Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുസ്ലീം സഹോദരങ്ങള്‍ ഒലത്തിയെന്ന് ഞാന്‍ ചുമ്മാ പ്രസംഗിച്ചതാ; നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാന്‍ കഴിഞ്ഞ തവണ വോട്ട് നേടിയത്; ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലീം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടി; xxxxxകളുടെ വോട്ട് എനിക്കിനി വേണ്ട; കടുത്ത മുസ്ലീം വിരുദ്ധ നിലപാടുമായി പിസി ജോര്‍ജ്; ഓഡിയോ ക്ലിപ്പ് ലീക്കായതോടെ പൂഞ്ഞാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം; വ്യാജ സംഭാഷണമെന്ന് വിശദീകരിച്ച് ഷോണ്‍ ജോര്‍ജും

മുസ്ലീം സഹോദരങ്ങള്‍ ഒലത്തിയെന്ന് ഞാന്‍ ചുമ്മാ പ്രസംഗിച്ചതാ; നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാന്‍ കഴിഞ്ഞ തവണ വോട്ട് നേടിയത്; ക്രിസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലീം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടി; xxxxxകളുടെ വോട്ട് എനിക്കിനി വേണ്ട; കടുത്ത മുസ്ലീം വിരുദ്ധ നിലപാടുമായി പിസി ജോര്‍ജ്; ഓഡിയോ ക്ലിപ്പ് ലീക്കായതോടെ പൂഞ്ഞാര്‍ എംഎല്‍എയുടെ വീടിന് നേരെ ആക്രമണം; വ്യാജ സംഭാഷണമെന്ന് വിശദീകരിച്ച് ഷോണ്‍ ജോര്‍ജും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുസ്ലിം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ച് പൂഞ്ഞാർ എംഎൽഎ പിസി ജോർജ്ജ്. മണ്ഡലത്തിലെ മുസ്ലീങ്ങളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്‌ത്തി കൊണ്ട് താൻ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോർജ്ജ് സംഭാഷണത്തിൽ പറയുന്നു. ഈ ഓഡിയോ പുറത്തായതോടെ പിസിയ്‌ക്കെതിരെ പ്രതിഷേധവും ശക്തമായി. വീടിന് നേരെ ആക്രമണവും ഉണ്ടായി. മുമ്പ് മുസ്ലിം സമുദായവുമായി ചേർന്ന് പ്രവർത്തിച്ച വ്യക്തിയാണ് പിസി ജോർജ്. എന്നാൽ ബിജെപി മുന്നണിയുടെ ഭാഗമായതോടെ പിസി നിലപാടുകൾ മാറ്റി. ഇതാണ് പ്രതിഷേധത്തിനും വിവാദത്തിനും കാരണം.

തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്ന് പിസി ഒരു ഫോൺ സംഭാഷണത്തിൽ പറഞ്ഞു. ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളി ആക്രമണത്തെ പരാമർശിച്ച് കൊണ്ടാണ് പിസിയുടെ പ്രതികരണം. പൂഞ്ഞാറിൽ മുസ്ലിം വോട്ട് പതിനായിരത്തിൽ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാൻ ബിജെപി വോട്ടുകൾ മാത്രം മതിയെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു. ബിജെപിക്ക് മണ്ഡലത്തിൽ 20,000 വോട്ടുണ്ടെന്നും പിസി ജോർജ് പറയുന്നു. മുസ്ലിം സഹോദരങ്ങൾ ഒലത്തിയെന്ന് ഞാൻ ചുമ്മാ പ്രസംഗിച്ചതാ, നാലായിട്ട് അവന്മാരെ ഭിന്നിപ്പിച്ചാണ് ഞാൻ കഴിഞ്ഞ തവണ വോട്ട് നേടിയത്, ക്രസ്ത്യാനികളെ ബോംബിട്ട് കൊന്ന മുസ്ലിം തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടി, ഃഃഃഃഃഃളുടെ വോട്ട് എനിക്കിനി വേണ്ടെന്നായിരുന്നു വിവാദ പ്രസംഗ ഭാഗങ്ങൾ.

ഇത് വൈറലായതിന് പിന്നാലെയാണ് പി സി ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറ് ഉണ്ടായത്. മുസ്ലിം ലീഗ് പ്രവർത്തകർ എംഎൽഎുടെ വീട്ടിലേക്ക് നടത്തിയ മാർച്ചാണ് അക്രമാസക്തമായത്. പി സി ജോർച്ച് മുസ്ലിം സമൂഹത്തെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. അക്രമം നടക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. തീവ്രവാദികൾക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങളെന്ന് പി.സി ജോർജ് പറഞ്ഞതായാണ് റിപ്പോർട്ട്. കൈരളി ടി.വിയാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്. ഒരു ടെലിഫോൺ സംഭാഷണത്തിനിടയിലായിരുന്നു പി.സി ജോർജിന്റെതായി പുറത്തുവന്ന പരാമർശം. ഓസ്ട്രേലിയയിൽ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോർജിന്റെ ശബ്ദവുമാണ് ടെലിഫോൺ സംഭാഷണത്തിലുള്ളത്.

'പൂഞ്ഞാർ എംഎ‍ൽഎ കേശവൻ നായർ ആണോ എന്ന് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. തുടർന്ന് ഇയാളും പി.സി ജോർജും സംസാരിക്കുന്നുണ്ട്. ഇതിനിടെ ബിജെപിക്ക് ഒപ്പം പി.സി ജോർജ് പോയതിനെ കുറിച്ചും ഇയാൾ ചോദിച്ചിരുന്നു. തുടർന്ന് നിങ്ങൾക്ക് വോട്ട് ചെയ്തവരല്ലെ മുസ്ലിം സഹോദരങ്ങൾ എന്നും ഇയാൾ ചോദിച്ചിരുന്നു. തുടർന്നായിരുന്നു പി.സി ജോർജിന്റെ വിവാദ പരാമർശങ്ങൾ. 'മുസ്ലിം സഹോദരങ്ങൾ ഒലത്തി ഒലത്തി എന്ന് ഞാൻ ചുമ്മാ പ്രസംഗിക്കുന്നതാ. 2011 ൽ യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി നിന്നപ്പോൾ പേട്ടയിലെ കാക്കാന്മാര് തന്ന ഭൂരിപക്ഷം 290, ഈ കാക്കാമാരിൽ നിന്ന് ആകെ കിട്ടുന്ന വോട്ട് പതിനായിരമാണ്. അവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പറയാൻ പോകുകയാണ് എന്നും പിസി പറയുന്നു.

പൂഞ്ഞാറിൽ മുസ് ലിം വോട്ട് പതിനായിരത്തിൽ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. തനിക്ക് ജയിക്കാൻ ബിജെപി വോട്ടുകൾ മാത്രം മതിയെന്നും പിസി ജോർജ്ജ് കൂട്ടിച്ചേർത്തു. മണ്ഡലത്തിലെ മുസ് ലിംകളുടെ ഔദാര്യം വേണ്ടെന്നും അവരെ പുകഴ്‌ത്തി കൊണ്ട് താൻ ചുമ്മാ പ്രസംഗിക്കുന്നതാണെന്നും പിസി ജോർജ്ജ് സംഭാഷണത്തിൽ പറയുന്നു. ഏഴു മിനിറ്റിലധികമുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പാവപ്പെട്ട് ക്രിസ്ത്യാനികളെ കൊല്ലുകയാണെന്നും ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളിയിൽ എന്താണ് സംഭവിച്ചതെന്നും പി.സി ജോർജ് ചോദിച്ചു. അതേസമയം കല്ലേറ് നടന്ന സമയത്ത് പി.സി ജോർജ് വീട്ടിലുണ്ടായിരുന്നില്ലെന്നും പ്രചരിക്കുന്നത് വ്യാജ ഫോൺ സംഭാഷണമാണെന്നും പി.സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP