Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സമരച്ചൂടിൽ ആക്രോശിച്ച് അണികൾ പാഞ്ഞടുക്കുന്നത് കണ്ടപ്പോൾ പഴയ കെഎസ്‌യുക്കാലം ഓർമ വന്നു; യുവാക്കളെ പിന്നിലാക്കി പാഞ്ഞു ചെന്ന് ചവിട്ടിയത് പൊലീസ് ബാരിക്കേഡിന് ചവിട്ടിയത് കെപിസിസിയുടെ സെക്രട്ടറി; ആവേശം അതിരു കടന്നപ്പോൾ നേതാവും സമരക്കാരനായി; യുഡിഎഫിന്റെ പത്തനംതിട്ട കലക്ടറേറ്റ് മാർച്ചിനിടെ കാലൊടിഞ്ഞ് ഐ ഗ്രൂപ്പിന്റെ പ്രധാനി; പൗരത്വ സമരം പഴകുളം മധുവിന്റെ കാലൊടിച്ചപ്പോൾ

സമരച്ചൂടിൽ ആക്രോശിച്ച് അണികൾ പാഞ്ഞടുക്കുന്നത് കണ്ടപ്പോൾ പഴയ കെഎസ്‌യുക്കാലം ഓർമ വന്നു; യുവാക്കളെ പിന്നിലാക്കി പാഞ്ഞു ചെന്ന് ചവിട്ടിയത് പൊലീസ് ബാരിക്കേഡിന് ചവിട്ടിയത് കെപിസിസിയുടെ സെക്രട്ടറി; ആവേശം അതിരു കടന്നപ്പോൾ നേതാവും സമരക്കാരനായി; യുഡിഎഫിന്റെ പത്തനംതിട്ട കലക്ടറേറ്റ് മാർച്ചിനിടെ കാലൊടിഞ്ഞ് ഐ ഗ്രൂപ്പിന്റെ പ്രധാനി; പൗരത്വ സമരം പഴകുളം മധുവിന്റെ കാലൊടിച്ചപ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് ബാരിക്കേഡ് ചവിട്ടി മറിക്കാൻ ശ്രമിച്ച കെപിസിസി സെക്രട്ടറി പഴകുളം മധുവിന്റെ കാലൊടിഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെ കലക്ടറേറ്റിന് മുന്നിലാണ് സംഭവം. കെപിസിസിയുടെ ആഹ്വാനമനുസരിച്ച് വിവിധ ഡിസിസികൾ കലക്ടറേറ്റ് മാർച്ച് നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവിടെയും മാർച്ച് സംഘടിപ്പിച്ചത്.

പത്തനംതിട്ട ഡിസിസി ഓഫീസിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. മാർച്ചിന്റെ മുൻനിരയിലാണ് മുതിർന്ന നേതാക്കൾ ഉണ്ടായിരുന്നു. കലക്ടറേറ്റിന് മുന്നിൽ എത്തിയപ്പോഴേക്കും പിൻനിരയിലുണ്ടായിരുന്ന കെഎസ്‌യു, യൂത്ത്കോൺഗ്രസ് നേതാക്കൾ മുൻനിരയിലേക്ക് ഓടിക്കയറി. ഈ സമയം പൊലീസ് റോഡിൽ ബാരിക്കേഡ് നിരത്തി സമരക്കാരെ തടയുകയായിരുന്നു. യുവാക്കൾ ഓടി മുന്നിൽ കയറുന്നതു കണ്ടാണ് പഴകുളം മധുവും മുന്നോട്ടു കുതിച്ചത്. യുവനേതാക്കളെ പിന്നിലാക്കി മുന്നിൽ കയറിയ ഓടിയ പഴകുളം മധു പൊലീസ് ബാരിക്കേഡിനിട്ട് ശക്തിയായി ചവിട്ടുകയായിരുന്നു.

ഒറ്റച്ചവിട്ടിന് തന്നെ കാലിന് പരുക്കേറ്റു. ഉടൻ തന്നെ നേതാവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ എക്സ്റേ എടുത്തപ്പോഴാണ് ഇടതു കാലിന്റെ എല്ലിന് പൊട്ടലുണ്ടായെന്ന് വ്യക്തമായത്. തുടർന്ന് പ്ലാസ്റ്ററിട്ട് വിശ്രമത്തിലാണ്. ധർണ ആന്റോ ആൻഡ്ണി എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി ജെ കുര്യൻ, പി സി മോഹൻരാജ്, പന്തളം സുധാകരൻ, അഡ്വ. കെ സുരേഷ്‌കുമാർ, വെട്ടുർ ജ്യോതി പ്രസാദ്, സാമുവേൽ കിഴക്ക് പുറം തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ടയിലെ ഐ ഗ്രൂപ്പിന്റെ പ്രധാന നേതാവാണ് പഴകുളം മധു. അടൂർ പ്രകാശ് ജില്ല വിട്ടതോടെ ഐ ഗ്രൂപ്പിലെ പ്രധാനിയുമായി. രമേശ് ചെന്നിത്തലയുമായി അടുപ്പമുള്ള പഴകുളം മധുവിനെയാണ് കോന്നിയിൽ സ്ഥാനാർത്ഥിയായി കോൺഗ്രസിലെ വലിയൊരു വിഭാഗം മുന്നോട്ട് വച്ചത്. എന്നാൽ അവസാന നിമിഷത്തെ അട്ടിമറികളിലൂടെ സ്ഥാനാർത്ഥിത്വം നഷ്ടമായി. കെപിസിസി ജനറൽ സെക്രട്ടറിയായി പരിഗണിക്കുന്നവരിലും പഴകുളം മധുവുണ്ട്. യൂത്ത് കോൺഗ്രസിലെ തീപൊരി നേതാവായിരുന്നു പണ്ട് പഴകുളം മധു. ജില്ലാ പഞ്ചായത്ത് മെമ്പറുമായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP