Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വെണ്ണലയിലെ പ്രസംഗം കേട്ട് തീരുമാനം എടുക്കാൻ കോടതി; എറണാകുളത്ത് പിസി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന നിലപാടിൽ ഉറച്ച് പ്രോസിക്യൂഷൻ; 23ന് ആ പ്രസംഗം കേട്ട് ജഡ്ജി നിലപാട് എടുക്കും; പിസിയെ അകത്തിടാനുള്ള സർക്കാർ നീക്കത്തിന് സിഡി നിർണ്ണായകം

വെണ്ണലയിലെ പ്രസംഗം കേട്ട് തീരുമാനം എടുക്കാൻ കോടതി; എറണാകുളത്ത് പിസി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന നിലപാടിൽ ഉറച്ച് പ്രോസിക്യൂഷൻ; 23ന് ആ പ്രസംഗം കേട്ട് ജഡ്ജി നിലപാട് എടുക്കും; പിസിയെ അകത്തിടാനുള്ള സർക്കാർ നീക്കത്തിന് സിഡി നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ എംഎൽഎ പി.സി. ജോർജ് എറണാകുളം വെണ്ണല ശിവക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിന്റെ സി ഡി കോടതിയിൽ പ്രദർശിപ്പിക്കാൻ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. 23 ന് സി ഡി കോടതിയിൽ പ്രദർശിപ്പിക്കാനും മജിസ്‌ട്രേട്ട് എ .അനീസ ഫോർട്ട് പൊലീസിന് നിർദ്ദേശം നൽകി.

കിഴക്കേക്കോട്ട വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാൽ പി സി യ്ക്ക് നൽകിയ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി പരിഗണിക്കവേയാണ് കോടതി ഉത്തരവ്. 23 ന് കോടതിയിൽ പ്രദർശിപ്പിച്ച് ഉള്ളടക്കം കണ്ട ശേഷം ജാമ്യം റദ്ദാക്കണമോ ജാമ്യത്തിൽ തുടരാൻ അനുവദിക്കണമോയെന്ന് തീരുമാനിക്കാമെന്ന് കോടതി വ്യക്തമാക്കി.

അതേ സമയം പി. സി യുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ കോടതിയിൽ അവർത്തിച്ചു. എന്നാൽ പ്രതിക്ക് മത വികാരം വ്രണപ്പെടുത്തണമെന്നോ ലഹളയുണ്ടാക്കണമെന്നോയെന്ന യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ലെന്നും പ്രതിയുടെ പ്രസംഗത്തെ തുടർന്ന് സംസ്ഥാനത്ത് യാതൊരു വർഗ്ഗീയ ലഹളയുമുണ്ടായിട്ടില്ലെന്നും ജാമ്യം റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും അതിനാൽ ജാമ്യം റദ്ദാക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

ജാമ്യം നൽകിയത് നിയമ പരമായാണെന്നും കോടതിക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും വിചാരണ കോടതി കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവേ വ്യക്തമാക്കിയിരുന്നു. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി പരിഗണിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രസംഗം ആവർത്തിക്കരുതെന്ന ജാമ്യ വ്യവസ്ഥ പി.സി. ലംഘിച്ചതിനാൽ മെയ് 1ന് അനുവദിച്ച ജാമ്യം റദ്ദാക്കി പ്രതിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ജയിലിലടക്കണമെന്നാണ് സർക്കാർ ആവശ്യം.

ജാമ്യം നേടി കോടതിക്ക് പുറത്തിറങ്ങിയ പി.സി. പ്രസംഗത്തിൽ ഉറച്ചു നിൽക്കുമെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് കാണിച്ചാണ് സർക്കാർ ഹർജി. അതേ സമയം ജാമ്യം അനുവദിച്ച അതേ കോടതിക്ക് ജാമ്യം റദ്ദാക്കാൻ നിയമപരമായ പരിമിതികളുണ്ട്.

പ്രതിക്ക് നൽകിയ സ്വാതന്ത്ര്യം പ്രതി ദുരുപയോഗപ്പെടുത്തിയെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ മാത്രമേ അതേ കോടതിക്ക് ജാമ്യം റദ്ദാക്കാൻ നിയമപരമായി സാധിക്കുകയുള്ളു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP