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ കള്ളസാക്ഷി പറയാതത്തതാണെന്നതാണ്. കോടതിയിൽ ഇന്നലെ പിസി ജോർജിന് ജാമ്യത്തിനായി അഭിഷാകൻ ഉയർത്തി പ്രധാന വാദങ്ങളിലൊന്ന് പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നും മുന്മുഖ്യമന്ത്രിക്കെതിരെ പോലും പീഡന പരാതി ഉന്നയിച്ച സ്ത്രീയാണെന്നും അത് തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ്.

ജോർജ് കൊളുത്തിയ തീ ജോർജ് തന്നെ അണയ്ക്കുന്നത് പോലെയായി അത്. ഉമ്മൻ ചാണ്ടിക്കെതിരെ ജോർജ് ഉന്നയിച്ച ആരോപണങ്ങൾ വെള്ളം തൊടാതെ വിഴുങ്ങേണ്ടിവന്നു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ഉമ്മൻ ചാണ്ടിയും അദ്ദേഹത്തിന്റെ ഇഷ്ടദൈവമായ പുതുപ്പള്ളി പുണ്യാളനും ചർച്ചയാകുന്നത്. കാലം ഒന്നിനും കണക്കു ചോദിക്കാതെ പോകില്ലെന്നാണ് ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്നവരുടെ ജോർജിന്റെ അറസ്റ്റ് സംബന്ധിച്ച നിലപാട്.

എന്നാൽ അടുത്ത കാലത്തും ഉമ്മൻ ചാണ്ടിക്കെതിരെ പി.സി. ജോർജ് കടുത്ത ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉമ്മൻ ചാണ്ടിയെ അരുതാത്ത സാഹചര്യത്തിൽ കണ്ടു. ഇതാണ് ഉമ്മൻ ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണം. ഉമ്മൻ ചാണ്ടിയുടെ കാലത്ത് വിജിലൻസ് അന്വേഷണം വന്നു. അന്ന് വിജിലൻസിന് ഇക്കാര്യത്തിൽ മൊഴി നൽകി. മൊഴി നൽകി ഒരാഴ്ചയ്ക്കുള്ളിൽ വിജിലൻസ് കേസ് വ്യാജമാണെന്ന് പറയുന്നു.

അന്ന് മൊഴിനൽകാതിരുന്നെങ്കിൽ ഉമ്മൻ ചാണ്ടി ഇന്ന് എന്റെ സ്വന്തമായിരുന്നേനെ. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് രാത്രി 10.30 നാണ് ഞാൻ കണ്ടത്. ജോപ്പൻ മാത്രമാണ് അന്ന് ഓഫീസിന് മുൻപിൽ ഉണ്ടായിരുന്നത്. ഉമ്മൻ ചാണ്ടിയെ മോശം പറഞ്ഞിട്ട് എനിക്ക് ഒന്നും കിട്ടാനില്ല. സംശയം തോന്നിയിട്ടാണ് അന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോയതെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു. എന്നാൽ തട്ടിപ്പു കേസിലെ പ്രതിയിൽ നിന്നും തിരിച്ചടികിട്ടിയതോടെ ജോർജും തിരഞ്ഞുനടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP